സദൃശ്യവാക്യങ്ങള്‍ 12:25 പറയുന്നു, "മനോവ്യസനം ഹേതുവായി മനുഷ്യന്‍റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു". ആശങ്കകളും വ്യാകുലതകളും ഈ തലമുറയിലെ മാത്രം പുതിയ ഒരു ആശയമല്ല എന്ന് ഈ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു; ഇത് ഒരിക്കലും പുതിയതല്ല. സത്യത്തില്‍ സഭാപ്രസംഗി 1:9 നമ്മോടു പറയുന്നു, "സൂര്യനു കീഴിൽ പുതുതായി യാതൊന്നും ഇല്ല". വേദപുസ്തക കാലയളവിലെ ജനങ്ങള്‍ പോലും വൈകാരീകമായ സമ്മര്‍ദ്ദങ്ങളും തളര്‍ച്ചകളും അഭിമുഖീകരിച്ചിരുന്നു.
തകര്‍ച്ചയെ നിങ്ങള്‍ എങ്ങനെ നിര്‍വചിക്കും?
നിങ്ങള്‍ക്ക് ലഭ്യമായിരിക്കുന്ന വിഭവങ്ങളെക്കാള്‍ നിങ്ങളില്‍ ആവശ്യപ്പെടാവുന്ന കാര്യങ്ങള്‍ അധികമായി തീരുമ്പോള്‍, അതാണ് തകര്‍ച്ചയ്ക്കുള്ള കൃത്യമായ നിര്‍വചനം. നിങ്ങള്‍ക്ക് ലഭ്യമായിരിക്കുന്ന വിഭവങ്ങളെക്കാള്‍ കൂടുതല്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നു എന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?കുറച്ചു കാലത്തേക്കു ആണെങ്കില്‍ പോലും, അങ്ങനെയുള്ള ഒരു ജീവിതം നിങ്ങള്‍ നയിച്ചാല്‍, നിങ്ങള്‍ ഒരു തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത് എന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
അമിതമായതും ദീര്‍ഘമായതുമായ സമ്മര്‍ദ്ദം മുഖാന്തിരം ഉണ്ടാകുന്ന ശാരീരികവും, വൈകാരീകവും, മാനസീകവുമായ തളര്‍ച്ചയാണ് നിശ്ശേഷീകരണം എന്ന അവസ്ഥകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് സംഭവിക്കുന്നത് ഒരു വ്യക്തി അമിതമായ ക്ഷീണം അനുഭവിക്കുമ്പോള്‍, വൈകാരീകമായി തളരുമ്പോള്‍, നിരന്തരമായ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയാതെ വരുമ്പോള്‍ ആകുന്നു. സമ്മര്‍ദ്ദം തുടരുമ്പോള്‍, ദൈവം തങ്ങളെ വിളിച്ചിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുവാനുള്ള താല്‍പര്യവും പ്രചോദനവും അവര്‍ക്ക് കുറയുവാന്‍ ആരംഭിക്കുന്നു. മുഴു ആരോഗ്യത്തിന്‍റെയും സ്വസ്ഥമായ ജീവിതത്തിന്‍റെയും ഒരു ഇടിവിലേക്ക് നിശ്ശേഷീകരണം നയിക്കുവാന്‍ ഇടയാക്കും. നിശ്ശേഷീകരണം അനുഭവിക്കുന്ന വ്യക്തികളെ മാത്രമല്ല അത് ബാധിക്കുന്നത് പ്രത്യുത അവരുടെ എല്ലാ ബന്ധങ്ങളും, മറ്റു സാഹചര്യങ്ങളും എല്ലാം അത് വിഷമയമായി മാറ്റുന്നു.
വീട്ടിലെ ബുള്‍ നായയെപോലെ ആലങ്കാരികമായി നിങ്ങള്‍ മാറ്റപ്പെടുന്നു. നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളുമായി സംസാരിക്കുവാന്‍ തുടങ്ങുമ്പോള്‍ ഒക്കെയും, നിങ്ങള്‍ അപ്രതീക്ഷിതമായി അവരോടു മുഖത്തടിച്ചതുപോലെ സംസാരിക്കുന്നു, അങ്ങനെ അവര്‍ വേദനിക്കയും പ്രയാസപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ ആയിത്തീരുകയും ചെയ്യുന്നു. ഒരു സാധാരണമായ സംസാരത്തിനായി വരുന്ന നിങ്ങളുടെ മക്കള്‍, പ്രകോപനമില്ലാതെയുള്ള നിങ്ങളുടെ ഉച്ചത്തിലുള്ള ഭാഷണം കാരണം അവരുടെ ഹൃദയത്തില്‍ അന്ധാളിച്ചു പോകുന്നു. നിങ്ങളുടെ സാന്നിധ്യത്തെ കുടുംബാംഗങ്ങള്‍ ചോദ്യം ചെയ്യുവാന്‍ ആരംഭിക്കുമ്പോള്‍ ഭവനത്തിലെ അന്തരീക്ഷം പിരിമുറുക്കമുള്ളതായി മാറുന്നു. നിങ്ങള്‍ ആഫീസില്‍ തന്നെ തങ്ങിയാല്‍ ഏറ്റവും നല്ലതായിരിക്കുമെന്ന് അവര്‍ ചിന്തിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു, അങ്ങനെ നിങ്ങളുടെ മുന്‍കൂട്ടി മനസ്സിലാക്കുവാന്‍ കഴിയാത്ത പെരുമാറ്റത്തില്‍ നിന്നും അകന്നുനില്‍ക്കുവാന്‍ സാധിക്കും.
വിനാശകരമായ വെള്ളപൊക്കത്തിന്‍റെ നടുവില്‍, ഒരു മനുഷ്യന്‍ തന്‍റെ വീടിന്‍റെ മുകളില്‍ ഒറ്റപ്പെടുവാന്‍ ഇടയായി, അദ്ദേഹം ശ്രദ്ധയോടെ ഇങ്ങനെ പ്രാര്‍ത്ഥിച്ചു, "ദൈവമേ, ദയവായി എന്നെ രക്ഷിക്കേണമേ". അവസാനമായി, ഒരു ഹെലികോപ്റ്റര്‍ വന്നു, അപ്പോള്‍ അവന്‍ ഇങ്ങനെ പ്രതികരിച്ചു, "ദൈവം എന്നെ രക്ഷിക്കും".
വെള്ളത്തിന്‍റെ നില ഉയര്‍ന്നുവരുന്നത് തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, ഒരു യന്ത്രബോട്ട് കടന്നുവന്നു, എന്നാല്‍ ആ മനുഷ്യന്‍ ഉറപ്പിച്ചു പിന്നെയും പറഞ്ഞു, "ദൈവം എന്നെ രക്ഷിക്കും". പ്രളയം തീവ്രമായികൊണ്ടിരുന്നു, അപ്പോള്‍ സമര്‍ത്ഥനായ ഒരു നീന്തല്‍ക്കാരന്‍ വന്നു, എന്നിട്ട് അവസാനത്തെ ലൈഫ് ജാക്കറ്റ് നല്‍കാമെന്ന് പറഞ്ഞു, അത് എടുക്കുവാന്‍ അദ്ദേഹത്തോടു കെഞ്ചി പറഞ്ഞുനോക്കി. എന്നിട്ടും ആ മനുഷ്യന്‍ അത് നിരാകരിച്ചു, ദൈവം തന്നെ രക്ഷിക്കും എന്ന് ഉറച്ചുകൊണ്ടിരുന്നു. അപ്പോള്‍, ജലപ്രളയ വെള്ളം ശക്തമായി വന്നു തന്നെ മൂടുവാന്‍ ഇടയായിത്തീര്‍ന്നു, അവനെ ഒഴുക്കികൊണ്ടുപോയി, അവസാനമായി സ്വര്‍ഗ്ഗത്തിലും എത്തി.
അവിടെ, എല്ലാവരും നിരനിരയായി നില്‍ക്കുകയാണ്, കര്‍ത്താവായ യേശുവിനെ കാണുവാനുള്ള ഒരു അവസരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കയാണ്. ഈ മനുഷ്യന്‍ ഒഴികെ ബാക്കിയെല്ലാവരും പുഞ്ചിരിക്കുകയാണ്, അവനു ഒരു നീരസം ഉണ്ടായിരുന്നു. യേശു അവന്‍റെ സമീപത്തേക്ക് വന്നു, തന്‍റെ കരം പിടിച്ചുകുലുക്കി, അവനെ സ്വര്‍ഗ്ഗത്തിലെക്ക് ക്ഷണിച്ചു, എന്നിട്ട് തന്‍റെ സന്തോഷമില്ലാത്ത മുഖഭാവത്തിന്‍റെ കാരണം അവനോടു ചോദിച്ചു. ആ മനുഷ്യന്‍ ഇങ്ങനെ പ്രതികരിച്ചു, "ഞാന്‍ മൂന്നു പ്രാവശ്യം പ്രാര്‍ത്ഥിച്ചു, എന്നാല്‍ അങ്ങ് എന്നെ രക്ഷിച്ചില്ല". യേശു മറുപടി പറഞ്ഞു, "ഓഹോ നിനക്കു അതാണോ പ്രയാസമുണ്ടാക്കിയത്".
കര്‍ത്താവായ യേശു ശാന്തമായി വിശദീകരിച്ചു, "എന്‍റെ മകനെ നമുക്ക് ചില കാര്യങ്ങള്‍ വ്യക്തമാക്കുവാനായിട്ടുണ്ട്. ഒന്നാമതായി, ഹെലികോപ്റ്റര്‍ വന്നപ്പോള്‍, നിന്നെ രക്ഷിക്കുവാന്‍ ഞാനാണ് അത് അയച്ചത്, എന്നാല്‍ നീ അത് സ്വീകരിച്ചില്ല. രണ്ടാമത്, ഞാന്‍ ലൈഫ് ബോട്ടും അയച്ചു, അതും നീ നിരാകരിച്ചു. അവസാനമായി, ഞാന്‍ വ്യക്തിപരമായി നിന്‍റെ അടുക്കല്‍ നീന്തിവന്നു, എന്നിട്ട് ലൈഫ് ജാക്കറ്റ് വാഗ്ദാനം ചെയ്തു, എന്നാല്‍ നീ എന്നെ പോലും അംഗീകരിച്ചില്ല".
ആ മനുഷ്യന്‍ അത് കേട്ടപ്പോള്‍, വ്യത്യസ്ത രീതിയില്‍ സഹായം വന്നുവെന്ന് അവന്‍ തിരിച്ചറിഞ്ഞു, എന്നാല്‍ അവന്‍റെ അമിതമായ പ്രതീക്ഷകള്‍ അവിടെ ഉണ്ടായിരുന്ന ദൈവീകമായ സഹായങ്ങളെ കാണുവാന്‍ കഴിയാതെ അവനെ അന്ധനാക്കി തീര്‍ത്തു. ആകയാല്‍ ദയവായി ഈ മനുഷ്യനെപോലെ ആയിരിക്കരുത്; ഈ സന്ദേശം ഒരു ജീവിതരേഖയായി കരുതുക.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, എന്‍റെ സങ്കേതവും ബലത്തിന്‍റെ ഉറവിടവും എന്‍റെ പ്രാണന്‍റെ വീണ്ടെടുപ്പുക്കാരനും അവിടുന്ന് ആയിരിക്കയാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ നിശ്ശേഷീകരണം അഭിമുഖീകരിക്കുമ്പോള്‍, ഞാന്‍ എപ്പോള്‍ ഒന്ന് നിന്നിട്ട്, നിയന്ത്രിക്കുവാനുള്ള ആഗ്രഹം വിട്ടുക്കളയുകയും മാറ്റമില്ലാത്ത അങ്ങയുടെ സ്നേഹത്തില്‍ ചാരേണ്ടത് എപ്പോഴാണെന്നും തിരിച്ചറിയുവാനുള്ള ജ്ഞാനം എനിക്ക് തരേണമേ. അങ്ങയുടെ സാന്നിധ്യത്തില്‍ ആശ്രയിക്കുവാനും, ക്ഷീണിച്ചിരിക്കുന്ന എന്‍റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കാന്‍ അങ്ങയുടെ സമാധാനത്തെ അനുവദിക്കുവാനും എന്നെ പഠിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● കൃതജ്ഞതയുടെ ഒരു പാഠം● ദൈവത്തിന്റെ കണ്ണാടി
● നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 2
● റെഡ് അലര്‍ട്ട് (മുന്നറിയിപ്പ്)
● ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 2
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 5
● നിങ്ങളുടെ വിടുതലിനെ ഇനി തടയുവാന്‍ കഴിയുകയില്ല
അഭിപ്രായങ്ങള്‍