ഇന്നത്തെ സമൂഹത്തില്‍, "അനുഗ്രഹം" എന്ന പദം പലപ്പോഴും സാധാരണമെന്ന നിലയില്‍ ഉപയോഗിക്കാറുണ്ട്, ലളിതമായ ഒരു വന്ദനത്തിനുപോലും. 'ദൈവം അനുഗ്രഹിക്കട്ടെ' എന്ന് പറയുകയും അതിനെ വിലകുറച്ചു കാണുകയും ചെയ്യുന്നത് ഒരു സാധാരണ പല്ലവിയായി മാറിയിരിക്കുന്നു, അനേകം ജനങ്ങള്‍ ഇതിനെ ഒരു അനുഗ്രഹമായിട്ടു ചിന്തിക്കുന്നില്ല എന്നത് വളരെ സാധാരണവും ചെറുപ്രായം മുതല്‍ പഠിച്ചുവന്നതുമായ കാര്യമാകുന്നു, മാത്രമല്ല ഭൂരിഭാഗം പേര്‍ക്കും അവര്‍ എന്തിനാണ് അത് പറഞ്ഞതെന്ന് പോലും അറിയില്ല.
എന്നിരുന്നാലും, വേദപുസ്തകത്തിന്‍റെ വീക്ഷണത്തില്‍, അനുഗ്രഹത്തിനു വളരെയധികം പ്രാധാന്യവും ശക്തിയുമുണ്ട്. ദൈവവചനത്തില്‍ ദൈവവും മനുഷ്യരും ഒരുപോലെ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്, അത് ആളുകളുടെ ഭാവിയെ വെളിപ്പെടുത്തികൊണ്ടും, തീരുമാനിച്ചുകൊണ്ടും, സ്ഥാപിച്ചുകൊണ്ടും ആയിരുന്നു.
അനുഗ്രഹത്തിന്‍റെ പ്രാധാന്യം വേദപുസ്തകത്തില്‍ പ്രകടമായിരിക്കുന്നു, അവിടെ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെയും അനുസരണത്തിന്‍റെയും അടിസ്ഥാനത്തില്‍ മരണമോ അഥവാ ജീവനോ, അനുഗ്രഹമോ അല്ലെങ്കില്‍ ശാപമോ തിരഞ്ഞെടുക്കുവാന്‍ ദൈവം യിസ്രായേലിനെ - നമ്മെയും - വിളിക്കുന്നു. ആവര്‍ത്തനം 30:15-16 വരെയുള്ള ഭാഗം പറയുന്നു, " ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്‍റെ മുമ്പിൽ വച്ചിരിക്കുന്നു. എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന് നിന്‍റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്‍റെ വഴികളിൽ നടപ്പാനും അവന്‍റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്നു".
ഉല്‍പത്തി 12:2-3 വരെയുള്ള ഭാഗത്ത് ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നു, "ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും". ഈ ദൈവീകമായ അനുഗ്രഹം അബ്രാഹാമിന്‍റെ ഭാവിയേയും അതുപോലെ അവന്‍റെ തലമുറയുടെ ഭാവിയേയും തീരുമാനിക്കയും ഉറപ്പിക്കയും ചെയ്തു.
മറ്റൊരു ഉദാഹരണം കാണുവാന്‍ കഴിയുന്നത് സംഖ്യാപുസ്തകം 6:24-26 വരെയുള്ള ഭാഗത്താണ്, അവിടെ താഴെ പറഞ്ഞിരിക്കുന്ന നിലയില്‍ യിസ്രായേല്‍ മക്കളെ അനുഗ്രഹിക്കുവാന്‍ അഹരോനോടും അവന്‍റെ പുത്രന്മാരോടും പറയുവാന്‍ യഹോവ മോശെയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നു: "യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്‍റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്‍റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ". ഈ അനുഗ്രഹം തന്‍റെ ജനത്തിന്മേലുള്ള ദൈവത്തിന്‍റെ സംരക്ഷണയുടേയും, പ്രീതിയുടെയും, സമാധാനത്തിന്‍റെയും ശക്തമായ സംബോധനം ആകുന്നു.
ശാപങ്ങള്‍ തുടര്‍ന്നുള്ള തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുവാന്‍ കഴിയുന്നതുപോലെ തന്നെ അനുഗ്രങ്ങളും വരും തലമുറകളിലേക്ക് പകരപ്പെടുവാന്‍ സാധിക്കും. ഉദാഹരണത്തിന്, ദൈവത്തിന്‍റെ ഉടമ്പടി അബ്രാഹാമില്‍ മാത്രം പരിമിതപ്പെടുന്നത് ആയിരുന്നില്ല, മറിച്ച് ഇത് അവന്‍റെ തലമുറകളിലേക്കും നീട്ടപ്പെടുവാന്‍ ഇടയായിത്തീര്‍ന്നു. (ഉല്‍പത്തി 12:2-3). അതിലുപരിയായി, പുറപ്പാട് 20:6 ല്‍, "എന്നെ സ്നേഹിച്ച് എന്‍റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു" എന്ന് കര്‍ത്താവ് വാഗ്ദത്തം ചെയ്യുന്നു. വിശ്വസ്തതയോടെ ആയിരുന്നുകൊണ്ട് വിവിധയിടങ്ങളില്‍ പരന്നുക്കിടക്കുന്ന അനേകം തലമുറകളുടെ മേല്‍ വരുന്ന ദൈവത്തിന്‍റെ അനുഗ്രഹത്തിന്‍റെ നിലനില്‍ക്കുന്ന സ്വഭാവത്തെ ഇത് എടുത്തുകാണിക്കുന്നു.
ഏറ്റുപറച്ചില്‍
എന്‍റെ ചെവി എന്‍റെ ദൈവമായ കര്‍ത്താവിന്‍റെ ശബ്ദത്തിനായി ശ്രദ്ധിച്ചിരിക്കുന്നു, ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന സകല അനുഗ്രഹങ്ങളും എന്‍റെ മേല്‍ വരികയും അത് എന്‍റെ മേല്‍ ഉണ്ടായിരിക്കയും ചെയ്യും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● 21 ദിവസങ്ങള് ഉപവാസം: ദിവസം #10● കൃപയുടെ ഒരു ചാലായി മാറുക
● കൌണ്ട് ഡൌണ് ആരംഭിക്കുന്നു
● നിങ്ങള് എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?
● നമുക്ക് ദൂതന്മാരോട് പ്രാര്ത്ഥിക്കുവാന് കഴിയുമോ?
● ദൈവത്തോട് അടുത്ത് ചെല്ലുക
● ആത്മീക വളര്ച്ചയെ നിശബ്ദമായി അമര്ത്തുന്നത്
അഭിപ്രായങ്ങള്‍