english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വേദപുസ്തക അഭിവൃദ്ധിയിലേക്കുള്ള രഹസ്യം
അനുദിന മന്ന

വേദപുസ്തക അഭിവൃദ്ധിയിലേക്കുള്ള രഹസ്യം

Sunday, 2nd of October 2022
1 0 778
പ്രിയനേ, നിന്‍റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർഥിക്കുന്നു. (3 യോഹന്നാന്‍ 2).

എന്താണ് യഥാര്‍ത്ഥമായ വേദപുസ്തക സമൃദ്ധി?
യഥാര്‍ത്ഥമായ സമൃദ്ധിയെന്നാല്‍ ഒരു ദൈവീകമായ നിര്‍ദ്ദേശം പൂര്‍ത്തിയാക്കുവാന്‍ മതിയായ ദൈവീക കരുതല്‍ ഉണ്ടാകുന്നതാണ്. ശരിയായ വേദപുസ്തക അഭിവൃദ്ധി സാമ്പത്തീകമായ അഭിവൃദ്ധി മാത്രമല്ല മറിച്ച് ജീവിതത്തിന്‍റെ എല്ലാ മേഖലകളിലുമുള്ള സമൃദ്ധിയാണ്‌; ഉദാഹരണത്തിന്, ബന്ധങ്ങളിലെ സമൃദ്ധി, ആരോഗ്യത്തിലെ അഭിവൃദ്ധി തുടങ്ങിയവ.

പലപ്പോഴും ചോദിക്കപ്പെടുന്ന ചോദ്യം, ഈ അഭിവൃദ്ധി ഞാന്‍ എന്‍റെ ജീവിതത്തില്‍ പ്രാപിക്കുന്നത് എങ്ങനെയെന്നാണ്?
നമ്മുടെ എല്ലാ പരിശ്രമങ്ങളിലും അഭിവൃദ്ധി പ്രാപിക്കുവാനുള്ള ഉറപ്പായ വഴി ദൈവഹിതത്തെ ആത്മാര്‍ത്ഥമായി പിന്‍പറ്റുക എന്നതാണ്.

അവൻ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്‍റെ ദൈവത്തെ അന്വേഷിക്കേണ്ടതിന് ആരംഭിച്ച സകല പ്രവൃത്തിയിലും പൂർണഹൃദയത്തോടെ പ്രവർത്തിച്ച് കൃതാർഥനായിരുന്നു. (2 ദിനവൃത്താന്തം 31:21).

യെഹൂദാ രാജാവായ ഹിസ്കിയാവ് ജീവിച്ചിരുന്നത് അപകടകരമായ ആപത്ക്കരമായ പ്രക്ഷുബ്ദമായ സമയങ്ങളിലാണ് - നമ്മേപോലെ തന്നെ.
എല്ലാ ഭാഗത്തുനിന്നും ശക്തരായ ശത്രുക്കളെ അവന്‍ അഭിമുഖീകരിച്ചു. ആ ദിവസങ്ങളിലെ അറിയപ്പെടുന്ന മതം വിഗ്രഹാരാധന ആയിരുന്നു. അവന്‍റെ മാതാപിതാക്കള്‍ ദൈവത്തെ നിരാകരിക്കയും അന്യദൈവങ്ങളെ സേവിക്കുവാന്‍ ആളുകളെ ഉത്സാഹിപ്പിക്കുകയും ചെയ്തു. (2 ദിനവൃത്താന്തം 28).

ഇതിന്‍റെയെല്ലാം നടുവിലും, അവന്‍ വിട്ടുവീഴ്ച ചെയ്യാതെ, പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തെ സേവിക്കുവാന്‍ തീരുമാനിച്ചു.

ജീവനുള്ള സത്യ ദൈവത്തിന്‍റെ ആരാധനയെ പ്രോത്സാഹിപ്പിക്കേണ്ടതിനു തന്‍റെ അധികാരത്തില്‍ ചെയ്യുവാന്‍ കഴിയുന്നതെല്ലാം അവന്‍ ചെയ്തു. അവന്‍ ഉത്സാഹത്തോടെ ദൈവത്തിന്‍റെ കല്പനകളെ അനുഗമിച്ചു. ദൈവത്തെ സേവിക്കുവാനുള്ള ഹിസ്കിയാവിന്‍റെ തീരുമാനത്തിന്‍റെ ഫലമായി, ദൈവം അവനെ അനുഗ്രഹിച്ചു. ഭൂരിഭാഗത്തിന്‍റെയും അഭിപ്രായത്തിന് അപ്പുറമായി അവന്‍ ദൈവത്തെ അനുഗമിക്കുവാന്‍ തീരുമാനിച്ചതുകൊണ്ട് താറുമാറായ സാഹചര്യത്തെ ഹിസ്കിയാവ് അതിജീവിക്കുക മാത്രമല്ല മറിച്ച് അവന്‍ അഭിവൃദ്ധിപ്പെടുകയും ചെയ്തു. ഇതുതന്നെയാണ് നാമും അനുകരിക്കേണ്ടത്.

രണ്ടാമതായി, വേദപുസ്തകത്തിന്‍റെ നിലവാരത്തിനു അനുസരിച്ച് ജീവിക്കുന്ന പക്വതയുള്ള ക്രിസ്ത്യാനികളുമായി ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തുവാന്‍ നാം ശ്രദ്ധിക്കേണ്ടത് ആവശ്യമാകുന്നു. അവസാനമായി, എന്നാല്‍ നിസ്സാരമായതല്ല, നമ്മുടെ സമയവുമായി, താലന്തുമായി, നിക്ഷേപങ്ങളുമായി നാം ചെയ്യുന്ന കാര്യങ്ങളില്‍ നാം സൂക്ഷ്മതയുള്ളവര്‍ ആയിരിക്കണം.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ അഭിവൃദ്ധി പ്രാപിക്കേണ്ടതിന് ശരിയായ ആളുകളുമായി എന്നെ ബന്ധിപ്പിക്കേണമേ.

പിതാവേ, എന്‍റെ ചിന്തകളെ മാറ്റുകയും അത് അങ്ങയുടെ വചനത്തിന്‍റെ നിലവാരത്തില്‍ ആക്കുകയും ചെയ്യേണമേ അങ്ങനെ ഞാന്‍ അഭിവൃദ്ധി പ്രാപിക്കയും അങ്ങയെ മഹത്വപ്പെടുത്തുകയും ചെയ്യുവാനിടയാകും. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.


Join our WhatsApp Channel


Most Read
● ദൈവീക പ്രകൃതിയുള്ള സ്നേഹം
● താമസമില്ലാത്ത അനുസരണത്തിന്‍റെ ശക്തി
● വ്യതിചലനത്തിന്‍റെ കാറ്റുകളുടെ നടുവിലെ ദൃഢചിത്തത
● മാറ്റമില്ലാത്ത സത്യം
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 3
● കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്‍ഗ്ഗങ്ങള്‍
● ദൈവത്തെ അന്വേഷിക്കയും നിങ്ങളുടെ യുദ്ധത്തെ അഭിമുഖീകരിക്കയും ചെയ്യുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ