അനുദിന മന്ന
നമുക്ക് കര്‍ത്താവിങ്കലേക്ക് തിരിയാം
Sunday, 30th of April 2023
1
0
616
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
"എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാട്". (യോവേല്‍ 2:12).
നിങ്ങൾ പൂർണഹൃദയത്തോടെ എങ്കലേക്കു തിരിവിൻ.
എങ്ങനെയാണ് ഒരുവന്‍ തങ്ങളുടെ പൂര്‍ണ്ണഹൃദയത്തോടെ യഹോവയിങ്കലേക്ക് തിരിയുന്നത്?
1. മാനസാന്തരം - മാനസാന്തരം എന്നാല്‍ ലോകത്തില്‍ നിന്നും വചനത്തിലേക്ക് തിരിയുന്നതാണ്.
2. ഉപവാസം - ഇതിനോടുകൂടെ കരച്ചിലും വിലാപവും ഉണ്ടായിരിക്കണം.
ആകയാല്‍, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, എങ്കലേക്കു തിരിയുകയും, പൂര്‍ണ്ണഹൃദയത്തോടെയും, ഉപവാസത്തോടും, കരച്ചിലോടും, വിലാപത്തോടും കൂടി നിരന്തരമായി എന്‍റെ അടുക്കലേക്ക് വരികയും ചെയ്യുക (സകല തടസ്സങ്ങള്‍ നീങ്ങുന്നതുവരേയും തകര്‍ന്നിരിക്കുന്ന കൂട്ടായ്മകള്‍ പുനഃസ്ഥാപിക്കപ്പെടുന്നതുവരേയും). (യോവേല്‍ 2:12 ആംപ്ലിഫൈഡ് പരിഭാഷ).
നിരന്തരമായി എന്‍റെ അടുക്കലേക്ക് വരിക . . . . ഇത് തുടരേണ്ടതായ ഒരു പ്രക്രിയയാണ് (സകല തടസ്സങ്ങള്‍ നീങ്ങുന്നതുവരേയും തകര്‍ന്നിരിക്കുന്ന കൂട്ടായ്മകള്‍ പുനഃസ്ഥാപിക്കപ്പെടുന്നതുവരേയും).
ആകയാല്‍ വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെതന്നെ കീറി. (യോവേല്‍ 2:13).
വസ്ത്രങ്ങള്‍ കീറുക എന്നത് യെഹൂദ്യ സംസ്കാരത്തില്‍ "ക്രിയാ" എന്ന് അറിയപ്പെട്ടിരുന്നു, ഇത് ആഴമായി വിലാപം കഴിക്കുന്ന ഒരു സമ്പ്രദായം ആയിരുന്നു. ഇത് ഇന്നും അവിടെ തുടരുന്നുണ്ട്, ദുഃഖത്തിലായിരിക്കുന്നവരുടെ നിരാശയേയും സങ്കടത്തേയുമാണ് ഇത് സാദൃശീകരിക്കുന്നത്. പുറമേ കാണിക്കുന്ന സങ്കടത്തെക്കാള്‍ ഉപരിയായി, പാപത്തെ സംബന്ധിച്ചുള്ള ശരിയായ ദുഃഖവും ഹൃദയത്തിന്‍റെ യഥാര്‍ത്ഥമായ മാനസാന്തരവും കൂടുതല്‍ പ്രാധാന്യമായിരിക്കുന്നു. പ്രവാചകനായ യോവേല്‍ ദൈവത്തിന്‍റെ കല്പന കൈമാറിയിരിക്കുന്നു: "നിങ്ങളുടെ വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെതന്നെ കീറുക". (യോവേല്‍ 2:13).
പുറമേയുള്ള ആചാരങ്ങളെക്കാള്‍ ഒരുവന്‍റെ ഹൃദയത്തിന്‍റെ ആത്മാര്‍ത്ഥതയേയും പരിശുദ്ധിയേയുമാണ് ദൈവം വില കല്‍പ്പിക്കുന്നത്. ആകയാല്‍, യഥാര്‍ത്ഥമായ ആഗ്രഹങ്ങളും ആന്തരീകമായ വിശ്വാസവുമാണ് പുറമേ കാണിക്കുന്ന ഭക്തിയേക്കാള്‍ കൂടുതല്‍ പ്രധാനമായിരിക്കുന്നത്, അത് ഒരു വ്യക്തിയുടെ ആന്തരീകമായ ആത്മീയ യാത്രയ്ക്ക് ഊന്നല്‍ നല്‍കുന്നു.
നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർഥത്തെക്കുറിച്ച് അനുതപിക്കും. (യോവേല്‍ 2:13).
ശരിയായ മാനസാന്തരത്തിന്‍റെ മറ്റൊരു ഉദ്ദേശം ദൈവത്തിന്‍റെ നന്മയേയും കരുണയേയും അറിയുക എന്നതാണ്. ദൈവം നമ്മെ സൌഖ്യമാക്കുകയും ക്ഷമിക്കുകയും ചെയ്യുമെന്ന ധൈര്യത്തോടെയും, താന്‍ പ്രഖ്യാപിച്ച ന്യായവിധിയെ സംബന്ധിച്ച് അനുതപിക്കും എന്ന ഉറപ്പോടും നാം അവന്‍റെ അടുക്കല്‍ വരേണം.
"ഞാന്‍ ദൈവത്തിങ്കലേക്ക് തിരിഞ്ഞില്ല എങ്കില്‍, അവന്‍ എന്നെ നശിപ്പിക്കുവാന്‍ തക്കവണ്ണം കാരണമായിത്തീരും" എന്ന ഒരു ആശയത്തോടെ നാം അനുതപിക്കരുത്. പകരമായി, ആശയം എന്തെന്നാല്‍, "ദൈവം കൃപയും കരുണയും ഉള്ളവനാകുന്നു, ദീര്‍ഘക്ഷമയും, മഹാദയയും ഉള്ളവനാകുന്നു, ഞാന്‍ അവങ്കലേക്ക് തിരിഞ്ഞാല്‍ എനിക്ക് അര്‍ഹമായ ശിക്ഷയില്‍ നിന്നും അവന്‍ എന്നെ വിടുവിക്കും." ഒടുവിലായി, നമ്മെ മാനസാന്തരത്തിലേക്ക് നയിക്കുന്നത് ദൈവത്തിന്‍റെ നന്മയാകുന്നു (റോമര്‍ 2:4).
ലൂക്കോസ് 5:1-11 വരെയുള്ള വാക്യങ്ങളില്‍, കര്‍ത്താവായ യേശു പത്രോസിന്‍റെ പടകിലേക്ക് വന്നു വല വീശുവനായി അവനു നിര്‍ദ്ദേശം നല്‍കുന്നത് കാണുവാന്‍ കഴിയുന്നു. അതിന്‍റെ ഫലമായി അത്ഭുതപൂര്‍വ്വമായ ഒരു മീന്‍പിടുത്തം പത്രോസിനു ലഭിക്കുകയുണ്ടായി - ഒരു പടകു നിറയെ മീനിനെ കിട്ടി. പത്രോസ് അത് കണ്ടപ്പോള്‍, അവന്‍ പെട്ടെന്ന് യേശുവിന്‍റെ പാദപീഠത്തില്‍ വീണിട്ടു, ഇങ്ങനെ പറഞ്ഞു, "കര്‍ത്താവേ, ഞാന്‍ പാപിയായ ഒരു മനുഷ്യന്‍ ആകകൊണ്ടു എന്നെ വിട്ടു പോകേണമേ".
പത്രോസിനോടുള്ള കര്‍ത്താവിന്‍റെ നന്മയായിരുന്നു അവനെ മാനസാന്തരത്തിലേക്ക് നയിച്ചത്. അത് നമ്മോടും അങ്ങനെതന്നെ ആയിരിക്കും.
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനത്തിലും പ്രാര്‍ത്ഥനയിലും വളരുവാന്‍ എന്നെ സഹായിക്കേണമേ. പരിശുദ്ധാത്മാവേ അങ്ങയുടെ അഗ്നിയാല്‍ എന്‍റെ പ്രാര്‍ത്ഥനയുടെ യാഗപീഠത്തെ കത്തിക്കേണമേ.
കുടുംബത്തിന്‍റെ രക്ഷ
പിതാവേ, അങ്ങയുടെ കരുണ ഓരോ ദിവസവും പുതിയതായിരിക്കയാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ നന്മയും കരുണയും ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും തീര്‍ച്ചയായും പിന്‍തുടരും, അങ്ങനെ ഞങ്ങള്‍ ദൈവത്തിന്‍റെ സന്നിധിയില്‍ വസിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താൽ ഞാനും എന്‍റെ കുടുംബാംഗങ്ങളും അവന്‍റെ രാജ്യത്തിനായി സമ്പന്നർ ആകേണ്ടതിനു ഞാന്‍ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ ഞാന്‍ അറിയുന്നു. (2 കൊരിന്ത്യര്‍ 8:9).
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളും, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും, തന്‍റെ ടീമിലെ എല്ലാവരും നല്ല ആരോഗ്യത്തോടെ ആയിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സമാധാനം അവരെയും അവരുടെ കുടുംബാംഗങ്ങളെയും ചുറ്റുമാറാകട്ടെ. കരുണാ സദന്‍ മിനിസ്ട്രി എല്ലാ മേഖലയിലും അതുല്യമായി വളരുമാറാകട്ടെ.
രാജ്യം
പിതാവേ, ഞങ്ങളുടെ രാജ്യത്തില്‍ ഉടനീളം അങ്ങയുടെ നീതിയും സമാധാനവും ഒഴുകട്ടെ. ഞങ്ങളുടെ രാജ്യത്തിനു എതിരായുള്ള എല്ലാ അന്ധകാരത്തിന്‍റെ ശക്തികളും വിനാശങ്ങളും നശിച്ചുപോകട്ടെ. ഞങ്ങളുടെ രാജ്യത്തിന്‍റെ ഓരോ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● പര്വ്വതങ്ങളെ ചലിപ്പിക്കുന്ന കാറ്റ്● ദാനം നല്കുവാനുള്ള കൃപ - 3
● ആരാധനയ്ക്കുള്ള ഇന്ധനം
● വിവേചനവും വിധിയും
● ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം
● അഗാപേ' സ്നേഹത്തില് എങ്ങനെ വളരാം?
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #2
അഭിപ്രായങ്ങള്‍