english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. എപ്പോഴാണ് നിശബ്ദരായിരിക്കേണ്ടത് അതുപോലെ എപ്പോഴാണ് സംസാരിക്കേണ്ടത്
അനുദിന മന്ന

എപ്പോഴാണ് നിശബ്ദരായിരിക്കേണ്ടത് അതുപോലെ എപ്പോഴാണ് സംസാരിക്കേണ്ടത്

Tuesday, 17th of September 2024
1 0 223
Categories : നിശബ്ദത (Silence) സംസാരം (Silent)
എപ്പോള്‍ സംസാരിക്കണമെന്നും, നിശബ്ദരായിരിക്കണമെന്നും അറിയുന്നത് ജ്ഞാനവും വിവേചനവും ആകുന്നു.

നിശബ്ദത സുവര്‍ണ്ണമാകുന്നത് എപ്പോള്‍?
കോപത്തിന്‍റെ സമയത്ത് നിശബ്ദത ഏറ്റവും നല്ലതാണ് അങ്ങനെയുള്ള സമയങ്ങളില്‍ നാം സംസാരിക്കുന്നത് ദൈവവചനത്തിനു അനുസരിച്ചായിരിക്കില്ല എന്ന് നാം തീര്‍ച്ചയായും അറിയുന്നു. യാക്കോബ് 1:19 നമ്മോടു പറയുന്നു: "പ്രിയ സഹോദരന്മാരേ, നിങ്ങൾ അത് അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിനു താമസവുമുള്ളവൻ ആയിരിക്കട്ടെ".

അതുപോലെതന്നെ, “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാൺമാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്‍റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ". എന്നും വചനം പറയുന്നു. (1പത്രോസ് 3:10).

ദൈവവചനം പറയുന്നു, പാപത്തെ ഒഴിവാക്കുവാന്‍ (സദൃശ്യവാക്യങ്ങള്‍ 10:19), ആദരവ് നേടുവാന്‍ (സദൃശ്യവാക്യങ്ങള്‍ 11:12), ജ്ഞാനിയും വിവേകിയും ആയിരിപ്പാന്‍ (സദൃശ്യവാക്യങ്ങള്‍ 17:28) നിശബ്ദത നമ്മെ സഹായിക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നിങ്ങളുടെ നാവിനെ അടക്കുന്നതില്‍ കൂടി നിങ്ങള്‍ അനുഗ്രഹിക്കപ്പെടും.

ചില സന്ദര്‍ഭങ്ങളില്‍ സംസാരിക്കുന്നതിനേക്കാള്‍ കേള്‍ക്കുന്നതാണ് നല്ല ഭാഗമെന്നത്. എന്നിരുന്നാലും, കേള്‍ക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും കാരണം തെറ്റായി കാണുവാനോ തെറ്റിദ്ധരിക്കപ്പെടുവാനോ ഉള്ള സാദ്ധ്യത ഉള്ളതുകൊണ്ട് താഴ്മയും സന്നദ്ധതയും ഇതിനു ആവശ്യമാണ്‌. സ്വയമായി സംരക്ഷിക്കുന്നതിലേക്ക് ആകര്‍ഷിക്കപ്പെടുക എന്നതാണ് മാനുഷീക സ്വഭാവം, എന്നാല്‍ ക്രിസ്തുവിന്‍റെതുപോലെയുള്ള മനോഭാവം നമ്മെത്തന്നെ ത്യജിക്കുവാന്‍ പ്രേരിപ്പിക്കുന്നു (മര്‍ക്കൊസ് 8:34).

നിശബ്ദത സുവര്‍ണ്ണമല്ലാതെ ആകുന്നത് എപ്പോഴാണ്.
പിന്നെ അവന്‍ അവരോട്: "ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു". അവരോ മിണ്ടാതിരുന്നു. (മര്‍ക്കൊസ് 3:4).

നിശബ്ദത തീര്‍ച്ചയായും സുവര്‍ണ്ണമയമല്ലാത്ത സമയങ്ങള്‍ ഉണ്ട്.
കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം. (സഭാപ്രസംഗി 3:7).

നിശബ്ദമായിരിക്കുവാന്‍ ഒരു കാലം ഉണ്ടെന്ന് ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നു, എന്നാല്‍ പിന്നീട് സംസാരിപ്പാനും ഒരു കാലമുണ്ട്. ഒരു വ്യക്തി സംസാരിക്കേണ്ട സമയത്ത് അവനോ/അവളോ സംസാരിക്കുന്നില്ലെങ്കില്‍, അത് വളരെ അപകടകരമാണ്.

നല്ല ആളുകള്‍ തങ്ങളുടെ സമ്മതിദായക അവകാശം ഉപയോഗിക്കുന്നില്ലെങ്കില്‍ തെറ്റായ ആളുകള്‍ അധികാരത്തില്‍ വരുവാന്‍ ഇടയാകും. നിശബ്ദത അപകടകരമാകുന്നതിന്‍റെ ഒരു ഉദാഹരണമാണിത്.

സുവിശേഷം പങ്കുവെയ്ക്കുന്നതില്‍ നാം നിശബ്ദരായിരിക്കരുത്. നാം ക്രൂശിനെ കുറിച്ച് ലജ്ജിക്കുന്നവരല്ല എന്ന് കാണിക്കുന്നതാണ് നമ്മുടെ സുവിശേഷ പ്രഘോഷണങ്ങള്‍. ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്ക് നല്‍കിയ അന്ത്യകല്‍പ്പന ഇതായിരുന്നു, "പോയി സകല ജാതികളെയും ശിഷ്യരാക്കുവീന്‍" (മത്തായി 28:19).

യേശുവിന്‍റെ ശിഷ്യന്മാരോ മറ്റു സാക്ഷികളോ ഈ കല്പന അനുസരിക്കുകയില്ല എന്ന് തീരുമാനിച്ചു എന്ന് സങ്കല്‍പ്പിച്ചുനോക്കുക. അങ്ങനെയെങ്കില്‍ ഞാനും നിങ്ങളും തീര്‍ച്ചയായും കര്‍ത്താവിനെ അറിയുകയില്ലായിരുന്നു.

അതുപോലെ, സഭയില്‍ തെറ്റായി എന്തെങ്കിലും നടക്കുന്നുവെന്ന് നിങ്ങള്‍ കാണുന്നുവെങ്കില്‍, ഉചിതരായ അധികാരികളോട് ജ്ഞാനത്തോടെ അത് അറിയിക്കുക. നിശബ്ദമായി തുടരുന്നത് ഒരുപക്ഷേ വലിയ വില കൊടുക്കുന്നതിനു കാരണമാകും. 

അതുകൊണ്ട് നാം എങ്ങനെയാണ് സംസാരിക്കേണ്ടത്?
1 പത്രോസ് 3:15 നമ്മോടു പറയുന്നത്, "നിങ്ങളോടു ചോദ്യം ചോദിക്കുന്നവര്‍ക്ക് ഒരു ഉത്തരം നല്‍കുക"അത് സൌമ്യതയോടും ബഹുമാനത്തോടും കൂടി ചെയ്യുക അങ്ങനെ ഒരു നല്ല മനസാക്ഷി കാത്തുകൊള്‍വാന്‍ കഴിയും.

കൊലൊസ്സ്യര്‍ 4:6 നമ്മോടു നിര്‍ദ്ദേശിക്കുന്നത്: "ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ". നമ്മുടെ ലക്ഷ്യം എന്നത് "സകല മനുഷ്യരോടും പൂർണസൗമ്യത കാണിക്കുക" എന്നുള്ളതാണ് (തീത്തോസ് 3:2).

മാര്‍ട്ടിന്‍ നീമോള്ളര്‍ (1892-1984) അറിയപ്പെടുന്ന ഒരു പാസ്റ്റര്‍ ആയിരുന്നു, അദ്ദേഹം അഡോള്‍ഫ് ഹിറ്റ്‌ലറുടെ പരസ്യമായ ക്രൂരതയ്ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ ധൈര്യം കാണിച്ചു അങ്ങനെ നാസി വാഴ്ചയുടെ അവസാനത്തെ ഏഴു വര്‍ഷം തടങ്കല്‍ പാളയത്തിലായിരുന്നു. 

നീമോള്ളര്‍ ഒരുപക്ഷേ ഏറ്റവും നന്നായി ഓര്‍മ്മിപ്പിക്കപ്പെടുന്നത് തന്‍റെ ഒരു ഉദ്ധരണി നിമിത്തമാണ്: ആദ്യമായി, അവര്‍ സ്ഥിതിസമത്വവാദികളെ തിരഞ്ഞുവന്നു, ഞാന്‍ ഒന്നും സംസാരിച്ചില്ല - 
കാരണം ഞാനൊരു സ്ഥിതിസമത്വവാദി അല്ലായിരുന്നു. പിന്നീട് അവര്‍ വ്യാപാര യൂണിയന്‍കാരെ തിരഞ്ഞുവന്നു, ഞാന്‍ ഒന്നും മിണ്ടിയില്ല - കാരണം ഞാനൊരു വ്യാപാര യൂണിയന്‍റെ ആളല്ലായിരുന്നു.
പിന്നീട് അവര്‍ യെഹൂദന്മാരെ അന്വേഷിച്ചുവന്നു, ഞാന്‍ ഒന്നുംതന്നെ സംസാരിച്ചില്ല - കാരണം ഞാനൊരു യെഹൂദന്‍ അല്ലായിരുന്നു. പിന്നീട് അവര്‍ എന്നിലേക്ക്‌ വന്നു - അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കുവാന്‍ അവിടെ ആരുംതന്നെ ഉണ്ടായിരുന്നില്ല.
പ്രാര്‍ത്ഥന
പിതാവേ, എപ്പോള്‍ സംസാരിക്കണമെന്നും, എപ്പോള്‍ നിശബ്ദമായിരിക്കണം എന്നും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും വിവേചനവും എനിക്ക് തരേണമേ. എന്‍റെ വാക്കുകള്‍ ഒക്കെയും എപ്പോഴും കൃപയോടു കൂടിയതും, ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കട്ടെ, അങ്ങനെ എല്ലാവരോടും എങ്ങനെ ഉത്തരം പറയണം എന്ന് ഞാന്‍ അറിയുവാനിടയാകും. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● മല്ലന്മാരുടെ വംശം  
● കേവലം പ്രകടനമല്ല, ആഴമേറിയത് അന്വേഷിക്കുക
● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● സുഹൃത്ത് ആകാനുള്ള അപേക്ഷ: പ്രാര്‍ത്ഥനയോടെ തിരഞ്ഞെടുക്കുക.
● നിങ്ങള്‍ക്ക് ഒരു ഉപദേഷ്ടാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -2
● ആരാധന: സമാധാനത്തിലേക്കുള്ള താക്കോല്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ