english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് എങ്ങനെ
അനുദിന മന്ന

നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് എങ്ങനെ

Wednesday, 10th of May 2023
1 0 660
Categories : Human Heart
സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്. (സദൃശ്യവാക്യങ്ങള്‍ 4:23).

വേറെ ആരെങ്കിലും നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുമെന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. ദൈവം നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുമെന്നോ, നിങ്ങളുടെ കൂട്ടുക്കാരന്‍ നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുമെന്നോ അഥവാ നിങ്ങളുടെ പാസ്റ്റര്‍ നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുമെന്നോ അല്ല ഇവിടെ പറയുന്നത്. നിങ്ങള്‍തന്നെ നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കേണ്ടത് അനിവാര്യമാകുന്നു എന്നാണ് ഇത് പറയുന്നത്.

നിങ്ങളുടെ ഹൃദയത്തെ വിശ്വസിക്കുക, നിങ്ങളുടെ ഹൃദയത്തെ പിന്‍പറ്റുക, നിങ്ങളുടെ ഹൃദയത്തെ കേള്‍ക്കുക എന്നാണ് ലോകം പറയുന്നതെന്ന് എനിക്കറിയാം. എന്നാല്‍ ഹൃദയത്തെ അനുഗമിക്കുവാന്‍ ദൈവവചനം പറയുന്നില്ല; പകരം നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്‍വാനാണ് ഇത് പറയുന്നത്. അത് എന്തിനെ പിന്തുടരണമെന്ന് അതിനെ പഠിപ്പിക്കുക.

നിങ്ങള്‍ എങ്ങനെയാണ് അത് ചെയ്യേണ്ടത്? സദൃശ്യവാക്യങ്ങള്‍ 4 ലെ ബാക്കിയുള്ള ഭാഗങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതായ നാലു കാര്യങ്ങളെ നമുക്ക് നല്‍കുന്നുണ്ട്:

1. നിങ്ങള്‍ എന്തിനെക്കുറിച്ച് സംസാരിക്കുന്നുവോ അതില്‍ ശ്രദ്ധയുള്ളവര്‍ ആയിരിക്കണം.
സദൃശ്യവാക്യങ്ങള്‍ 4:24: "വായുടെ വക്രത നിങ്കൽനിന്ന് നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്ന് അകറ്റുക". നിങ്ങള്‍ എന്തിനെക്കുറിച്ച് സംസാരിക്കുന്നുവോ അതിനു നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിക്കുവാന്‍ കഴിയും.

2. നിങ്ങള്‍ നോക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ശ്രദ്ധയുള്ളവര്‍ ആയിരിക്കണം.
സദൃശ്യവാക്യങ്ങള്‍ 4:25: "നിന്‍റെ കണ്ണ് നേരേ നോക്കട്ടെ; നിന്‍റെ കണ്ണിമ ചൊവ്വേ മുമ്പോട്ടു മിഴിക്കട്ടെ". എന്തിനെ (അല്ലെങ്കില്‍ ആരെ) ആകുന്നു നിങ്ങള്‍ നോക്കുന്നത്? ക്രിസ്തു മരിച്ച കാരണം വല്ലപ്പോഴും മാത്രമാണ് നമ്മെ പ്രോത്സാഹിപ്പിക്കുന്നത്.

3. നിങ്ങള്‍ എവിടെ പോകുന്നു എന്നത് സൂക്ഷിക്കുക. 
സദൃശ്യവാക്യങ്ങള്‍ 4:26: "നിന്‍റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ". പലപ്പോഴും, നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് - അതുപോലെ നിങ്ങള്‍ സംസാരിക്കുന്നതിനും നിങ്ങള്‍ നോക്കുന്നതിനും മാറ്റം വരുത്തുവാന്‍ - നിങ്ങള്‍ എവിടെ ആയിരിക്കുന്നുവോ അല്ലെങ്കില്‍ ആരുടെകൂടെ ആയിരിക്കുന്നുവോ എന്നതിന് മാറ്റം വരുത്തേണ്ടത് ആവശ്യമാകുന്നു. ആരോ ഇങ്ങനെ പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ ജനിച്ച കുടുംബത്തെ തിരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുവാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് നിങ്ങളുടെതാകുന്നു.

4. എന്തെങ്കിലും ദോഷമായി തോന്നുന്നുവെങ്കില്‍, അതില്‍ നിന്നും അകന്നുകൊള്‍ക. സദൃശ്യവാക്യങ്ങള്‍ 4:27: "ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; നിന്‍റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക". നല്ലതോ നിഷ്പക്ഷമായതോ ആയ എന്തെങ്കിലും കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ദൈവത്തെക്കാള്‍ പ്രധാന്യമുള്ളതായാല്‍ അത് ദോഷമായി മാറുവാന്‍ ഇടയായിത്തീരും. ഒരു നല്ല ഗെയിം കാണുക; നിങ്ങളുടെ ഇഷ്ടപ്പെട്ട ടീം തോല്‍ക്കുന്നത് ആഴ്ച മുഴുവനും നിങ്ങളെ കോപിഷ്ഠരും നിരാശിതരും ആക്കി മാറ്റുവാന്‍ തക്കവണ്ണം പ്രാധാന്യമുള്ളതായി മാറാത്തിടത്തോളം, അതില്‍ തെറ്റൊന്നുമില്ല.

5. മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണം എന്നുള്ളതിന് കര്‍ത്താവായ യേശു അവരോട് ഒരുപമ പറഞ്ഞു, (ലൂക്കോസ് 18:1). നിങ്ങളുടെ ഹൃദയം മടുത്തു പോകുന്നതില്‍ നിന്നും പ്രാര്‍ത്ഥന നിങ്ങളെ സൂക്ഷിക്കയും ബലപ്പെടുത്തുകയും ചെയ്യും. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്‌?

നാം പ്രാര്‍ത്ഥിക്കുമ്പോള്‍, സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. നാം ദൈവമുമ്പാകെ വന്ന് നമ്മുടെ അപേക്ഷകള്‍ ദൈവത്തെ അറിയിക്കുമ്പോള്‍ മാത്രമാണ് ഈ സമാധാനം വരുന്നത്.

പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്‌.

 2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

 3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, ഒരു കാര്യത്തിന്‍റെ വ്യക്തിയായി ജീവിക്കുവാന്‍ വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു. ബെഥാന്യയിലെ മറിയ ചെയ്തതുപോലെ നിരന്തരം അങ്ങയുടെ പാദപീഠത്തിങ്കല്‍ ഇരിക്കുവാന്‍ എന്നെ സഹായിക്കേണമേ. ഇന്ന് ഞാന്‍ പഠിച്ചതായ സകല കാര്യങ്ങളും പ്രായോഗീക തലത്തില്‍ കൊണ്ടുവരുവാനുള്ള കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

കുടുംബത്തിന്‍റെ രക്ഷ
കര്‍ത്താവേ, എന്‍റെ കുടുംബത്തിലെ രക്ഷിക്കപ്പെടാത്ത ഓരോ അംഗങ്ങളേയും അങ്ങയുടെ പരിശുദ്ധാത്മാവ് ബോധ്യപ്പെടുത്തുകയും അങ്ങയുടെ ദാനമായ രക്ഷ സ്വീകരിക്കുവാനുള്ള കൃപ അവര്‍ക്ക് നല്‍കുകയും ചെയ്യേണമേ. കര്‍ത്താവേ, അങ്ങയുടെ നന്മ എന്‍റെ കുടുംബത്തെ മാനസാന്തരത്തിലേക്കും യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യട്ടെ. അവരുടെ മനസ്സിനെ തുറക്കുകയും ക്രിസ്തുവിനെ കുറിച്ചുള്ള സത്യം അവരെ കാണിക്കയും ചെയ്യേണമേ.

സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ജീവിതത്തില്‍ തരിശായ അനുഭവത്തെ വളര്‍ത്തുന്ന അനുസരണക്കേടിന്‍റെ എല്ലാ ജഡീകമായ മനോഭാവങ്ങളും യേശുവിന്‍റെ നാമത്തില്‍ ഇന്ന് എന്നില്‍ നിന്നും പുറത്തുപോകട്ടെ.

കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, കെ എസ് എമ്മിലെ ഓരോ പാസ്റ്ററുടെ മേലും, ഗ്രൂപ്പിന്‍റെ നടത്തിപ്പുക്കാരുടെ മേലും, ജെ-12 ലീഡര്‍മാരുടെ മേലും അങ്ങയുടെ ആത്മാവ് വരുമാറാകട്ടെ. ആത്മീകമായും അങ്ങയുടെ സേവനത്തിലും വളരുവാന്‍ അവരെ ഇടയാക്കേണമേ.

രാജ്യം
പിതാവേ യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തിനു വിരോധമായുള്ള ദുഷ്ടന്‍റെ സകല തിന്മ നിറഞ്ഞ സങ്കല്‍പ്പങ്ങളും തകര്‍ന്നുവീഴട്ടെ, അങ്ങനെ ഞങ്ങളുടെ രാജ്യം മുന്നേറുവാനും പുരോഗതി പ്രാപിക്കുവാനും ഇടയാകട്ടെ.

Join our WhatsApp Channel


Most Read
● യേശു ശരിക്കും ഒരു വാള്‍ കൊണ്ടുവരുവാനാണോ വന്നത്?
● അശ്ലീലസാഹിത്യം
● ദൈവം നിങ്ങളുടെ ശരീരത്തെ കുറിച്ച് കരുതുന്നുണ്ടോ
● ജീവിതത്തിന്‍റെ മുന്നറിയിപ്പുകളെ ഗൌനിക്കുക
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
● ആരാണ് നിങ്ങളെ നയിക്കുന്നത്?
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #14
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ