അനുദിന മന്ന
ദിവസം 38: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Sunday, 29th of December 2024
0
0
69
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും എതിരായുള്ള പ്രാര്‍ത്ഥന
"നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്‍റെ നാമത്തിൽ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാർഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും". (യാക്കോബ് 5:14-15).
തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകണമെന്നു ആരും ആഗ്രഹിക്കുന്ന നല്ല കാര്യങ്ങളല്ല രോഗങ്ങളും വൈകല്യങ്ങളും. നിര്‍ഭാഗ്യവശാല്‍, ആളുകള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളുണ്ട്. അവിശ്വാസികള്‍ ആയവര്‍ക്ക്, ഒരു പ്രത്യാശയുമില്ല. എന്തുകൊണ്ട്? ഒരു വ്യക്തിയ്ക്ക് ചെയ്യുവാന്‍ കഴിയുന്ന ഒരേഒരു കാര്യം, രോഗസൌഖ്യത്തേയും ഇതരമാര്‍ഗ്ഗത്തേയും അന്വേഷിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഓടുക എന്നതാണ്. എന്നാല്‍ വിശ്വാസികള്‍ക്ക്, പ്രത്യാശയുണ്ട്. കാരണം നിങ്ങള്‍ക്ക് ക്രിസ്തുവിലുള്ള ഉടമ്പടിയുടെ അവകാശമനുസരിച്ച്, നിങ്ങള്‍ എപ്പോഴും രോഗികള്‍ ആയിരിക്കേണ്ടവരല്ല. എന്നാല്‍ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍, രോഗത്താല്‍ നിങ്ങളെ ആക്രമിക്കുവാന്‍ വേണ്ടി പിശാച് ഒരു വെള്ളച്ചാട്ടം പോലെ വരുമ്പോള്‍, അവനോടു എതിര്‍ക്കുവാനും തിരിച്ചു പോരാടുവാനും നിങ്ങള്‍ക്ക് ദൈവത്തിന്‍റെ വചനമുണ്ട്. അവനോടു എതിര്‍ക്കുവാന്‍ നിങ്ങള്‍ക്ക് ഉടമ്പടിയുടെ അവകാശമുണ്ട് (യാക്കോബ് 4:7). എപ്പോഴും രോഗവും വ്യാധിയുമുള്ളവര്‍ ആയിരിക്കുക എന്നത് നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഹിതമല്ലാത്തതുകൊണ്ട്, നിങ്ങള്‍ അവയെ നിരസിക്കുകയും, അവയോടു എതിര്‍ക്കുകയും, നിങ്ങളുടെ ശരീരത്തില്‍ നിന്നും അവയെ നശിപ്പിക്കുകയും വേണം.
രോഗങ്ങളും വ്യാധികളും ലജ്ജയെ കൊണ്ടുവരുന്നു. രക്തസ്രവക്കാരിയായ സ്ത്രീയും ഈയൊരു അവശതയാല്‍ വലഞ്ഞിരുന്നു, അങ്ങനെ അവള്‍ ലജ്ജിതയായിരുന്നു. അവളുടെ തല കുനിയപ്പെട്ടു (ലൂക്കോസ് 8:43-48). രക്തസ്രവത്തിന്‍റെ പ്രയാസമുണ്ടായിരുന്നത് കൊണ്ട് പൊതുസ്ഥലത്ത് സ്വതന്ത്രയായി സഞ്ചരിക്കുവാന്‍ അവള്‍ക്കു അനുവാദമുണ്ടായിരുന്നില്ല.
ആളുകളുടെ ലക്ഷ്യസ്ഥാനത്തെ പരിമിതപ്പെടുത്തുവാന്‍ രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും സാധിക്കും. വിട്ടുമാറാത്ത രോഗമുള്ള ആരെങ്കിലും അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യുന്നത് കാണുവാന്‍ പ്രയാസമാണ്. കാരണം രോഗം ഒരു വ്യക്തിയെ നിലംപരിശാക്കും. അതുകൊണ്ട്, ആളുകളുടെ ലക്ഷ്യസ്ഥാനത്തെ പരിമിതപ്പെടുത്തുവാന്‍ വേണ്ടി പിശാചു ഈ രോഗത്തേയും വൈകല്യങ്ങളെയും ഉപയോഗിക്കുന്നു, മാത്രമല്ല ചില സന്ദര്‍ഭങ്ങളില്‍ ലക്ഷ്യസ്ഥാനത്തെ അകാലത്തില്‍ ഇല്ലാതാക്കുവാനും അവന്‍ ഇതിനെ ഉപയോഗിക്കുന്നു.
നിങ്ങള്‍ ആത്മാവില്‍ തീക്ഷ്ണതയുള്ളവര്‍ ആയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് മറഞ്ഞിരിക്കുന്നതായ സകല രോഗങ്ങളെയും വ്യാധികളെയും നാം നശിപ്പിക്കുവാന്‍ പോകുന്ന ദിവസമാകുന്നു ഇന്ന്. ചില സമയങ്ങളില്‍, പിശാചു ആളുകളുടെ ശരീരത്തില്‍ രോഗത്തേയും വൈകല്യങ്ങളെയും പദ്ധതിയിട്ടിട്ടുണ്ടെന്നു അവര്‍ അറിയുന്നില്ല. ഒന്നാമതായി, ഈ കാര്യങ്ങളെല്ലാം ആത്മീകമായി ചെയ്തിരിക്കുന്നു. അതുകൊണ്ടാണ്, ആരെങ്കിലും ഒരു സ്വപ്നം കാണുകയും, ആ സ്വപ്നം ഒന്നോ അല്ലെങ്കില്‍ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ വെളിപ്പെടുകയും ചെയ്യുന്നത്. ആ കാര്യങ്ങളെല്ലാം, ഒന്നാമതായി, ആത്മ മണ്ഡലത്തില്‍ പദ്ധതിയിട്ടതായിരുന്നു എന്നാല്‍ ഭൌതീക മണ്ഡലത്തില്‍ വെളിപ്പെടുവാന്‍ കുറച്ചു കാലം എടുത്തതാണ്.
അതുകൊണ്ട്, നിങ്ങളുടെ ശരീരത്തില്‍ നടപ്പെട്ടിരിക്കുന്ന എന്തും, നിങ്ങള്‍ ആരോഗ്യത്തോടിരിക്കുന്ന ഈ സമയമാണ് അതിനെ നശിപ്പിക്കുവാന്‍ പറ്റിയതായ സമയം. രോഗം ഇപ്പോള്‍ വന്നു ഭൌതീക മണ്ഡലത്തില്‍ നിങ്ങളുടെ ശരീരത്തെ ആക്രമിക്കുന്നതുവരെ നിങ്ങള്‍ കാത്തിരിക്കരുത്.
"നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ". (അപ്പൊ.പ്രവൃ 10:38).
രോഗങ്ങളിലൂടെയും വൈകല്യങ്ങളിലൂടെയും പിശാച് ആളുകളെ ഉപദ്രവിക്കുന്നു. ഈ ഉദ്ദേശത്തിനു വേണ്ടിയാണ്, അതായത് പിശാചിന്‍റെ പ്രവര്‍ത്തികളെ അഴിക്കുവാന്‍ വേണ്ടിയാണ് മനുഷ്യപുത്രന്‍ പ്രത്യക്ഷനായത് (1 യോഹന്നാന്‍ 3:8). എന്തൊക്കെയാണ് പിശാചിന്‍റെ പ്രവര്‍ത്തികള്‍? രോഗങ്ങളും വൈകല്യങ്ങളും അതിന്‍റെ ഭാഗമാകുന്നു. ഞെരുക്കമുള്ളവരെ എല്ലാവരേയും യേശു സൌഖ്യമാക്കുകയായിരുന്നു.
"പിന്നെ യേശു ഗലീലയിലൊക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ട് അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകല ദീനത്തെയും വ്യാധിയെയും സൗഖ്യമാക്കുകയും ചെയ്തു. അവന്‍റെ ശ്രുതി സുറിയയിലൊക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്‍റെ അടുക്കൽ കൊണ്ടുവന്നു". മത്തായി 4:23-24.
ആളുകള്‍ ഒരുപാട് കാര്യങ്ങളില്‍ കൂടി കടന്നുപോകുന്നു. അനേകം ആളുകളുടെ ആരോഗ്യം ആക്രമണത്തിനു വിധേയപ്പെടുന്നു. പലതരത്തിലുള്ള ആത്മീക പോരാട്ടത്തിലൂടെ അനേകം ആളുകള്‍ കടന്നുപോകുന്നു. യേശുവിന്‍റെ കാലത്ത്, അവന്‍ അവരെയെല്ലാവരെയും സൌഖ്യമാക്കി. യേശുവിന്‍റെ അടുക്കല്‍ വന്നവരെയെല്ലാം ഡോക്ടര്‍മാര്‍ക്ക് സൌഖ്യമാക്കുവാന്‍ കഴിയുമായിരുന്നുവെങ്കില്‍, അവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാല്‍ ആ കേസുകള്‍ എല്ലാംതന്നെ വൈദ്യശാസ്ത്ര വിശദീകരണത്തിനു അതീതമായതായിരുന്നു.
ശത്രു അലറുന്ന ഒരു സിംഹമെന്നവണ്ണം ആരെ വിഴുങ്ങേണ്ടൂ എന്ന് തിരഞ്ഞ് ചുറ്റിനടക്കുകയാണ്. അതുകൊണ്ട് എവിടെയെങ്കിലും ഒരു ചെറിയ അവസരമുണ്ടെങ്കില്‍, അവന്‍ രോഗത്താലും വൈകല്യത്താലും ആക്രമിക്കുവാന്‍ തുനിയും. അതുകൊണ്ടാണ് അങ്ങനെയുള്ള ഓരോ അവസരങ്ങളേയും തടയുവാന്‍ വേണ്ടി ഇന്ന് നാം പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്.
രോഗങ്ങളുടേയും വൈകല്യങ്ങളുടെയും കാരണങ്ങള്‍ എന്തൊക്കെയാണ്?
1. പാപം: യേശു ആ മനുഷ്യനെ സൌഖ്യമാക്കിയപ്പോള്‍, അവനോടു യേശു പറഞ്ഞു, "അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുത്". (യോഹന്നാന്‍ 5:14-15). പാപം ആളുകളുടെ ജീവിതത്തിലേക്ക് പിശാചിനേയും, സാത്താന്യ പ്രവര്‍ത്തികളെയും, രോഗങ്ങളെയും ആകര്‍ഷിക്കുന്നു.
2.തെറ്റായ ഏറ്റുപറച്ചില്‍: മരണത്തിന്‍റെയും ജീവന്‍റെയും അധികാരം നാവിലാണിരിക്കുന്നത്, അതുകൊണ്ട് നിങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പറയുമ്പോള്‍, നിങ്ങളുടെ ജീവിതത്തിലേക്ക് തെറ്റായ ആത്മാവിനെ നിങ്ങള്‍ ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. അത് പിന്നീട് രോഗത്തിലേക്കും വൈകല്യങ്ങളിലേക്കും നയിച്ചേക്കാം. സദൃശ്യവാക്യങ്ങള്‍ 18:21.
3. ആത്മമണ്ഡലത്തിലെ ആക്രമണങ്ങള്‍: രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമാകുന്ന മന്ത്രവാദത്തിന്‍റെ ആക്രമണങ്ങളുണ്ട്. അതുകൊണ്ടാണ് അവയെ നശിപ്പിക്കുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമായിരിക്കുന്നത്.
4. ലൈംഗീക അധാര്‍മ്മീകത: വ്യത്യസ്തരായ ആളുകളുമായി കിടക്ക പങ്കിടുകയോ അഥവാ ലൈംഗീക ബന്ധം പുലര്‍ത്തുകയോ ചെയ്യുന്ന അനേകം ആളുകളുണ്ട്. അവര്‍ ചെയ്യുന്നത് എന്താണെന്ന് ചോദിച്ചാല്‍, വ്യത്യസ്ത തരത്തിലുള്ള ആക്രമണങ്ങള്‍ക്കും വിവിധ തരത്തിലുള്ള ആത്മാക്കള്‍ക്കും തങ്ങളെത്തന്നെ തുറന്നുകൊടുക്കുകയാണ്. ഇപ്പോള്‍ അത് മധുരമായി തോന്നാം, എന്നാല്‍ ആ പ്രവര്‍ത്തിയുടെ ഉള്ളില്‍ വേദനയുണ്ട്. ആദാമും ഹവ്വയും ഏദനില്‍ വെച്ച് വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോള്‍, അത് കയ്പ്പേറിയതല്ലായിരുന്നു. അത് കയ്പ്പുള്ള ഒരു ഫലമാണെന്ന് അവര്‍ ഒരിക്കലും പരാതിപ്പെട്ടില്ല. അത് വായ്ക്ക് മധുരമുള്ളതായിരുന്നു, എന്നാല്‍ അത് നിത്യ ശിക്ഷാവിധിയിലേക്ക് നയിക്കുകയുണ്ടായി.
Bible Reading Plan: Revelation 1-7
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. യേശുവിന്‍റെ നാമത്തില്‍, സകല രോഗത്തിന്‍റെയും വൈകല്യത്തിന്‍റെയും ആത്മാവിനെ എന്‍റെ ജീവിതത്തില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പിഴുതുകളയുന്നു. (യെശയ്യാവ് 53:5).
2. യേശുവിന്‍റെ രക്തമേ, എന്‍റെ ശരീരത്തിലെ രക്തത്തില്‍ നിന്നും ഏതൊരു മലിനതകളേയും അശുദ്ധികളേയും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പുറത്തുകളയേണമേ. (1 യോഹന്നാന്‍ 1:7).
3. ദൈവത്തിന്‍റെ അഗ്നിയെ എന്‍റെ ജീവിതത്തില്‍ കൂടി കടന്നു എന്‍റെ ജീവിതത്തിലുള്ള സകല ഇരുട്ടിന്‍റെ നിക്ഷേപങ്ങളെയും നശിപ്പിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (എഫെസ്യര്‍ 5:11).
4. ഞാന്‍ മരിക്കയില്ല, ജീവനോടെയിരുന്നു ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ പ്രവര്‍ത്തികളെ വര്‍ണ്ണിക്കും. (സങ്കീര്‍ത്തനം 118:17).
5. എന്‍റെ ജീവിതത്തില്‍ വെളിപ്പെടുവാന്‍ വേണ്ടി പദ്ധതിയിട്ടിരിക്കുന്ന, എല്ലാ വൈകല്യങ്ങളുടെ ആത്മാവും, യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. (ലൂക്കോസ് 13:11-13).
6. ഞാന്‍ മരിക്കുകയില്ല, യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 30:19).
7. അതേ കര്‍ത്താവേ, രോഗികളെ സൌഖ്യമാക്കുവാനും ഈ ഭൂമിയില്‍ അങ്ങയുടെ രാജ്യത്തെ വിപുലമാക്കുവാനും എന്നെ ശക്തീകരിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (മര്‍ക്കോസ് 16:17-18).
8. അതേ കര്‍ത്താവേ, എന്‍റെ ആത്മമനുഷ്യനെ യേശുവിന്‍റെ നാമത്തില്‍ ശക്തീകരിക്കേണമേ. (എഫെസ്യര്‍ 3:16).
9. എന്‍റെ ജീവിതത്തിനു എതിരായി തൊടുത്തുവിട്ട രോഗത്തിന്‍റെ എല്ലാ അസ്ത്രങ്ങളും, നിങ്ങളെ അയച്ചവരിലേക്ക് തിരികെപോകുക, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 35:8).
10. പിതാവേ, എന്‍റെ ജീവിതത്തിനു ചുറ്റും യേശുവിന്‍റെ രക്തം ഒരു പരിചയായി മാറട്ടെ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 91:4).
Join our WhatsApp Channel
Most Read
● ജീവന്റെ പുസ്തകം● അഗാപേ' സ്നേഹത്തില് എങ്ങനെ വളരാം?
● രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത
● രാജാക്കന്മാരുടെ മുമ്പാകെ ദാവീദിനെ നിറുത്തുവാന് കാരണമായ ഗുണങ്ങള്
● നിങ്ങളുടെ അനുഭവങ്ങള്‍ വൃഥാവാക്കരുത്
● അനിശ്ചിതത്വത്തിന്റെ സമയങ്ങളില്‍ ആരാധനയുടെ ശക്തി
● ചെത്തിയൊരുക്കുന്ന കാലങ്ങള് -1
അഭിപ്രായങ്ങള്‍