അനുദിന മന്ന
ദിവസം 26: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Tuesday, 17th of December 2024
1
0
37
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ഞാന്‍ സദ്വര്‍ത്തമാനം കേള്‍ക്കും
"ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു". (ലൂക്കോസ് 2:10).
യേശുവിന്‍റെ ജനനം മാനവജാതിയ്ക്കുള്ള സദ്വര്‍ത്തമാനം ആകുന്നു. ഇത് രക്ഷയുടെ, ദൈവരാജ്യത്തിന്‍റെ, ദൈവത്തിന്‍റെ മഹത്വത്തിന്‍റെ, ദൈവത്തിന്‍റെ അനുഗ്രഹങ്ങളുടെ വരവിനെയാണ് സൂചിപ്പിക്കുന്നത്.
ഓരോ വിശ്വാസിയും സുവിശേഷത്തിന്‍റെ സന്ദേശവുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു, അത് ദൈവരാജ്യത്തെക്കുറിച്ചുള്ള സദ്വര്‍ത്തമാനവും ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷവുമാകുന്നു. രക്ഷ നമുക്ക് വാഗ്ദത്തം ചെയ്യുന്നതിന്‍റെ ഭാഗവും അംശവും ആകുന്നു സദ്വാര്‍ത്ത, കാരണം രക്ഷയില്‍ തന്നെ സദ്വര്‍ത്തമാനം അടങ്ങിയിരിക്കുന്നു.
നമ്മുടെ ഇന്നത്തെ മുഖ്യ വേദഭാഗമായ, ലൂക്കോസ് അദ്ധ്യായം 2 ല്‍, ദൂതന്‍ സദ്വാര്‍ത്തയുമായി ഇടയന്മാരുടെ അടുക്കല്‍ വരുന്നതായി നാം കാണുന്നു. ദൂതന്‍ എലിശബെത്തിന്‍റെ അടുക്കലും സദ്വാര്‍ത്തയുമായി വന്നു (ലൂക്കോസ് 1:26-47). ദൈവവചനത്തില്‍ ഉടനീളം, ദൂതന്മാര്‍ സദ്വാര്‍ത്തയുമായി ആളുകളുടെ അടുക്കല്‍ വരുന്നതായും നമുക്ക് കാണാം. ശിംശോന്‍റെ ജനനത്തെ സംബന്ധിച്ച്, ദൂതന്‍ സദ്വര്‍ത്തമാനവുമായി ശിംശോന്‍റെ മാതാവിന്‍റെ അടുക്കല്‍ വന്നു. (ന്യായാധിപന്മാര്‍ 13:3).
സുവിശേഷം കേള്‍ക്കുക എന്നത് നമ്മെക്കുറിച്ചുള്ള ദൈവഹിതമാണ്. യെശയ്യാവ് 43 ന്‍റെ 19-ാം വാക്യത്തില്‍ ദൈവം പറയുന്നു, "ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു". ദൈവത്തിന്‍റെ ഓരോ പ്രവര്‍ത്തികളും ഒരു സദ്വാര്‍ത്തയായി മാറുന്നു. ഈ വര്‍ഷം, ഈ കാലഘട്ടത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ കാര്യം ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നു. വിശ്വാസത്താല്‍ നിങ്ങള്‍ അതിലേക്കു കടക്കേണ്ടതായിട്ടുണ്ട് അങ്ങനെ ദൈവം നിങ്ങള്‍ക്കായി വെച്ചിരിക്കുന്ന അനുഗ്രഹങ്ങളെ നിങ്ങള്‍ക്ക് പ്രാപിക്കുവാന്‍ സാധിക്കും.
സദൃശ്യവാക്യങ്ങള്‍ 15:30 പറയുന്നു, 'കണ്ണിന്‍റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു'.
സദ്വാര്‍ത്തയുടെ ഫലങ്ങള്‍ എന്തൊക്കെയാണ്?
1. അത് നിങ്ങളുടെ വിശ്വാസത്തെ പണിയും. സദ്വാര്‍ത്ത നിങ്ങളുടെ വിശ്വാസത്തെ പണിയുന്നു. നാം സുവിശേഷം കേള്‍ക്കുമ്പോള്‍ ഒക്കേയും, ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ബലപ്പെടുകയും, ശക്തിപ്പെടുകയും ചെയ്യുന്നു, മാത്രമല്ല അത് ദൈവത്തിനായുള്ള തീക്ഷ്ണത ജ്വലിപ്പിക്കുന്നു. അതുകൊണ്ടാണ് സഭയില്‍ സാക്ഷ്യങ്ങള്‍ പങ്കുവെക്കുവാന്‍ ആളുകള്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുന്നത്. സാക്ഷ്യങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ പണിയുവാന്‍ ഉദ്ദേശിച്ചുള്ളതാണ്.
2. അത് സന്തോഷവും ആഘോഷവും കൊണ്ടുവരുന്നു. നിങ്ങള്‍ സുവിശേഷം കേള്‍ക്കുമ്പോള്‍, അത് സന്തോഷം കൊണ്ടുവരുന്നു. മോശം വാര്‍ത്ത ദുഃഖവും, വേദനയും, കരച്ചിലും, ഖേദവും കൊണ്ടുവരുന്നു, എന്നാല്‍ സദ്വാര്‍ത്ത സന്തോഷവും ആഘോഷവും കൊണ്ടുവരും.
3. അത് നിങ്ങളുടെ ആത്മാവിനെ ഉണര്‍ത്തുന്നു. നിങ്ങളെ സന്തോഷിക്കുവാനും ആനന്ദിക്കുവാനും ഇടയാക്കികൊണ്ട്, നിങ്ങളുടെ ആത്മാവിനെ ഉണര്‍ത്തുവാനുള്ള ഒരു വഴി സദ്വര്‍ത്തമാനത്തിനുണ്ട്. നിങ്ങള്‍ സുവിശേഷം കേള്‍ക്കുമ്പോള്‍ നിങ്ങളില്‍ ജീവന്‍ ഉണ്ടാകുന്നു. തകര്‍ക്കപ്പെട്ട ഒരു ആത്മാവ് മോശമായ വാര്‍ത്തയുടെ ഒരു ഉത്പന്നമാണ്. മോശം വാര്‍ത്തകള്‍ക്കു മാനുഷീക ആത്മാവിനെ തകര്‍ക്കുവാനും പ്രത്യാശയെ ഇല്ലാതാക്കുവാനും സാധിക്കും. എന്നാല്‍ സുവിശേഷം നിങ്ങളുടെ ആത്മാവിനെ ശക്തിപ്പെടുത്തുകയും ദൈവത്തിലുള്ള നിങ്ങളുടെ പ്രത്യാശ പുതുക്കുകയും ചെയ്യുന്നു.
4. ഇത് നിങ്ങളെ ധൈര്യശാലികളും ദൈവത്തില്‍ ഉറപ്പുള്ളവരുമാക്കുന്നു. ഓരോ സമയവും നിങ്ങള്‍ തുടര്‍മാനമായി സുവിശേഷം കേള്‍ക്കുമെങ്കില്‍, നിങ്ങള്‍ കൂടുതല്‍ ധൈര്യശാലികളും ഉറപ്പുള്ളവരും ആയിത്തീരും. എന്നാല്‍ നിങ്ങള്‍ നിരന്തരമായി മോശം വാര്‍ത്തകളാണ് കേള്‍ക്കുന്നതെങ്കില്‍, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ അറിയുന്നതിനു മുമ്പ്, നിങ്ങള്‍ ദൈവത്തിന്‍റെ ശക്തിയെ സംശയിക്കുന്നവരായി മാറും. ഉറപ്പുള്ളവരായി നിലനില്‍ക്കണമെങ്കില്‍, നിങ്ങള്‍ മനപൂര്‍വ്വമായി സുവിശേഷം കേള്‍ക്കണം.
മോശം വാര്‍ത്തകള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നില്ല എന്ന് നിങ്ങള്‍ ഉറപ്പുവരുത്തണം. അതുകൊണ്ട്, സദ്വാര്‍ത്ത പ്രതീക്ഷിക്കുവാനും സുവിശേഷം കേള്‍ക്കുവാന്‍ നമ്മെത്തന്നെ ഒരുക്കുവാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.
5. അത് നിങ്ങളുടെ ഹൃദയത്തെ അനുഗ്രഹിക്കുന്നു. നാം മോശം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, നമ്മുടെ ഹൃദയം ദുര്‍ബലമാകുകയും ഭാരമായിത്തീരുകയും ചെയ്യും. എന്നാല്‍ സദ്വാര്‍ത്ത നിങ്ങളെ അനുഗ്രഹിക്കുന്നു, നിങ്ങളുടെ ഹൃദയത്തെ അനുഗ്രഹിക്കുന്നു.
6. സദ്വര്‍ത്തമാനം അനുഗ്രഹങ്ങളോടും ആനുകൂല്യങ്ങളോടും കൂടി വരുന്നു. നിങ്ങള്‍ ഒരു കാര്യാലായത്തില്‍ ആയിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്ഥാനകയറ്റം ലഭിച്ചുവെന്ന നല്ല വാര്‍ത്ത നിങ്ങള്‍ കേള്‍ക്കുന്നു, ആ സ്ഥാനകയറ്റം ഒരു അനുഗ്രഹവും ആനുകൂല്യങ്ങളോടെ വരുന്നതുമാകുന്നു. കാരണം നിങ്ങളുടെ മുന്‍സ്ഥാനത്തു നിങ്ങള്‍ക്ക് ഇല്ലാതിരുന്ന ചില പദവികളിലേക്ക് ഇപ്പോള്‍ നിങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും.
അതുകൊണ്ട്, സുവിശേഷം നമ്മെ അനുഗ്രഹിക്കുന്നു. നാം സുവിശേഷം കേള്‍ക്കുമ്പോള്‍ അത് നമുക്ക് ഒരു അനുഗ്രഹമാണ്. 'ഞാന്‍ സദ്വര്‍ത്തമാനം കേള്‍ക്കും' എന്ന് നിങ്ങള്‍ പറയുമ്പോള്‍, അനുഗ്രഹങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രകടമാകുവാന്‍ വേണ്ടി നിങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്.
7. ലോകത്തിന്മേലുള്ള നമ്മുടെ ജയത്തെ അത് വെളിപ്പെടുത്തുന്നു. ആകയാല്‍ ഈ പുതുവര്‍ഷത്തില്‍, ദൈവം നിങ്ങള്‍ക്ക് സദ്വര്‍ത്തമാനം നല്‍കും. നിങ്ങള്‍ തിരിയുന്നിടത്തെല്ലാം നിങ്ങള്‍ സദ്വര്‍ത്തമാനം കേള്‍ക്കും.
നിങ്ങള്‍ പുറത്തുകടക്കുവാന്‍ നല്ല വാര്‍ത്ത കേള്‍ക്കും. നിങ്ങള്‍ അകത്തു വരുമ്പോഴും സദ്വര്‍ത്തമാനം ശ്രവിക്കും. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞാലും നിങ്ങള്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സദ്വാര്‍ത്ത കേള്‍ക്കുവാന്‍ ഇടയാകും.
സദൃശ്യവാക്യങ്ങള്‍ 25:25 പറയുന്നു, 'ദാഹമുള്ളവനു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വർത്തമാനം വരുന്നതും ഒരുപോലെ'. സുവിശേഷം നിങ്ങളുടെ ജീവിതത്തെ പുതുക്കുന്നു, അത് നിങ്ങളുടെ ആത്മാവിനെ പുതുക്കുന്നു. സന്തോഷമായും, ഊര്‍ജ്ജസ്വലതയോടെയും, ഉത്പാദനക്ഷമതയോടെയും നിലനില്‍ക്കുവാന്‍ ഇത് നിങ്ങള്‍ക്ക് ആവശ്യമാകുന്നു.
Bible Reading Plan : 1 Corinthians 2-9
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. ഞാന്‍ പുറത്തുപോകുമ്പോഴും ഞാന്‍ അകത്തു വരുമ്പോഴും സദ്വാര്‍ത്ത കേള്‍ക്കും, യേശുക്രിസ്തുവിന്‍റെ നാമത്തില്‍. ഞാന്‍ തിരിയുന്നിടത്തെല്ലാം, ഞാന്‍ നല്ല വാര്‍ത്ത കേള്‍ക്കും യേശുവിന്‍റെ നാമത്തില്‍.
2. ദൈവത്തിന്‍റെ ദൂതന്മാരെ, പോയി എനിക്കുവേണ്ടി സദ്വര്‍ത്തമാനം കൊണ്ടുവരിക. പോയി എനിക്കുവേണ്ടി യേശുവിന്‍റെ നാമത്തില്‍ സാക്ഷ്യങ്ങള്‍ ഉദ്ദീപിപ്പിക്കുക.
3. എനിക്കായി മോശം വാര്‍ത്തകള്‍ ഉണ്ടാക്കുന്ന ഏതൊരു ശക്തിയും, യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ അതിനെ റദ്ദ് ചെയ്യുന്നു. എന്‍റെ സന്തോഷത്തെ അവസാനിപ്പിക്കുവാനും എന്നെ കരയിപ്പിക്കുവാനും ആഗ്രഹിക്കുന്ന അന്ധകാരത്തിന്‍റെ ഏതൊരു പ്രതിനിധിയും, നിങ്ങളുടെ പദ്ധതികളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പരാജയപ്പെടുത്തുന്നു.
4. ഈ മാസത്തില്‍, സ്ഥാനകയറ്റത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ കേള്‍ക്കും. സാക്ഷ്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും സദ്വാര്‍ത്ത ഞാന്‍ കേള്‍ക്കും യേശുവിന്‍റെ നാമത്തില്‍.
5. ഭൂമിയുടെ നാലു കോണുകളിലേക്കും ദൈവത്തിന്‍റെ കാറ്റ് വീശുവാനും, അങ്ങനെ സദ്വര്‍ത്തമാനം എന്നിലേക്ക് വരുവാനുമായി ഞാന്‍ കല്‍പ്പിക്കുന്നു, യേശുവിന്‍റെ നാമത്തില്‍.
6. അതേ കര്‍ത്താവേ, അങ്ങയുടെ വിശുദ്ധമന്ദിരത്തില്‍ നിന്നും എനിക്ക് സഹായം അയയ്ക്കേണമേ. നിര്‍ജ്ജീവമായിരിക്കുന്ന സകല പ്രതീക്ഷകളും അഭിലാഷങ്ങളും ഈ വര്‍ഷത്തില്‍ ജീവന്‍ പ്രാപിക്കട്ടെ, യേശുവിന്‍റെ നാമത്തില്‍.
7. യേശുവിന്‍റെ നാമത്തില്‍, ഞാന്‍ തിരസ്കരിക്കപ്പെട്ട ഇടങ്ങളില്‍ നിന്നും എന്നെ ബന്ധപ്പെടുകയും അവിടെ ഞാന്‍ അംഗീകരിക്കപ്പെടുകയും ചെയ്യും. എന്‍റെ ജീവിതത്തില്‍ നിന്നും എല്ലാ തിരസ്കരണത്തിന്‍റെയും ആത്മാവിനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
8. പിതാവേ, സകലവും എനുക്കുവേണ്ടി നന്മയ്ക്കായി കൂടി വ്യാപരിക്കുവാന്‍ ഇടയാക്കേണമേ. കാലാവസ്ഥയും, ഋതുക്കളും, ആളുകളും, ഭൂമിയിലെ ഘടകങ്ങളും, അങ്ങനെ സകലതും എന്‍റെ നന്മയ്ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ ആരംഭിക്കട്ടെ യേശുവിന്‍റെ നാമത്തില്‍.
9. പിതാവേ, എനിക്കായി ശബ്ദം ഉയര്‍ത്തേണമേ - തീരുമാനങ്ങളുടെ സ്ഥലത്ത് സഹായത്തിന്‍റെ ശബ്ദം, ശുപാര്‍ശയുടെ ശബ്ദം, പിന്തുണയുടെ ശബ്ദം, എന്‍റെ ജീവിതത്തിലേക്ക് വിഭവങ്ങള്‍ അയയ്ക്കപ്പെടുന്നതിനായുള്ള ശബ്ദം. പിതാവേ, അങ്ങനെയുള്ള ശബ്ദങ്ങളെ ഈ വര്‍ഷത്തില്‍ എനിക്കുവേണ്ടി ഉയര്‍ത്തേണമേ യേശുവിന്‍റെ നാമത്തില്‍.
10. തിരസ്കരണങ്ങള്‍, നിരാശകള്‍, കാലതാമസ്സങ്ങള്‍, ക്ലേശങ്ങള്‍, പ്രശ്നങ്ങള്‍ എന്നിവയെ എന്‍റെ ജീവിതത്തില്‍ നിന്നും ഈ വര്‍ഷം ഞാന്‍ വിലക്കുന്നു യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ തരിശുനിലം ഉഴുതുക● ശക്തമായ മുപ്പിരിച്ചരട്
● ഒരു രാജ്യത്തെ രക്ഷിച്ച കാത്തിരിപ്പ്
● ദുഃഖത്തില് നിന്നും കൃപയിലേക്ക് മുന്നേറുക
● ദിവസം 15: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്
● മാനുഷീക പ്രകൃതം
അഭിപ്രായങ്ങള്‍