അനുദിന മന്ന
ദൈവത്തിന്‍റെ വചനം നിങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ നടുക
Thursday, 26th of September 2024
1
0
223
Categories :
ദൈവവചനം (Word of God)
ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു
നിന്‍റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ;
നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.
ഞാൻ എന്‍റെ അധരങ്ങൾകൊണ്ട്
നിന്‍റെ വായുടെ വിധികളെയൊക്കെയും വർണിക്കുന്നു. (സങ്കീര്‍ത്തനം 119:11-13).
ഇന്നത്തെ വേദഭാഗം ദൈവത്തിന്‍റെ വചനത്തെകുറിച്ച് പ്രധാനപ്പെട്ട ഒരു പാഠം നമ്മെ പഠിപ്പിക്കുന്നു. വേദപുസ്തകത്തില്‍ നിങ്ങള്‍ വായിക്കുന്നത് കേവലം വാക്കുകളെക്കാള്‍ വലിയതാണ്. ജീവിതത്തെ മാറ്റുവാനുള്ള ശക്തി അതില്‍ അടങ്ങിയിരിക്കുന്നു. കര്‍ത്താവായ യേശു തന്നെ പറഞ്ഞു, "ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു". (യോഹന്നാന്‍ 6:63).
നിങ്ങള്‍ ദൈവവചനം വായിക്കുവാനും കേള്‍ക്കുവാനുമായി തുടങ്ങുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ കണ്ണുകളില്‍ കൂടിയും കാതുകളില്‍ കൂടിയും അതിനെ നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു, എന്നാല്‍ അത് നിങ്ങളുടെ ഹൃദയത്തില്‍ എത്തുമ്പോഴാണ് അതിന്‍റെ യഥാര്‍ത്ഥ ശക്തി വെളിപ്പെടുന്നത്. അപ്പോളാണ് അത് ജീവന്‍ കൊണ്ടുവരുന്നത്.
ഉദാഹരണത്തിന്: സൌഖ്യത്തെ സംബന്ധിച്ചുള്ള പഠിപ്പിക്കലുകളും വചനങ്ങളും നിങ്ങള്‍ തുടര്‍മാനമായി കേള്‍ക്കുകയും, വായിക്കയും, ധ്യാനിക്കയും ചെയ്യുമെങ്കില്‍, അതിന്‍റെ ഒടുവില്‍ നിങ്ങളുടെ ഹൃദയത്തിനകത്ത് ശക്തമായ ഒരു വിശ്വാസം നിങ്ങള്‍ വളര്‍ത്തുവാന്‍ ഇടയാകും, ആ വിശ്വാസം നിങ്ങളുടെ ശരീരത്തിനു സൌഖ്യം നല്കിത്തരും. നിങ്ങളുടെ ഹൃദയം ആ വാഗ്ദത്തങ്ങളെ മുറുകെ പിടിക്കുമ്പോള്‍, അത് നിങ്ങളുടെ ഹൃദയത്തില്‍ നിന്നും നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലേക്കും ഒഴുകും.
നിങ്ങള്‍ അശുദ്ധമായ ചിന്തകളും സ്വപ്നങ്ങളുമായി പോരാടികൊണ്ടിരിക്കയാണെന്ന് ചിന്തിക്കുക; അങ്ങനെയെങ്കില്‍, ആ വിഷയവുമായി ബന്ധപ്പെട്ട വചനങ്ങള്‍ നിങ്ങള്‍ വായിക്കുകയും ധ്യാനിക്കയും ചെയ്യണം. അങ്ങനെ ചെയ്യുമ്പോള്‍ അത് നിങ്ങളെ പാപത്തില്‍ നിന്നും അകറ്റുകയും നിങ്ങളുടെ വിളിയെ പൂര്‍ത്തിയാക്കുവാന്‍ ഇടയാക്കുകയും ചെയ്യും. ദൈവവചനത്തെ പലപ്പോഴും ഒരു വിത്തായിട്ട് പരാമര്‍ശിച്ചിട്ടുണ്ട്. പുതിയനിയമത്തില്‍, ഗ്രീക്ക് വാക്കായ "സ്പെര്‍മ" പലപ്പോഴും പരിഭാഷപ്പെടുത്തുന്നത് "വിത്ത്" എന്നാണ്. അതേ വാക്കില്‍ നിന്നുതന്നെയാണ് "ബീജം" എന്ന വാക്ക് വന്നിരിക്കുന്നത്. സ്വാഭാവീക തലത്തില്‍ എന്നപോലെ, ആത്മീക മണ്ഡലത്തിലും, നിങ്ങള്‍ക്ക് ആവശ്യമായ അത്ഭുതങ്ങള്‍ക്ക് ജന്മം നല്‍കുവാന്‍, ദൈവവചനം ഒരു വിത്തായി ആദ്യം നിങ്ങളുടെ ഹൃദയത്തില്‍ വിതയ്ക്കണം.
കുറിപ്പ്: ദൈവവചനം ധ്യാനിക്കുവാന്‍ ആരംഭിക്കുന്നതിനുള്ള ഒരു നല്ല മാര്‍ഗ്ഗം നോഹട്യൂബിലുള്ള പാസ്റ്റര്‍. മൈക്കിളിന്‍റെ പഠിപ്പിക്കലുകള്‍ പതിവായി ശ്രദ്ധിക്കുക എന്നതാണ്.

പ്രാര്‍ത്ഥന
പിതാവേ, അനുദിനവും അങ്ങയുടെ വചനം ധ്യാനിക്കുവാനുള്ള കൃപ എനിക്ക് തരേണമേ അങ്ങനെ അങ്ങയുടെ വചനം എന്നില്‍ വസിക്കയും ഞാന്‍ അപേക്ഷിക്കുന്ന കാര്യങ്ങള്‍ എനിക്കായി നല്‍കപ്പെടുകയും ചെയ്യും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● അത്യധികമായി വളരുന്ന വിശ്വാസം● രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത
● യബ്ബേസിന്റെ പ്രാര്‍ത്ഥന
● നിങ്ങള്‍ ഏകാന്തതയോടു പോരാടുന്നവരാണോ?
● കര്‍ത്താവായ യേശുവില് കൂടിയുള്ള കൃപ
● നിലനില്ക്കുന്ന മാറ്റങ്ങള് നിങ്ങളുടെ ജീവിതത്തില് കൊണ്ടുവരുന്നത് എങ്ങനെ - 1
● വിശ്വാസത്താല് പ്രാപിക്കുക
അഭിപ്രായങ്ങള്‍