ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. (കൊലൊസ്സ്യര്‍ 3:1-3).
ഈ ഭൂമിയിലെ ഓരോ വര്‍ഗ്ഗത്തിനും ഒരു നൈസര്‍ഗ്ഗീകമായ പ്രകൃതമുണ്ട്. ഉദാഹരണത്തിനു, ഒരു പന്നി എപ്പോഴും ഒരു പന്നിയായിരിക്കും. ഒരു തരത്തിലുമുള്ള പരിശീലനത്തിനോ നല്ല പെരുമാറ്റങ്ങള്‍ക്കോ ഒരു പന്നിയെ പുതിയ ഒരു വര്‍ഗ്ഗമാക്കി മാറ്റുവാന്‍ സാധിക്കയില്ല. വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്കുന്നു: "നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽകൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്വാൻ ഇടവരരുത്" (മത്തായി 7:6).
നിങ്ങള്‍ ഒരു പന്നിയെ കുളിപ്പിച്ച് വൃത്തിയാക്കി, അതിന്റെ തലയില്‍ റിബണ്കൊണ്ടുള്ള പ്രെത്യേക രീതിയില്‍ കെട്ടികൊടുക്കുക, എന്നാല്‍ നിങ്ങള്‍ അതിനെ പോകുവാന്‍ അനുവദിക്കുന്ന മാത്രയില്‍, അത് നേരേ ചെളിക്കുഴിയിലേക്ക് പോകും. വീണ്ടും ദൈവവചനം ഇത് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.
"കുളിച്ചിട്ടു ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നിയെന്നുള്ള" സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു. (2 പത്രോസ് 2:22).
മനുഷ്യരായ നാമും, ജനിച്ചപ്പോള്‍ നമുക്ക് ലഭിച്ച പൊതുവായ ഒരു പ്രകൃതമുണ്ട്. വീണുപോയ, പാപംനിറഞ്ഞ ഒരു ലോകത്തില്‍ നാം ജീവിക്കുന്നതുകൊണ്ട്, നാമെല്ലാവരും വീണുപോയ ഒരു പ്രകൃതത്തോടെയാണ് ആരംഭിക്കുന്നത്.
സങ്കീര്‍ത്തനം 51:5 പറയുന്നു നാം എല്ലാവരും പാപികളായിട്ടാണ് ഈ ലോകത്തിലേക്ക് വരുന്നത്: "ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി;
പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു".
എഫെസ്യര്‍ 2:2 പറയുന്നത് ക്രിസ്തുവില്‍ അല്ലാത്തവര്‍ എല്ലാവരും"അനുസരണക്കേടിന്റെ മക്കള്‍" ആകുന്നു എന്നാണ്.
ദൈവം മാനുഷീകകുലത്തെ പാപികളായിട്ടല്ല സൃഷ്ടിച്ചത് മറിച്ച് നേരുള്ളവര്‍ ആയിട്ടാണ്. എന്നാല്‍ നാം പാപത്തില്‍ അകപ്പെടുകയും ആദാമിന്റെ പാപം നിമിത്തം പാപസ്വഭാവമുള്ളവരായി മാറുകയും ചെയ്തു. എന്നിരുന്നാലും, കര്‍ത്താവായ യേശുക്രിസ്തുവിനെ അനുഗമിക്കുവാനുള്ള തീരുമാനം നിങ്ങള്‍ എടുക്കുമ്പോള്‍, അത്ഭുതകരമായി നിങ്ങള്‍ ഒരു പുതിയ സ്വഭാവം പ്രാപിക്കുന്നു. അസാദ്ധ്യമായതു സാദ്ധ്യമായതായി തീരുന്നു.
ഒരുത്തൻ ക്രിസ്തുവിലായാൽ (മിശിഹ) അവൻ പുതിയ സൃഷ്ടി ആകുന്നു (സകലത്തിലും പുതിയൊരു സ്വഭാവം); പഴയത് (മുമ്പുണ്ടായിരുന്ന ധാര്‍മ്മീകവും ആത്മീകവുമായ അവസ്ഥ) കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. (2 കൊരിന്ത്യര്‍ 5:17).
ഇനി നിങ്ങള്‍ വീണുപോയ- മാനുഷീക- പ്രകൃതമുള്ള കുടുംബത്തില്‍ ഉള്‍പ്പെടുന്നവരല്ല; ഇപ്പോള്‍, നിങ്ങള്‍ ദൈവത്തിന്റെ കുടുംബത്തിലെ ഒരു അംഗമാകുന്നു. മാറുന്ന ഗണത്തിലേക്ക് താരതമ്യപ്പെടുത്താവുന്ന ഒരു സംഭവമാകുന്നു ഇത്.
ഇപ്പോള്‍ നമുക്ക് പുതിയൊരു സ്വഭാവം ഉള്ളതുകൊണ്ട്, വ്യത്യസ്തമായ നിലയില്‍ നാം പെരുമാറണമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ ആത്മമനുഷ്യന് പുതിയതായി തീര്‍ന്നിരിക്കുന്നു, എന്നാല്‍ നമ്മുടെ മനസ്സ് ഇപ്പോഴും പുതുക്കം പ്രാപിക്കേണ്ടത് ആവശ്യമാണ്. അവിടെ ഒരു പ്രക്രിയ നടക്കുന്നുണ്ട്, അത് ഒരിക്കലും യാദൃശ്ചികമല്ല.
കൊലൊസ്സ്യര്‍ 3:1-3 വരെ, ഈ പ്രക്രിയ എങ്ങനെ ആരംഭിക്കണം എന്നതിനെ സംബന്ധിച്ച് പൌലോസ് നമുക്ക് നിര്‍ദ്ദേശങ്ങള്‍ നല്കുന്നു: ഉയരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ നിത്യത സ്വര്‍ഗ്ഗത്തില്‍ ചിലവഴിക്കും എന്ന തിരിച്ചറിവ് ഈ ഭൂമിയിലെ നിങ്ങളുടെ ശ്രദ്ധയെ മാറ്റുവാന്‍ ഇടയാകും. ഇന്നുമുതല്‍ നിങ്ങളോടുകൂടെ ആ ചിന്തയും ഉണ്ടാകട്ടെ. നിങ്ങള്‍ പദ്ധതിയിടുന്ന രീതികളെ പോലും അതിനു മാറ്റുവാന്‍ സാധിക്കും.

ഏറ്റുപറച്ചില്‍
ഞാന്‍ ക്രിസ്തുവില്‍ ഒരു പുതിയ ജീവിതത്തിനായി എഴുന്നേറ്റിരിക്കുന്നു. ഞാന്‍ എന്റെ കണ്ണുകളെ (ശാരീരികവും ആത്മീകവുമായ), പിതാവിന്റെ വലത്തുഭാഗത്ത്, ആദരിക്കപ്പെട്ട സ്ഥലത്ത് ക്രിസ്തു ഇരിക്കുന്ന, സ്വര്‍ഗ്ഗത്തിലെ യാഥാര്‍ത്ഥ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഭൂമിയിലുള്ളതല്ല, സ്വര്‍ഗ്ഗത്തിലുള്ളത് അനുദിനവും ചിന്തിക്കുവാനായി ഞാന്‍ തീരുമാനിക്കുന്നു. ഞാന്‍ ഈ ജീവിതത്തിനു മരിച്ചിരിക്കുന്നു, എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നു.
Join our WhatsApp Channel
Most Read
● നിങ്ങളുടെ വേദനയില്‍ ദൈവത്തിനു സമര്‍പ്പിക്കുവാന്‍ പഠിക്കുക● ആ കള്ളങ്ങളെ പുറത്തുകൊണ്ടുവരിക
● അനുഗ്രഹിക്കപ്പെട്ട വ്യക്തി
● ദിവസം 37: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● പ്രതിഫലനത്തിന് സമയം എടുക്കുക
● ശരിയായ ഉദ്യമം പിന്തുടരുക
● ഞാന്‍ തളരുകയില്ല
അഭിപ്രായങ്ങള്‍