അനുദിന മന്ന
ദിവസം 11: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Monday, 2nd of December 2024
1
0
57
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു;
അഗതിയെ കുപ്പയിൽനിന്ന് ഉയർത്തുന്നു. (1 ശമുവേല്‍ 2:8)."കൃപയാല്‍ ഉയര്‍ത്തപ്പെട്ടത്" എന്നതിനുള്ള മറ്റൊരു വാക്ക് "ദൈവീകമായ ഔന്നത്യം" എന്നാകുന്നു. നിങ്ങളുടെ വിജയത്തിന്‍റെ ഇപ്പോഴത്തെ നില എന്തുതന്നെയാണെങ്കിലും, ഏറ്റവും നല്ലതും ഉയര്‍ന്നതുമായ മറ്റൊരു തലമുണ്ട്. നാം വെളിച്ചം പോലെ പ്രകാശിക്കണം, അതുപോലെ പൂര്‍ണ്ണമാകുന്ന ദിവസംവരെ നമ്മുടെ പാത അധികമധികം ശോഭിച്ചുവരണം. (മത്തായി 5:14; സദൃശ്യവാക്യങ്ങള്‍ 4:18).
യോഗ്യതയില്ലാത്ത സ്ഥാനത്ത് ദൈവത്തില്‍ നിന്നും ലഭിക്കുന്ന ഒരു ദാനമാണ് കൃപ. നാം അതിനുവേണ്ടി യോഗ്യതയുള്ളവര്‍ ആയിത്തീരുന്നില്ല; നമുക്ക് അതിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല. ദൈവം നമ്മുടെമേല്‍ പകരുന്ന ഒന്നാണത്. യേശുവിനെ "കൃപയും സത്യവും നിറഞ്ഞവന്‍" എന്ന് ദൈവവചനം വിശദീകരിക്കുന്നു. (യോഹന്നാന്‍ 1:14, യോഹന്നാന്‍ 1:17). യേശുക്രിസ്തു രോഗികളെ സൌഖ്യമാക്കിയതിലൂടെ, മരിച്ചവരെ ഉയര്‍പ്പിച്ചതില്‍ കൂടി, വിശപ്പുള്ളവരെ പോഷിപ്പിച്ചതില്‍ കൂടി, കാനാവിലെ കല്യാണവീട്ടിലെ നാണക്കേട് മാറ്റിയതില്‍ കൂടി ദൈവത്തിന്‍റെ കൃപ പ്രദര്‍ശിപ്പിക്കുവാന്‍ ഇടയായി. ദൈവത്തിന്‍റെ കൃപ മനുഷ്യരുടെ ജീവിതത്തില്‍ എന്ത് ചെയ്യുവാന്‍ കഴിയുമെന്ന് യേശു ചെയ്തത് എല്ലാം നമ്മെ കാണിച്ചുതരുന്നു. അതുകൊണ്ട്, സ്നേഹിതരേ, നിങ്ങള്‍ക്ക് ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
നമുക്ക് ദൈവത്തിന്‍റെ കൃപ ആവശ്യമുണ്ടോ? ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ കൃപയ്ക്ക് എന്ത് ചെയ്യുവാന്‍ കഴിയും? കൃപ ഇല്ലായെങ്കില്‍, എന്ത് സംഭവിക്കും?
ദൈവത്തിന്‍റെ കൃപയുടെ പ്രാധാന്യത.
1. നിങ്ങളുടെ മാനുഷീക ബലം നിങ്ങളെ തളര്‍ത്തിക്കളയുമ്പോള്‍ നിങ്ങള്‍ക്ക് ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
നിങ്ങളുടെ ബലംകൊണ്ട് ജയിക്കുവാന്‍ കഴിയാത്ത ഒരു സാഹചര്യം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്നു. ഈ സാഹചര്യത്തില്‍, നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ സഹായിപ്പാന്‍ കഴിയുകയില്ല, നിങ്ങള്‍ക്ക് തല കുനിക്കുവാന്‍ കഴിയാത്തതുകൊണ്ട് നിങ്ങള്‍ക്ക് ദൈവത്തില്‍ ചാരുവാന്‍ മാത്രമേ കഴിയുകയുള്ളൂ. നിങ്ങള്‍ ഈ പ്രെത്യേക സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കില്‍, 2 കൊരിന്ത്യര്‍ 12:9 പറയുന്നത് ഓര്‍ക്കുക, "എന്‍റെ കൃപ നിനക്കുമതി; എന്‍റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു". ആകയാൽ ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേൽ ആവസിക്കേണ്ടതിനു ഞാൻ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളിൽ പ്രശംസിക്കും.
2. അസാദ്ധ്യമെന്ന് തോന്നുന്ന ദൌത്യങ്ങള്‍ ഏറ്റെടുക്കുവാന്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
അവൻ എന്നോട് ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള (നിങ്ങള്‍ക്ക് ഇവിടെ നിങ്ങളുടെ പേര് ഉപയോഗിക്കാം) യഹോവയുടെ അരുളപ്പാടാവിത്: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 7സെരുബ്ബാബേലിന്‍റെ മുമ്പിലുള്ള മഹാപർവതമേ, നീ ആർ? നീ സമഭൂമിയായിത്തീരും; അതിനു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.
3. സകല പ്രതീക്ഷകളും നഷ്ടപ്പെടുമ്പോള്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
അതിനു ശിമോൻ: "നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്‍റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു". (ലൂക്കോസ് 5:5). സകല പ്രതീക്ഷകളും നഷ്ടമാകുമ്പോള്‍, പത്രോസിനുവേണ്ടി ചെയ്തതുപോലെ അസാദ്ധ്യമായ കാര്യങ്ങളെ ദൈവം ചെയ്യും.
4. നിങ്ങളില്‍ നിന്നും ഒരു നന്മയും വരുവാനില്ല എന്ന് ആളുകള്‍ക്ക് തോന്നുമ്പോള്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
നഥനയേൽ അവനോട്: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട് വന്നു കാൺക എന്നു പറഞ്ഞു. (യോഹന്നാന്‍ 1:46).
അവൻ (ഗിദയോന്‍) യഹോവയുടെ ദൂതനോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്‍റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. 16യഹോവ അവനോട്: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു. (ന്യായാധിപന്മാര്‍ 6:15-16).
5. നിങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കണമെങ്കില്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അധ്വാനിച്ചു; അവരുടെ അധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു. (യോഹന്നാന്‍ 4:38).
6. മഹത്തായ കാര്യങ്ങള്‍ ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്‍റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും. (യോഹന്നാന്‍ 14:12).
ദൈവം തന്‍റെ പരിശുദ്ധാത്മാവിനെ നമുക്ക് നല്‍കിയിരിക്കുന്നു; ആകയാല്‍ ആര്‍ക്കും ഒരു ഒഴിവുകഴിവ് പറയുവാന്‍ കഴിയുകയില്ല. കര്‍ത്താവിനുവേണ്ടി ഇന്ന് വലിയതും ശക്തിയുള്ളതുമായ കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി ദൈവകൃപയുടെ മുഴുവന്‍ ശക്തിയും എടുക്കുക.
7.ദൈവത്തിങ്കല്‍ നിന്നും എന്തെങ്കിലും പ്രാപിക്കുവാന്‍ വേണ്ടി ദൈവകൃപ ആവശ്യമാണ്.
കൃപയില്ലാതെ, ദൈവത്തോടു സംസാരിക്കുവാനോ അല്ലെങ്കില്‍ ദൈവത്തിങ്കല്‍ നിന്നും എന്തെങ്കിലും പ്രാപിക്കുവാനോ അര്‍ഹതയില്ല.
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക. (എബ്രായര്‍ 4:16).
8. നിങ്ങളുടെ 30 വര്‍ഷത്തെ അദ്ധ്വാനം നിങ്ങള്‍ക്ക് തരാത്തത് 3 മാസങ്ങള്‍കൊണ്ട് തരുവാന്‍ ദൈവത്തിന്‍റെ കൃപയ്ക്ക് സാധിക്കും.
അതിശക്തമായ വേഗതക്കുള്ള കൃപ എന്നാൽ ജീവിതത്തിന്‍റെ ഏതു തലത്തിലും നിങ്ങൾക്ക് മുമ്പിലുള്ള ആളുകളുടെ മുമ്പിൽ എത്തുവാനുള്ള കഴിവാണ്. ഇത് ദൈവീകമായ രീതിയിൽ എല്ലാ പ്രക്രിയകളും നിയമങ്ങളും നീക്കിയിട്ട്, അത്ഭുതകരമായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് നിങ്ങളെ മുമ്പിൽ കൊണ്ടുവരുന്നതാണ്.
എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കിയുംകൊണ്ടു യിസ്രെയേലിൽ എത്തുംവരെ ആഹാബിനു മുമ്പായി ഓടി (1 രാജാക്കന്മാര്‍ 18:46) . പ്രവാചകനായ ഏലിയാവിൻ്റെ മേൽ വന്ന ദൈവത്തിന്‍റെ കരം മറ്റുള്ളവരുടെ മുമ്പിൽ ഓടുവാൻ എൻ്റെ മേലും നിങ്ങളുടെ മേലും വരട്ടെ എന്ന് ഞാൻ യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു.
കഴിവുള്ളവര്‍ ആകുവാന്‍ സാദ്ധ്യമാണ് എന്നാല്‍ ഉയര്‍ത്തപ്പെടണമെന്നില്ല. നമ്മുടെ സമൂഹത്തിലെ ബുദ്ധിമാന്മാരായ പല ആളുകളും ഇപ്പോഴും തൊഴില്‍രഹിതര്‍ ആകുന്നു. സുന്ദരിമാരായ പല യുവതികളും ഇപ്പോഴും അവിവാഹിതരായി തുടരുന്നു. വിവാഹജീവിതത്തില്‍ അനുഗ്രഹിക്കപ്പെടുവാന്‍, നല്ലൊരു ജോലി ലഭിക്കുവാന്‍, ജീവിതത്തില്‍ സന്തോഷിക്കുവാന്‍ ദൈവത്തിന്‍റെ കൃപ ആവശ്യമാണ്. പല സദ്ഗുണങ്ങള്‍ ജീവിതത്തെ മധുരമാക്കി തീര്‍ക്കുന്നു, ദൈവത്തിന്‍റെ കൃപ അതില്‍ ഒന്നാകുന്നു. കൃപയില്ലാത്ത ജീവിതം ക്ലേശങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ബലത്തിനു നല്‍കുവാന്‍ കഴിയാത്തത് കൃപയ്ക്ക് തരുവാന്‍ സാധിക്കും.
ഇന്ന് ദൈവകൃപയ്ക്കായി നിങ്ങള്‍ കരഞ്ഞു പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദൈവകൃപയെ സംബന്ധിച്ചു എത്രയധികം നിങ്ങള്‍ ബോധ്യമുള്ളവര്‍ ആയിരിക്കുന്നുവോ, അത്രയധികം അതിന്‍റെ പ്രവര്‍ത്തി നിങ്ങളുടെ ജീവിതത്തില്‍ കാണുവാന്‍ സാധിക്കും.
കൃപയാല്‍ ഉയര്‍ത്തപ്പെട്ട ആളുകളുടെ വേദപുസ്തകത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍.
- മെഫിബോശെത്ത്
- യോസേഫ്
42ഫറവോൻ തന്‍റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്‍റെ കൈക്ക് ഇട്ടു, അവനെ നേർമയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വർണസരപ്പളിയും അവന്‍റെ കഴുത്തിലിട്ടു. 43തന്‍റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്ന് അവന്‍റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിനൊക്കെയും മേലധികാരി ആക്കി. 44പിന്നെ ഫറവോൻ യോസേഫിനോട്: ഞാൻ ഫറവോനാകുന്നു; നിന്‍റെ കല്പന കൂടാതെ മിസ്രയീംദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു. (ഉല്‍പത്തി 41:42-44).
- എസ്ഥേര്‍
രാജാവ് എസ്ഥേറിനെ സകല സ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകല കന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി. (എസ്ഥേര്‍ 2:17).
- ദാവീദ്
ആകയാൽ നീ എന്‍റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: "എന്‍റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിനു ഞാൻ നിന്നെ പുല്പുറത്തുനിന്ന് ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു" (2 ശമുവേല്‍ 7:8). അതുതന്നെ നിങ്ങള്‍ക്കും സംഭവിക്കാം.
കൃപ ആസ്വദിക്കുവാനും കൃപയില്‍ വളരുവാനും എന്താണ് ചെയ്യേണ്ടത്?
- കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.
- താഴ്മയുള്ളവര്‍ ആകുക
- മറ്റുള്ളവരോട് കൃപയുള്ളവര്‍ ആകുക
- ദൈവത്തിന്‍റെ കൃപയെക്കുറിച്ചു ബോധമുള്ളവരാകുക, മാത്രമല്ല അതിനെ സംബന്ധിച്ച് കൂടുതല്‍ പഠിക്കുക.
- സകലത്തിനും, ചെറുതും വലിയതുമായ എല്ലാത്തിനും ദൈവത്തോടു നന്ദി പറയുക.
- കൃപയുള്ള ദൈവദാസിദാസന്മാരോടു ചേര്‍ന്ന് നടന്നുകൊണ്ട് ദൈവത്തില്‍ നിന്നും അത് പ്രാപിക്കുവാന്‍ ശ്രമിക്കുക.
അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോട് അരുളിച്ചെയ്യും; ഞാൻ നിന്‍റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെമേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്‍റെ ഭാരം വഹിക്കും. (സംഖ്യാപുസ്തകം 11:17).
Bible Reading Plan: Luke 10- 13
പ്രാര്‍ത്ഥന
1. പിന്നോക്കാവസ്ഥയുടേയും സ്തംഭനാവസ്ഥയുടേയും ആത്മാവിനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തിരസ്കരിക്കുന്നു. (ഫിലിപ്പിയര്‍ 3:13-14).
2. യേശുവിന്‍റെ നാമത്തില്‍, ഞാന്‍ മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്ക് പോകും യേശുവിന്‍റെ നാമത്തില്‍. (2 കൊരിന്ത്യര്‍ 3:18).
3. പിതാവേ, ജീവിതത്തില്‍ മുന്നേറ്റങ്ങളെ നേടിയെടുക്കുവാന്‍ എനിക്ക് കൃപ നല്‍കേണമേ. (റോമര്‍ 5:2).
4. പിതാവേ, ഉല്‍കൃഷ്ടമായ ഒരു ആത്മാവിനെ എനിക്ക് നല്‍കേണമേ യേശുവിന്‍റെ നാമത്തില്‍. (ദാനിയേല്‍ 6:3).
5. കര്‍ത്താവേ, സമസ്ത ഭാഗങ്ങളിലും എന്‍റെ മഹത്വത്തെ യേശുവിന്‍റെ നാമത്തില്‍ വര്‍ദ്ധിപ്പിക്കേണമേ. (സങ്കീര്‍ത്തനം 71:21).
6. കര്‍ത്താവേ, അങ്ങയുടെ കൃപയാല്‍, അസൂയാവഹമായ ഒരു സ്ഥാനത്തേക്ക് യേശുവിന്‍റെ നാമത്തില്‍ എന്നെ ഉയര്‍ത്തേണമേ. (സങ്കീര്‍ത്തനം 75:6-7).
7. പിതാവേ, അനുഗ്രഹത്തിന്‍റെ സ്ഥലത്ത് എന്നെ ഉറപ്പിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 28:2).
8. പിതാവേ, ഏറ്റവും നല്ലതായി ഞാന്‍ പരിഗണിക്കപ്പെടുവാനും തിരഞ്ഞെടുക്കപ്പെടുവാനും എന്നെ ഇടയാക്കുകയും എന്നില്‍ പ്രസാദിക്കയും ചെയ്യേണമേ യേശുവിന്‍റെ നാമത്തില്‍. (1 ശമുവേല്‍ 16:12).
9. കര്‍ത്താവേ, ഉന്നത സ്ഥാനങ്ങളില്‍ അങ്ങയുടെ കൃപ എനിക്കുവേണ്ടി യേശുവിന്‍റെ നാമത്തില്‍ സംസാരിക്കട്ടെ. (എസ്ഥേര്‍ 5:2).
10. ദൈവത്തിന്‍റെ കൃപയാല്‍, ഞാന്‍ തിരസ്കരിക്കപ്പെടുകയില്ല പകരം അംഗീകരിക്കപ്പെടും; ഞാന്‍ താഴ്ച പ്രാപിക്കാതെ ഉയര്‍ച്ച പ്രാപിക്കും; ഞാന്‍ വായ്പ വാങ്ങുകയില്ല പ്രത്യുത വായ്പ കൊടുക്കുവാന്‍ ഇടയാകും യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 28:13).
11. പിതാവേ, ഈ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയുടെ ഒരു ഭാഗമായിരിക്കുന്ന സകലരും, അവര്‍ എല്ലാവരും അവരുടെ കുടുംബാംഗങ്ങളും ഒരു ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടട്ടെ യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 58:11).
12. കര്‍ത്താവേ, എന്‍റെ ജീവിതത്തിനു എതിരായുള്ള ശത്രുവിന്‍റെ സകല പദ്ധതികളും തകര്‍ക്കുകയും അങ്ങയുടെ സത്യം എന്‍റെ പരിചയും കവചവും ആയിരിക്കുകയും ചെയ്യട്ടെ. (സങ്കീര്‍ത്തനം 91:4).
Join our WhatsApp Channel
Most Read
● കാലത്തിന്റെ ലക്ഷണങ്ങളെ വിവേചിച്ചറിയുക● സ്തോത്രമാകുന്ന യാഗം
● മറ്റുള്ളവരിലേക്ക് പകരുന്നത് നിര്‍ത്തരുത്
● മറ്റുള്ളവരോട് കൃപ കാണിക്കുക
● വിശ്വാസവും പ്രതീക്ഷയും സ്നേഹവും
● ആരാധനയുടെ നാലു അത്യന്താപേക്ഷിതങ്ങള്‍
● ദൈവത്തെ അന്വേഷിക്കയും നിങ്ങളുടെ യുദ്ധത്തെ അഭിമുഖീകരിക്കയും ചെയ്യുക
അഭിപ്രായങ്ങള്‍