പ്രായമോ, പശ്ചാത്തലമോ അല്ലെങ്കില്‍ ആത്മീക വിശ്വാസമോ ഭേദമെന്യേ എല്ലാവരും അനുഭവിക്കുന്ന പൊതുവായുള്ള ഒരു വികാരമാണ് നിരാശയെന്നത്.
നിരാശ സകല വലിപ്പത്തിലും രൂപത്തിലും വരും.
പ്രതീക്ഷകള്‍ നടക്കാതെ വരുമ്പോള്‍, വിശ്വാസം തകരപ്പെടുമ്പോള്, അല്ലെങ്കില്‍ ആശയവിനിമയം മുറിഞ്ഞുപോകുമ്പോള്‍ ബന്ധങ്ങളിലും നിരാശ പ്രകടമാകാറുണ്ട്. ചില സമയങ്ങളില്‍, നാം നമ്മുടെ ഔദ്യോഗീക ജീവിതത്തിലും നിരാശയെ അഭിമുഖീകരിക്കാറുണ്ട്, അത് ജോലിയില്‍ ഉയര്‍ച്ച ലഭിക്കാതെ വരുമ്പോള്‍, ജോലി നഷ്ടപ്പെടുന്ന ഒരവസ്ഥ വരുമ്പോള്‍, അഥവാ നാം തിരഞ്ഞെടുത്തിരിക്കുന്ന ജോലിയില്‍ തൃപ്തരാകാതെ വരുമ്പോള്‍, ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചിലവുകള്‍, കടഭാരം, അല്ലെങ്കില്‍ സ്ഥിരമായുള്ള ഒരു വരുമാനം നിന്നുപോകുക എന്നിവയാല്‍ സാമ്പത്തീകമായി നിരാശകള്‍ സംഭവിക്കുവാന്‍ സാധ്യതയുണ്ട്. നമ്മുടെയോ അഥവാ നമ്മുടെ പ്രിയപ്പെട്ടവരുടെയൊ ആരോഗ്യപരമായ കാരണങ്ങളാല്‍ നിരാശ കടന്നുവരാറുണ്ട്. ഈ സാഹചര്യങ്ങള്‍ ശാരീരികവും മാനസീകവുമായി നമ്മെ ക്ലേശിപ്പിക്കുന്നതാകുന്നു.
വേദപുസ്തകത്തില്‍, നമുക്ക് സാറായുടെ (ഉല്പത്തി 21:1-3), റിബെക്കയുടെ (ഉല്പത്തി 25:21), റാഹേലിന്റെ (ഉല്പത്തി 30:22-24), അതുപോലെ ഹന്നയുടെ (1 ശമുവേല്‍ 1:19-20) ചരിത്രങ്ങള്‍ കാണുവാന്‍ കഴിയുന്നുണ്ട്. വര്‍ഷങ്ങളായി മക്കള്‍ ഇല്ലാതിരുന്നതിന്റെ നിരാശ അനുഭവിച്ചവരാണ് ഈ സ്ത്രീകള്‍ ഓരോരുത്തരും. പ്രവാചകനായ എലിയാവും ആഴമായ നിരാശയില്‍ കൂടി കടന്നുപോയ ഒരു വ്യക്തിയായിരുന്നു. തന്റെ ജീവനെ എടുത്തുകൊള്ളുവാന്‍ ദൈവത്തോടു അവന് പറയത്തക്കവണ്ണം താന്‍ നിരാശനായിത്തീര്‍ന്നു. (1 രാജാക്കന്മാര് 19:4).
നിരാശ അനുഭവിക്കുന്നത് ഒരു പാപമല്ല.
നിരാശ തോന്നുന്നത് ഒരിക്കലും ഒരു പാപമല്ല; നാം അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് നിര്‍ണ്ണായകമായ കാര്യം. നിരാശയുമായി ബന്ധപ്പെട്ട വികാരങ്ങളെ നാം കൈകാര്യം ചെയ്യുന്ന പ്രക്രിയ ശരിക്കും പ്രാധാന്യമുള്ള കാര്യംതന്നെയാണ്. നിങ്ങളുടെ നിരാശയെ ഏറ്റവും അവസാനമായി ഒരിക്കലും കാണരുത്. നിരാശകള്‍ വേദനാജനകം ആയിരിക്കുമ്പോള്‍ തന്നെ, വളര്‍ച്ചയ്ക്കും ആഴമായ അറിവിനുമുള്ള ഒരു വലിയ അവസരമായി മാറുവാനും അതിനു സാധിക്കും.
ജീവിതത്തിലെ നിരാശകളെ കൈകാര്യം ചെയ്യുവാനും അവയെ അതിജീവിക്കുവാനുമുള്ള വേദപുസ്തകപരമായ ചില വഴികളെ ഇവിടെ പരാമര്‍ശിക്കുന്നു.
1. "അവര്‍ക്ക്" നിങ്ങളെ ആവശ്യമില്ല എന്ന കാരണത്താല്‍, യേശു നിങ്ങളെ മറന്നുക്കളഞ്ഞു എന്നല്ല അതിനര്‍ത്ഥം.
യേശുക്രിസ്തുവില്‍ നമ്മുടെ വില മനസ്സിലാക്കുക എന്നത് പരമപ്രധാനമായ ഒരു കാര്യമാകുന്നു, പ്രത്യേകിച്ചും നിരാശകളെ അഭിമുഖീകരിക്കുമ്പോള്‍. പലപ്പോഴും നാം നമ്മുടെ തകര്‍ന്ന സാഹചര്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കയും അമിതമായി വിശകലനം ചെയ്യുകയും ചെയ്യുന്നു, അത് നമ്മെ ഇങ്ങനെയുള്ള ചിന്തയിലേക്ക് നയിക്കുന്നു, "ഞാന്‍ വിലയില്ലാത്തവനാണ്" അഥവാ "ഒരുപക്ഷേ ഞാന്‍ നിരാശയുള്ള ഒരു ജീവിതം നയിക്കുവാന്‍ വിധിക്കപ്പെട്ടവന് ആകുന്നു". എന്നാല്‍, ഈ ചിന്തകള്‍ നമ്മുടെ ശരിയായ സാദ്ധ്യതകളില്‍ നിന്നും നമ്മെ പുറകോട്ടു വലിക്കുക മാത്രമേ ചെയ്യുകയുള്ളൂ.
നിരാശയെ അതിജീവിക്കുവാന്‍, ദൈവം നമ്മെ ഒരിക്കലും താഴ്ത്തികളയുകയില്ല എന്നകാര്യം നാം ഓര്‍ക്കണം. നാം അഭിമുഖീകരിക്കുന്ന നിരാശകളില്‍ സങ്കടപ്പെടുകയും വിഷമിക്കയും ചെയ്യുന്നത് തികച്ചും സ്വാഭാവീകമായ കാര്യമാണ്, എന്നാല്‍ സകല പ്രതീക്ഷകളും കൈവിടുന്നത് ഒരു നല്ല തീരുമാനമല്ല. പകരം, ദൈവവചനത്തിന്റെ ശക്തിയെ നാം ധരിക്കയും നമ്മെ മുമ്പോട്ടു കുതിപ്പിക്കുന്ന ഒരു ഉത്പ്രേരകശക്തിയായി അതിനെ ഉപയോഗിക്കുകയും വേണം.
"ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു". (മത്തായി 28:20).
ജീവിതത്തിലെ വെല്ലുവിളികളുടെ നടുവിലും ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹവും പിന്തുണയും നമ്മെ നയിക്കുകയും, നമ്മുടെ തിരിച്ചടികളെ വളര്‍ച്ചയ്ക്കും സ്വയം കണ്ടെത്തലിനുമുള്ള അവസരമാക്കി അതിനെ മാറ്റുകയും ചെയ്യും. നിരാശയുടെ നിഷേധാത്മകതയില്‍ നിന്നും യേശുക്രിസ്തുവില്‍ കണ്ടെത്തുവാന്‍ കഴിയുന്ന പ്രത്യാശയിലേക്കും ശക്തിയിലേക്കും നമ്മുടെ ശ്രദ്ധയെ നാം മാറ്റുന്നതില്‍ കൂടി, നമുക്ക് നമ്മുടെ ഭയത്തേയും സംശയത്തെയും ജയിക്കുവാന്‍ കഴിയും, ഒടുവില്‍ അത് നമ്മെ കൂടുതല്‍ സംതൃപ്തിയും ലക്ഷ്യബോധവുമുള്ള ജീവിതത്തിലേക്ക് നടത്തുകയും ചെയ്യും.
2. നിങ്ങളുടെ ജീവിതത്തിന്റെ ഒരു വഴിത്തിരിവായി മാറുവാന്‍ നിരാശകള്‍ക്ക് കഴിയും.
ദൈവം നിങ്ങളുടെ ചരിത്രത്തെ തന്റെ മഹത്വത്തിനായി ഉപയോഗിക്കുമ്പോള്‍ നിരാശകള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു വഴിത്തിരിവായി മാറും. ലോകത്തെ മുഴുവനും സ്വാധീനിക്കയും പിടിച്ചുകുലുക്കുകയും ചെയ്യുന്ന സാക്ഷ്യവുമായി അനേകര്‍ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ട്.
തന്നെ നിരാശപ്പെടുത്തിയ തന്റെ സ്വന്തം സഹോദരന്മാരോട് യോസേഫ് പറഞ്ഞു, "നിങ്ങൾ എന്റെ നേരേ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ ഗുണമാക്കിത്തീർത്തു". (ഉല്പത്തി 50:20).
3. നിങ്ങളുടെ നിരാശകളെ തിരിച്ചറിയുകയും ദൈവവുമായി ഒരു കൂടിക്കാഴ്ചയ്ക്കുള്ള സമയം നിശ്ചയിക്കയും ചെയ്യുക
"മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു". (സങ്കീര്‍ത്തനം 147:3).
നിങ്ങളുടെ നിരാശയുടെ ചെറിയ മുറിവുകളെ മാരകമായ വൃണങ്ങളായി മാറുവാന്‍ നിങ്ങള്‍ അനുവദിക്കാതിരിക്കുന്നത് പ്രധാനപ്പെട്ട കാര്യമാകുന്നു. നാം നമ്മുടെ നിരാശകളെ അറിയുകയും മഹാവൈദ്യനായ യേശുക്രിസ്തുവിന്റെ സാന്ത്വനകരമായ സന്നിധിയില്‍ ആശ്വാസത്തിനായി കടന്നുവരികയും ചെയ്യുക എന്നത് നിര്‍ണ്ണായകമായ കാര്യമാകുന്നു. ജീവിതത്തിലെ വെല്ലുവിളികളെ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം കൂടാതെ, ഒറ്റയ്ക്ക് നേരിടുവാന്‍ ശ്രമിക്കുന്നത്, നമ്മെ കൂടുതല്‍ മുറിവുകളിലേക്കും നിരാശയിലേക്കും തള്ളിവിടുന്ന നിഷ്ഫലമായ പരിശ്രമം മാത്രമായിരിക്കും എന്നത് നാം ഓര്‍ക്കണം.
നിരാശയുടെ സമയങ്ങളില്‍ നാം യേശുവിങ്കലേക്ക് തിരിയുമ്പോള്‍, നാം അവന്റെ സൌഖ്യത്തിന്റെ സ്പര്ശനത്തിനായി നമ്മെത്തന്നെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്, അത് നമ്മുടെ തകര്‍ന്ന ഹൃദയത്തെ പണിയുവാനും നമ്മുടെ ആത്മാവിനെ സാന്ത്വനിപ്പിക്കുവാനും അവനെ അനുവദിക്കുന്നു. അവന്റെ സാന്നിധ്യത്തെ ആലിംഗനം ചെയ്യുന്നതില്‍ കൂടി, നമുക്ക് തനിയേ നിലനില്ക്കുവാന് കഴിയുകയില്ലയെന്നും ശരിക്കും മുന്നേറുവാന്‍ അവന്റെ പിന്തുണയാല്‍ മാത്രമേ കഴിയുകയുള്ളൂവെന്നും നാം അംഗീകരിക്കുകയാണ് ചെയ്യുന്നത്.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, താഴ്മയോടെ ഞാന്‍ അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു, എന്റെ സംരക്ഷണത്തിനായി അങ്ങേയ്ക്ക് പദ്ധതികള്‍ ഉണ്ടന്നും, എനിക്ക് ഒരു ശുഭഭാവി നല്കുവാനുള്ള നിരൂപണങ്ങള്‍ അങ്ങയുടെ പക്കല്‍ ഉണ്ടെന്നും ഞാന്‍ അറിയുന്നു. അങ്ങ് എപ്പോഴും എന്നോടുകൂടെ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട്, അചഞ്ചലമായ വിശ്വാസത്താല്‍ ജീവിതത്തിലെ നിരാശകളെ തരണം ചെയ്യുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 1● പ്രതിഫലനത്തിന് സമയം എടുക്കുക
● അകലം വിട്ടു പിന്തുടരുക
● നിങ്ങളുടെ അനുഭവങ്ങള്‍ വൃഥാവാക്കരുത്
● ആത്മീക നിയമങ്ങള്‍: സംസര്‍ഗ്ഗത്തിന്റെ നിയമം
● അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ :സൂചകം # 2
● ദൈവം പ്രതിഫലം നല്കുന്ന ഒരുവനാണ്.
അഭിപ്രായങ്ങള്‍