അനുദിന മന്ന
1
0
34
ദൈവത്തിന്‍റെ 7 ആത്മാക്കള്‍: പരിജ്ഞാനത്തിന്‍റെ ആത്മാവ്
Saturday, 23rd of August 2025
Categories :
ദൈവത്തിന്റെ ആത്മാവ് (Spirit of God)
കഴിഞ്ഞ വര്‍ഷങ്ങളിലായി ഞാന്‍ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്‌തതായ ഒരു കാര്യം, വിജയിയായ ഒരു വിശ്വാസിയും പരാജയപ്പെട്ട ഒരുവനും തമ്മിലുള്ള വ്യത്യാസം അവര്‍ പ്രാപിച്ചിരിക്കുന്ന പരിജ്ഞാനമാകുന്നു എന്നതാണ്.
ഹോശേയ 4:6ല്‍ ദൈവം പറയുന്നു, "പരിജ്ഞാനമില്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു". ദൈവത്തിന്‍റെ ജനം നശിച്ചുപോകുന്നത് അവര്‍ക്ക് ധനമോ കഴിവോ ഇല്ലാത്തതുകൊണ്ടല്ല; പരിജ്ഞാനം ഇല്ലായ്കയാല്‍ ആകുന്നു അവര്‍ നശിച്ചുപോകുന്നത്.
നമ്മുടെ നിലവിലെ പരിമിതികളും നേട്ടങ്ങളും നമ്മുടെ പരിജ്ഞാനത്തിന്‍റെ നിലവാരമായോ അഥവാ അതിന്‍റെ അഭാവവുമായോ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ശരിയായ തരത്തിലുള്ള പരിജ്ഞാനം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും ഇന്നത്തെക്കാള്‍ മികച്ചവരും ഏറ്റവും നല്ലവരുമാകുവാന്‍ സാധിക്കും.
ദൈവത്തിന്‍റെ ആത്മാവില്‍ നിന്നും വരുന്നതായ ദൈവീകമായ പരിജ്ഞാനത്തെ വെളിപ്പാടിന്‍റെ ജ്ഞാനം എന്ന് അറിയപ്പെടുന്നു.
ദൈവത്തെക്കുറിച്ചുള്ള ലളിതമായ വസ്തുതകളേക്കാള്‍ അധികമാണ് വെളിപ്പാടിന്‍റെ ജ്ഞാനം; ദൈവം തന്‍റെ ആത്മാവിനാല്‍ അത്ഭുതകരമായി നമ്മില്‍ ജ്വലിപ്പിച്ച് നമ്മുടെ ആത്മാവില്‍ പകര്‍ന്നു നല്കിയിരിക്കുന്നതാണ് ദൈവത്തിന്‍റെ പരിജ്ഞാനം.
കര്‍ത്താവായ യേശു ഒരു ദിവസം തന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, "നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്ന് അവൻ ചോദിച്ചതിനു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു". (മത്തായി 16:15-16).
"യേശു അവനോട്: ബർയോനാശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്‍റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത്". (മത്തായി 16:17).
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യേശു പറയുന്നത്, "പത്രോസേ നിന്‍റെ മാനുഷീക ബുദ്ധികൊണ്ടല്ല ഈ വിവരം നീ ഗ്രഹിച്ചത്. ദൈവത്തിന്‍റെ ആത്മാവിനാല്‍ നിന്‍റെ മാനുഷീക ആത്മാവിലേക്ക് അത് നേരിട്ട് പകരപ്പെട്ടതാണ്".
വിശ്വാസം പരാജയപ്പെടുവാനുള്ള ഏറ്റവും സാധാരണമായ കാരണം വെളിപ്പാടിനാലുള്ള പരിജ്ഞാനത്തിന്‍റെ അപര്യാപ്തതയാകുന്നു.
മിക്ക ക്രിസ്ത്യാനികളും തങ്ങളുടെ ബുദ്ധികൊണ്ട് ദൈവവചനം വിശ്വസിക്കുന്നു എന്നാല്‍ പരിജ്ഞാനത്തിന്‍റെ ആത്മാവ് അവരുടെ ഹൃദയങ്ങളില്‍ "പ്രകാശം" ഉണ്ടാകുവാന്‍ വേണ്ടത്ര കാലം അതില്‍ അവര്‍ വസിച്ചിട്ടില്ല. അവര്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍, ആ വചനം അവരുടെ ജീവിതത്തെ പൂര്‍ണ്ണമായും രൂപാന്തരപ്പെടുത്തുമായിരുന്നു. ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തില്‍ നിന്നും അവരെ ഇളക്കുവാന്‍ യാതൊന്നിനും കഴിയുകയില്ല.
നിങ്ങളുടെ ആത്മ മനുഷ്യനില്‍ വെളിപ്പാടിന്‍റെ പരിജ്ഞാനം ഉണ്ടാകുമ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിക്കയും ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. നിങ്ങള്‍ അത് ചെയ്യുന്നില്ല എങ്കില്‍, നിങ്ങള്‍ക്ക് ഇപ്പോഴും അത് അറിയുകയില്ല എന്നതിന്‍റെ സ്ഥിരീകരണമാണ്. നിങ്ങളുടെ ആത്മ മനുഷ്യനിലുള്ള വെളിപ്പാടിന്‍റെ വിവരങ്ങള്‍ മഹത്വത്തിന്‍റെയും ശക്തിയുടേയും അടുത്ത തലത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും.
പരിജ്ഞാനത്തിന്‍റെ ആത്മാവ് നിങ്ങളുടെ ആത്മ മനുഷ്യനില്‍ ഒരു അറിവ് പകരുന്നു.
"നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയത് അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്". (1 കൊരിന്ത്യര്‍ 2:12).
"സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു". (യോഹന്നാന്‍ 8:32).
സാത്താന്‍ ഭോഷ്ക് പറയുന്നവനും സകല ഭോഷ്കിന്‍റെയും പിതാവുമാകുന്നു (യോഹന്നാന്‍ 8:44). സത്യത്തിനായുള്ള പോരാട്ടം ജയിക്കുവാനുള്ള ഏക മാര്‍ഗ്ഗം വെളിപ്പാടിന്‍റെ പരിജ്ഞാനം ഉണ്ടായിരിക്കുക എന്നതാണ്.
പരിജ്ഞാനത്തിന്‍റെ ആത്മാവിനെ ഏറ്റവും അടുത്തു അറിയുവാനുള്ള സമയമാണിത്. നിങ്ങള്‍ ആരാണെന്നതിന്‍റെ ഏറ്റവും മികച്ചത് ദൈവവുമായുള്ള നിങ്ങളുടെ അടുപ്പത്തിലൂടെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളൂ.
Bible Reading: Jeremiah 34-36
ഏറ്റുപറച്ചില്‍
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്നില്‍ വസിക്കേണമേ. എന്‍റെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും നിറയ്ക്കേണമേ. അങ്ങയുടെ ജ്ഞാനത്തിലും, ശക്തിയിലും, മഹത്വത്തിലും നടക്കുവാന്‍ എന്നെ പ്രാപ്തനാക്കുന്ന അങ്ങയുടെ വചനത്തിന്‍റെ പരിജ്ഞാനത്തെ എന്നിലേക്ക് പകരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● നിങ്ങള്‍ ഏകാന്തതയോടു പോരാടുന്നവരാണോ?● രണ്ടു പ്രാവശ്യം മരിക്കരുത്
● മണവാളനെ എതിരേല്പ്പാന് ഒരുങ്ങുക
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #2
● മഹനീയമായ പ്രവൃത്തികള്
● ദൈവത്തിന്റെ റിപ്പയര് ഷോപ്പ്
● ദിവസം 11 : 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍