english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
അനുദിന മന്ന

മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

Friday, 3rd of January 2025
1 0 267
Categories : പ്രാര്‍ത്ഥന (Prayer) മദ്ധ്യസ്ഥത (Intercession)
ആ കാലത്തു ഹെരോദാരാജാവ് സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈ നീട്ടി. യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ അവൻ വാൾകൊണ്ടു കൊന്നു. അത് യെഹൂദന്മാർക്ക് പ്രസാദമായി എന്നു കണ്ട് അവൻ പത്രൊസിനെയും പിടിച്ചു. അപ്പോൾ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ ആയിരുന്നു. അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്‍റെ മുമ്പിൽ നിറുത്തുവാൻ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന് ഏല്പിച്ചു. ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാർഥന കഴിച്ചുപോന്നു. (അപ്പോസ്തലപ്രവര്‍ത്തികള്‍ 12:1-5).

മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യത്തില്‍ അപ്പോസ്തലനായ യാക്കോബ് കൊല്ലപ്പെട്ടതായി നാം കാണുന്നു. എന്നാല്‍, അപ്പോസ്തലനായ പത്രോസ് ദൈവത്തിന്‍റെ അത്ഭുതകരമായ ഇടപ്പെടലിലൂടെ വിടുവിച്ചു. കര്‍ത്താവിന്‍റെ ദൂതന്‍ വ്യക്തിപരമായി കാരാഗൃഹത്തിന്‍റെ ഉള്ളറയില്‍ ഇറങ്ങിവന്നിട്ടു പത്രോസിനെ തടവില്‍ നിന്നും പുറത്തുകൊണ്ടുവന്നു.

വ്യത്യാസം ഉണ്ടാക്കിയത് എന്താണ്?
യാക്കോബ് കൊല്ലപ്പെടുകയും പത്രോസ് രക്ഷപ്പെടുകയും ചെയ്തതിന്‍റെ കാരണമെന്ത്?
അതിന്‍റെ പ്രധാനപ്പെട്ട കാരണം, "പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാർഥന കഴിച്ചുപോന്നു" ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പ്രാര്‍ത്ഥനയുടെ ശക്തി നമ്മുടെ ജീവിതത്തില്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലും തിരിച്ചറിയുന്നത്‌ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നമ്മുടെ ആത്മീക നേതൃത്വത്തിനായും രാജ്യത്തിലെ ഭരണാധികാരികള്‍ക്കായും പ്രാര്‍ത്ഥിക്കുവാനായി ദൈവവചനം നമുക്ക് കല്പന നല്‍കുന്നു. പരസ്പരം പ്രാര്‍ത്ഥിക്കുവാനായി നമ്മോടു കല്പിച്ചിരിക്കുന്നു.

ക്രിസ്തുവിന്‍റെ ശരീരം എന്ന നിലയില്‍ സഭയായ] നാം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളുണ്ട്, അതില്‍ ഭൂരിഭാഗവും ശക്തമായ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ അഭാവം നിമിത്തമാണ്.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, ഒരു രോഗശാന്തി യോഗത്തിലോ, പ്രവചനവും അത്ഭുതങ്ങളും നടക്കുന്ന യോഗത്തിലോ ആളുകള്‍ കൂട്ടത്തോടെ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഒരു മദ്ധ്യസ്ഥ പ്രാര്‍ത്ഥനയാണെങ്കില്‍, ആളുകള്‍ വളരെ ചുരുക്കം ആയിരിക്കും. നാം വലിയ കുഴപ്പത്തിലാകുമ്പോള്‍ സകലരും നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നാം ആഗ്രഹിക്കുന്നു, എന്നാല്‍ ദുഃഖകരമായി മറ്റുള്ളവര്‍ പ്രാര്‍ത്ഥനയ്ക്കായി നമ്മോടു ആവശ്യപ്പെട്ടാല്‍ നാം തയ്യാറാവുകയില്ല.

ആകയാല്‍ നമുക്ക് ശക്തമായി നമ്മുടെ പാസ്റ്റര്‍മാര്‍ക്കായി, സഭാ നേതൃത്വത്തിനായി, ക്രിസ്തുവിലുള്ള സഹോദരിസഹോദരന്മാര്‍ക്കായി പ്രാര്‍ത്ഥിക്കാം, അല്ലെങ്കില്‍ ദൈവം നമ്മെ ഓര്‍പ്പിക്കുന്ന മറ്റുള്ളവര്‍ക്കായി നാം നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുപോലെ പ്രാര്‍ത്ഥിക്കണം.

സംസാരിക്കാന്‍ എളുപ്പമാണ്, എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനാ ജിവിതം വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ഒരു വലിയ ആവശ്യമുണ്ട്, നമുക്കായി മാത്രമല്ല മറിച്ച് മറ്റുള്ളവര്‍ക്കായും. ദൈവാത്മാവിന്‍റെ വിളിയ്ക്ക് നിങ്ങള്‍ മറുപടി പറയുവാന്‍ തയ്യാറാണോ?

Bible Reading : Genesis 8 -11
പ്രാര്‍ത്ഥന
1. നാണത്തിനു പകരം എനിക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജയ്ക്കു പകരം ഞാന്‍ എന്‍റെ ഓഹരിയിൽ സന്തോഷിക്കും. (യെശയ്യാവ് 61:7).

2. എന്‍റെ രക്തബന്ധങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പൂര്‍വ്വീക ശാപങ്ങള്‍ യേശുവിന്‍റെ രക്തത്താല്‍ എന്നെന്നേക്കുമായി തകര്‍ക്കപ്പെടട്ടെ, യേശുവിന്‍റെ നാമത്തില്‍.

3. എന്‍റെ അഭിവൃദ്ധി, ജോലി, ബിസിനസ് ബന്ധങ്ങള്‍, സ്ഥാനക്കയറ്റം, അഥവാ മുന്നേറ്റങ്ങള്‍ എന്നിവ എന്നിലേക്ക്‌ എത്തുന്നതില്‍ നിന്നും തടയുവാന്‍ വേണ്ടി, ശത്രു എന്‍റെമേല്‍ വിരിച്ചിരിക്കുന്ന സകല ഇരുട്ടിന്‍റെ നിഴലുകളേയും, ഞാന്‍ അഗ്നിയാല്‍ നീക്കംചെയ്യുന്നു, യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● നിങ്ങള്‍ കര്‍ത്താവിനോടു ചെറുത്തുനില്‍ക്കാറുണ്ടോ?
● വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക
● നിങ്ങള്‍ എത്രമാത്രം വിശ്വാസയോഗ്യരാണ്‌?
● മാനുഷീക ഹൃദയം
● ഹന്നയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍
● ദൈവരാജ്യത്തിലെ താഴ്മയും ബഹുമാനവും
● ഭൂമിയുടെ ഉപ്പ് അല്ലെങ്കില്‍ ഉപ്പുതൂണ്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ