അനുദിന മന്ന
ഈ പുതുവര്ഷത്തിന്റെ ഓരോദിവസവും സന്തോഷം അനുഭവിക്കുന്നത് എങ്ങനെ?
Monday, 2nd of January 2023
1
0
648
Categories :
സന്തോഷം (Joy)
എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. (യോഹന്നാന് 15:11).
ഈ വര്ഷത്തിന്റെ ഓരോദിവസവും നാം ആനന്ദിക്കണം എന്നുള്ളതും, അവന്റെ സന്തോഷത്തിന്റെ പരിപൂര്ണ്ണത അനുഭവിക്കണമെന്നതും കര്ത്താവിന്റെ ഹിതവും ആഗ്രഹവും ആകുന്നു. അതിന്റെ കാരണം അവന് അതിനായി മുന്പേതന്നെ വില കൊടുത്തു എന്നതാകുന്നു.
എന്നാല് ഇപ്പോഴത്തെ ചോദ്യം എന്തെന്നാല്, കര്ത്താവിന്റെ സന്തോഷത്തെ അനുദിനവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുവാന് നമുക്ക് എങ്ങനെ കഴിയും? നേരേയുള്ള രണ്ടു സമീപനങ്ങള് ഇതാകുന്നു:
#1: കര്ത്താവിനോടുകൂടെ സമയം ചിലവഴിക്കുക.
സകല സന്തോഷങ്ങളുടെയും ഉറവിടം ദൈവമാകുന്നു. എല്ലാ സന്തോഷങ്ങളും ഉത്ഭവിക്കുന്നത് ദൈവത്തിങ്കല് നിന്നാണ്. അതുകൊണ്ട്, നിങ്ങള്ക്ക് അനുദിനവും സന്തോഷം അനുഭവിക്കണമെങ്കില്, സന്തോഷത്തിന്റെ ഉറവയായിരിക്കുന്ന ദൈവത്തോടുകൂടെ നിങ്ങള് നിരന്തരം സമയം ചിലവഴിക്കണം. നിങ്ങളില് പലരും അനുഭവങ്ങളാല് ഇത് പഠിച്ചിട്ടുണ്ടാകും അതായത് ദൈവത്തോടുകൂടെ നിങ്ങള് സമയം ചിലവഴിക്കാതെ ഇരിക്കുന്ന ദിവസം, ആ ദിനം നിരാശയുടെയും ഞെരുക്കത്തിന്റെയും ദിവസം ആയിരിക്കും.
സങ്കീര്ത്തനം 43:4 ല് ദാവീദ് പറയുന്നു, "ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും;
ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ടു ഞാൻ നിന്നെ സ്തുതിക്കും".
നാമെല്ലാവരും ദാവീദിന്റെ മാതൃക പിന്തുടരുകയും ദൈവത്തിന്റെ വചനത്തില് കൂടിയും പ്രാര്ത്ഥനയില് കൂടിയും ദൈവവുമായി കൂട്ടായ്മ ആചരിക്കയും വേണം. ഒരു തരത്തിലുമുള്ള അവകാശങ്ങള്ക്കോ അഥവാ ആഘോഷങ്ങള്ക്കോ, ആളുകള്ക്കോ ഈ രീതിയിലുള്ള സന്തോഷം നമ്മുടെ ജീവിതത്തില് സൃഷ്ടിക്കുവാന് സാധിക്കുകയില്ല. ഞാന് എപ്പോഴൊക്കെ ദൈവത്തോടുകൂടെ സമയം ചിലവഴിക്കുമോ, അപ്പോഴെല്ലാം മനോഹരമായ, സ്വരമാധുരിമയുള്ള സംഗീതം ഞാന് ശ്രവിക്കും. നിങ്ങള്ക്കും അങ്ങനെ ചെയ്യാവുന്നതാണ്.
# 2 നിങ്ങളുടെ ഭാരം യഹോവയിങ്കല് വെക്കുക.
പലപ്പോഴും നാം നമ്മുടെ ഭാരങ്ങള് ആളുകളുമായി പങ്കുവെക്കാറുണ്ട്. ചിലസമയങ്ങളില്, ഇതേ ആളുകള് തന്നെ അപ്രിയരായ ചില ആളകളോടു നിങ്ങളുടെ ഭാരത്തെ അറിയിക്കയും അതെല്ലാം മറ്റൊരു ഭാരമായി മാറാറുമുണ്ട്. എന്നാല്, ഞാന് അനുഭവത്തില് നിന്നും പഠിച്ച ഒരു കാര്യം, നാം നമ്മുടെ ഭാരം കര്ത്താവുമായി പങ്കിടുകയും അവയെ അവന്റെ കാല്ക്കീഴെ വെക്കുകയും ചെയ്യുമ്പോള്, അവന് അവയെ നമുക്ക് പകരമായി വഹിക്കുന്നു. അത് ചെയ്തതിനു ശേഷം, വിവരിക്കുവാന് പ്രയാസമുള്ള ഒരു പ്രെത്യേക സന്തോഷം ഞാന് അനുഭവിക്കുകയുണ്ടായി. നിങ്ങളില് പലരും അപ്രകാരം അനുഭവിച്ചിട്ടുള്ളവരാണെന്ന് എനിക്ക് ഉറപ്പുണ്ട്.
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ (ആഴമായ സ്നേഹത്താലും വളരെ ശ്രദ്ധയോടെ നിങ്ങളെ വീക്ഷിക്കുന്നതിനാലും) നിങ്ങളുടെ സകല ചിന്താകുലവും (നിങ്ങളുടെ സകല ആകാംക്ഷകളും, നിങ്ങളുടെ എല്ലാ ആശങ്കകളും, നിങ്ങളുടെ എല്ലാ ഭാരങ്ങളും എന്നെന്നേക്കുമായി) അവന്റെമേൽ ഇട്ടുകൊൾവിൻ. (1 പത്രോസ് 5:7 ആംപ്ലിഫൈഡ്).

പ്രാര്ത്ഥന
പിതാവേ, പ്രത്യാശയാല് ഞാന് നിറഞ്ഞുകവിയേണ്ടതിനു സന്തോഷംകൊണ്ടും സമാധാനം കൊണ്ടും എന്നെ നിറക്കേണമേ യേശുവിന്റെ നാമത്തില്.
Join our WhatsApp Channel
Most Read
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള് അടയ്ക്കുക - 2● കുടുംബത്തോടൊപ്പം പ്രയോജനമുള്ള സമയം
● യേശുവിന്റെ നാമം
● തിന്മയുടെ മാതൃകകളെ തകര്ക്കുക
● ഇടര്ച്ചയില്ലാത്ത ഒരു ജീവിതം നയിക്കുക
● ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിന്റെ പ്രാധാന്യത
● നിങ്ങള് അസൂയയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്
അഭിപ്രായങ്ങള്