അനുദിന മന്ന
ആത്മാവിന്റെ പേരുകളും ശീര്‍ഷകങ്ങളും: പരിശുദ്ധാത്മാവ്
Saturday, 26th of November 2022
1
0
805
Categories :
പരിശുദ്ധാത്മാവ് (Holy Spirit)
ഒരു വ്യക്തിയുടെ പദവിയും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന ഒരു വിവരണാത്മകമായ പദമാണ് ഒരു ശീര്‍ഷകം എന്ന് പറയുന്നത്. ഉദാഹരണത്തിനു, ഒരു വ്യക്തിയ്ക്ക് ഒരു രാജ്യത്തിന്റെ "പ്രസിഡന്റ് "എന്ന ശീര്‍ഷകം ഉണ്ടെങ്കില്‍, ഭരണകേന്ദ്രത്തിലെ തന്റെ പദവിയും രാജ്യത്തിന്റെ അധികാരി എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങളുമാണ് അത് വിശദമാക്കുന്നത്.
അതുപോലെതന്നെ, ദൈവവചനത്തില്‍ ഉടനീളം, പരിശുദ്ധാത്മാവിനു വ്യത്യസ്തമായ പേരുകളും ശീര്‍ഷകങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഈ പേരുകളും ശീര്‍ഷകങ്ങളും ഇവ അറിയുവാന്‍ നമ്മെ സഹായിക്കുന്നു:
1. അവന് യഥാര്‍ത്ഥമായി ആരായിരിക്കുന്നു
2. അവന്റെ അനേക വെളിപ്പെടലുകള്‍ - അവന് നമുക്കായി ചെയ്യുന്ന സകല കാര്യങ്ങളും.
പരിശുദ്ധാത്മാവ്
നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ;
നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കയുമരുതേ. (സങ്കീര്‍ത്തനം 51:11).
പരിശുദ്ധാത്മാവിനെക്കുറിച്ച് ഏറ്റവും പൊതുവായി ഒരുപക്ഷേ നിങ്ങള്‍ കേള്‍ക്കുന്ന പേര് - പരിശുദ്ധാത്മാവ് എന്ന് തന്നെയായിരിക്കും. അവന് പരിശുദ്ധനാണ് - അശുദ്ധനോ നിസ്സാരനോ അല്ല, മറിച്ച് ദൈവത്തിന്റെ സകല പരിശുദ്ധിയും പരിപാവനതയും ഉള്ളവനാകുന്നു. അവന് ആത്മാവും ആകുന്നു - മനുഷ്യരെപോലെ ശരീരസ്ഥനല്ല; അവനു ജഡപ്രകാരമുള്ള ഒരു ശരീരമില്ല, എന്നാല്‍ ദൈവത്തിന്റെ അദൃശ്യമായ സ്വഭാവത്തേയും സത്തയേയും അവന് വെളിപ്പെടുത്തുന്നു.
സാധാരണമായ, അപ്രധാനമെന്ന് തോന്നുന്ന സ്ഥലങ്ങളെ എടുത്ത് ഏറ്റവും പരിശുദ്ധമായതാക്കി മാറ്റുവാന്‍ പരിശുദ്ധാത്മാവിനു സാധിക്കും - ദൈവത്തിന്റെ സാന്നിധ്യം വസിക്കുന്ന, അത് വെളിപ്പെടുന്ന ഒരു സ്ഥലം.
ദൈവവചനത്തില്‍ ഉടനീളം നോക്കുമ്പോള്‍ ചില പ്രെത്യേക സ്ഥലങ്ങളില്‍ ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവിനെ പരാമര്‍ശിച്ചിരിക്കുന്നതായി കാണുവാന്‍ സാധിക്കും:
എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. (മത്തായി 1:18).
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. (ലൂക്കോസ് 11:13).
അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി തന്റെ മഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. (എഫെസ്യര്‍ 1:13).
ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്. (എഫെസ്യര്‍ 4:30).
സത്യം എന്തെന്നാല്‍, നമ്മുടെ പ്രവര്‍ത്തികൊണ്ട് നമുക്ക് വിശുദ്ധരാകാന്‍ സാധിക്കയില്ല. പരിശുദ്ധാത്മാവാണ് നമ്മെ വിശുദ്ധരാക്കി മാറ്റുന്നത്. ഇയ്യോബിന്റെ പുസ്തകം നമ്മോടു പറയുന്നു, "അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല". (ഇയ്യോബ് 14:4).
പരിശുദ്ധാത്മാവിന്റെ പേരുകളെ സംബന്ധിച്ചു നാം ധ്യാനിക്കുമ്പോള്‍, ദൈവവചനപ്രകാരം ജീവിക്കുവാന്‍ നമ്മെ ശക്തീകരിക്കുന്ന നമ്മുടെയുള്ളില്‍ വസിക്കുന്ന ഒരുവനെക്കുറിച്ചു നമുക്ക് നന്നായി അറിയുവാന്‍ കഴിയും.
പ്രാര്‍ത്ഥന
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, അങ്ങയുടെ പരിശുദ്ധമായ പ്രകൃതത്തെ സംബന്ധിച്ചു ആഴമായ ഒരു അറിവ് ദയവായി എനിക്ക് നല്കേണമേ, യേശുവിന്റെ നാമത്തില്‍. (നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കുക. ഇതിനോടുകൂടെ നിങ്ങളുടെ വാക്കുകളും കൂട്ടിച്ചേര്‍ക്കാവുന്നതാണ്. അതിനുശേഷം മാത്രം മുമ്പോട്ടു പോകുക).
Join our WhatsApp Channel
Most Read
● സ്വാധീനത്തിന്റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
● ഒരു പൊതുവായ താക്കോല്‍
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #11
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
● വിജയത്തിന്റെ പരിശോധന
അഭിപ്രായങ്ങള്‍