1അന്നു രാത്രി രാജാവിന് ഉറക്കം വരായ്കയാൽ അവൻ ദിനവൃത്താന്തങ്ങൾ കുറിച്ചുവച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാൻ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു; 2ഉമ്മരപ്പടിക്കാവല്ക്കാരായി രാജാവിന്‍റെ ഷണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടു പേർ അഹശ്വേരോശ്‍രാജാവിനെ കൈയേറ്റം ചെയ്‍വാൻ ശ്രമിച്ചിരുന്ന സംഗതി മൊർദ്ദെഖായി അറിവു തന്നപ്രകാരം അതിൽ എഴുതിയിരിക്കുന്നത് കണ്ടു. 3ഇതിനുവേണ്ടി മൊർദ്ദെഖായിക്ക് എന്ത് ബഹുമാനവും പദവിയും കൊടുത്തു എന്ന് രാജാവ് ചോദിച്ചു. "ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചു നിന്ന ഭൃത്യന്മാർ പറഞ്ഞു". (എസ്ഥേര്‍ 6:1-3).
ദൈവകടാക്ഷത്തിന്‍റെ പ്രവര്‍ത്തി കൃത്യതയോടെ വിവരിക്കുന്ന ഒരു സംഭവമാണിത്. അഹശ്വേരോശ്‍രാജാവിനു ഉറങ്ങുവാന്‍ കഴിയുന്നില്ല, സമയം കളയുവാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഒരു പുസ്തകം തന്‍റെ അടുക്കല്‍ കൊണ്ടുവന്നു അത് വായിക്കുവാന്‍ അവന്‍ കല്പന കൊടുത്തു. പുസ്തകം എടുക്കുവാന്‍ പോയ വ്യക്തിയ്ക്ക് ദിനവൃത്താന്തപുസ്തകങ്ങളുടെ ശേഖരത്തില്‍ നിന്നും ഏതു പുസ്തകം വേണമെങ്കിലും എടുക്കാമായിരുന്നു, എന്നാല്‍ ആ പ്രെത്യേക പുസ്തകം തന്നെ അവന്‍ കൊണ്ടുവന്നു. ആ പുസ്തകത്തിലെ ഏതു പേജിലേക്കും അത് തുറക്കാമായിരുന്നു, എന്നാല്‍ രാജാവിനെ വധിക്കുവാനുള്ള ഗൂഢാലോചനയില്‍ നിന്നും അവനെ രക്ഷിക്കുവാന്‍ വേണ്ടി മോര്‍ദ്ദേഖായി നടത്തിയ വീരോചിതമായ പ്രവര്‍ത്തിയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ആ പ്രെത്യേക പേജ് തന്നെ തുറന്നു. അതിന്‍റെ ഓരോ ചുവടുകളിലും ദൈവം ആ സംഭവത്തെ നിയന്ത്രിക്കുകയായിരുന്നു.
അഹശ്വേരോശ്‍രാജാവിനു വിവരങ്ങള്‍ രേഖപ്പെടുത്തിവെച്ചിരുന്ന ദിനവൃത്താന്തപുസ്തകത്തിന്‍റെ ഒരു ശേഖരം ഉണ്ടായിരുന്നു, ഓര്‍മ്മകളുടെ ഒരു പുസ്തകം, ദൈവത്തിനും ഓര്‍മ്മയുടെ ഒരു പുസ്തകം ഉണ്ടായിരുന്നു. മലാഖി 3:16ല്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്, "യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്‍റെ നാമത്തെ സ്മരിക്കുന്നവർക്കുംവേണ്ടി അവന്‍റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവച്ചിരിക്കുന്നു".
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, രാജാവിന്‍റെ പുസ്തകം അവന്‍റെ അധീനത്തിലുള്ള പ്രവര്‍ത്തികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതാണ്, ദൈവത്തിന്‍റെ പുസ്തകം തന്നെ ആദരിക്കയും ബഹുമാനിക്കയും ചെയ്യുന്ന ആളുകളുടെ പ്രവര്‍ത്തികള്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നു. നമ്മുടെ അദ്ധ്വാനത്തിനും സ്നേഹത്തിന്‍റെയും ദയയുടെയും പ്രവര്‍ത്തിക്കും പ്രതിഫലം തരുവാന്‍ ദൈവം സാധാരണമായി എപ്പോഴും കടന്നുവരുന്നു. അവന്‍ ഹൃദയങ്ങളെ ശോധന ചെയ്യുകയും കാര്യങ്ങള്‍ ശ്രദ്ധിക്കയും ചെയ്യുന്നു. നമ്മുടെ ഓരോ പ്രവര്‍ത്തികളും ഓരോ വിത്താകുന്നു അത് ഒരു കൊയ്ത്തിന്‍റെ രൂപത്തില്‍ നമ്മിലേക്ക് തിരികെവരും. അതുകൊണ്ട് വിത്ത് വിതയ്ക്കുന്നത് തുടരുക.
എബ്രായര്‍ 6:10ല്‍ വേദപുസ്തകം പറയുന്നു, "ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്‍റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല". രാജാവിന്‍റെ ജീവനെ രക്ഷിക്കുവാന്‍ കാരണമായ മോര്‍ദ്ദേഖായിയുടെ നല്ല പ്രവര്‍ത്തിയെ ആളുകള്‍ മറന്നുക്കളഞ്ഞതുപോലെ അവര്‍ മറന്നുക്കളയും. ആരുംതന്നെ അത് പരാമര്‍ശിച്ചില്ല. അത് മൂടിവെച്ചിരുന്നു, അല്ലെങ്കില്‍ ഒരുപക്ഷേ സുരക്ഷാ ഉദ്യോഗസ്ഥരുടെ തലവന്‍ അതിന്‍റെ കീര്‍ത്തി ഏറ്റെടുത്ത്, ജാഗ്രതയോടെ ഇരുന്നതിനുള്ള സ്ഥാനക്കയറ്റം നേടിയെടുത്തുക്കാണും. എന്നാല്‍ ശരിയായ സമയത്ത്, ദൈവം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ദൈവത്തിന്‍റെ വിശ്വസ്തനായ മകനെ ഉയര്‍ത്തുവാനുള്ള സമയമായതുകൊണ്ട് ദൈവം രാജാവില്‍ നിന്നും ഉറക്കത്തെ എടുത്തുക്കളഞ്ഞു.
വേദപുസ്തകം പറഞ്ഞു, മറന്നുക്കളയുവാന്‍ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല. അതുകൊണ്ട്, മനുഷ്യര്‍നിമിത്തം നിങ്ങള്‍ പ്രയാസപ്പെടേണ്ട കാര്യമില്ല.
ചില സമയങ്ങളില്‍, നമുക്ക് പ്രതിഫലം ലഭിക്കാതിരിക്കുന്നതുകൊണ്ട് പല നല്ല പ്രവര്‍ത്തികളും ചെയ്യുന്നത് നാം നിര്‍ത്തിവെക്കുന്നു. നാം കൈപ്പുള്ളവരും മാറ്റമുള്ളവരും ആകുന്നു. ജോലിയില്‍ താമസിച്ചു വരുന്നവരും മടിയുള്ളവരുമായ ആളുകള്‍ക്ക് ലഭിക്കുന്ന സ്ഥാനക്കയറ്റം കാണുമ്പോള്‍ ചില ആളുകള്‍ക്ക് ജോലിയോടുള്ള തങ്ങളുടെ സമര്‍പ്പണത്തില്‍ കുറവ് സംഭവിക്കുന്നു. ചില ആളുകള്‍ ആകട്ടെ തങ്ങളുടെ ദയയുള്ള വഴികള്‍ ആരും ശ്രദ്ധിക്കാത്തതുകൊണ്ട് അവര്‍ അത് മാറ്റുന്നു. നിങ്ങള്‍ക്കായി ഒരു സദ്വര്‍ത്തമാനം എന്‍റെ പക്കലുണ്ട്; നിങ്ങളുടെ പ്രതിഫലം ദൈവത്തിങ്കല്‍ നിന്നുമാണ് വരുന്നത്. സമയമായി കഴിയുമ്പോള്‍, നിങ്ങള്‍ക്കായി മനുഷ്യരെ എങ്ങനെ ഉപയോഗിക്കണം എന്ന് ദൈവത്തിനു അറിയാം.
ഈ വിഷയത്തില്‍, ദൈവം രാജാവിന്‍റെ ഉറക്കത്തെ നഷ്ടപ്പെടുത്തി. അവന്‍ അസ്വസ്ഥനായിരുന്നു, അവനെ സംബന്ധിക്കുന്ന ഒരു കാര്യം ദിനവൃത്താന്തങ്ങള്‍ കുറിച്ചുവെച്ചിരിക്കുന്ന പുസ്തകം നോക്കുക എന്നുള്ളതായിരുന്നു. ദൈവം പരമാധികാരിയാകുന്നു. ദൈവം ഈ ഭൂമിയെ ഭരിക്കുന്നു, രാജാക്കന്മാരുടെ ഹൃദയം ദൈവത്തിന്‍റെ കൈകളില്‍ ആകുന്നു. അതുകൊണ്ട് ശാന്തമായി അത് സൂക്ഷിക്കുക. നിങ്ങളുടെ നല്ല വഴികള്‍ തുടരുക, തീരുമാനങ്ങളില്‍ അയവുവരുത്തരുത്. മറ്റുള്ളവര്‍ മടിയുള്ളവര്‍ ആണെങ്കില്‍ പോലും, നിങ്ങള്‍ ജോലിയില്‍ ഉത്സാഹമുള്ളവര്‍ ആയിരിക്കുക. നിങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല എങ്കില്‍പോലും നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നത് തുടരുക. മനുഷ്യര്‍ നല്‍കുന്ന താല്ക്കാലീകമായ മരത്തിന്‍റെ ഫലകത്തില്‍ തൃപ്തരാകാതെ ദൈവത്തിന്‍റെ നിത്യമായ അംഗീകാരത്തിനു വേണ്ടി കാത്തിരിക്കുക.
നിങ്ങളുടെ പ്രതിഫലം വരുന്നത് ദൈവത്തിങ്കല്‍ നിന്നാണ്, നിങ്ങളെ മാനിക്കുവാനുള്ള തക്കസമയത്തെ ദൈവം നിരാകരിക്കുകയില്ല. ഗലാത്യര്‍ 6:9 പറയുന്നു, "നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും". ആകയാല്‍, മടുത്തുപോകരുത്, നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ നിങ്ങളുടെ പ്രതിഫലം അടുത്തായിരിക്കുന്നു, എന്നാല്‍ നിങ്ങള്‍ നിര്‍ത്തിക്കളയുമ്പോള്‍, പ്രതിഫലം നിങ്ങള്‍ക്ക് നഷ്ടമാകും.
Bible Reading: Numbers 14-15
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയെ സേവിക്കുന്നതില്‍ ഉത്സാഹമുള്ളവര്‍ ആയിരിക്കേണ്ടതിനു അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ ഉത്തരവാദിത്വങ്ങളില്‍ എല്ലാം ഉറച്ചുനില്‍ക്കുവാനുള്ള കൃപയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എല്ലാ നിരുത്സാഹത്തിനും ആലസ്യത്തിനും എതിരായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവിടുന്ന് വെളിപ്പെടുമ്പോള്‍ എന്‍റെ ദൌത്യത്തില്‍ ഉറച്ചുനില്ക്കുവാന്‍ അങ്ങ് എന്നെ സഹായിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● ക്രിസ്തുവില്‍ രാജാക്കന്മാരും പുരോഹിതന്മാരും● സമര്‍പ്പണത്തിലുള്ള സ്വാതന്ത്ര്യം
● ആത്മപകര്‍ച്ച
● സുവിശേഷം അറിയിക്കുന്നവര്‍
● വചനം കൈക്കൊള്ളുക
● ശത്രു രഹസ്യാത്മകമാകുന്നു
● ചില നേതാക്കള്‍ വീണതുകൊണ്ട് നാം എല്ലാം അവസാനിപ്പിക്കണമോ?
അഭിപ്രായങ്ങള്‍