അനുദിന മന്ന
സൌഹൃദ അഭ്യര്‍ത്ഥന: പ്രാര്‍ത്ഥനാപൂര്‍വ്വം തിരഞ്ഞെടുക്കുക
Sunday, 10th of July 2022
1
0
550
Categories :
പ്രാര്‍ത്ഥന (Prayer)
കര്‍ത്താവായ യേശു പറഞ്ഞു, "ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു". (യോഹന്നാന് 16:33). ഈ ലോകത്തിലൂടെ പോകുന്നത് എളുപ്പമല്ല എന്ന് കര്‍ത്താവ് അറിഞ്ഞു, അതുകൊണ്ട് തന്റെ കരുണയില്‍, നമ്മുടെ യാത്രയില്‍ നമ്മെ തുണയ്ക്കുകയും ആശ്വസിപ്പിക്കയും ചെയ്യുന്ന സഹായ സംവിധാനം നമുക്കുവേണ്ടി അവന് നല്കിയിരിക്കുന്നു. ദൈവം നല്കിയിരിക്കുന്നതും നമുക്ക് ലഭ്യമായിരിക്കുന്നതുമായ സഹായ സംവിധാനത്തില്‍ ഒന്നാണ് ആത്മീകരായ സുഹൃദ്ബന്ധങ്ങള്‍.
നിങ്ങളുടെ ജീവിതത്തില്‍ സൂക്ഷിക്കുന്ന സുഹൃത്തുക്കളെ കുറിച്ചു സദുദ്ദേശത്തോടെ ആയിരിക്കുന്നതില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അത് നിങ്ങള്‍ ബന്ധപ്പെട്ടുനില്ക്കുന്ന ഓരോ കൂട്ടങ്ങള്പോലെയല്ല. സദുദ്ദേശം വരുന്നത് നിങ്ങളുടെ ലക്ഷ്യങ്ങളും, സ്വപ്നങ്ങളും, ആഗ്രഹങ്ങളുമായി ചേര്‍ന്നു നില്ക്കുന്ന ആളുകളെ കൂടെനിര്ത്തുവാന് നിങ്ങള്‍ ഇഷ്ടപ്പെടുമ്പോഴാണ്. അല്ലെങ്കില്‍, നിങ്ങള്‍ക്ക് ചുറ്റുമുള്ള പലതരത്തിലുള്ള ആളുകളാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മുറിവേല്‍പ്പിക്കും. അതേ തീര്‍ച്ചയായും, ദൈവം തന്റെ മക്കള്‍ക്ക് ഏറ്റവും നല്ലത് വരുവാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങള്‍ മുറിവേല്‍ക്കുന്നത് കാണുവാന്‍ അവന് താല്പര്യപ്പെടുന്നില്ല.
ശക്തയായ ഒരു ദൈവവനിത ഒരിക്കല്‍ പറഞ്ഞു, "ശരിയായ ആളുകള്‍ നിങ്ങളെ പിന്തുണയ്ക്കുവാന് കൂടെയുണ്ടെങ്കില്‍ എന്തും സാധ്യമാണ്."
എസ്ഥേറിന്റെ പുസ്തകത്തിലെ ഹാമാന്റെ ചരിത്രം ധാരാളം കാര്യങ്ങള്‍ നമ്മോടു പറയുന്നു. ഹാമാന് യെഹൂദരുടെ ഒരു ശത്രുവായിരുന്നു അതുകൊണ്ട് അവരെ കൊല്ലുവാനുള്ള വഴി അന്വേഷിച്ചുകൊണ്ടിരുന്നു. മറ്റു യെഹൂദന്മാരോടുകൂടെ പ്രവാസത്തില്‍ പിടിച്ചുകൊണ്ടുപോകപ്പെട്ട മോര്ദ്ദെഖായിയെ അവന് വെറുത്തിരുന്നു. രാജാവ് തന്റെ വിരുന്നിനു ഹാമാനെ ക്ഷണിക്കുകയും അവന് അത് തന്റെ ഭാര്യയോടും സുഹൃത്തുക്കളോടും പറയുകയും ചെയ്തു. മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും അവന് മോര്ദ്ദെഖായിയെ കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തി. ഹാമാന്റെ ഭാര്യയും സുഹൃത്തുക്കളും അവനു നല്കിയ ഉപദേശം എന്തായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയുമോ?
എസ്ഥേര്‍ 5:14 നമ്മോടു പറയുന്നു, "അതിന് അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോട്: അമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മോര്ദ്ദെഖായിയെ അതിന്മേല് തൂക്കിക്കളയേണ്ടതിനു നാളെ രാവിലെ നീ രാജാവിനോട് അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിനു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാനു ബോധിച്ചു; അവന് കഴുമരം ഉണ്ടാക്കിച്ചു".
ഒന്ന് സങ്കല്‍പ്പിക്കുക, ഹാമാന് ആത്മീകരായ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു; ഇപ്രകാരമുള്ള ക്രൂരമായ വാക്കുകള്‍ അവരുടെ വായില്‍നിന്നും പുറത്തുവരുമായിരുന്നുവോ? വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്കുന്നു, "വഞ്ചിക്കപ്പെടരുത്; ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു". (1 കൊരിന്ത്യര്‍ 15:33).
ദൈവത്തോടുകൂടെയുള്ള നിങ്ങളുടെ നടപ്പില്‍, ആത്മീകരായ സുഹൃത്തുക്കളെ സൂക്ഷിക്കുന്നത് അമിതമായി ഊന്നിപറയുവാന്‍ കഴിയുകയില്ല. നിങ്ങള്‍ വളരെ ക്ഷീണിതരും തളര്‍ന്നവരുമായി തോന്നുമ്പോള്‍, നിങ്ങളോടുകൂടെയിരുന്നു പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി വിളിക്കാവുന്ന ആരെങ്കിലും നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ക്ക് എല്ലാവരോടുംകൂടെ ചേര്‍ന്നു സ്നേഹിക്കുവാനും, ചിരിക്കുവാനും, വിനോദിക്കുവാനും കഴിയുന്നതുപോലെ, നിങ്ങളുടെ ചിന്തകളെ തുറന്നു പങ്കുവെക്കുവാനും ചര്‍ച്ച ചെയ്യുവാനും നിങ്ങള്‍ക്ക് ചിലരെ, ചില ആളുകളെ ആവശ്യമാണെന്ന് മനസ്സിലാക്കുക. സദൃശ്യവാക്യങ്ങള്‍ 27:9 പറയുന്നു, ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യം തൈലവും ധൂപവും പോലെയാണ്.
കണക്കുബോധിപ്പിക്കേണ്ടതിന്റെ പേരില്‍, നിങ്ങള്‍ക്ക് ആത്മീകരായ സുഹൃത്തുക്കളെ ആവശ്യമാണ്. നിങ്ങളുടെ പ്രവര്‍ത്തികളെ ആത്മാര്‍ത്ഥതയോടെയും ദൈവവചനത്തിന്റെ കണ്ണിലൂടെയും വിലയിരുത്തുന്ന ചിലരെ നിങ്ങള്‍ക്ക് ആവശ്യമാണ്. സത്യം കയ്പ്പായി തോന്നുമ്പോള്‍, ആ സത്യം സ്നേഹത്തോടെ സംസാരിച്ചു നിങ്ങളുടെ കാതുകളിലേക്ക് എത്തിക്കുന്ന ചിലരെ നിങ്ങള്‍ക്ക് അത്യാവശ്യമാണ്. നിങ്ങളുടെ ജീവിതത്തെ നല്ല രീതിയില്‍ ബാധിക്കുന്ന അനുഗ്രഹീതമായ ആലോചനകളും വാക്കുകളും നിങ്ങള്‍ക്ക് ആവശ്യമുണ്ട്. അനന്യാസിന്റെ ഭാര്യ നല്ല ആലോചന പറഞ്ഞുകൊടുത്തിരുന്നുവെങ്കില്‍, അനന്യാസ് തന്റെ മനസ്സ് മാറ്റി നിലം വിറ്റതില്‍ നിന്നും ലഭിച്ച തുകയെ സംബന്ധിച്ചു ഭോഷ്ക് പറയാതിരിക്കുവാന്‍ എല്ലാ സാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ തെറ്റായ കാര്യം ചെയ്യുന്നതില്‍ അവര്‍ രണ്ടുപേരും ഒരുപോലെ ഒത്തുചേര്‍ന്നു.
ആകയാല്‍, ജീവിത പാതയില്‍ നടക്കുമ്പോള്‍, നിങ്ങളെ ശരിയായ പാതയില്‍ തിരികെ എത്തിക്കുന്നതിനും അവിടെ തുടര്‍മാനമായി നിങ്ങളെ നിലനിര്‍ത്തുന്നതിനും ആത്മനിറവുള്ള സുഹൃദ്ബന്ധങ്ങള്‍ നിങ്ങള്‍ക്ക് വളരെ അത്യാവശ്യമാണ്.

പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എന്നെ എപ്പോഴും കേള്‍ക്കുന്നതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. ദൈവീകരായ സുഹൃത്തുക്കള്‍ എന്റെ വഴികളില്‍ തുടര്‍മാനമായി വരേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ വഴികളുമായി യോജിച്ചുനില്‍ക്കുന്ന ആളുകളുമായി എന്റെ പാത കൂടിച്ചേരണമെന്നും ഞാന്‍ അപേക്ഷിക്കുന്നു. യേശുവിന്റെ ശക്തിയുള്ള നാമത്തില്‍, ആമേന്‍.
Most Read
● നിങ്ങളുടെ ബലഹീനത ദൈവത്തിനു കൊടുക്കുക● അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ : സൂചകം # 2
● പ്രാര്‍ത്ഥനയില്‍ ശ്രദ്ധ പതറിപോകുന്നതിനെ എങ്ങനെ അതിജീവിക്കാം
● രോഗസൌഖ്യത്തിനായുള്ള വിശ്വാസത്തിന്റെ ശക്തി
● നിങ്ങളുടെ അനുഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള ഉറപ്പായ വഴി
● യേശു ശരിക്കും ഒരു വാള് കൊണ്ടുവരുവാനാണോ വന്നത്?
● വെറുതെ ചുറ്റും ഓടരുത്
അഭിപ്രായങ്ങള്‍