അനുദിന മന്ന
ദിവസം 23: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Saturday, 14th of December 2024
1
0
33
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ബലവാനായവനെ ബന്ധിക്കുക
"ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്‍റെ വീട്ടിൽ കടന്ന് അവന്‍റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചു കെട്ടിയാൽ പിന്നെ അവന്‍റെ വീടു കവർച്ച ചെയ്യാം". (മത്തായി 12:29).
"ബലവാന്‍" എന്ന പദം യേശു ഉപയോഗിക്കുമ്പോള്‍ ആഴമേറിയ ഒരു ആത്മീക മര്‍മ്മമാണ് അവന്‍ വെളിപ്പെടുത്തുന്നത്. അത് അവനെ കേട്ടതായ ആളുകള്‍ക്ക് പുതുമയുള്ളതായിരുന്നു. അവന്‍ അത് പരാമര്‍ശിച്ചില്ലായിരുന്നുവെങ്കില്‍, മാനുഷീക വിശദീകരണങ്ങളെ വെല്ലുവിളിക്കുന്ന ചില സാഹചര്യങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് നമ്മില്‍ ആര്‍ക്കുംതന്നെ അറിയുകയില്ലായിരുന്നു.
ബലവാന്‍ എന്ന് പറയുന്നത് ഒരു ആത്മീക ജീവിയെയാണ് സൂചിപ്പിക്കുന്നത്, ഒരു വ്യക്തിയുടെ അനുഗ്രഹങ്ങള്‍ക്കും സദ്‌ഗുണങ്ങള്‍ക്കും വേണ്ടി പോരാടുകയും അതിനെ അപഹരിക്കുകയും ചെയ്യുന്നതിന്‍റെ ചുമതലയുള്ള ശക്തനായ ഒരു പിശാച്. ചെറിയ പൈശാചീക ശക്തികളും ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് വരുവാനായി വാതില്‍ തുറക്കുന്നവനാണ് ഈ ബലവാന്‍. മറ്റു ചെറിയ പിശാചുക്കളെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട പിശാച് ഇതാകുന്നു.
അനേകം വിശ്വാസികളും തങ്ങളുടെ ജീവിതത്തിലുള്ള ബലവാന്‍റെ പ്രവര്‍ത്തികളെ വിശ്വസിക്കുകയോ അഥവാ തിരിച്ചറിയുകയോ ചെയ്യുന്നില്ല എന്ന് കാണുന്നത് വേദനാജനകമായ കാര്യമാകുന്നു. അവര്‍ നല്ലവരും വിശ്വസ്തരുമായ വിശ്വാസികള്‍ ആകുന്നു എന്നാല്‍ പോരാട്ടത്തെ സംബന്ധിച്ചുള്ള ധാരണ ഇല്ലാത്തവരുമാണ്. ആത്മീക മണ്ഡലത്തില്‍ അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ശത്രുവിനെക്കുറിച്ച് അവര്‍ക്ക് അറിവില്ല, അതുകൊണ്ട് അവരുടെ ജീവിതത്തിലെ നിഗൂഢമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുവാന്‍ വളരെ പ്രയാസകരമായി മാറുന്നു.
ബലവാനായവന്‍റെ ചില പ്രവര്‍ത്തികള്‍ എന്തൊക്കെയാകുന്നു?
1. ബലവാന്‍ ആളുകളുടെ അനുഗ്രഹങ്ങള്‍ പിടിച്ചെടുക്കുകയും അത് തന്‍റെ നിയന്ത്രണത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ബലവാനു ഒരു വീട് ഉണ്ടെന്നും ആ വീടിനുള്ളില്‍ സാധനസാമഗ്രികള്‍ ഉണ്ടെന്നും യേശു പരാമര്‍ശിക്കുന്നുണ്ട്. ആ വസ്തുക്കള്‍ ബലവാനായവന്‍റെ സ്വത്തുക്കളല്ല; അത് അപഹരിച്ചതായ സാധനങ്ങളാണ് (മത്തായി 12:29). പിശാചിന്‍റെ പ്രധാനപ്പെട്ട ഉദ്ദേശം മോഷ്ടിക്കുക, അറുക്കുക, മുടിക്കുക എന്നതാണെന്ന് നമുക്കറിയാം. (യോഹന്നാന്‍ 10:10). അതുകൊണ്ട്, ഈ ബലവാന്‍റെ അവകാശങ്ങള്‍ എല്ലാംതന്നെ ആളുകളില്‍ നിന്നും അപഹരിച്ച സാധനങ്ങളാകുന്നു.
അനേകം ആളുകളും, സഹായവും അനുഗ്രഹങ്ങളും കൂടാതെ ദരിദ്ര്യരോ അഥവാ ഒറ്റപ്പെട്ടവരോ ആകുന്നു. ചില ആളുകള്‍ ജോലിയില്ലാത്തവരോ, അനേക വര്‍ഷങ്ങളായി അവിവാഹിതരോ, മക്കളില്ലാത്തവരോ ആകുന്നു. ഈ കാര്യങ്ങളെല്ലാം തന്നെ ബലവാന്‍ തന്‍റെ ഗൃഹത്തില്‍ അവകാശമായി സംഭരിച്ചുവെച്ചിരിക്കുന്ന ചില അനുഗ്രഹങ്ങളാകുന്നു.
ബലവാനായവന്‍റെ ദുഷ്ട ഗൃഹത്തില്‍ സൂക്ഷിച്ചിരിക്കുന്ന നമ്മുടെ അവകാശമായിരിക്കുന്ന അനുഗ്രഹങ്ങളെ തിരികെ എടുക്കുവാന്‍ ഇന്നത്തെ നമ്മുടെ പ്രാര്‍ത്ഥന നമ്മെ സഹായിക്കും.
2. കടുപ്പമുള്ള പ്രശ്നങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും പിന്നിലെ ശക്തി ബലവാനായവന്‍ ആകുന്നു. "ബലവാന്‍" എന്ന പദം ശക്തിയെ, അതുപോലെ വലിയ സ്വാധീനം ചെലുത്തുന്ന എന്തിനെയെങ്കിലും അഥവാ ഭാരമുള്ള എന്തിനെയെങ്കിലുമാണ് അര്‍ത്ഥമാക്കുന്നത്. ചില സാഹചര്യങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ എന്തുകൊണ്ട് നിരന്തരമായി ആവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കുവാന്‍ ചില വിശ്വാസികള്‍ക്ക് കഴിയുന്നില്ല. അവര്‍ പ്രാര്‍ത്ഥിച്ചു, എന്നാല്‍ ഒരു മറുപടിയും ലഭിക്കുന്നതായി തോന്നുന്നില്ല. ചിലര്‍ പ്രാര്‍ത്ഥിക്കുകയും യുദ്ധം ജയിച്ചതായി തോന്നുകയും ചെയ്യുന്നു, അത് പുതിയ ഭാവത്തില്‍ വീണ്ടും വരുന്നത് കാണുവാന്‍ വേണ്ടി മാത്രം. ആവര്‍ത്തിച്ചുള്ള പ്രശ്നങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും പിന്നില്‍ ബലവനാകുന്നു. നിങ്ങള്‍ ബലവാനെ പിടിച്ചുകെട്ടുന്നില്ലയെങ്കില്‍, നിലനില്‍ക്കുന്ന ഒരു പരിഹാരമോ അല്ലെങ്കില്‍ അനുഗ്രഹമോ ഇല്ലാതെ ഒരേ പ്രാര്‍ത്ഥന തന്നെ നിങ്ങള്‍ അനേകം വര്‍ഷങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.
3. നാശകരമായ ശീലങ്ങള്‍ക്കും ആസക്തികള്‍ക്കും പിന്നിലെ ശക്തി ബലവാനാകുന്നു. നാശകരമായ ശീലങ്ങളുടെയും ആസക്തികളുടെയും സ്വാധീനത്തിനു കീഴിലുള്ള അനേകം ആളുകള്‍ അത് അവസാനിപ്പിക്കുവാന്‍ പ്രയാസപ്പെടുന്നവരാകുന്നു. അവര്‍ക്ക് അവസാനിപ്പിക്കുവാന്‍ ആഗ്രഹമുണ്ട് എന്നാല്‍ സാധിക്കുന്നില്ല കാരണം എതിര്‍ക്കുവാനുള്ള അവരുടെ ഇച്ഛയെ മറികടക്കുന്ന ഒരു ശക്തി പ്രവര്‍ത്തികള്‍ക്ക് പിന്നിലുണ്ട്. അവരെ എപ്പോള്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുത്തണമെന്ന് ബലവാന്‍ യാദൃച്ഛികമായി തീരുമാനിക്കുന്നു.
വിശ്വാസികളെന്ന നിലയില്‍, ബലവാന്‍റെ മേല്‍ നമുക്ക് അധികാരമുണ്ട്. നമുക്ക് ബലവാനെ ബന്ധിക്കുവാന്‍ കഴിയേണ്ടതിനും നമ്മുടെ സ്വത്തുക്കള്‍ അവകാശമാക്കുവാനും യേശു തന്‍റെ നാമം നമുക്ക് നല്‍കുകയും പുത്രത്വത്തിന്‍റെ അധികാരം നമുക്ക് കൈമാറുകയും ചെയ്തു.
കര്‍ത്താവായ യേശു പറഞ്ഞു, ". . . നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു". (മത്തായി 18:18).
എന്താണ് നാം ബന്ധിക്കേണ്ടത്?
മത്തായി 12:29 നിങ്ങള്‍ നോക്കുമെങ്കില്‍, നിങ്ങള്‍ക്ക് അതിന്‍റെ ഉത്തരം കിട്ടും. "ബന്ധിക്കുക" എന്ന അതേ പദം ക്രിസ്തുവും ഉപയോഗിക്കുന്നുണ്ട്. നാം ബലവാനെ ബന്ധിക്കുകയോ നമ്മുടെ നഷ്ടമായതോ കാലതാമസ്സം വന്നതോ ആയ അനുഗ്രഹങ്ങളെ പ്രാര്‍ത്ഥനയോടെ വീണ്ടെടുക്കുകയോ ചെയ്യുന്നില്ലെങ്കില്‍, നമുക്കുവേണ്ടി സ്വര്‍ഗ്ഗത്തിലും ഒന്നുംതന്നെ ചെയ്യപ്പെടുകയില്ല.
ബലവാനെ പിടിച്ചുകെട്ടുവാന്‍ നിങ്ങള്‍ തയ്യാറാകുന്നുവോ?
Bible Reading Plan : Act 27- Romans 4
പ്രാര്‍ത്ഥന
1. എന്നെ ആക്രമിക്കുകയും എന്നില്‍ നിന്നും അപഹരിക്കുകയും ചെയ്യുന്ന ഏതൊരു ബലവാന്‍റെ പ്രവര്‍ത്തികളെയും ഞാന്‍ ബന്ധിക്കുന്നു. ഇന്നുമുതല്‍, എന്‍റെ ജീവിതത്തിനു, കുടുംബത്തിനു, ബിസിനസ്സിനു, അതുപോലെ എന്നെ സംബന്ധിക്കുന്ന ഒരു കാര്യത്തിനും എതിരായി നീ പ്രവര്‍ത്തിക്കുകയില്ല. (ലൂക്കോസ് 10:19).
2. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ ജീവിതത്തിലെ ആവര്‍ത്തിച്ചുള്ള പോരാട്ടങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പിന്നിലെ ഏതൊരു ബലവാനേയും ഞാന്‍ മറികടക്കുന്നു. ഇന്നുമുതല്‍, എന്‍റെ ജീവിതത്തില്‍ കൊടുങ്കാറ്റു അവസാനിച്ചിരിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (വെളിപ്പാട് 12:11).
3. എന്‍റെ ജീവിതത്തെ, കുടുംബത്തെ, സാമ്പത്തീകത്തെ കുഴപ്പത്തിലാക്കുന്ന ഏതൊരു ബലവാനേയും ദൈവത്തിന്‍റെ അഗ്നി ദഹിപ്പിക്കട്ടെ, യേശുവിന്‍റെ നാമത്തില്‍. (എബ്രായര്‍ 12:29).
4. ബലവാന്‍റെ കൈവശമുള്ളതായ എന്‍റെ എല്ലാ സ്വത്തുക്കളും അനുഗ്രഹങ്ങളും ഞാന്‍ തിരികെ എടുക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (യോവേല്‍ 2:25).
5. എന്‍റെ ജീവിതത്തിനു വിരോധമായി നിയോഗിക്കപ്പെട്ടിരിക്കുന്ന എല്ലാ മരണത്തിന്‍റെയും നരകത്തിന്‍റെയും ബലവാനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുകയും ദുര്‍ബലമാക്കുകയും ചെയ്യുന്നു. (മത്തായി 16:19).
6. എന്‍റെ ജീവിതത്തിനു വിരോധമായി നിയോഗിക്കപ്പെട്ടിരിക്കുന്ന എല്ലാ ഭയത്തിന്‍റെയും, രോഗത്തിന്‍റെയും, ദാരിദ്ര്യത്തിന്‍റെയും ബലവാനെ യേശുവിന്‍റെ ശക്തിയുള്ള നാമത്തില്‍ ഞാന്‍ ബന്ധിക്കുകയും ദുര്‍ബലമാക്കുകയും ചെയ്യുന്നു. (2 തിമോഥെയോസ് 1:7).
7. എന്‍റെ ജീവിതത്തില്‍, ആരോഗ്യത്തില്‍, കുടുംബത്തില്‍, സാമ്പത്തീകത്തില്‍, പ്രിയപ്പെട്ടവരില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന എല്ലാ ബലവാനെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുകയും, കൊള്ളയടിക്കുകയും, ശൂന്യമാക്കുകയും ചെയ്യുന്നു. (യെശയ്യാവ് 54:17).
8. ബലവാന്‍റെ വീട്ടില്‍ നിന്നും എന്‍റെ ധനം ഞാന്‍ വീണ്ടെടുക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 6:31).
9. എന്‍റെ ജീവിതത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന സകല ബലവാന്‍റെ വീടുകളേയും ദൈവത്തിന്‍റെ കൈവിരലുകള്‍ പുറത്താക്കട്ടെ, യേശുവിന്‍റെ നാമത്തില്‍. (പുറപ്പാട് 8:19).
10. എന്‍റെ ജീവിതവുമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന എല്ലാ ദുഷ്ട ബലവാന്മാരും, യേശുവിന്‍റെ നാമത്തില്‍ താഴെവീണു ഇല്ലാതായി പോകട്ടെ. (ലൂക്കോസ് 10:19).
Join our WhatsApp Channel
Most Read
● പ്രാവചനീക ഗീതം● ദൈവത്തിന്‍റെ യഥാര്ത്ഥ സ്വഭാവം
● നിങ്ങള്‍ ഇപ്പോഴും കാത്തുനില്ക്കുന്നത് എന്തുകൊണ്ട്?
● ഒരിക്കലും സാഹചര്യങ്ങളുടെ കരുണയില് അല്ല നില്ക്കുന്നത്
● എത്ര ഉച്ചത്തില് നിങ്ങള്‍ക്ക് സംസാരിക്കാന് കഴിയും?
● ഒരു പ്രാവചനീക വചനം ലഭിച്ചതിനുശേഷം ചെയ്യേണ്ടത് എന്ത്?
● രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത
അഭിപ്രായങ്ങള്‍