അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോള്‍ യിസ്ഹാക് ഗെരാരില്‍ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കല്‍ പോയി. യഹോവ അവനു (യിസ്ഹാക്കിനു) പ്രത്യക്ഷനായി അരുളിച്ചെയ്തത് എന്തെന്നാല്‍: "നീ മിസ്രയീമിലേക്കു പോകരുത്; ഞാന്‍ നിന്നോടു കല്പിക്കുന്ന ദേശത്തു പാര്‍ക്ക. ഈ ദേശത്ത് താമസിക്ക; ഞാന്‍ നിന്നോടു കൂടെയിരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശമൊക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാന്‍ ചെയ്ത സത്യം നിവര്‍ത്തിക്കും".
അബ്രാഹാം എന്റെ വാക്കുകേട്ട് എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാന്‍ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ധിപ്പിച്ച് നിന്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും. അങ്ങനെ യിസ്ഹാക് ഗെരാരില്‍ പാര്‍ത്തു. (ഉല്പത്തി 26:1-6)
യിസ്ഹാക്കിന്റെ കാലത്ത്, യിസ്രായേല്‍ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോള്‍ ധാരാളം സമൃദ്ധിയുണ്ടായിരുന്ന മിസ്രയീമിലേക്ക് പോകുന്നതാണ് ഉചിതം എന്ന് അവനു തോന്നി. എന്നാല്‍ യഹോവ യിസ്ഹാക്കിനോട് അവിടെ പോകരുത് എന്നും, പകരമായി തന്റെ പിതാവായ അബ്രാഹാമിനോടു ദൈവം പറഞ്ഞ വാഗ്ദത്വത്തോടു പറ്റിനില്ക്കുവാന് നിര്‍ദ്ദേശിക്കയും ചെയ്തു. ദൈവമാണ് തന്നോടു സംസാരിക്കുന്നതെന്നു വിശ്വസിക്കുവാന്‍ യിസ്ഹാക്കിനു ബുദ്ധിമുട്ടായിരുന്നു എങ്കിലും താന്‍ വിശ്വസിച്ചു.
അവന് ദൈവത്തിന്റെ വചനം അനുസരിക്കയും ദൈവം പറഞ്ഞിടത്ത് താമസിക്കയും ചെയ്തു. ക്ഷാമത്തിന്റെ മദ്ധ്യത്തിലും അവന് അനുസരിച്ചതിന്റെ ഫലമായി, അവന് നൂറുമടങ്ങ് അനുഗ്രഹം പ്രാപിക്കുവാന്‍ ഇടയായി.
യിസ്ഹാക് ആ ദേശത്തു വിതച്ചു; ആയാണ്ടില്‍ നൂറു മേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു. (ഉല്പത്തി 26:12).
കാനാവിലെ കല്യാണ വിരുന്നില്‍ വീഞ്ഞു തീര്‍ന്നുപോയി. മറിയ ശുശ്രൂഷക്കാരോടു പറഞ്ഞു, "അവന് (യേശു) നിങ്ങളോടു എന്തെങ്കിലും കല്പിച്ചാല് അതുപോലെ ചെയ്യുക". ശുശ്രൂഷകാര്ക്ക് പ്രയാസമേറിയ കാര്യമായിരുന്നു അതെങ്കിലും, അവര്‍ വേഗത്തില്‍ അത് അനുസരിച്ചു. കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ അനുസരിക്കുന്നതില്‍ അവര്‍ താമസം വരുത്തിയിരുന്നുവെങ്കില്‍, ആ വിവാഹ വിരുന്ന് അലങ്കോലപ്പെട്ടു പോകുമായിരുന്നു.
പിന്നത്തെ വീഞ്ഞു ആദ്യത്തെ വീഞ്ഞിനെക്കാള്‍ നല്ലതാണെന്നു ആളുകള്‍ പറഞ്ഞത് അവരുടെ അനുസരണത്തിനുള്ള പ്രതിഫലമായിരുന്നു. താമസിച്ചുള്ള അനുസരണം അനുസരണക്കേട് തന്നെയാണ്. ദൈവത്തിന്റെ വചനം പെട്ടെന്ന് അനുസരിക്കുന്നത് അനേകം പ്രശ്നങ്ങളില്‍ നിന്നും ഹൃദയ വേദനയില്‍ നിന്നും നിങ്ങളെ വിടുവിക്കും, അത് ഞാന്‍ പ്രായോഗീകമായി പഠിച്ചതായ കാര്യമാണ്.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന, വചനം പെട്ടെന്ന് അനുസരിക്കുന്ന ഒരു ഹൃദയം എനിക്ക് നല്കേണമേ, കാരണം അനുസരിക്കുന്നത് യാഗത്തെക്കാള്‍ നല്ലതാകുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Most Read
● നിങ്ങള്‍ എത്രമാത്രം വിശ്വാസയോഗ്യരാണ്?● നമുക്ക് കര്‍ത്താവിങ്കലേക്ക് തിരിയാം
● ജീവിതത്തിന്റെ മുന്നറിയിപ്പുകളെ ഗൌനിക്കുക
● പരിശുദ്ധാത്മാവിന്റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
● വാഗ്ദത്ത ദേശത്തിലെ കോട്ടകളെ കൈകാര്യം ചെയ്യുക
● എങ്ങനെയാണ് അവന്റെ പുനരുത്ഥാനത്തിനു ഒരു സാക്ഷിയാകുന്നത്? -1
● മാനുഷീക പ്രകൃതം
അഭിപ്രായങ്ങള്‍