അനുദിന മന്ന
പ്രാര്‍ത്ഥനയില്‍ ശ്രദ്ധ പതറിപോകുന്നതിനെ എങ്ങനെ അതിജീവിക്കാം
Saturday, 22nd of July 2023
1
0
735
Categories :
Distraction
Prayer
നിങ്ങള്‍ എപ്പോഴെങ്കിലും പ്രാര്‍ത്ഥനയില്‍ ആയിരിക്കുകയും, നിങ്ങള്‍ അറിയുന്നതിനു മുമ്പ്, നിങ്ങളുടെ മനസ്സ് നഗരം മുഴുവനും ചുറ്റുന്നതായ അനുഭവം ഉണ്ടാകുകയും ചെയ്തിട്ടുണ്ടോ? പ്രാര്‍ത്ഥനയില്‍ ശ്രദ്ധ വ്യതിചലിക്കുന്നതും തടസ്സങ്ങള്‍ ഉണ്ടാകുന്നതും സകലരും അഭിമുഖീകരിക്കുന്നതായ ഒരു കാര്യമാകുന്നു. ഈ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല. എന്നിരുന്നാലും, നിങ്ങള്‍ക്ക് അതിനെ അതിജീവിക്കുവാന്‍ സാധിക്കും എന്നതാണ് സദ്വര്‍ത്തമാനം.
വേദപുസ്തകം പറയുന്നു, "ആ ഫെലിസ്ത്യൻ (ഗോല്യാത്ത്) നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു". (1 ശമുവേല്‍17:16).
രാവിലെയും വൈകുന്നേരവും യിസ്രായേല്യര്‍ യാഗങ്ങളെ അര്‍പ്പിക്കുമ്പോള്‍ ഗോല്യാത്ത് മുമ്പോട്ടു വന്നു യിസ്രായേലിനെ ശല്യപ്പെടുത്തുവാന്‍ പരിശ്രമിച്ചു എന്നകാര്യം നിങ്ങള്‍ക്ക് അറിയാമോ? ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍, ഈ ശല്യപ്പെടുത്തല്‍ പ്രാര്‍ത്ഥനയുടെ സമയത്തായിരുന്നു.
പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവര്‍ ആയിരിക്കുവാന്‍ നിങ്ങള്‍ പ്രയാസപ്പെടുന്നുവെങ്കില്‍, പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ നിങ്ങളെ സഹായിക്കുന്ന, ഈ രണ്ടു നിര്‍ദ്ദേശങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുവാന്‍ എന്നെ അനുവദിക്കുക.
1. മൃദുവായ വാദ്യോപകരണസംഗീതം ഉപയോഗിക്കുക.
മറ്റേതൊരു ആശയവിനിമയ മാര്‍ഗ്ഗങ്ങത്തെക്കാള്‍ അധികമായി നമ്മുടെ ഹൃദയത്തോടും മനസ്സിനോടും സംസാരിക്കുവാനുള്ള കഴിവ് സംഗീതത്തിനുണ്ട്. ഭാഷാപരമായ എല്ലാ തടസ്സങ്ങളേയും സംഗീതം മറികടക്കുന്നു. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒക്കെയും മൃദുവായ വാദ്യോപകരണസംഗീതം പലപ്പോഴും പശ്ചാത്തലമായി ഉപയോഗിക്കാറുണ്ട്.
ആ മൃദുവായ വാദ്യോപകരണസംഗീതം എന്‍റെ ആത്മാവില്‍ ആഴമായി സംസാരിക്കയും വ്യതിചലനങ്ങളെ നീക്കുകയും ചെയ്യുമ്പോള്‍ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ അത് എന്നെ സഹായിക്കുന്നു. പലപ്പോഴും ഞാന്‍ അങ്ങനെ ചെയ്യുന്നത് ആരാധനയിലാണ് അവസാനിക്കുന്നത്. ഇത് ചെയ്യുവാന്‍ ശ്രമിക്കുക. സമയം വളരെ വേഗത്തില്‍ പോകുന്നതായി നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.
2. വേദപുസ്തക പാരായണവും പ്രാര്‍ത്ഥനയും മാറിമാറി ചെയ്യുക
അനേക കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുവാന്‍ ഉള്ളതുകൊണ്ട് എന്‍റെ മനസ്സ് മണിക്കൂറില്‍ 200 കി.മി വേഗതയില്‍ സഞ്ചരിക്കുന്ന സമയങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള സമയങ്ങളില്‍, ആരാധനാ ഗാനങ്ങളുടെ മൃദുവായ വാദ്യോപകരണസംഗീതം കേട്ടുകൊണ്ട് ഞാന്‍ വേദപുസ്തകം വായിക്കുവാന്‍ ആരംഭിക്കും. ഞാന്‍ അങ്ങനെ ചെയ്യുമ്പോള്‍, എന്‍റെ മനസ്സ് അലയുന്നത് നിര്‍ത്തുകയും ദൈവത്തിന്‍റെ ശബ്ദത്തിനായി ശ്രദ്ധ കൊടുക്കുകയും ചെയ്യും.
ഒരു പ്രത്യേക സമയത്ത്, ഒരു ദൈവവചനം ശരിക്കും എന്‍റെ ഹൃദയത്തോടു സംസാരിക്കുവാന്‍ തുടങ്ങി. ആ നിമിഷം, എന്‍റെ മനസ്സിലെ ഭാരം നീങ്ങുന്നതുവരെ ഞാന്‍ ആ വചനം പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുവാനായി ആരംഭിച്ചു. പിന്നീട് ഞാന്‍ വീണ്ടും വേദപുസ്തക വായനയിലേക്ക് തിരിഞ്ഞു. വേദപുസ്തക വായനയും പ്രാര്‍ത്ഥനയും മാറിമാറി ചെയ്യുന്നത് എന്‍റെ മനസ്സ് അലയുന്നതില്‍ നിന്നും സൂക്ഷിക്കുകയും ദൈവത്തിന്‍റെ സന്നിധിയില്‍ അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങള്‍ എനിക്ക് നല്‍കുകയും ചെയ്യുന്നു.
എപ്പോഴും ഓര്‍ക്കുക, ദൈവത്തിന്‍റെ സന്നിധിയില്‍ ചിലവിടുവാന്‍ വേണ്ടി നിങ്ങള്‍ എടുക്കുന്നതായ ഓരോ പരിശ്രമങ്ങളെയും കര്‍ത്താവ് അഭിനന്ദിക്കുന്നു. ഈ കാരണത്താലാണ് നമ്മുടെ ബലഹീനതകളില്‍ നമുക്ക് തുണനില്‍ക്കേണ്ടതിനു അവന്‍ തന്‍റെ പരിശുദ്ധാത്മാവിനെ നമുക്ക് വാഗ്ദത്തം ചെയ്തിരിക്കുന്നത്. (റോമര്‍ 8:26).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്‍റെ അടുക്കലേക്കു വേഗം വരേണമേ; ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ എന്‍റെ അപേക്ഷ കേൾക്കേണമേ. എന്‍റെ പ്രാർഥന തിരുസന്നിധിയിൽ ധൂപമായും എന്‍റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ (സങ്കീര്‍ത്തനങ്ങള്‍ 141:1-2).
കുടുംബത്തിന്‍റെ രക്ഷ:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും എങ്ങനെ ശുശ്രൂഷിക്കണമെന്നു എനിക്ക് പ്രത്യേകമായി കാണിച്ചുതരേണമേ. കര്‍ത്താവേ എന്നെ ശക്തീകരിച്ചാലും. ശരിയായ നിമിഷങ്ങളില്‍, അങ്ങയെക്കുറിച്ച് പങ്കുവെക്കുവാനുള്ള അവസരങ്ങളെ എനിക്ക് വെളിപ്പെടുത്തി തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
ഞാന്‍ വിതച്ചിരിക്കുന്ന ഓരോ വിത്തും കര്‍ത്താവിനാല്‍ ഓര്‍മ്മിപ്പിക്കപ്പെടും. അതുപോലെ,എന്‍റെ ജീവിതത്തിലെ അസാദ്ധ്യമായ ഓരോ സാഹചര്യങ്ങളും ദൈവത്താല്‍ ആകമാനം മാറ്റിമറിയ്ക്കപ്പെടും. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലും ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കെടുക്കേണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങളെ അനുഭവിക്കട്ടെ. അങ്ങയുടെ നാമത്തിന്‍റെ ഉയര്‍ച്ചയ്ക്കും മഹത്വത്തിനുമായി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലെയും സംസ്ഥാനങ്ങളിലേയും ആളുകളുടെ ഹൃദയങ്ങള്‍ അങ്ങയിലേക്ക് തിരിയേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.അവര്‍ തങ്ങളുടെ പാപങ്ങളെ സംബന്ധിച്ച് അനുതപിക്കയും യേശുവിനെ അവരുടെ കര്‍ത്താവും രക്ഷിതാവുമായി ഏറ്റുപ്പറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● പ്രാര്‍ത്ഥനയില്ലായ്മ എന്ന പാപം● യജമാനന്റെ ആഗ്രഹം
● നിങ്ങള്‍ ആരുടെകൂടെയാണ് നടക്കുന്നത്?
● ശക്തമായ മുപ്പിരിച്ചരട്
● ദിവസം 07: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഐക്യതയുടേയും അനുസരണത്തിന്റെയും ഒരു ദര്‍ശനം
● ദിവസം 34: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍