പൌരാണീക എബ്രായ സംസ്കാരത്തില്‍, ഒരു വീടിന്‍റെ അകത്തെ ഭിത്തികളില്‍ പച്ചയും മഞ്ഞയും നിറമുള്ള വരകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് ഗൌരവപരമായ ഒരു പ്രശ്നം ഉണ്ടെന്നുള്ളതിന്‍റെ അടയാളമായിരുന്നു. ഒരു തരത്തിലുള്ള കുഷ്ഠരോഗം ആ വീടിനകത്ത് നാശം വിതയ്ക്കുന്നു എന്നതിന്‍റെ സൂചനയാണിത്. അതിനെ പരിശോധിക്കാതെ വിട്ടാല്‍, കുഷ്ഠം ആ വീട് മുഴുവനും പടരുകയും, ആ വീടിന്‍റെ ഭിത്തികള്‍ക്കും, തറയ്ക്കും, മേല്‍ക്കൂരയ്ക്കുപോലും കേടുപാട് വരുത്തുവാന്‍ ഇടയാകും.
അതിലുപരിയായി, ആ വീട്ടില്‍ താമസിക്കുന്ന ആളുകളുടെ ആരോഗ്യവും സുഖപ്രദമായ ജീവിതവും അപകടത്തിലാകും. മലിനമായ ഭിത്തികളും തറകളും ഒരു പുരോഹിതനെ വരുത്തി പരിശോധിപ്പിക്കണം, അദ്ദേഹം അത് പരിശോധിച്ച് അതിനെ വിലക്കണോ അതോ ശുദ്ധീകരിക്കണോ എന്ന് തീരുമാനിക്കും. (ലേവ്യാപുസ്തകം 14 വായിക്കുക). പാപത്തിന്‍റെ കഠിനതയേയും അത് പടര്‍ന്നുപിടിച്ചു ഉണ്ടാക്കാവുന്ന ദോഷഫലങ്ങളെ തടുക്കുവനായി പെട്ടെന്ന് ചെയ്യേണ്ട പ്രവര്‍ത്തികളെയുമാകുന്നു ഇത് ഓര്‍മ്മിപ്പിക്കുന്നത്. പഴയനിയമത്തില്‍, കുഷ്ഠമെന്നാല്‍ വലിയ ഭയവും ഒറ്റപ്പെടലും ഉളവാക്കുന്ന ഭീതിജനകമായ ഒരു വ്യാധിയായിരുന്നു. കുഷ്ഠം ഉണ്ടെന്ന് ആരിലെങ്കിലും നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞാല്‍ അവരെ അശുദ്ധര്‍ എന്ന് മുദ്രകുത്തി പട്ടണവാതിലിന്‍റെ പുറത്ത്, അവരുടെ കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുമായിരുന്നു. (ലേവ്യാപുസ്തകം 13:46). കുഷ്ഠം പാപത്തിന്‍റെ ഒരു അടയാളമായിരുന്നു, ഇതുതന്നെയാണ് നമ്മെ ദൈവത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും അകറ്റുന്നതും.
കുഷ്ഠം ചെറിയ ലക്ഷണങ്ങളോടെ ആരംഭിച്ചു അതിവേഗം പടര്‍ന്നുപ്പിടിക്കുന്നതുപോലെ തന്നെയാണ് പാപവും. ഇത് നമുക്ക് രാജാവായ ദാവീദില്‍ കാണുവാന്‍ സാധിക്കും, മോഹമെന്ന പാപം അവനില്‍ ആരംഭിക്കയും അത് ഒടുവില്‍ വ്യഭിചാരത്തിലെക്കും പിന്നീട് കുലപാതകത്തിലേക്കും അവനെ നയിക്കയും ചെയ്തു. (2 ശമുവേല്‍ 11). പാപത്തെ തടയുവാനുള്ള ചുവട് നാം എടുത്തില്ലെങ്കില്‍ അത് വേഗത്തില്‍ നിയന്ത്രിക്കുവാന്‍ കഴിയാത്ത നിലയില്‍ കൈവിട്ടുപോകുവാന്‍ ഇടയായിത്തീരും.
പാപത്തിന്‍റെ പരിണിതഫലം, കുഷ്ഠരോഗത്തിന്‍റെ അനന്തരഫലം പോലെത്തന്നെ അതികഠിനമായിരിക്കും. കുഷ്ഠം ശരീരത്തെ നശിപ്പിക്കയും, നാഡികള്‍ക്ക് കേടുപാട് വരുത്തുകയും അതിനു രൂപഭേദം സംഭവിപ്പിക്കയും ചെയ്യുന്നു. പാപം പ്രാണനെ നശിപ്പിക്കുന്നു, അത് നമ്മെ ദൈവത്തില്‍ നിന്നും അകറ്റുകയും നാശത്തിന്‍റെ പാതയിലേക്ക് നമ്മെ നയിക്കയും ചെയ്യുന്നു.
ലേവ്യാപുസ്തകം 13-14 അദ്ധ്യായങ്ങളില്‍, ഒരു കുഷ്ഠരോഗി ശുദ്ധനായിത്തീര്‍ന്നു എന്ന് പ്രഖ്യാപിക്കുന്നതിനു അവന്‍ കടന്നുപോകേണ്ടതായ പ്രക്രിയയെ സംബന്ധിച്ചു നാം കാണുന്നുണ്ട്. ഒരു പുരോഹിതന്‍ ആ വ്യക്തിയെ പരിശോധിക്കയും അവന്‍ അപ്പോഴും അശുദ്ധന്‍ ആണോ അതോ അല്ലയോ എന്ന് അദ്ദേഹം നിര്‍ണ്ണയിക്കയും ചെയ്യും. അവര്‍ അശുദ്ധര്‍ ആണെങ്കില്‍, തങ്ങള്‍ സൌഖ്യമാകുന്നതുവരെ പാളയത്തിനു പുറത്തു താമസിക്കേണ്ടത് ആവശ്യമാകുന്നു. അവര്‍ ശുദ്ധരായി എന്ന് പ്രഖ്യാപിക്കപ്പെട്ടതിനുശേഷം മാത്രമേ സമൂഹത്തിലേക്കു മടങ്ങിവരുവാന്‍ അവര്‍ക്ക് അനുവാദം ലഭിക്കുകയുള്ളൂ.
അതുപോലെതന്നെ, പാപത്തില്‍ നിന്നും ശുദ്ധമാകുവാന്‍ വേണ്ടി, നാം നമ്മുടെ പാപങ്ങളെ അനുതപിക്കയും ക്ഷമയ്ക്കായി അപേക്ഷിക്കയും വേണം. 1 യോഹന്നാന്‍ 1:9 പറയുന്നു, "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു". നാം നമ്മുടെ പാപങ്ങളെ അംഗീകരിച്ചുകൊണ്ട് അവയില്‍ നിന്നും പിന്തിരിയണം.
മര്‍ക്കൊസ് 1:40-45 വരെയുള്ള ഭാഗത്ത് പരാമര്‍ശിച്ചിരിക്കുന്ന യേശു കുഷ്ഠരോഗിയെ സൌഖ്യമാക്കുന്ന ചരിത്രം ശാരീരികവും ആത്മീകവുമായി യേശുവിനു എങ്ങനെ സൌഖ്യമാക്കുവാന്‍ കഴിയും എന്നതിന്‍റെ ശക്തമായ ഒരു ഉദാഹരണമാകുന്നു. കുഷ്ഠരോഗി യേശുവിന്‍റെ അടുക്കല്‍ വന്നു, തന്നെ സൌഖ്യമാക്കണമെന്ന് അപേക്ഷിച്ചു, യേശു അവനെ സ്പര്‍ശിച്ചുകൊണ്ട് പറഞ്ഞു "എനിക്ക് മനസ്സുണ്ട്. ശുദ്ധമാക". പെട്ടെന്ന് ആ മനുഷ്യന്‍ സൌഖ്യമുള്ളവനായി തീര്‍ന്നു.
ലേവ്യാപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, ശുദ്ധനായി എന്ന് പ്രഖ്യാപിക്കുവാനും യാഗം അര്‍പ്പിക്കുവാനും വേണ്ടി ഒരു കുഷ്ഠരോഗി തന്നെത്തന്നെ ഒരു പുരോഹിതനെ കാണിക്കണമായിരുന്നു. മര്‍ക്കൊസ് 1ല്‍, തന്‍റെ സൌഖ്യത്തിന്‍റെ ഒരു സാക്ഷ്യമായി പോയി പുരോഹിതനെ നിന്നെത്തന്നെ കാണിക്കുകയെന്ന് കര്‍ത്താവ് ആ കുഷ്ഠരോഗിക്ക് നിര്‍ദ്ദേശം നല്‍കുന്നു.
അതുപോലെ, ലേവ്യാപുസ്തകത്തില്‍ കാണുന്നതുപോലെ, തങ്ങള്‍ ശുദ്ധരായി എന്ന് പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാല്‍ ഒരു കുഷ്ഠരോഗിക്ക് അവരുടെ സമൂഹത്തില്‍ തിരികെചേരുവാന്‍ കഴിയുമായിരുന്നു. മര്‍ക്കൊസ് 1 ലും, സൌഖ്യമായ ആ കുഷ്ഠരോഗിയോട് യേശു ഇപ്രകാരം കല്പിക്കുന്നു, തന്‍റെ സമൂഹത്തിലേക്കു അവന്‍ തിരികെചേരുവാന്‍ അനുവദിക്കപ്പെടുവാന്‍ വേണ്ടി തന്നെത്തന്നെ പുരോഹിതനു കാണിക്കയും നിര്‍ദ്ദേശിക്കപ്പെട്ട യാഗങ്ങള്‍ അര്‍പ്പിക്കയും ചെയ്യുക.
അതുകൊണ്ട് നിങ്ങള്‍ നോക്കുക, നമ്മുടെ ആത്യന്തീകമായ സൌഖ്യദായകന്‍ കര്‍ത്താവായ യേശുവാകുന്നു, നമ്മുടെ ആത്മീകവും ശാരീരികവുമായ സകല രോഗങ്ങളെയും സൌഖ്യമാക്കുവാന്‍ അവനു കഴിയും. പാപത്തിന്‍റെ സകല ലജ്ജകളെയും ഒറ്റപ്പെടലുകളെയും എടുത്തുമാറ്റി ദൈവവുമായും മറ്റുള്ളവരുമായുമുള്ള ബന്ധത്തിലേക്ക് നമ്മെ തിരികെകൊണ്ടുവരുവാന്‍ അവനു കഴിയും. ആകയാല്‍ ക്ഷമയ്ക്കും പുനസ്ഥാപനത്തിനുമായി ഇന്നുമാത്രമല്ല, എപ്പോഴും നമ്മുടെ ആത്യന്തീകമായ സൌഖ്യദായകനായ യേശുവിങ്കലേക്ക് നോക്കുക.
പ്രാര്‍ത്ഥന
സ്നേഹമുള്ള പിതാവേ, അങ്ങയുടെ സ്പര്‍ശനത്താല്‍ കുഷ്ഠരോഗി സുഖം പ്രാപിച്ചതുപോലെ, എന്നെ തൊടുകയും, സൌഖ്യമാക്കുകയും, എന്നെ പരിപൂര്‍ണ്ണനാക്കുകയും ചെയ്യേണമേ. അങ്ങയുടെ സമൂഹത്തില്‍ ഞാന്‍ ശരിയായ സ്ഥാനം കണ്ടെത്തുകയും അങ്ങയുടെ ശക്തിയേയും മഹത്വത്തേയും കുറിച്ച് സാക്ഷീകരിക്കയും ചെയ്യുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിയമലംഘനത്തിന്റെ കെണിയില്‍ നിന്നും സ്വതന്ത്രരായി നില്ക്കുക● ഇത് പരിഹരിക്കുക
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #11
● റെഡ് അലര്‍ട്ട് (മുന്നറിയിപ്പ്)
● എങ്ങനെയാണ് അവന്റെ പുനരുത്ഥാനത്തിനു ഒരു സാക്ഷിയാകുന്നത്? - II
● ഭൂമിയുടെ ഉപ്പ്
● യഹോവയെ വിളിച്ചപേക്ഷിപ്പിന്
അഭിപ്രായങ്ങള്‍