അനുദിന മന്ന
ഏഴു വിധ അനുഗ്രഹങ്ങള്‍
Friday, 2nd of December 2022
0
0
948
Categories :
അനുഗ്രഹം (Blessing)
ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. (ഉല്പത്തി 12:2-3).
അബ്രഹാം കല്ദയരുടെ പട്ടണമായ ഊരില്‍ ആയിരിക്കുമ്പോള്‍ ദൈവം അവനു നല്കിയ ഏഴു വാഗ്ദത്തങ്ങള്‍; അവന് തന്റെ പിതൃദേശം, തന്റെ കുടുംബം, തന്റെ സുരക്ഷിത സ്ഥാനം എന്നിവ വിട്ടു ഹാരാന്‍ വഴി കനാനിലേക്ക് യാത്ര തിരിക്കുംമുന്‍പ് ഇത് അവനു ലഭിച്ചു:
1) ഞാൻ നിന്നെ വലിയോരു ജാതിയാക്കും
2) ഞാന്‍ നിന്നെ അനുഗ്രഹിക്കും
ആംപ്ലിഫൈഡ് ബൈബിള്‍ പറയുന്നത്, "പ്രസാദത്തിന്റെ ധാരാളമായ വര്‍ദ്ധനവിനാല്‍ ഞാന്‍ നിന്നെ അനുഗ്രഹിക്കും" എന്നാണ്. അബ്രഹാം സമൃദ്ധിയാല്‍ അനുഗ്രഹിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍, ഉല്പത്തി 24:1 പറയുന്നത് അബ്രാഹം സകലത്തിലും അനുഗ്രഹിക്കപ്പെട്ടു എന്നാകുന്നു.
3) ഞാന്‍ നിന്റെ പേര് വലുതാക്കും
ഉല്പത്തി 12:2ല്‍ ആംപ്ലിഫൈഡ് ബൈബിള്‍ പറയുന്നത് ഇങ്ങനെയാണ്, "ഞാന്‍ നിന്റെ പേര് പ്രശസ്തവും വിശിഷ്ടവുമാക്കും". അബ്രാഹം പോയ സ്ഥലങ്ങളിലെല്ലാം ജനങ്ങള്‍ അവനെ അറിഞ്ഞു. അവന്റെ പ്രശസ്തി അവനെ മുന്ഗമിക്കയും പിന്തുടരുകയും ചെയ്തു. അവന് ശക്തനായ ഒരു പ്രഭു ആയിരുന്നു. അവന് ദൈവത്തിന്റെ ഉന്നതമായ പ്രസാദം പ്രാപിച്ചവന് ആയിരുന്നു.
4) നീ ഒരു അനുഗ്രഹമായിരിക്കും.
ഇവിടെ നിന്നാണ് "നാം ഒരു അനുഗ്രഹമായിരിക്കുവാന്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു" എന്ന പദപ്രയോഗം കടന്നുവന്നത്. ആവശ്യമുള്ളതിലധികം ദൈവം നമുക്ക് നല്‍കുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം നാം മറ്റുള്ളവരെ സഹായിക്കാനും അനുഗ്രഹിക്കുവാനും ആകുന്നു.
ക്രിസ്ത്യാനികള്‍ എന്നനിലയില്‍, നിങ്ങളുടെ നന്മയ്ക്കായി മാത്രം നോക്കുവീന്‍ എന്ന് പറയുന്ന ലോകത്തിന്റെ രീതിയെ പിന്തുടരുന്നവര് ആയിരിക്കരുത് നാം. പകരമായി, ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ എന്ത് ഉദ്ദേശത്തിനായി നല്കപ്പെട്ടിരിക്കുന്നുവോ അതിനായി നാമത് ഉപയോഗിക്കണം: നമുക്ക് ചുറ്റുമുള്ള ലോകത്തിനു ദൈവത്തിന്റെ മഹത്വം കാണിക്കേണ്ടതിനായി.
നാം ഉദാരമതികള്‍ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ആവശ്യത്തിലിരിക്കുന്നവര്‍ക്ക് നല്‍കേണ്ടതിനായി നാം നന്നായി അനുഗ്രഹിക്കപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ അനുഗ്രഹങ്ങള്‍ നാം പങ്കുവെക്കണമെന്ന് ദൈവം താല്പര്യപ്പെടുന്നു.
5) നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും
ആളുകള്‍ നിങ്ങളെ അനുഗ്രഹിക്കയും സഹായിക്കയും ചെയ്യുമ്പോള്‍, ദൈവം അവരെ അനുഗ്രഹിക്കും. നിങ്ങളുടെ പ്രീതി അവരിലേക്കും വ്യാപരിക്കും. സകാരാത്മകമായ രീതിയില്‍ നിങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഓരോ വ്യക്തികളും ദൈവത്തില്‍ നിന്നും ഒരു സ്പര്‍ശനം പ്രാപിക്കും; അങ്ങനെ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു നാം.
6) നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും
നിങ്ങളെ എതിര്‍ക്കുന്നവരെ ദൈവം അനുഗ്രഹിക്കുകയില്ല. ദൈവം പറഞ്ഞു, "നിന്റെ ശത്രുക്കള്‍ക്ക് ഞാന്‍ ഒരു ശത്രുവായിരിക്കും, നിന്നെ എതിര്‍ക്കുന്നവരെ ഞാന്‍ എതിര്‍ക്കും". ആവര്‍ത്തനപുസ്തകം 28:7 പറയുന്നു, "നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരേ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും".
7) നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
നിങ്ങള്‍ ഒരുപക്ഷേ ഇങ്ങനെ ചിന്തിക്കുമായിരിക്കും, "ലോകത്തില്‍ എല്ലായിടവുമുള്ള ആളുകളെ അനുഗ്രഹിക്കുവാന്‍ എനിക്ക് എങ്ങനെ കഴിയും?" നിങ്ങള്‍ ദൈവരാജ്യത്തില്‍ വേല ചെയ്യുമ്പോള്‍, നിങ്ങള്‍ കര്‍ത്താവിന്റെ വേലയ്ക്കായി കൊടുക്കുമ്പോള്‍, ലോകം മുഴുവനും സുവിശേഷം എത്തിക്കുന്നതില്‍ നിങ്ങളും ഒരു പ്രധാന ഭാഗമായി മാറും.
ഗലാത്യര്‍ 3:9 ല്‍ ദൈവം പറയുന്നു നാമും അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു. അബ്രഹാമിനു ഉണ്ടായിരുന്ന എല്ലാ അനുഗ്രഹങ്ങള്‍ നമുക്കും ഉണ്ടാകും എന്നാണ് അതിനര്‍ത്ഥം.

ഏറ്റുപറച്ചില്‍
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന ഞാന്‍ ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. ക്രിസ്തുവില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ. ഞാന്‍ ക്രിസ്തുവിനുള്ളവന്‍ ആകുന്നു, ആകയാല്‍ ഞാന്‍ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശിയും ആകുന്നു. (ഗലാത്യര്‍ 3:27-29). അബ്രാഹാമിന്റെ വാഗ്ദത്തങ്ങള്‍ എന്റെതും ആകുന്നു യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● കര്‍ത്താവിനെ സേവിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണ് - II● നിങ്ങളുടെ രക്ഷയുടെ ദിവസം ആഘോഷിക്കുക
● ദിവസം 02:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സ്വര്‍ഗ്ഗത്തിന്റെ വാഗ്ദത്തം
● ആത്മാവിനാല്‍ നയിക്കപ്പെടുക എന്നതിന്റെ അര്‍ത്ഥമെന്ത്?
● നിങ്ങള്‍ കര്‍ത്താവിനോടു ചെറുത്തുനില്‍ക്കാറുണ്ടോ?
● ദൈവത്തിന്റെ 7 ആത്മാക്കള്‍: ആലോചനയുടെ ആത്മാവ്
അഭിപ്രായങ്ങള്‍