അനുദിന മന്ന
നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 1
Wednesday, 15th of February 2023
1
0
586
Categories :
അന്തരീക്ഷം (Atmosphere)
വിടുതല്‍ (Deliverance)
"യഹോവ അബ്രാഹാമിനെക്കുറിച്ച്അ രുളിച്ചെയ്തത് അവനു നിവൃത്തിച്ചു കൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിനു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു". (ഉല്പത്തി 18:19).
ഭവനം സമൂഹത്തിന്റെ അടിസ്ഥാനം ആകുന്നു. ഊര്‍ജ്ജസ്വലമായ ഏതു സമൂഹത്തിലും ഊര്‍ജ്ജസ്വലമായ കുടുംബങ്ങളുടെ ഒരു വലിയ സംഘമുണ്ടായിരിക്കണം. ഏതൊരു സഭയിലും സമൂഹത്തിലും ദൈവത്തിന്റെ ചലനത്തിനു വേണ്ടി കുടുംബം വളരെ പ്രധാനപ്പെട്ടതാണെന്നു നാം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഇത് സത്യമാകുന്നു കാരണം ദൈവം ഉപയോഗിക്കുന്നവര്‍ എല്ലാവരും ഒരു ഭവനത്തില്‍ നിന്നും വരുന്നവര്‍ ആയിരിക്കണം. യേശു പോലും, ഒരു ദിവസം പെട്ടെന്ന് ഈ ഭൂമിയിലേക്ക് വരികയും ഒരു അനാഥനെ പോലെ അലഞ്ഞുനടക്കുകയും അല്ലായിരുന്നു; മറിച്ച് യേശുവും ഒരു കുടുംബത്തില്‍ നിന്നാണ് കടന്നുവരുന്നത്.
മത്തായി 13:55-56 ല്‍, ആളുകള്‍ യേശുവിങ്കല് ആശ്ചര്യപ്പെട്ടുവെന്ന് വേദപുസ്തകം പറയുന്നു, "ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇതൊക്കെയും എവിടെനിന്ന് എന്നു പറഞ്ഞ് അവങ്കൽ ഇടറിപ്പോയി".
അതേപോലെതന്നെ, തങ്ങളുടെ തലമുറയില്‍ അറിയപ്പെടുന്ന ഏതൊരു വ്യക്തിയും ഒരു ഭവനത്തില്‍ നിന്നാണ് വരുന്നത്. ഇത് ഓരോ കുടുംബത്തിലെയും നായകന്മാര്ക്ക് സത്യത്തെക്കുറിച്ച് അവബോധം ഉണ്ടാകത്തക്കവണ്ണം ഉത്തരവാദിത്വത്തിന്റെ ഭാരം അവര്‍ക്ക് നല്കുന്നു. പിന്നീട് സമൂഹത്തിനു ഒരു ഭീഷണിയായി മാറുന്ന പല കുട്ടികളും പ്രവര്‍ത്തനരഹിതമായ ഭവനങ്ങളില്‍ നിന്നുമാണ് വരുന്നത്. സമാധാനത്തില്‍ ജീവിക്കുക എന്നാല്‍ എന്താണ് അര്‍ത്ഥമെന്ന് പലര്‍ക്കും അറിയില്ല, പിന്നെ എങ്ങനെയാണ് സമൂഹത്തില്‍ സമാധാനം ഉണ്ടാകുവാന്‍ അവര്‍ക്ക് അനുവദിക്കുവാന്‍ കഴിയുന്നത്? സന്തോഷത്തില്‍ ജീവിക്കുക എന്നാല്‍ എന്താണെന്ന് അവര്‍ക്ക് അറിയില്ല, അതുകൊണ്ട് പിന്നെ എങ്ങനെ അവര്‍ക്ക് സമൂഹത്തെ സന്തോഷിപ്പിക്കുവാന്‍ സാധിക്കും?
നിങ്ങളുടെ ഭവനം സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിവാസ സ്ഥാനമായി മാറ്റുവാൻ നിങ്ങളെ സഹായിക്കുന്ന നാലു വ്യവസ്ഥകളെ കുറിച്ച് അടുത്ത ചില ധ്യാനചിന്തകളിൽ ഞാൻ പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു. ഓർക്കുക, നിങ്ങളുടെ ഭവനത്തിൽ സമാധാനം ഉണ്ടെങ്കിൽ അത് ദൈവം നിങ്ങളുടെ ഭവനത്തിൽ വസിക്കുന്നു എന്നതിൻ്റെ തെളിവാണ്.
നിങ്ങളുടെ ഭവനത്തിൽ അതിരുകൾ നിശ്ചയിക്കുക.
കുഞ്ഞുങ്ങൾ എപ്പോഴും തങ്ങൾക്ക് ഇഷ്ടപ്പെട്ടതുപോലെ ചെയ്യുവാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാവരും തങ്ങൾക്ക് തോന്നുന്നതുപോലെ ചെയ്യുവാൻ ഇഷ്ടപ്പെടുന്നു. എന്ത് ചെയ്യണമെന്നോ അഥവാ കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്നോ മറ്റുള്ളവർ പറഞ്ഞുതരുവാൻ ആരും താൽപര്യപ്പെടുന്നില്ല. എന്നാൽ ഏതൊരു ഭവനത്തിന്റെയും സമൂഹത്തിന്റെയും സമാധാനത്തിനും പുരോഗതിയ്ക്കും അതിരുകൾ സുപ്രധാന കാര്യമാണ്. നമ്മുടെ പ്രധാന നിരത്തുകളിൽ ട്രാഫിക് നിയമങ്ങൾ ഇല്ലെങ്കിൽ എങ്ങനെയായിരിക്കുമെന്ന് സങ്കല്പിച്ചു നോക്കുക: തീർച്ചയായും, അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുവാൻ ഇടയാകും. അതുപോലെ തന്നെ, അതിരുകൾ ഇല്ലെങ്കിൽ ഏത് ഭവനത്തിലും എപ്പോഴും കുഴപ്പങ്ങൾ ഉണ്ടാകും.
എന്തൊക്കെ അനുവദനീയമാണ് അതുപോലെ എന്തൊക്കെ അനുവദനീയമല്ല എന്ന് സൂചിപ്പിക്കുവാനായി നിശ്ചയിച്ചിരിക്കുന്ന പരിമിതികളാണ് അതിരുകൾ. ചിലത് പ്രായോഗീക കാര്യങ്ങളാലും മറ്റു ചിലത് ആരോഗ്യപരമായ കാരണങ്ങളാലും വെച്ചിരിക്കുന്നതാണ്. ചില സമയങ്ങളിൽ, നിങ്ങളുടെ പാരമ്പര്യം മുറുകെ പിടിക്കുവാൻ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ സ്നേഹം അനിവാര്യമാണ്, പ്രത്യേകിച്ച് നിങ്ങളുടെ കുടുംബത്തിൽ കൗമാരപ്രായക്കാർ ഉള്ളപ്പോൾ.
ഉദാഹരണത്തിന്, നാം നമ്മുടെ ഭവനങ്ങളിൽ പുകവലി അനുവദിക്കരുത്. നമ്മുടെ ഭവനങ്ങളിലോ, ജന്മദിനം പോലെയുള്ള നമ്മുടെ ആഘോഷ വേളകളിലോ നാം മദ്യപാനം ഒരിക്കലും അനുവദിക്കരുത്. ഇത് നാം വെച്ചിരിക്കുന്ന അതിർവരമ്പുകൾ ആകുന്നു, അത് ലംഘിക്കപ്പെട്ടാൽ, നമ്മുടെ ഹിതത്തിനു വിപരീതമായും നമ്മുടെ അറിവില്ലാതെയുമാണ് അത് ലംഘിക്കപ്പെട്ടിരിക്കുന്നത്. ആകയാൽ, ആവശ്യമില്ലാത്ത ചവറുകൾ നിങ്ങളുടെ വാസസ്ഥലത്ത് പ്രവേശിക്കുന്നത് തടയാൻ വേണ്ടി നിങ്ങൾ സമ്മതിക്കുകയും അതിരുകൾ നിശ്ചയിക്കുകയും വേണം.
ഇന്നത്തെ വേദഭാഗം വളരെ ശ്രദ്ധയോടെ നിങ്ങൾ വായിക്കുമെങ്കിൽ, അത് അബ്രഹാമിനെ കുറിച്ചുള്ള ദൈവത്തിന്റെ സാക്ഷ്യമാണെന്ന് മനസ്സിലാക്കാം: അബ്രഹാം തൻ്റെ ഭവനത്തിനു അതിരുകൾ വെച്ചിട്ടുണ്ടെന്ന് തനിക്ക് ഉറപ്പുള്ള കാര്യമാണെന്ന് ദൈവം പറഞ്ഞു. ആരും തങ്ങൾക്ക് ബോധിച്ചതുപോലെയല്ല മറിച്ച് പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ ചെയ്യുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. അവൻ്റെ ഭവനത്തിൽ ഏതെങ്കിലും തരത്തിലുള്ള വിദ്വേഷമോ അശാന്തിയോ ഉണ്ടായിരുന്നതായി വേദപുസ്തകം ഒരിക്കലും രേഖപ്പെടുത്താത്തതിൽ അത്ഭുതപ്പെടാനില്ല. മുന്നൂറിലധികം അഭ്യാസികൾ അവനു തൻ്റെ ഭവനത്തിൽ ഉണ്ടായിരുന്നു, എന്നാൽ, എല്ലാവരും ശരിയായ കാര്യങ്ങൾ മാത്രം ചെയ്തു. സമാധാനത്തിനും സന്തോഷത്തിനും വേണ്ടിയുള്ള അടിസ്ഥാനം ഇതാകുന്നു.
മാതാപിതാക്കൾ എന്ന നിലയിൽ, നിങ്ങളുടെ ഭവനത്തിൽ സംഭവിക്കുന്നതിനെ സംബന്ധിച്ച് അറിവില്ലാതിരിക്കരുത്. അതിനെ ഉപേക്ഷ വിചാരിക്കരുത്. നിങ്ങളുടെ ഭവനത്തിന്റെ കാര്യങ്ങളെ ദൈവവചനം നയിക്കട്ടെ. പുരോഹിതനായ ഏലീ തന്റെ ഭവനത്തിനു അതിരുകൾ വെച്ചിരുന്നില്ല, അതുകൊണ്ട് അവന് തന്റെ മക്കളേയും നിയോഗങ്ങളേയും ക്രമേണ നഷ്ടപ്പെട്ടു. അതുകൊണ്ട്, വചനപ്രകാരമുള്ള അതിരുകളെ നിങ്ങളുടെ ഭവനത്തിൽ ഉച്ചരിക്കുക, അപ്പോൾ ദൈവത്തിന്റെ സമാധാനം വാഴുവാൻ ഇടയാകും.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്റെ നാമത്തിൽ, അവിടുന്ന് ഞങ്ങൾക്ക് ഒരു ഭവനം തന്നതിനാൽ ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ ഭവനത്തിൽ അങ്ങയുടെ സമാധാനം നിലനിർത്തേണ്ടതിന് ഏത് അതിരാണ് നിശ്ചയിക്കേണ്ടതെന്ന് അറിയുവാനുള്ള ജ്ഞാനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. അങ്ങയുടെ സമാധാനം ഞങ്ങളുടെ ഭവനത്തിൽ ഉണ്ടായിരിക്കണമെന്നും അവിടുന്ന് ഞങ്ങളോട് കൂടെ എപ്പോഴും വസിക്കണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. യേശുവിന്റെ നാമത്തിൽ. ആമേൻ.
Join our WhatsApp Channel
Most Read
● ശുദ്ധീകരണം വ്യക്തമായി വിശദീകരിക്കുന്നു● അവിശ്വാസം
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 2
● യഹോവയെ വിളിച്ചപേക്ഷിപ്പിന്
● സകലര്‍ക്കും വേണ്ടിയുള്ള കൃപ
● പരിശുദ്ധാത്മാവിന്റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
● കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുക
അഭിപ്രായങ്ങള്‍