english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. യുദ്ധത്തിനായുള്ള പരിശീലനം - II
അനുദിന മന്ന

യുദ്ധത്തിനായുള്ള പരിശീലനം - II

Saturday, 11th of March 2023
1 0 945
പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു. (2 തിമോഥെയോസ് 2:4).

അകപ്പെട്ടിരിക്കുന്നു എന്നതിന്‍റെ അര്‍ത്ഥമെന്താണ്?
അകപ്പെടുക എന്നാല്‍ പുറത്തുക്കടക്കുവാന്‍ അഥവാ സ്വതന്ത്രമാകുവാന്‍ പ്രയാസമേറിയ നിലയില്‍ സങ്കീര്‍ണ്ണമായി ചുറ്റപ്പെടുക, നെയ്തെടുക്കുക, ഒരുമിച്ചുചേര്‍ത്ത് പിണയ്ക്കുക എന്നൊക്കെയാകുന്നു അര്‍ത്ഥം.

ബ്രസിലിലെ വനാന്തരങ്ങളില്‍ മാറ്റഡോര്‍ അഥവാ "കൊലയാളി" എന്നറിയപ്പെടുന്ന അപകടകരമായ ഒരു ചെടിയുണ്ട്. മണ്ണില്‍ കനംകുറഞ്ഞ ഒരു തണ്ടായിട്ടാണ് അത് തുടങ്ങുന്നത്, എന്നാല്‍ അത് കാമ്പുള്ള ഒരു മരത്തെ കണ്ടുക്കഴിഞ്ഞാല്‍, തടിയ്ക്കുചുറ്റും വരിയുന്ന ഒരു സ്പര്‍ശനിയെ അത് പുറത്തുവിടുന്നു. ആ മരം വളരുന്നതിനനുസരിച്ച്, കൂടുതല്‍ കൂടുതല്‍ ആ തടിയെ വലിഞ്ഞുമുറുക്കുന്ന തരത്തിലുള്ള കൈത്തണ്ട്‌ പോലെയുള്ള ഒന്നിനെ അത് പുറപ്പെടുവിക്കുന്നു. ആ മരത്തിന്‍റെ മുകളില്‍ എത്തുന്നതുവരെ അത് പടര്‍ന്നുകൊണ്ടിരിക്കും, പിന്നീട് അത് മൊട്ടിടുകയും പുഷ്പിക്കയും ചെയ്യുന്നു. അങ്ങനെവരുമ്പോള്‍ ആ മരത്തിനു നിലനില്‍ക്കുവാന്‍ പ്രയാസമായി മാറുന്നു, മാത്രമല്ല ആ ചെടി മറ്റു വൃക്ഷങ്ങളിലേക്കും വ്യാപിക്കുവാന്‍ സാധ്യതയുണ്ട്. 

ആ മാറ്റഡോര്‍ പോലെ, ജീവിതത്തിന്‍റെ അനുദിന കാര്യങ്ങള്‍ക്ക് നിഗൂഢമായി നമ്മെ പിടിച്ചുവെക്കുവാന്‍ കഴിയും, ലോകത്തിനും, ജഡത്തിനും, പിശാചിനും എതിരായി നടന്നുകൊണ്ടിരിക്കുന്ന ആത്മീക യുദ്ധത്തില്‍ ക്രിസ്തുവിന്‍റെ പടയാളികള്‍ എന്ന നിലയില്‍ ഫലപ്രദമായുള്ള നമ്മുടെ ഇടപ്പെടലിനെ അത് നിര്‍വീര്യമാക്കുന്നു. നമ്മുടെ കണ്ണുകള്‍ ക്രിസ്തുവില്‍ കേന്ദ്രീകരിച്ചുകൊണ്ട്, ജാഗ്രതയോടെ ആയിരിക്കയും ലോകത്തിന്‍റെ കുരുക്കുകളിലേക്ക് നമ്മെ വശീകരിക്കുന്നതിനെ ചെറുക്കേണ്ടതും അനിവാര്യമാകുന്നു. എങ്കില്‍ മാത്രമേ ക്രിസ്തുവിലുള്ള നമ്മുടെ ആത്യന്തീക വിജയത്തിലേക്കുള്ള കയറ്റത്തില്‍ നമുക്ക് തുടരുവാന്‍ സാധിക്കുകയുള്ളൂ.

മുള്ളുകളുടെ ഇടയില്‍ രോമം പിടിക്കപ്പെട്ടുകിടക്കുന്ന ആടിനെക്കുറിച്ച് വിശദീകരിക്കുവാനും "കുടുങ്ങുക" എന്ന പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട വ്യത്യാസം കിടക്കുന്നത് ഉള്‍പ്പെടുന്നതായി മാറുക എന്നതും കുടുങ്ങപ്പെട്ടതായി മാറുക എന്നതും തമ്മിലാണ്.

നമ്മുടെ അധിപതിയായ ക്രിസ്തുവിന്‍റെ വിളിയെ നിറവേറ്റുന്നതിനും നമ്മെത്തന്നെ സ്വതന്ത്രരാക്കുന്നതിനും കഴിയാതെവണ്ണം ഈ ജീവിതത്തിലെ സാധാരണമായ കാര്യങ്ങള്‍ നമ്മെ വളരെയധികം വരിഞ്ഞുമുറുക്കി പരിമിതപ്പെടുത്തുമ്പോള്‍, നിത്യതയുടേതല്ലാത്ത പിന്‍തുടരുകളുടെ "മുള്ളുകളില്‍" നാം കുടുങ്ങിപോകുന്നു. നമ്മുടെ പ്രധാപ്പെട്ട ലക്ഷ്യം നമ്മുടെ അധിപതിയെ പ്രസാദിപ്പിക്കുക എന്നുള്ളതാണ്. 

സൈനീകപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരിക്കുന്ന സമയത്ത് ഒരു രാത്രിയില്‍, ഐതിഹാസികനായ മഹാനായ അലെക്സാണ്ടറിനു ഉറക്കം വന്നില്ല. അദ്ദേഹം തന്‍റെ പാളയത്തില്‍ കൂടി ഉലാത്തികൊണ്ടിരിക്കുമ്പോള്‍, മരണശിക്ഷയ്ക്ക് ഉതകുന്ന അപരാധമാകുന്ന, ജോലി സമയത്ത് ഗാഢമായ നിദ്രയിലായിരിക്കുന്ന ഒരു സൈനീകന്‍റെ ദേഹത്ത് തന്‍റെ കാലുകള്‍ തട്ടുവാന്‍ ഇടയായിത്തീര്‍ന്നു. ചില കേസുകളില്‍, ഔദ്യോഗീക സമയത്തെ ഉറക്കത്തിനുള്ള ശിക്ഷ പെട്ടെന്നുള്ള മരണശിക്ഷ ആയിരുന്നു. സൈന്യത്തിന്‍റെ അധിപനായ ഉദ്യോഗസ്ഥന്‍ ഉറങ്ങുന്ന പട്ടാളക്കാരന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീക്കൊളുത്തുമായിരുന്നു, അത് സഹിക്കുവാന്‍ കഴിയാത്ത ഒരു വിധിയായിരുന്നു.

ആ യുവ സൈനീകന്‍ ഉണര്‍ന്നുനോക്കിയപ്പോള്‍, താന്‍ ഉറങ്ങുന്നത് ആരാണ് കണ്ടുപിടിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കി അവന്‍ ഭയംകൊണ്ട് നിറയുവാന്‍ ഇടയായി. "കാവല്‍കാക്കുന്ന ജോലി ചെയ്യുമ്പോള്‍ ഉറങ്ങിയാല്‍ എന്തായിരിക്കും ശിക്ഷയെന്ന് നിനക്കറിയാമോ?" എന്ന് മഹാനായ അലക്സാണ്ടര്‍ കര്‍ശനമായ സ്വരത്തില്‍ അവനോടു ചോദിച്ചു. "അറിയാം സര്‍" എന്ന് ആ സൈനീകന്‍ മറുപടി നല്‍കി, അവന്‍റെ സ്വരം ഭയത്താല്‍ ഇടറുന്നുണ്ടായിരുന്നു.

പിന്നീട് നിന്‍റെ പേര്‍ എന്താണെന്ന് രാജാവ് അവനോടു ചോദിച്ചു, സര്‍ എന്‍റെ പേര്‍ "അലക്സാണ്ടര്‍" എന്നാകുന്നുവെന്ന് അവന്‍ മറുപടി നല്‍കി. അമ്പരപ്പോടെ മഹാനായ അലക്സാണ്ടര്‍ വീണ്ടും ചോദിച്ചു, "നിന്‍റെ പേര്‍ എന്താണ്?" "സര്‍ എന്‍റെ പേര്‍ അലക്സാണ്ടര്‍ എന്നാകുന്നു" എന്ന് ആ സൈനീകന്‍ രണ്ടാംപ്രാവശ്യവും ഉത്തരം നല്‍കി.

ഒരു തീരുമാനം എടുക്കുവാനുള്ള നിര്‍ണ്ണയത്തോടെ, മഹാനായ അലക്സാണ്ടര്‍ തന്‍റെ ശബ്ദം ഉയര്‍ത്തികൊണ്ട് ആ സൈനീകന്‍റെ പേരെന്താണെന്ന് ഒരിക്കല്‍ കൂടി ചോദിച്ചു. "സര്‍ എന്‍റെ പേര്‍ അലക്സാണ്ടര്‍ എന്നാകുന്നു" എന്ന് ആ പടയാളി ശാന്തമായി ഉത്തരം നല്‍കി.

അവന്‍റെ കണ്ണുകളിലേക്ക് നേരേ നോക്കിക്കൊണ്ട്‌, അചഞ്ചലമായ രൂക്ഷതയോടെ മഹാനായ അലക്സാണ്ടര്‍ ഇപ്രകാരം പറഞ്ഞു, "പടയാളിയെ, ഒന്നുകില്‍ നീ നിന്‍റെ പേര് മാറ്റണം അല്ലെങ്കില്‍ നീ നിന്‍റെ സ്വഭാവം മാറ്റണം".

ഈ കൂടിക്കാഴ്ച ആ സൈനീകനില്‍ ആഴമായ ഒരു മതിപ്പ് ഉളവാക്കുവാന്‍ ഇടയായി, പിന്നീട് ഒരിക്കലും അവന്‍ ജോലിസമയത്ത്‌ ഉറങ്ങുകയോ അപ്രകാരം പിടിക്കപ്പെടുകയോ ചെയ്തിട്ടില്ല. നാം ആരായിരിക്കുന്നു എന്നും എന്തിനുവേണ്ടി നാം നില്‍ക്കുന്നുവെന്നും ക്രിസ്ത്യാനികള്‍ എന്ന നമ്മുടെ പേര് പ്രതിനിധാനം ചെയ്യുന്നുവെന്നും, നമ്മുടെ സ്വഭാവം എപ്പോഴും അത് പ്രതിഫലിപ്പിക്കണമെന്നും ഇത് ശക്തമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

അതുപോലെ, മത്തായി 6:24ല്‍, യേശു നമുക്ക് ഒരു മുന്നറിയിപ്പ് നല്‍കികൊണ്ട് ഇങ്ങനെ പറയുന്നു, "രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമ്മോനെയും സേവിപ്പാൻ കഴികയില്ല". നാം ദൈവത്തെ സേവിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കയും ലോകപരമായ കാര്യങ്ങളെ പിന്തുടരുന്നതില്‍ കുടുങ്ങിപോകുവാന്‍ നമ്മെത്തന്നെ അനുവദിക്കാതിരിക്കയും വേണം.
പ്രാര്‍ത്ഥന
പിതാവേ, ഈ ലോകജീവിതത്തിലെ കാര്യങ്ങളില്‍ കുടുങ്ങിപോകാതെ എന്‍റെ ശ്രദ്ധ എന്‍റെ സൈന്യാധിപന്‍ ആയിരിക്കുന്ന അങ്ങയെ പ്രസാദിപ്പിക്കുന്നതില്‍ കേന്ദ്രീകരിക്കുവാന്‍ എന്നെ സഹായിക്കേണമേ. എന്‍റെ ആത്മീക വളര്‍ച്ചയേയും ദൈവരാജ്യത്തില്‍ ഫലം കായ്ക്കുന്നതിനേയും തടയുന്ന എല്ലാ ഇടര്‍ച്ചകളെയും ഒഴിവാക്കുവാന്‍ ആവശ്യമായ ശക്തിയും ജ്ഞാനവും എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● കര്‍ത്താവിനെ മഹത്വപ്പെടുത്തേണ്ടത് എങ്ങനെ
● സര്‍വ്വശക്തനായ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ച
● പരിശുദ്ധാത്മാവിന്‍റെ പേരുകളും ശീര്‍ഷകങ്ങളും: ദൈവത്തിന്‍റെ ആത്മാവ്
● താലന്തിനു മീതെയുള്ളതായ സ്വഭാവം
● ദിവസം 03:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● വാക്കുകളുടെ ശക്തി
● മന്ന, കല്പലകകള്‍, തളിര്‍ത്ത വടി
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ