"അതിന് അവൻ: സ്വർഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും എന്ന് ഉത്തരം പറഞ്ഞു". (മത്തായി 15:13).
ഇത് ചിലര്‍ക്ക് വിചിത്രമായി തോന്നാം, എന്നാല്‍ നിങ്ങളുടെ ഭവനത്തില്‍ ശാപകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്ന ചില പ്രത്യേകതരം വസ്തുക്കളോ, കാര്യങ്ങളോ ഉണ്ടാകുമെന്നത് സാദ്ധ്യതയുള്ള വസ്തുതയാകുന്നു. ഉദാഹരണത്തിന്, ചില സമയങ്ങളില്‍, സാത്താന്യ ആചാരങ്ങളില്‍ ഉപയോഗിച്ച വസ്തുക്കള്‍ ചിലര്‍ തങ്ങളുടെ ഭവനങ്ങളില്‍ കൊണ്ടുവരും. അശ്ലീല ദൃശ്യങ്ങള്‍ പോലെയുള്ള കാര്യങ്ങളും അങ്ങനെയുള്ള ദുരാത്മാക്കള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുവാന്‍ കാരണമാകും. ചില സന്ദര്‍ഭങ്ങളില്‍ ഒരു വസ്തു അതിന്മേലുള്ള ശാപം അതായിരിക്കുന്ന ഇടത്തേക്ക് വഹിച്ചുകൊണ്ടുവരും.
മിസ്രയിമില്‍ നിന്നുള്ള കത്തി
വിശുദ്ധ നാടായ യിസ്രായേലിലേക്കുള്ള ഞങ്ങളുടെ ഒരു യാത്രാവേളയില്‍, ഞങ്ങള്‍ മിസ്രയിമിലേക്കും യാത്ര ചെയ്യുവാന്‍ ഇടയായി. ആ യാത്രയില്‍ ആയിരുന്നപ്പോള്‍, ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു വ്യക്തി, ഞങ്ങളുടെ അറിവ് കൂടാതെ, ഒരു കത്തി വാങ്ങിക്കുവാന്‍ ഇടയായിത്തീര്‍ന്നു. അത് വളരെ പഴക്കമുള്ളത് ആകയാലും കാണുവാന്‍ മനോഹരമായിരുന്നതിനാലുമാണ് താന്‍ അത് വാങ്ങിക്കുവാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പിന്നീട് ഞങ്ങളോട് പറഞ്ഞു. രാത്രിയില്‍ അവന് വീട്ടിലേക്കു മടങ്ങിവന്നപ്പോള്‍, തന്റെ നെഞ്ചില്‍ ആരോ കയറിയിരുന്നു തന്നെ ശ്വാസം മുട്ടിക്കുന്നതായി തനിക്കു അനുഭവപ്പെട്ടു. അവന്റെ ഭാര്യ സ്തംഭിച്ചുപോകുകയും, ആ രാത്രിയില്‍ തന്നെ എന്നെ വിളിച്ച് ആ ഭീകരാവസ്ഥയെക്കുറിച്ച് എന്നോടു പറയുകയും ചെയ്തു.
ഇത് വായിക്കുന്ന അനേകര്‍ക്കും ഈ കഥകള്‍ വിചിത്രമായും അസാധാരണമായും തോന്നാം എന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്നിരുന്നാലും, ആത്മീക പോരാട്ടം മനസ്സിന്റെ തോന്നലുകളോ സങ്കല്പ്പങ്ങളോ അല്ല; ഇത് വളരെ യാഥാര്‍ത്ഥ്യമാണ്. അപ്പോസ്തലനായ പൌലോസ് എഴുതി: "നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല (ജഡപ്രകാരമുള്ള എതിരാളികള്‍ മാത്രം ഉള്‍പ്പെടുന്നതല്ല), വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ (പ്രകൃത്യാതീതമായ) ദുഷ്ടാത്മസേനയോടും അത്രേ" (എഫെസ്യര്‍ 6:12 ആംപ്ലിഫൈഡ് പരിഭാഷ).
അന്ധകാരശക്തികളുടെ നുഴഞ്ഞുക്കയറാനുള്ള ശക്തിയോടു ആത്മീകമായി നിര്‍വ്വികാരമായ സമീപനം സ്വീകരിക്കുവാന്‍ നമുക്ക് കഴിയുകയില്ല. നാം ഒരു യുദ്ധത്തിലാകുന്നു, ശത്രു കുടുംബങ്ങളെ ലക്ഷ്യമിടുന്നു. 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ വേളയില്‍, ഭീകരവാദികള്‍ ആ വലിയ കെട്ടിടത്തിന്റെ അടിയില്‍ ഒരു ചുറ്റികകൊണ്ട് അടിച്ചു ആ കെട്ടിടം നിലംപരിശാക്കുകയല്ല ചെയ്തത്; സുരക്ഷാഭടന്മാര് അവരെ പിടിച്ചുകെട്ടാതിരുന്നാല് പോലും അങ്ങനെ ചെയ്യുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. അതുകൊണ്ട് ഒറ്റ പരിശ്രമംകൊണ്ട് ഭൂമിയിലെ ഉയരംകൂടിയ കെട്ടിടങ്ങളില്‍ ഒന്നായ അതിനെ നിലംപതിപ്പിക്കുവാന്‍ വേണ്ടി ഒരു തന്ത്രം അവര്‍ തയ്യാറാക്കി. അതുപോലെ, ശത്രു കുടുംബങ്ങളുടെ പുറകെയാണ് കാരണം കുടുംബങ്ങളെ ആക്രമിച്ചാല്‍ സമൂഹങ്ങള്‍ ആക്രമിക്കപ്പെടുമെന്ന് അവനറിയാം.
അതുകൊണ്ട്, ഭവനങ്ങളെ പ്രതോരോധിക്കുവാന് വേണ്ടി നാം പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാകുന്നു. നമ്മുടെ കുടുംബങ്ങള്‍ക്ക് എതിരായുള്ള ശത്രുവിന്റെ ഇടപ്പെടലിനു വിരോധമായി നാം ഒരു പോരാട്ടം കാഴ്ചവെക്കണം. നമ്മുടെ ഭവനങ്ങളില്‍ സാത്താന്റെ യാതൊരുവിധമായ വിത്തുകളും വീഴപ്പെടുവാന് നാം അനുവദിച്ചുകൂടാ. അതിനെ നാം വേരോടെ പിഴുതുകളയേണ്ടത് ആവശ്യമാണ്. നാം അറിവുകൂടാതെ ദീര്‍ഘനാളുകള്‍ അതിനു വെള്ളം ഒഴിച്ചുക്കൊടുത്തു; ഇപ്പോള്‍ അതിനെ നിലംപരിശാക്കുവാനുള്ള സമയമാകുന്നു. നമ്മുടെ കുടുംബങ്ങളില്‍ നിന്നും അവയെ പിഴുതെടുക്കയും സമാധാനം നമ്മില്‍ വാഴേണ്ടതിന് അവയെ ദൂരേയ്ക്ക്വ ലിച്ചെറിയുകയും ചെയ്യേണ്ടതായ സമയമാകുന്നിത്.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്‍, ശാപകരമായ കാര്യങ്ങളെ സംബന്ധിച്ചുള്ള അങ്ങയുടെ വചനത്തിലെ സത്യങ്ങള്‍ കാണുവാന്‍ ഞങ്ങളുടെ കണ്ണുകളെ തുറന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ ഭവനത്തിലേക്കുള്ള പിശാചിന്റെ പ്രവേശനകവാടം കാണുവാന്‍ ഒരിക്കല്‍ക്കൂടി ഞങ്ങളുടെ കണ്ണുകളെ അങ്ങ് തുറക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സാത്താന്റെ പിടിയില്‍ നിന്നും നരകത്തിന്റെ അടിമത്വത്തില്‍ നിന്നും അങ്ങയുടെ കരുണ ഞങ്ങളെ വിടുവിക്കേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ സ്വതന്ത്രരാണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ വേദനയില്‍ ദൈവത്തിനു സമര്‍പ്പിക്കുവാന്‍ പഠിക്കുക● ഒരിക്കലും സാഹചര്യങ്ങളുടെ കരുണയില്‍ അല്ല നില്‍ക്കുന്നത്
● ചില നേതാക്കള്‍ വീണതുകൊണ്ട് നാം എല്ലാം അവസാനിപ്പിക്കണമോ?
● നിങ്ങള്‍ അവരെ സ്വാധീനിക്കണം
● ദാനം നല്കുവാനുള്ള കൃപ - 2
● മാതൃകയാല്‍ നയിക്കുക
● പെന്തക്കൊസ്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
അഭിപ്രായങ്ങള്‍