"വീണുപോയ ദാവീദിൻ കൂടാരത്തെ ഞാൻ അന്നാളിൽ നിവിർത്തുകയും അതിന്‍റെ പിളർപ്പുകളെ അടയ്ക്കയും അവന്‍റെ ഇടിവുകളെ തീർക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണികയും ചെയ്യും". (ആമോസ് 9:11).
"റിപ്പയര്‍ ഷോപ്പ്" എന്ന ടെലിവിഷന്‍ പരിപാടി 2017 ല്‍ ആരംഭം കുറിച്ചതുമുതല്‍ ലക്ഷകണക്കിനു ആളുകളുടെ ഹൃദയത്തെ അത് കീഴടക്കുകയുണ്ടായി. (യുട്യൂബില്‍ അതിന്‍റെ ചില എപിസോഡുകള്‍ ഞാനും കണ്ടിട്ടുണ്ട്). ഈ പരിപാടിയുടെ ലളിതമായ രൂപകല്പന പ്രകാരം വിദഗ്ദ്ധരായ ഒരുകൂട്ടം പുനഃസ്ഥാപകര്‍ ആളുകളുടെ വിലപ്പിടിപ്പുള്ള വസ്തുക്കളെ അവരുടെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരികയാണ് ചെയ്യുന്നത്. പഴയ കളിപ്പാട്ടം മുതല്‍ ക്ലോക്കുകള്‍, പുരാതനമായ വീട്ടുപകരണങ്ങള്‍, ചിത്രരചനകള്‍ തുടങ്ങിയവ, ഈ പരിപാടിയിലെ ശില്പികളായിട്ടുള്ള സ്ത്രീപുരുഷന്മാര്‍ ഓരോ വസ്തുക്കളുടേയും തനതായ സൌന്ദര്യം വീണ്ടെടുക്കുവാന്‍ വേണ്ടി വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട്.
"റിപ്പയര്‍ ഷോപ്പ്" എന്ന പരിപാടിയെ മറ്റു സമാനമായ പരിപാടിയില്‍ നിന്നും വ്യത്യസ്തമാക്കുന്ന കാര്യം എന്തെന്നാല്‍ ആളുകള്‍ കൊണ്ടുവരുന്ന വസ്തുക്കളോടു അവര്‍ക്കുള്ള വൈകാരീകമായ ബന്ധമാകുന്നു. ഈ വസ്തുക്കളില്‍ അധികവും കുടുംബത്തിന്‍റെ ജംഗമസ്വത്തുക്കളോ അഥവാ തലമുറകളായി കൈമാറ്റം ചെയ്തുവന്ന പ്രിയപ്പെട്ട അവകാശവസ്തുക്കളോ ആയിരിക്കാം. ഈ സാധനങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടു കഴിയുമ്പോള്‍, ഭൌതീക വസ്തുക്കള്‍ക്ക് കേവലം പുതുജീവന്‍ നല്‍കുക മാത്രമല്ല, എന്നാല്‍ അതിനോട് ചേര്‍ന്നുനില്‍ക്കുന്ന ഓര്‍മ്മകള്‍ക്കും വികാരങ്ങള്‍ക്കും പുതുജീവന്‍ ലഭിക്കുന്നു.
തങ്ങളുടെ വസ്തുക്കള്‍ പുനഃസ്ഥാപിക്കപ്പെട്ടു എന്ന് കാണുമ്പോള്‍ അതിന്‍റെ ഉടമസ്ഥരുടെ പ്രതികരണം കാണുവാന്‍ സന്തോഷം നല്‍കുന്ന ഒരു കാര്യമാകുന്നു. ചിലര്‍ തങ്ങളുടെ ബാല്യകാലസ്മരണകള്‍ ഓര്‍ത്ത് വികാരംകൊള്ളുകയും കരയുകയും ചെയ്യും, മറ്റു ചിലര്‍ തങ്ങളുടെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ അതിന്‍റെ പ്രതാപത്തോടെ തിരികെ കിട്ടിയതില്‍ മതിമറന്ന് സന്തോഷിക്കയും ചെയ്യും. "റിപ്പയര്‍ ഷോപ്പ്" എന്ന പരിപാടി യു.കെ യിലും ലോകത്തിന്‍റെ മറ്റു ചില ഭാഗങ്ങളിലും പ്രിയപ്പെട്ട ഒരു പരിപാടിയായി മാറി, അത് കാണുവാന്‍ എളുപ്പവുമാണ് എന്തുകൊണ്ട്. വിലപ്പിടിപ്പുള്ള അവകാശങ്ങളുടെ മൂല്യവും പഴയ വസ്തുക്കളെ പുതുജീവനിലേക്ക് കൊണ്ടുവരുവാനുള്ള പുനഃസ്ഥാപനത്തിന്‍റെ ശക്തിയേയുമാകുന്നു ഈ പരിപാടിയില്‍ കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
പുനഃസ്ഥാപനം എന്നാല്‍ ഒരു വസ്തുവിനെ അതിന്‍റെ ആദ്യകാല സ്ഥിതിയിലേക്ക് പൂര്‍ണ്ണതയോടെയും മുഴുവനായും തിരികെകൊണ്ടുവരിക എന്നാണര്‍ത്ഥം. അതുപോലെതന്നെ, നമ്മുടെ പാപങ്ങള്‍ നിമിത്തവും മറ്റുള്ളവരുടെ പ്രവര്‍ത്തികള്‍ നിമിത്തവും തകര്‍ക്കപ്പെട്ട നമ്മെ ഓരോരുത്തരേയും വ്യക്തിപരമായി പുനഃസ്ഥാപിക്കാമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. ദൈവത്തിന്‍റെ സ്നേഹത്താലും കൃപയാലും, നമുക്ക് പൂര്‍ണ്ണമായ സ്ഥാനത്തേക്ക് പുനഃപ്രതിഷ്ഠക്കപ്പെടുവാനും കഴിഞ്ഞകാലങ്ങളിലെ നമ്മുടെ മുറിവുകളില്‍ നിന്നും സൌഖ്യമാകുവാനും സാധിക്കും.
തകര്‍ക്കപ്പെട്ട ആളുകളെ ദൈവം യഥാസ്ഥാനത്താക്കുന്നത് തകര്‍ച്ചയെ നാം ഭയക്കേണ്ട ആവശ്യമില്ലെന്നും അഥവാ തകര്‍ച്ചയില്‍ ദീര്‍ഘകാലങ്ങള്‍ നാം തുടരേണ്ടതായി വരികയില്ലെന്നുമുള്ള ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാകുന്നു. പകരമായി, ദൈവം നമ്മെ പൂര്‍ണ്ണമായ ഒരു സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരികയും പുതുക്കപ്പെട്ട പ്രത്യാശയും ശക്തിയുമായി ജിവിതത്തില്‍ മുന്നേറുവാന്‍ നമ്മെ അനുവദിക്കയും ചെയ്യുമെന്ന് നമുക്ക് അവനില്‍ വിശ്വസിക്കുവാന്‍ സാധിക്കണം. നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുവാനും നമ്മെ പുനഃസ്ഥാപിക്കുവാനും നാം ദൈവത്തെ അനുവദിക്കുമ്പോള്‍, ശരിയായ സൌഖ്യം നമുക്ക് അനുഭവിക്കുവാനും പ്രയാസമേറിയ സാഹചര്യങ്ങളുടെ നടുവില്‍ നമുക്ക് സമാധാനം കണ്ടെത്തുവാനും കഴിയും.
പുതിയനിയമത്തില്‍ ഉടനീളം, ജനങ്ങളെ സൌഖ്യമാക്കുകയും അവരെ വീണ്ടും പുതുതാക്കുകയും ചെയ്യുന്ന ആത്യന്തീകമായ പുനഃസ്ഥാപകനായ യേശുവിനെ നമുക്ക് കാണാം. യേശു ആരോഗ്യത്തെ, കാഴ്ചയെ. ജീവനെ പോലും പുനഃസ്ഥാപിക്കുന്നു. രക്തസ്രവക്കാരിയായ സ്ത്രീക്ക് തന്‍റെ ആരോഗ്യം തിരികെ ലഭിച്ചു. കുരുടനായ ബര്‍ത്തിമായിക്ക് അവന്‍റെ കാഴ്ച തിരിച്ചുകിട്ടുവാന്‍ ഇടയായി. നയിനിലെ വിധവയ്ക്ക് മരിച്ചുപോയ തന്‍റെ മകനെ തിരികെ ലഭിച്ചു. പത്രോസിനു തന്‍റെ ബിസിനസ്സിലെ പരാജയത്തില്‍ നിന്നും മുക്തി നേടുവാന്‍ കഴിഞ്ഞു, അങ്ങനെ പട്ടിക നീണ്ടുപോകുന്നു. എന്നാല്‍ അവന്‍റെ പുനഃസ്ഥാപനം ഭൌതീകമായതിന്‍റെ അപ്പുറത്തേക്ക് പോകുന്നു. യേശു ബന്ധങ്ങളേയും, അന്തസ്സിനേയും, ഉദ്ദേശങ്ങളെയും പുനഃസ്ഥാപിക്കുന്നു.
വേദപുസ്തകത്തില്‍ ഉടനീളം ഈ പുനഃസ്ഥാപനം എന്ന വിഷയത്തെ സംബന്ധിച്ചു നാം കാണുന്നുണ്ട്, സകലത്തേയും പുതുതാക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. "ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു". (വെളിപ്പാട് 21:5).
നാം ക്രിസ്തുവില്‍ വന്നുകഴിയുമ്പോള്‍, നാം ഒരു പുതിയ സൃഷ്ടിയായി മാറുന്നു, നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലെ പഴയ കാര്യങ്ങള്‍ എല്ലാം തീരുകയും എല്ലാം പുതിയതാകുകയും ചെയ്യുന്നു. (2 കൊരിന്ത്യര്‍ 5:17). ഈ രൂപാന്തരം കേവലം ശാരീരിക സൌന്ദര്യത്തില്‍ ഉണ്ടാകുന്നതല്ല മറിച്ച് നാം ആരായിരിക്കുന്നതില്‍ നിന്നും യഥാര്‍ത്ഥത്തില്‍ നാം ആരായിരിക്കണം എന്നതിലേക്കുള്ള പൂര്‍ണ്ണമായ ഒരു അഴിച്ചുപണിയാകുന്നു.
നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ പുനഃസ്ഥാപനത്തിന്‍റെ പ്രവര്‍ത്തി ജീവകാലം മുഴുവന്‍ നടുക്കുന്ന ഒരു പ്രക്രിയയാണ് അവിടെ നാം ദൈവത്തില്‍ നിരന്തരമായി പുതിയതായി കൊണ്ടിരിക്കുന്നു. നമ്മുടെ യഥാര്‍ത്ഥമായ അവസ്ഥയിലേക്ക് ദൈവം നമ്മെ കേവലം പുനഃസ്ഥാപിക്കുക മാത്രമല്ല പ്രത്യുത നാം മുമ്പ് ആയിരുന്നതിനേക്കാള്‍ ഏറ്റവും നല്ലതാക്കി നമ്മെ രൂപപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തിന്‍റെ പുനഃസ്ഥാപനത്തിന്‍റെ പ്രവര്‍ത്തികള്‍ നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ മാത്രം പരിമിതപ്പെടുന്നതല്ല മറിച്ച് നമുക്ക് ചുറ്റുമുള്ള ലോകത്തിലേക്കും അത് വ്യാപിക്കുന്നു, അവിടെ മറ്റുള്ളവരുടെ സൌഖ്യത്തിനും പുനഃസ്ഥാപനത്തിനുമായി ഒരു പ്രതിനിധി ആയിരിക്കുവാന്‍ വേണ്ടി നാം വിളിക്കപ്പെട്ടിരിക്കയാകുന്നു.
നിങ്ങള്‍ക്ക് ഇന്ന് പുനഃസ്ഥാപനം ആവശ്യമുണ്ടോ? ദൈവം നിങ്ങളെ അവന്‍റെ റിപ്പയര്‍ ഷോപ്പിലേക്ക് എടുക്കുകയും സ്നേഹത്തോടെ നിങ്ങളെ പുനഃസ്ഥാപിക്കയും ചെയ്യട്ടെ.
ഏറ്റുപറച്ചില്‍
പിതാവേ, നിന്‍റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ. (സങ്കീർത്തനം 51:12)
Join our WhatsApp Channel
Most Read
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 5● വിത്തിനെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന സത്യം
● ക്രിസ്ത്യാനികള്‍ക്ക് ഡോക്ടറുടെ അടുക്കല്‍ പോകുവാന്‍ കഴിയുമോ?
● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 24: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● പ്രാര്‍ത്ഥനയിലെ അത്യാവശ്യകത
● മഹത്വത്തിന്റെയും ശക്തിയുടേയും ഭാഷ - അന്യഭാഷ
അഭിപ്രായങ്ങള്‍