അനുദിന മന്ന
നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 5
Sunday, 19th of February 2023
1
0
800
Categories :
അന്തരീക്ഷം (Atmosphere)
വിടുതല് (Deliverance)
"ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ". (സങ്കീര്ത്തനം 150:6).
സങ്കീര്ത്തനം 22: 3 പറയുന്നു, "യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ". നാം ദൈവത്തെ ആരാധിക്കുമ്പോള്, അവന് നമ്മുടെ അടുത്തു വസിക്കുന്നുവെന്ന് ദൈവവചനം പ്രസ്താവിക്കുന്നു. നാം ആരാധിക്കുമ്പോള് ദൈവം നമ്മുടെ സാഹചര്യത്തിലേക്ക് കടന്നുവരുന്നു. അത് ദൈവത്തിങ്കലേക്കു നേരിട്ടുള്ള ഒരു ക്ഷണം പോലെയാകുന്നു. നാം ദൈവത്തോടു പ്രാര്ത്ഥിക്കുമ്പോള്, നമ്മുടെ അപേക്ഷയ്ക്ക് മറുപടിയുമായി ദൈവം തന്റെ ദൂതനെ അയയ്ക്കുമെന്ന് പലപ്പോഴും പറയാറുണ്ട്. എന്നാല് നാം ആരാധിക്കുമ്പോള്, ദൈവംതന്നെ ഇറങ്ങിവരുകയാണ്. നിങ്ങളുടെ ഭവനത്തില് ദൈവം വസിക്കണമെന്നു നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കില് ആരാധനയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ദൈവത്തിന്റെ സ്തുതി എപ്പോഴും നിങ്ങളുടെ നാവിന്മേല് ഉണ്ടായിരിക്കട്ടെ.
പൌലൊസിനെയും ശീലാസിനേയും കാരാഗൃഹത്തിലേക്ക് എറിയപ്പെട്ടതിനെ സംബന്ധിച്ച് ചിന്തിക്കുക. അപ്പൊ.പ്രവൃ 16:25-26 വരെ വേദപുസ്തകം പറയുന്നു, "അർധരാത്രിക്കു പൗലൊസും ശീലാസും പ്രാർഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 26പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിലൊക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു". അവരുടെ സാഹചര്യങ്ങള്ക്ക് എതിരായി അവര് ദൈവത്തോടു പ്രാര്ത്ഥിക്കുകയും പാടുകയും ചെയ്തു. പെട്ടെന്ന്, അവിടെ ഒരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹ വാതിലുകള് തുറന്നുപോയി! തടവുകാരെല്ലാവരും സ്വതന്ത്രരാക്കപ്പെട്ടു. ഇത് ആശ്ചര്യകരമാകുന്നു.
ഇവര് പിടിക്കപ്പെട്ടത് എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടല്ല, മറിച്ച് സുവിശേഷം പ്രസംഗിച്ചതുകൊണ്ടായിരുന്നു. രാജ്യത്തിന്റെ ഏതെങ്കിലും നിയമങ്ങള് അവര് ലംഘിച്ചില്ല. സുവിശേഷം അറിയിച്ചതു നിമിത്തം അവര് കാരാഗൃഹത്തില് അടയ്ക്കപ്പെട്ടു. സത്യത്തിനുവേണ്ടി നിന്നതുനിമിത്തം കുറ്റമാരോപിക്കപ്പെടുന്നതിനെ സംബന്ധിച്ചു സങ്കല്പ്പിച്ചുനോക്കുക. അപ്പോഴും നിങ്ങള് ദൈവത്തെ സ്തുതിക്കുമോ, അതോ എന്തുകൊണ്ട് ഈ വിഷയങ്ങളില് കൂടി നിങ്ങള് കടന്നുപോകുന്നത് ദൈവം നോക്കിനില്ക്കുന്നുവെന്ന് ആശ്ചര്യപ്പെട്ടുകൊണ്ട് നിങ്ങള് പരാതി പറയുവാന് ആരംഭിക്കുമോ? ഈ മനുഷ്യര് ഏറ്റവും നന്നായി അറിഞ്ഞിരുന്നു. ദൈവത്തെ സ്തുതിക്കുന്നത് അവനെ തങ്ങളുടെ സാഹചര്യത്തിലേക്ക് കൊണ്ടുവരുവാന് ഇടയാക്കുമെന്ന് അവര് അറിഞ്ഞു. ആകയാല്, ആ പ്രധാനകാര്യം അവര് ചെയ്തു. അവര് ആ കാരാഗൃഹത്തിന്റെ പരിതഃസ്ഥിതി മാറ്റി, അപ്പോള് അത്ഭുതങ്ങള് സംഭവിച്ചു.
ദൈവത്തിന്റെ സാന്നിധ്യത്തെ - അവന്റെ സമാധാനം, സന്തോഷം, അവന് ആരായിരിക്കുന്നുവോ അതെല്ലാം - നിങ്ങളുടെ ഭവനത്തിലേക്ക് സ്വാഗതം ചെയ്യുവാനുള്ള ലളിതവും എന്നാല് ശക്തവുമായ മാര്ഗ്ഗമാണ് സ്തുതിയുടെയും ആരാധനയുടെയും സംഗീതം കേള്പ്പിക്കുക എന്നത്. അനുദിന അടിസ്ഥാനത്തില് ഇത് ചെയ്യുന്നത് നിങ്ങളുടെ ഭവനത്തില് ശ്രദ്ധേയമായ മാറ്റങ്ങള് കൊണ്ടുവരുവാന് ഇടയാകും. ദൈവത്തിന്റെ വല്ലഭത്വം ഇറങ്ങിവരികയും അവരെ സ്വതന്ത്രരാക്കുകയും ചെയ്തു. ഏതെങ്കിലും രീതിയില് ബന്ധിക്കപ്പെട്ടവര് ആകുന്നുവോ നിങ്ങള്? ദൈവത്തെ സ്തുതിക്കയും നിങ്ങള്ക്കുവേണ്ടി ദൈവം ഇറങ്ങിവരുന്നത് കാണുകയും ചെയ്യുക.
അനേകരും വിധേയമാകാത്ത ഒരു മറയ്ക്കപ്പെട്ട മര്മ്മമാണിത്. പരാതിപറയുവാനും പിറുപിറുക്കുവാനും നാം ഇഷ്ടപ്പെടുന്ന ഒരു ലോകത്തിലാണ് നമ്മള് ജീവിക്കുന്നത്. പിറുപിറുപ്പ് ദൈവത്തെ നിങ്ങളുടെ സാഹചര്യങ്ങളില് നിന്നും അകറ്റിനിര്ത്തുമെന്ന് മനസ്സിലാക്കുക. ദൈവം ഒരു ഭാഗത്തേക്ക് വെറുതെ മാറിനിന്നുകൊണ്ട് നിങ്ങളുടെ പ്രതിസന്ധിയെ നിങ്ങള്തന്നെ അഭിമുഖീകരിക്കുന്നത് നോക്കിനില്ക്കും. എന്നെ വിശ്വസിക്കുക; ദൈവം നിങ്ങളുടെ ഭവനത്തില് നിന്നും പുറത്തുപോയാല് പിന്നെ പിശാചു എന്തൊക്കയാകും ചെയ്യുന്നതെന്ന് നിങ്ങള്ക്ക് സങ്കല്പ്പിക്കുവാന് പ്രയാസമായിരിക്കും. അതുകൊണ്ട് ആരാധനയെ ഒരു ജീവിതശൈലിയായി മാറ്റികൊണ്ട് ദൈവത്തിന്റെ സാന്നിധ്യത്തെ സ്ഥിരമായി നിങ്ങളോടുകൂടെ നിര്ത്തുക.
അതേ, കാര്യങ്ങള് ഒരുപക്ഷേ നിങ്ങള് ആഗ്രഹിക്കുന്നതുപോലെ ആയിരിക്കുകയില്ല, എന്നാല് നിങ്ങള് ദൈവത്തോടുകൂടെ ചേര്ന്നിരിക്കുമ്പോള് പ്രതീക്ഷയുണ്ടെന്നു വേദപുസ്തകം പറയുന്നു. ദൈവത്തോടു കൂടെയായിരിക്കുവാന് കഴിയുന്ന ഒരു മാര്ഗ്ഗം എപ്പോഴും അവനെ സ്തുതിക്കുക എന്നതാകുന്നു. അനുദിനവും രാവിലെ എഴുന്നേറ്റു ദൈവത്തിനു സ്തുതി പാടുവാന് തയ്യാറാകുക.
സങ്കീര്ത്തനം 119:164 ല് രാജാവായ ദാവീദ് പറഞ്ഞിരിക്കുന്നു, "നിന്റെ നീതിയുള്ള വിധികൾ നിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു". ഒരു ദിവസം ഏഴു പ്രാവശ്യം ദൈവത്തെ സ്തുതിക്കുന്നതിനെക്കുറിച്ച് നിങ്ങള്ക്ക് ചിന്തിക്കുവാന് കഴിയുമോ? അത്, ദൈവത്തെ സ്തുതിക്കുന്നതില് അവനൊരു നിശ്ചിത പദ്ധതിയുണ്ടായിരുന്നു. പെട്ടെന്ന്, തന്റെ ജീവിതത്തിലുള്ള ദൈവത്തിന്റെ നന്മയുടെ ബഹുത്വം കാരണം അത് മതിയാകില്ലെന്ന് അവനെ തിരിച്ചറിഞ്ഞു. അതുകൊണ്ട് സങ്കീര്ത്തനം 34:1-2 ല് അവന് പറയുന്നു, "ഞാൻ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും. 2 എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവർ അതു കേട്ടു സന്തോഷിക്കും". ഏഴു പ്രാവശ്യം എന്നത് വളരെ കുറവായിരുന്നു, അതുകൊണ്ട് അവന് എല്ലാ കാലത്തും ദൈവത്തെ സ്തുതിക്കുവാന് തീരുമാനിച്ചു. ആശ്ചര്യകരം!
നിങ്ങളും ദാവീദിനെപോലെ ആയിരിക്കുമോ? അവന്റെ കാലത്തൊന്നും അവന് ഒരു യുദ്ധത്തില് പോലും പരാജയപ്പെടാതിരുന്നതില് അത്ഭുതപ്പെടാനില്ല. ദൈവത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനുള്ള രഹസ്യം അവനു അറിയാമായിരുന്നു, ദൈവം നിങ്ങളോടുകൂടെ ഉള്ളപ്പോള്, ഒന്നിനും, തീര്ച്ചയായും ഒന്നിനും അതുപോലെ ആര്ക്കും നിങ്ങള്ക്കെതിരായി വിജയകരമായി നില്ക്കാന് സാധിക്കുകയില്ല. ആകയാല്, നിങ്ങള് ജോലിക്കായി വാഹനം ഓടിച്ചുപോകുമ്പോള്, അഥവാ ഭവനത്തിലായിരിക്കുമ്പോള്, അല്ലെങ്കില് വ്യായാമസ്ഥലത്ത് ആയിരിക്കുമ്പോള് സംഗീതം ശ്രവിക്കുക. ദൈവത്തിന്റെ സ്തുതി എപ്പോഴും നിങ്ങളുടെ നാവിന്മേല് ഉണ്ടായിരിക്കട്ടെ കാരണം അവന് നല്ലവനും നിങ്ങളുടെ ജീവിതത്തിന്മേലുള്ള അവന്റെ കരുണ എന്നേക്കുമുള്ളതും ആകുന്നു.
പ്രാര്ത്ഥന
പിതാവേ, യേശുവിന്റെ നാമത്തില്, അങ്ങ് എനിക്കായി ചെയ്ത സകലത്തിനുമായി ഞാന് അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ നന്മയ്ക്കും കരുണയ്ക്കുമായി ഞാന് അങ്ങേയ്ക്ക് നന്ദി അര്പ്പിക്കുന്നു. അങ്ങ് എന്നെ സ്നേഹിക്കുന്നതുകൊണ്ടും എന്റെ കുടുംബത്തെ കരുതുന്നതുകൊണ്ടും ഞാന് അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ എല്ലായിപ്പോഴും സ്തുതിക്കുവാന് അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന് പ്രാര്ത്ഥിക്കുന്നു. എന്റെ ജീവിതത്തില് എപ്പോഴും അങ്ങയുടെ കരങ്ങള് ഞാന് കാണുമെന്നും ഞാന് പരാതി പറയുകയില്ലയെന്നും ഞാന് പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമത്തില്. ആമേന്.
Join our WhatsApp Channel
Most Read
● ദിവസം 36: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
● താല്ക്കാലീകമായതിനല്ല, നിത്യമായതിനായി ആഗ്രഹിക്കുക
● ബഹുമാനവും അംഗീകാരവും പ്രാപിക്കുക
● ആത്മപകര്ച്ച
● ഏഴു വിധ അനുഗ്രഹങ്ങള്
● ശരിയായ ബന്ധങ്ങള് എങ്ങനെ കെട്ടിപ്പടുക്കാം
അഭിപ്രായങ്ങള്