അനുദിന മന്ന
വേദന - കാര്യങ്ങളെ മാറ്റുന്നവന്‍
Wednesday, 9th of October 2024
1
0
146
Categories :
സമര്‍പ്പണം (Surrender)
നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സ് തകർന്നവരെ അവൻ രക്ഷിക്കുന്നു.
നീതിമാന്‍റെ അനർഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു. (സങ്കീര്‍ത്തനം 34:17-19).
ഈ ഭൂമിയില്‍ ജനിച്ച സകലരും വേദനയുടെ സമയങ്ങളില്‍ കൂടി കടന്നുപോകുന്നവരാണ്, അത് ശാരീരികമാകാം, വൈകാരീകമാകാം അഥവാ മാനസീകമാകാം. "സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണനും ആകുന്നു". ഇയ്യോബ് 14:1).
പ്രിയപെട്ടവരുടെ വേര്‍പാടിലൂടെ, തകര്‍ന്നുപോയ ഒരു ബന്ധത്തിലൂടെ, ഏറ്റവും അടുത്ത സുഹൃത്ത് തള്ളിപറഞ്ഞതില്‍ കൂടി, അനുസരിക്കാത്ത മക്കള്‍ മുഖാന്തിരം തുടങ്ങിയ കാരണങ്ങളില്‍ കൂടി വേദന കടന്നുവരാം. എന്നാല്‍, വേദന എങ്ങനെ വരുന്നു എന്ന് കണക്കിടാതെ, നാം അതിനെകുറിച്ച് എന്ത് ചെയ്യാന്‍ പോകുന്നു എന്നതിലാണ് നാം തീരുമാനം എടുക്കേണ്ടത്. വേദന കൈകാര്യം ചെയ്യുമ്പോള്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്തുക എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ് കാരണം വേദന ഒരു വ്യക്തിയെ പണിയുകയും പൊളിക്കയും ചെയ്തു.
ദുഃഖകരമായി, അനേകരും മരവിപ്പിക്കുന്ന ഒരു രീതി ഉപയോഗിച്ചുകൊണ്ട് വേദനയില്‍ നിന്നും ഓടിയകലുവാനുള്ള തീരുമാനം കൈക്കൊള്ളുന്നു, വേദനയെ ഭക്ഷണം കൊണ്ട്, നേട്ടങ്ങള്‍ കൊണ്ട്, മയക്കുമരുന്ന് കൊണ്ട്, മദ്യംകൊണ്ട് അഥവാ ചില ക്രമരഹിതമായ ബന്ധങ്ങള്‍ കൊണ്ട് (അത് ശരിയായത് അല്ലെന്ന് അന്തര്‍ഭാഗത്ത് അവര്‍ക്കറിയാം) മരവിപ്പിക്കുന്നു.
നിങ്ങളുടെ വേദനയെ മരവിപ്പിക്കുന്നത് ഒരിക്കലും അത് പോകുവാന്‍ ഇടയാക്കുന്നില്ല; അത് സഹായത്തിനുള്ള നമ്മുടെ അനിവാര്യതയെ നിശബ്ദമാക്കുക മാത്രമാണ് ചെയ്യുന്നത്. വേദനയെ മരവിപ്പിക്കുന്നത് അതില്‍കൂടി കടന്നുപോകുന്നവരെ തടവിലാക്കുക മാത്രമാണ് ചെയ്യുന്നത്.
ഇത് നമ്മില്‍ ഒരു ശൂന്യത സൃഷ്ടിക്കുന്നു. ചിലരെ വീണ്ടും ആശ്രയിക്കുവാനും വീണ്ടും അവരെ സ്നേഹിക്കുവാനുമുള്ള കഴിവിനെ ഇത് സാവകാശം നശിപ്പിക്കുന്നു. ഇപ്പോള്‍ നാം ഭാവിയിലെ വേദനയില്‍ നിന്നും നമ്മെ സംരക്ഷിക്കുവാന്‍ നമുക്ക് ചുറ്റും പ്രതിരോധത്തിനായി യന്ത്രഘടനകള്‍ പണിതിരിക്കുന്നതുകൊണ്ട് ചിലരുമായി സത്യമായി ബന്ധപ്പെടുവാനുള്ള സാധ്യതകളെ ഇത് ഇല്ലാതാക്കുന്നു.
നമ്മുടെ വേദനയെ മരവിപ്പിക്കുന്നതിലെ ഏറ്റവും ദാരുണമായ ഭാഗം ഇത് ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തകര്‍ക്കുന്നു എന്നതാണ്. നാം ദൈവത്തോടും തന്‍റെ സാന്നിധ്യത്തോടും കാഠിന്യത്തോടെ പെരുമാറുന്നു. ആളുകള്‍ അവരുടെ ജീവിതകാലത്ത് ഒരിക്കലും അതിജീവിക്കുവാന്‍ സാധിക്കാത്ത ചില അതിര്‍വരമ്പുകള്‍ വേദന കാരണം ഒരു വ്യക്തി സൃഷ്ടിക്കുവാന്‍ ഇടയാകും.
മറുഭാഗത്ത്, വേദന വലിയ മാറ്റത്തിനുള്ള ഒരു ഉപകരണവും ആകാം.വേദന നമ്മെ ശരിക്കും ദൈവത്തോടു കൂടുതല്‍ അടുപ്പിക്കുവാന്‍ ഇടയാക്കും. ഇത് നാം നമ്മുടെ വേദന കര്‍ത്താവിനു സമര്‍പ്പിക്കയും അവനെ ക്ഷണിക്കയും ചെയ്യുമ്പോള്‍ ആകുന്നു. (യാക്കോബ് 4:8) നമ്മെ ഓര്‍പ്പിക്കുന്നു, നാം ദൈവത്തോടു അടുത്തു ചെല്ലുമ്പോള്‍, ദൈവം നമ്മോടും അടുത്തുവരും. നാം ദൈവത്തെ ഹൃദ്യമായി ക്ഷണിക്കുമ്പോള്‍ അവന്‍ നമ്മുടെ ക്ഷണം സ്വീകരിക്കും. വേദനയുടെയും പ്രതീക്ഷയില്ലായ്മയുടെയും ഒരു കാലഘട്ടമാണ് എന്നെ കര്‍ത്താവിങ്കലേക്കു കൊണ്ടുവന്നത്. ഞാന്‍ ആത്മഹത്യയുടെ വക്കില്‍വരെ എത്തിയതായിരുന്നു. എന്നാല്‍ ദൈവം കൃപയുള്ളവനും എന്‍റെ വേദനയില്‍ എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു. (സങ്കീര്‍ത്തനം 147:2-3).
നാം എത്രമാത്രം ബലഹീനരും നിസ്സഹായകരും ആകുന്നുവെന്നും നമുക്ക് നമ്മെത്തന്നെ വേദനയില്‍ നിന്നും സൌഖ്യമാക്കുവാന്‍ കഴിയുകയില്ല എന്നും വേദന എപ്പോഴും നമുക്ക് കാണിച്ചുത്തരും. എന്നിരുന്നാലും, നാം നമ്മുടെ വേദന വിട്ടുക്കളയുവാനും അത് ദൈവത്തിനു കൊടുക്കുവാനും തീരുമാനിക്കുമ്പോള്‍, തന്‍റെ കൃപ നമുക്ക് മതിയായത് ആണെന്ന് നാം കണ്ടെത്തുവാന്‍ ഇടയാകും, മാത്രമല്ല അവന്‍റെ ശക്തി നമ്മുടെ ബലഹീനതയില്‍ തികഞ്ഞുവരുന്നതാണെന്ന് നമുക്ക് മനസ്സിലാകും. (2 കൊരിന്ത്യര്‍ 12:9).
വേദനയല്ല യഥാര്‍ത്ഥ ശത്രു. സത്യത്തില്‍, എന്തോ ഒന്ന് തകര്‍ക്കപ്പെട്ടു എന്ന ഒരു വലിയ സൂചന നല്‍കുന്നതാണ് വേദന; എന്തൊക്കെയോ ശരിയല്ലയെന്ന്. വേദനയ്ക്ക് നമ്മുടെ ജീവിതത്തില്‍ ഒരു ഉദ്ദേശമുണ്ട്. നിങ്ങളുടെ ജീവിതത്തിലെ എല്ലാ അതിര്‍വരമ്പുകളെയും, എല്ലാ പരിമിതികളേയും നിങ്ങളുടെ വേദന തകര്‍ക്കട്ടെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന അങ്ങനെ മുമ്പ് ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ ഇടയാകട്ടെ.

പ്രാര്‍ത്ഥന
പിതാവേ, തകര്‍ന്ന ഹൃദയമുള്ളവരുടെ അടുക്കല്‍ അങ്ങ് ഉണ്ടാകുമെന്ന് അവിടുന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ടല്ലോ. അങ്ങയുടെ സ്നേഹത്താല്‍ എന്നെ ചുറ്റണമേ, പിതാവേ. ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു, കര്‍ത്താവേ എന്‍റെ വേദനയെ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്‍റെ വേദനയെ സൌഖ്യമാക്കേണമേ.
പിതാവേ, അങ്ങയുടെ കൃപ എനിക്ക് മതി. അങ്ങയുടെ ശക്തി എന്‍റെ ബലഹീനതയില്‍ തികഞ്ഞുവരുന്നു. ഞാന്‍ ബലഹീനനായിരിക്കുമ്പോള്‍ തന്നെ, ഞാന്‍ ശക്തനും ആകുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel
Most Read
● വിശ്വാസ ജീവിതം● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
● നിങ്ങളുടെ ലക്ഷ്യങ്ങള് നേടുവാനുള്ള ശക്തി പ്രാപിക്കുക
● കൃപമേല് കൃപ
● ദിവസം 12 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവത്തിന്റെ സ്നേഹം അനുഭവിക്കുക
● ആത്മാവിന്റെ ഫലത്തെ വളര്ത്തുന്നത് എങ്ങനെ - 2
അഭിപ്രായങ്ങള്‍