കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം. (2 കൊരിന്ത്യർ 4:18).
ഉയർന്ന ഫലപ്രാപ്തിയുള്ള ആളുകൾ അടിയന്തിരതയോ സമ്മർദ്ദമോ ആയി മാത്രമല്ല നിയന്ത്രിക്കപ്പെടുന്നത്. അവർ നിത്യമായ ചിന്തയാൽ നയിക്കപ്പെടുന്നു. അവർ വെറുതെ “ഇപ്പോൾ എന്ത് ചെയ്യണം?” എന്നതല്ല ചോദിക്കുന്നത് “ദീർഘകാലത്തിൽ യഥാർത്ഥത്തിൽ എന്താണ്
പ്രധാനമാകുന്നത്?” എന്നതാണ് അവർ ചോദിക്കുന്നത്.
പല ജീവിതങ്ങളും വളരെ തിരക്കുള്ളതായിത്തീരുമെങ്കിലും വളരെ കുറച്ച് ഫലം മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നാണ് വേദപുസ്തകം നമുക്ക് കാണിച്ചുതരുന്നത്. ആളുകൾ ഒരു ഉത്തരവാദിത്വത്തിൽ നിന്ന് മറ്റൊന്നിലേക്കു ഓടിക്കൊണ്ടിരിക്കുന്നു, പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നു, സ്ഥിരമായി സജീവരായിരിക്കുന്നു—എന്നാൽ ദീർഘകാലം നിലനിൽക്കുന്ന ഫലങ്ങളില്ലാതെയാണ്. ശരിയായ കാഴ്ചപ്പാട് ഇല്ലാതെ, സമ്മർദ്ദത്തിനടിപ്പെട്ട് തീരുമാനങ്ങൾ എടുക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
നിത്യദർശനം എല്ലാം മാറ്റിമറിക്കുന്നു. അത് ഒരു വ്യക്തിയെ വേഗം കുറയ്ക്കാൻ, വ്യക്തമായി ചിന്തിക്കാൻ, വിവേകത്തോടെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. വെറും പ്രവർത്തനങ്ങളെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് അത് വേർതിരിക്കുന്നു. ആരെങ്കിലും നിത്യത മനസ്സിൽ വെച്ച് ജീവിക്കുമ്പോൾ, അവരുടെ പ്രവൃത്തികൾക്ക് അർത്ഥം ലഭിക്കുന്നു, അവരുടെ ത്യാഗങ്ങൾക്ക് തക്കതായ മൂല്യം ഉണ്ടാകുന്നു, അവരുടെ ജീവിതം ഇപ്പോഴത്തെ നിമിഷത്തിനു അപ്പുറമായി ഒരു ദീർഘകാല സ്വാധീനം ചെലുത്തുന്നു.
ദൈവം വിജയം അളക്കുന്നത് വേഗതയാൽ അല്ല; മറിച്ച് നമ്മുടെ ജീവിതങ്ങൾ അവന്‍റെ നിത്യമായ പദ്ധതികളോടും ലക്ഷ്യങ്ങളോടും യോജിച്ചിരിക്കുന്നുണ്ടോ എന്നതാണ് അവൻ നോക്കുന്നത്.
1. കാഴ്ചപ്പാട് മുൻഗണനകൾ നിർണ്ണയിക്കുന്നു.
കർത്താവായ യേശു ജനക്കൂട്ടങ്ങളാലോ, പ്രതിസന്ധികളാലോ, പ്രതീക്ഷകളാലോ വേഗത്തിലാക്കപ്പെടുന്നത് സ്ഥിരമായി നിരസിച്ചു. അടിയന്തിരമായ ആവശ്യങ്ങൾ ചുറ്റുമുണ്ടായിരുന്നുവെങ്കിലും, അവൻ ദൈവിക സമയക്രമത്തിൽ നിന്നാണ് പ്രവർത്തിച്ചത്. ലാസർ മരിച്ചുവെന്ന വാർത്ത യേശുവിന് ലഭിച്ചപ്പോൾ അവൻ വൈകിച്ചു—അലക്ഷ്യത്താൽ അല്ല, ദൈവിക ഉദ്ദേശ്യത്തിന്‍റെ ഭാഗമായിട്ടാണ്.
എന്നിട്ടും അവൻ ദീനമായിക്കിടക്കുന്നു എന്നു കേട്ടാറെ താൻ അന്ന് ഇരുന്ന സ്ഥലത്ത് രണ്ടു ദിവസം പാർത്തു. (യോഹന്നാൻ 11:6).
ഇത് ഒരു ശക്തമായ സത്യം വെളിപ്പെടുത്തുന്നു:
മനുഷ്യർക്കു വൈകിയെന്നു തോന്നുന്നത് ദൈവത്തിന്‍റെ കണക്കിൽ സമയോചിതമായിരിക്കാം.
ഉയർന്ന ഫലപ്രാപ്തിയുള്ള ആളുകൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ഒരു ചോദ്യം ചോദിക്കുന്നു. “ഇത് അടിയന്തിരമാണോ?” എന്നതല്ല, മറിച്ച് “ഇത് നിത്യതയുമായി ബന്ധപ്പെട്ടതാണോ?” എന്നതാണ് അവർ ചോദിക്കുന്നത്. എല്ലാ തുറന്ന വാതിലും ദൈവത്തിന്‍റെ വാതിലല്ലെന്നും, എല്ലാ ആവശ്യങ്ങളും ശ്രദ്ധ അർഹിക്കുന്നതല്ലെന്നും അവർ മനസ്സിലാക്കുന്നു.
മിസ്രയിമിലെ തൽക്കാല ഭോഗത്തെക്കാളും ദൈവജനത്തോടൊപ്പം കഷ്ടം അനുഭവിക്കുന്നത് തിരഞ്ഞെടുത്തതിലൂടെ ഈ തത്വം മോശെ തന്‍റെ ജീവിതത്തില്‍ മാതൃകയായി കാണിച്ചു.
24വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്‍റെ തൽക്കാല ഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നത് തിരഞ്ഞെടുത്തു. 25പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്‍റെ പുത്രിയുടെ മകൻ എന്ന് വിളിക്കപ്പെടുന്നത് നിരസിക്കയും 26മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു. (എബ്രായര്‍ 11:24-26).
മോശെ തന്‍റെ ജീവിതത്തെ നേട്ടത്തിന്‍റെ അടിസ്ഥാനത്തിൽ അല്ല, നിത്യതയുടെ കാഴ്ചപ്പാടിലൂടെയാണ് വിലയിരുത്തിയത്. അവൻ അത്രയും ഫലപ്രാപ്തിയുള്ളവനായതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു അത്.
2. നിത്യതയെക്കുറിച്ചുള്ള ദർശനം തളര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നു.
ദൃശ്യമായ ഫലങ്ങൾ മാത്രമനുസരിച്ച് ജീവിക്കുന്നതിന്‍റെ ഫലമായിട്ടാണ് പലപ്പോഴും തളര്‍ച്ച ഉണ്ടാകുന്നത്. തിരുവെഴുത്ത് നമുക്ക് മുന്നറിയിപ്പ് നൽകുന്നു,
“നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്" (ഗലാത്യർ 6:9) - നിത്യത ദൃഷ്ടിയിൽ ഉണ്ടായിരിക്കുമ്പോഴാണ് ഈ ആജ്ഞയ്ക്ക് യഥാർത്ഥ അർത്ഥം ലഭിക്കുന്നത്.
അപ്പസ്തോലനായ പൗലോസ് പീഡനവും, കഷ്ടപ്പാടും, നഷ്ടങ്ങളും സഹിച്ചു; കാരണം തന്‍റെ പ്രയത്നം വ്യർത്ഥമല്ലെന്ന് അവൻ അറിഞ്ഞിരുന്നു (1 കൊരിന്ത്യർ 15:58). നിത്യതയെക്കുറിച്ചുള്ള കാഴ്ചപ്പാട് കഷ്ടപ്പാടിനെ നിക്ഷേപമായി മാറ്റുകയും, ത്യാഗത്തെ ഒരു വിത്തായി മാറ്റുകയും ചെയ്യുന്നു.
ഉയർന്ന ഫലപ്രാപ്തിയുള്ള ആളുകൾ കൈയ്യടി ഇല്ലാതിരുന്നാലും കടുത്ത കാലഘട്ടങ്ങൾ സഹിക്കാൻ കഴിവുള്ളവരാണ്, കാരണം അവർ വരാനിരിക്കുന്ന പ്രതിഫലം കാണുന്നു. മനുഷ്യർ അവഗണിക്കുന്ന കാര്യങ്ങൾ ദൈവം കാണുന്നുവെന്ന് അവർ അറിയുന്നു.
3. വൈകിയുള്ള സംതൃപ്തി ആത്മീയ ശക്തിയാണ്.
ഉയർന്ന ഫലപ്രാപ്തിയുള്ള ആളുകൾ കാത്തിരിപ്പിന്‍റെ ശിക്ഷണം കൈവശം വെക്കുന്നു. ദൈവകാര്യങ്ങൾക്ക് “അതെ” എന്ന് പറയാൻ നല്ല കാര്യങ്ങൾക്ക് “ഇല്ല” എന്ന് പറയാൻ അവർ തയ്യാറാണ്. ദിശയില്ലാത്ത വേഗത നഷ്ടത്തിലേക്കാണ് നയിക്കുന്നതെന്ന് അറിയുന്നതിനാൽ, അവർ കുറുക്കുവഴികളെ പ്രതിരോധിക്കുന്നു.
വേദപുസ്തകം ആവർത്തിച്ച് ഹ്രസ്വകാലത്തെയും നിത്യത്തെയും തമ്മിൽ താരതമ്യം ചെയ്യുന്നു. എശാവ് തന്‍റെ തൽക്ഷണ വിശപ്പു തീർക്കാൻ അവന്‍ ജ്യേഷ്ഠാവകാശം നഷ്ടപ്പെടുത്തി; അതിന്‍റെ ഫലമായി, അവൻ ഒരു നേരത്തെ ഭക്ഷണത്തിനായി തന്‍റെ ജ്യേഷ്ഠാവകാശം വിൽക്കുകയായിരുന്നു (ഉല്പത്തി 25:29–34) — തൽക്ഷണ തൃപ്തിക്കായി നിത്യനിര്‍ണ്ണയത്തെ കൈമാറുന്ന ഒരു
ദുഃഖകരമായ ഉദാഹരണം.
കർത്താവായ യേശു ഇതിനെക്കുറിച്ച് കൂടുതൽ മുന്നറിയിപ്പ് നൽകി:
“ഒരു മനുഷ്യൻ സർവലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന് എന്തു പ്രയോജനം? (മർക്കോസ് 8:36).
4. നിത്യതയുടെ കാഴ്ചപ്പാട് സ്ഥിരതയുള്ള സംശുദ്ധി സൃഷ്ടിക്കുന്നു.
നിത്യത നിങ്ങളുടെ ജീവിതത്തെ ഭരിക്കുമ്പോൾ, സമഗ്രത വിട്ടുവീഴ്ച ചെയ്യാനാവാത്തതായിത്തീരുന്നു.
അനന്തരഫലങ്ങളെക്കുറിച്ചുള്ള ഭയം കൊണ്ടല്ല, മറിച്ച് ദൈവഭയം നിമിത്തമാണ് യോസേഫ് പാപം ചെയ്യാന്‍ നിരസിച്ചത് (ഉല്പത്തി 39:9). അവൻ ദൈവിക ഉത്തരവാദിത്തത്തോടെയാണ് ജീവിച്ചത്, മാനുഷീക നിരീക്ഷണത്തോടെയല്ല.
ഈ മനോഭാവത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് പറയുന്നു:
"നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു". (2 കൊരിന്ത്യർ 5:10).
വളരെ ഫലപ്രദരായ ആളുകൾ ദൈവം നിരീക്ഷിക്കുന്നു എന്ന ബോധ്യത്തോടെയാണ് ജീവിക്കുന്നത് - കാരണം ദൈവം നമ്മെ നോക്കുന്നുണ്ട്. ഈ അവബോധം ഉദ്ദേശ്യങ്ങളെ ശുദ്ധീകരിക്കുകയും, തീരുമാനങ്ങളെ പരിഷ്കരിക്കുകയും, സ്വഭാവത്തെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
ഇത് ശീലം നമ്പർ 4 ആണ്.
നിത്യത ലെൻസായി മാറുമ്പോൾ, ജീവിതം വ്യക്തതയും, ധൈര്യവും, നിലനിൽക്കുന്ന സ്വാധീനവും നേടുന്നു.
Bible Reading:Genesis 37-39
പ്രാര്‍ത്ഥന
പിതാവേ, നിത്യതയെ മനസ്സിൽ വെച്ചുകൊണ്ട് എപ്പോഴും കാര്യങ്ങൾ ചെയ്യാൻ എന്നെ സഹായിക്കണമേ. എന്‍റെ വിളിയിൽ നിന്ന് എന്നെ വ്യതിചലിപ്പിക്കുന്ന എല്ലാ ശ്രദ്ധയേയും പിഴുതെറിയണമേ. യഥാർത്ഥത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, അങ്ങയോടും അവിടുത്തെ ഉദ്ദേശ്യത്തോടും ഞാൻ കണക്കു ബോധിപ്പിക്കേണ്ടവനാണെന്ന് അറിഞ്ഞുകൊണ്ട് ഓരോ ദിവസവും ജീവിക്കാനും എന്നെ സഹായിക്കണമേ. യേശുവിന്‍റെ നാമത്തിൽ. ആമേൻ!!
Join our WhatsApp Channel
Most Read
● ശരിയായ ഉദ്യമം പിന്തുടരുക● ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
● നിങ്ങളുടെ ദൈവീക സന്ദര്‍ശനങ്ങളുടെ നിമിഷങ്ങളെ തിരിച്ചറിയുക
● രണ്ടു പ്രാവശ്യം മരിക്കരുത്
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
● ദിവസം 11 : 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഞാന്‍ തളരുകയില്ല
അഭിപ്രായങ്ങള്‍
