അനുദിന മന്ന
നമ്മുടെ രക്ഷകന്റെ നിരുപാധികമായ സ്നേഹം
Monday, 20th of February 2023
1
0
640
Categories :
സ്നേഹം (Love)
പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം. (എഫെസ്യര്‍ 3:19).
രാജ്ഞി വിക്ടോറിയയുടെ മകളായ ആലിസ് രാജകുമാരി, പദവികളും ആഡംബരവും നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ അവളുടെ മകന് ബ്ലാക്ക് ഡിഫ്ത്തീരിയ എന്ന മാരകമായ രോഗം ബാധിച്ചപ്പോള്‍, അവളുടെ ലോകം ശൂന്യതയിലേക്ക് എടുത്തെറിയപ്പെട്ടു. വളരെവേഗം പകരുന്ന ആ രോഗത്തില്‍ നിന്നും തന്നെത്തന്നെ സംരക്ഷിക്കേണ്ടതിനു തന്റെ മകനില്‍ നിന്നും അകലം പാലിക്കുവാന്‍ ഡോക്ടര്‍മാര്‍ ആലിസ് രാജകുമാരിക്ക് മുന്നറിയിപ്പ് നല്കി. എന്നിട്ടും, രോഗത്തെക്കുറിച്ചുള്ള ഭയത്തെക്കാള്‍ തന്റെ മകനോടുള്ള അവളുടെ സ്നേഹം ശക്തമായിരുന്നു.
ഒരുദിവസം, തന്റെ മകന് ഒരു നേഴ്സിനോട് ഇങ്ങനെ പറയുന്നത് ആലിസ് രാജകുമാരി കേട്ടു, "എന്തുകൊണ്ടാണ് എന്റെ മമ്മി എനിക്ക് ഇപ്പോള്‍ ചുംബനം തരാതിരിക്കുന്നത്?" കൊതിയോടെയും സങ്കടത്തോടെയുമുള്ള തന്റെ മകന്റെ ശബ്ദം അവളുടെ ഹൃദയത്തെ അലിയിച്ചുക്കളഞ്ഞു. ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് ആലിസ് രാജകുമാരി തന്റെ മകന്റെ അടുക്കലേക്ക് ഓടിചെന്നു അവനെ ചുംബനത്താല്‍ ശ്വാസം മുട്ടിച്ചു, ഈ പ്രയാസമേറിയ അവന്റെ സാഹചര്യത്തില്‍ അവനു ആവശ്യമായ സ്നേഹവും വാത്സല്യവും കാണിക്കുവാന്‍ അവള് തീരുമാനിച്ചു.
ദാരുണമായി, ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആലിസ് രാജകുമാരി ഈ ലോകത്തില്‍ നിന്നും മാറ്റപ്പെട്ടു. അപകടകരമായ സാഹചര്യങ്ങളിലും തന്റെ മകനോടുള്ള നിസ്വാര്‍ത്ഥമായ അവളുടെ സ്നേഹം, ഒരു മാതാവിനു തന്റെ കുഞ്ഞിനോടുള്ള ആഴമായതും നിരുപാധികമായതുമായ സ്നേഹത്തിന്റെ ഒരു സാക്ഷ്യമാകുന്നു.
യേശുവിന്റെ കുരിശിലെ മരണം നമുക്കുവേണ്ടി താന്‍ വഹിച്ച കഠിനമായ വേദനയും അസഹനീയമായ യാഗവുമായിരുന്നു, ഈ യാഗത്തിന്റെ പിന്നിലെ കാരണം സ്നേഹമായിരുന്നു. അപ്പോസ്തലനായ പൌലോസ് എഫെസോസിലെ വിശ്വാസികളോടു ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആഴത്തേയും വലിപ്പത്തേയും കുറിച്ച് ഇങ്ങനെ ഊന്നിപറഞ്ഞിരിക്കുന്നു, "ക്രിസ്തുവിന്റെ സ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും" (എഫെസ്യര്‍ 3:18).
മാനവജാതിയോടുള്ള യേശുവിന്റെ സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രദര്‍ശനമായിരുന്നു ക്രൂശിലെ അവന്റെ യാഗം. നിസ്വാര്‍ത്ഥമായ ഈ സ്നേഹത്തിന്റെ പ്രവര്‍ത്തി വളരെ അത്ഭുതകരവും, അളക്കുവാന്‍ പ്രയാസകരവും നമ്മോടു ഓരോരുത്തരോടുമുള്ള യേശുവിന്റെ സ്നേഹത്തിന്റെ സാക്ഷ്യവുമായിരുന്നു.നിങ്ങളഉപേക്ഷിക്കപ്പെട്ടവരായും ഒറ്റപ്പെട്ടവരായും നിങ്ങള്‍ക്ക് തോന്നുവാന്‍ സാദ്ധ്യതയുണ്ട്, നിങ്ങളെ സ്നേഹിക്കേണ്ട ആളുകള്‍ അതില്‍ പരാജയപ്പെടുന്ന അവസരങ്ങളുണ്ട്, നിങ്ങളോടു സ്നേഹം കാണിക്കേണ്ട മറ്റ് പലരും അത്ചെ യ്യാതിരിക്കുവാന് തീരുമാനിക്കുന്നു. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരു വ്യക്തിയാല്‍ തിരസ്കരിക്കപ്പെട്ട അനുഭവം ഒരുപക്ഷേ നിങ്ങള്‍ക്കുണ്ടാകാം, ഒരു ആശുപത്രിയില്‍ ഒറ്റയ്ക്ക് ആയിരുന്നിട്ടുണ്ടാകാം, അല്ലെങ്കില്‍ നിങ്ങളുടെ വിവാഹദിവസത്തില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കാം, അത് ഹൃദയത്തിന്റെ വേദനയിലും ശൂന്യതയിലും നിങ്ങളെ കൊണ്ടെത്തിച്ചിട്ടുണ്ടാകാം. "എന്നെ സ്നേഹിക്കുന്ന ആരെങ്കിലുമുണ്ടോ"? എന്ന് അത്ഭുതപ്പെടുന്ന സാഹചര്യത്തിലേക്ക് ആ അനുഭവങ്ങള്‍ നിങ്ങളെ തള്ളിവിട്ടിട്ടുണ്ടാകാം.
എന്റെ ജീവിതത്തിന്റെ ഒരു പ്രെത്യേക സമയത്ത്, ഞാന്‍ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നുവാന്‍ ഇടയായി, കാരണം എല്ലാവരും എന്നിലേക്ക് തങ്ങളുടെ പുറംതിരിച്ചു. എന്നാല്‍ അപ്പോഴാണ് ദൈവം തന്റെ സാന്നിധ്യം എനിക്ക് വെളിപ്പെടുത്തിതന്നത്. പരിശുദ്ധനും നീതിമാനുമായ ഒരു ദൈവത്തിനു എന്നെപോലെ കുറവുകളും ന്യുനതകളുമുള്ള ഒരുവനെ എങ്ങനെ സ്നേഹിക്കുവാന്‍ കഴിയുമെന്ന് മനസ്സിലാക്കുവാന്‍ ഞാന്‍ ഒരുപാട്പ്ര യാസപ്പെട്ടിട്ടുണ്ട്. എന്നാല്‍, അവന്റെ സ്നേഹം എന്നെ രക്ഷിക്കയും രൂപാന്തരപ്പെടുത്തുകയും ചെയ്തു. ദൈവത്തിന്റെ സ്നേഹത്തിനു നിങ്ങളെ സമര്‍പ്പിക്കുവാനും, നിങ്ങളുടെ ജീവിതത്തില്‍ ആകമാനം ഒരു മാറ്റംവരുത്തുവാന്‍ അതിനെ അനുവദിക്കുകയും ചെയ്യുക.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ അത്യന്തമായ സ്നേഹത്തിനായി ഞാന്‍ നന്ദിയുള്ളവന്‍ ആയിരിക്കുന്നു. അതേ പരിശുദ്ധാത്മാവേ, അങ്ങയുടെ സ്നേഹമുള്ള സാന്നിധ്യത്താല്‍ എന്റെ ഹൃദയത്തെ നിറയ്ക്കേണമേ. എന്റെ ഉള്ളിലെ മുറിവുകളെ സൌഖ്യമാക്കണമെന്നു ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു, യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● യേശു അത്തിമരത്തെ ശപിച്ചത് എന്തുകൊണ്ട്?● ദൈവം പ്രതിഫലം നല്കുന്ന ഒരുവനാണ്.
● കര്‍ത്താവ് ഒരുനാളും മാറിപോകുന്നില്ല.
● ഒരു ഉദ്ദേശത്തിനായി ജനിച്ചിരിക്കുന്നു
● ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
● ആത്മാവിന്റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 2
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 2
അഭിപ്രായങ്ങള്‍