അനുദിന മന്ന
എതിര്‍പ്പുകളെ അഭിമുഖീകരിക്കുക
Saturday, 2nd of July 2022
1
0
517
Categories :
ഉപദ്രവം (Persecution)
യെരുശലേമിന്റെ മതിലുകളെ പുതുക്കിപണിയുവാനുള്ള അനുവാദം രാജാവ് നെഹമ്യാവിനു നല്കി. യെരുശലെമിലെ ഇടിഞ്ഞുവീണ മതിലുകളെ പണിയുവാനുള്ള ദൌത്യം അവന് ഏറ്റെടുത്തപ്പോള്‍, അവനു വളരെയധികം എതിര്‍പ്പുകള്‍ ഉണ്ടായി. അവന് അത് ശ്രദ്ധയോടെ ചെയ്യുകയും ആ മതില് പണിയുന്ന ജോലി 52 ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. (നെഹെമ്യാവ് 4 വായിക്കുക).
ദൈവം നിങ്ങളെ വിളിച്ച കാര്യം നിങ്ങള്‍ വിശ്വസ്തതയോടെ ചെയ്യുമ്പോള്‍, എതിര്‍പ്പുകള്‍ പ്രതീക്ഷിക്കുക. എതിര്‍പ്പുകള്‍ വരും, എന്നാല്‍ നമ്മുടെ ദൈവം എതിര്‍പ്പുകളെക്കാള്‍ വലിയവനാണ്. "നമ്മുടെ കര്‍ത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന് അന്തമില്ല". (സങ്കീര്‍ത്തനം 147:5).
നിങ്ങള്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടാകുന്നു എന്ന ഒറ്റ കാരണത്താല്‍ നിങ്ങള്‍ ദൈവഹിതത്തിലല്ല എന്നു അര്‍ത്ഥമില്ല. എഫെസോസ് പട്ടണത്തിലെ തന്റെ പ്രവൃത്തിയെക്കുറിച്ച് അപ്പോസ്തലനായ പൌലോസ് പറഞ്ഞു, "എനിക്കു വലിയതും സഫലവുമായൊരു വാതില്‍ തുറന്നിരിക്കുന്നു; എതിരാളികളും പലര് ഉണ്ട്". (1 കൊരിന്ത്യര്‍ 16:9). നിങ്ങള്‍ക്ക് ഒരു അവസരം ലഭിക്കുമ്പോള്‍, നിങ്ങള്‍ അടുത്ത തലത്തിലേക്ക് മുന്നേറുമ്പോള്‍ അവിടെയൊക്കെ നിങ്ങള്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടാകും.
പല വ്യക്തികളും അതുപോലെ സമൂഹം മുഴുവനായിട്ടു പോലും അപ്പോസ്തലനായ പൌലോസിനു എതിരായി വന്നു. അവന് കോലിനാല് അടികൊണ്ടു, തലകീഴായി തൂക്കിയിട്ടു കാല്പാദത്തിന്റെ അടിയില്‍ ചമ്മട്ടികൊണ്ടു അടിച്ചു, കപ്പല്‍ഛേദത്തില്‍ അകപ്പെട്ടു (ഒന്നിലധികം പ്രാവശ്യം!). മൃഗങ്ങളാല്‍ ആക്രമിക്കപ്പെട്ടു, തടവിലാക്കപ്പെട്ടു, കല്ലേറുണ്ടായി, മരണത്തിനു ഏല്‍പ്പിക്കപ്പെട്ടു! എന്നാല്‍ അവനെ തടയുവാന്‍ കഴിയാത്ത ദൃഢമായ ഒരു ആത്മാവ് പൌലോസില്‍ ഉണ്ടായിരുന്നു. (2 കൊരിന്ത്യര്‍ 11:23-27).
പ്രതികൂലങ്ങളുടെ മുഖത്താണ് നാം തീരുമാനങ്ങള്‍ എടുക്കുന്നത്; നമുക്ക് ഒന്നുകില്‍ പുറകോട്ടു ചുരുങ്ങുവാനും എല്ലാം നിര്‍ത്തുവാനും കഴിയും, അഥവാ എതിര്‍പ്പുകളുടെ നടുവിലൂടെ പൌലോസിനെ പോലെ മുന്നോട്ടു പോകുവാനുള്ള മനോഭാവത്തോടെ തീരുമാനം എടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ഒരാള്‍ പറഞ്ഞു നിങ്ങള്‍ എന്ത് നേടി എന്നതിന്റെ അടിസ്ഥാനത്തിലല്ല വിജയത്തെ അളക്കുന്നത് പ്രത്യുത നിങ്ങള്‍ അതിജീവിച്ച എതിര്‍പ്പുകളുടെ അടിസ്ഥാനത്തിലാണ്. ആകയാല്‍ ജയിക്കുന്നവര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ചു വേദപുസ്തകം സംസാരിക്കുന്നതില്‍ എന്തെങ്കിലും അത്ഭുതമുണ്ടോ?

പ്രാര്‍ത്ഥന
പിതാവേ, എന്നെ എതിര്‍ക്കുന്ന ഓരോ പര്വതങ്ങളെയും, ഭീമമായ കാര്യങ്ങളേയും അതിജീവിക്കുവാന്‍ വേണ്ടി അങ്ങയുടെ ശക്തി എനിക്ക് തരേണമേ. അധികാരത്തിന്റെ ഉയര്‍ന്ന ഒരു തലത്തിലേക്ക് അങ്ങ് എന്നെ കൊണ്ടുപോകുന്നതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ വചനത്തില്‍ ഉറച്ചുനില്ക്കുവാന് എന്നെ ശക്തീകരിക്കേണമേ. യേശുവിന്റെ നാമത്തില്‍, ആമേന്‍.
Most Read
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 4● നടപടി എടുക്കുക
● കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 1
● വീഴ്ചയില്‍ നിന്നും വീണ്ടെടുപ്പിലേക്കുള്ള ഒരു യാത്ര
● പ്രാര്‍ത്ഥനയില്ലായ്മ ദിവ്യമായ പ്രവര്‍ത്തികളെ തടസ്സപ്പെടുത്തുന്നു
● മാറ്റത്തിനുള്ള തടസ്സങ്ങള്‍
● സംഭ്രമത്തെ തകര്‍ക്കുവാനുള്ള പ്രായോഗീകമായ വഴികള്‍
അഭിപ്രായങ്ങള്‍