അനുദിന മന്ന
കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുക
Tuesday, 13th of June 2023
1
0
1061
Categories :
Priorities
Workplace
മനുഷ്യൻ സർവലോകവും നേടീട്ടും തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? അല്ല, തന്‍റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? (മത്തായി 16:26).
എത്ര കഠിനമായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നല്ല മറിച്ച് എത്ര കാര്യക്ഷമമായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിലാണ് കാര്യം: കഠിനമായി ജോലി ചെയ്‌താല്‍ സമ്പന്നനായി മാറുമെന്നു ഒരു മനുഷ്യനോടു ചിലര്‍ പറഞ്ഞു. അവനു അറിയാവുന്ന കട്ടിയുള്ള ജോലി കുഴി കുഴിക്കുക എന്നതായിരുന്നു. അതുകൊണ്ട് തന്‍റെ വീട്ടുമുറ്റത്ത് വലിയ കുഴികള്‍ കുഴിക്കുവാന്‍ അവന്‍ തയ്യാറായി. അവന്‍ സമ്പന്നനായി മാറിയില്ല; മറിച്ച് അവനു ലഭിച്ചത് ശക്തമായ പുറംവേദനയായിരുന്നു. അവന്‍ കഠിനമായി അദ്ധ്വാനിച്ചു, എന്നാല്‍ അവന്‍ യാതൊരു മുന്‍ഗണനയും കൂടാതെ ലക്ഷ്യമില്ലാതെയാണ് പ്രവര്‍ത്തിച്ചത്.
പലപ്പോഴും ചോദിക്കപ്പെടുന്ന ലക്ഷകണക്കിനു ഡോളര്‍ വിലയുള്ള ചോദ്യം - എന്തുകൊണ്ടാണ് ജനങ്ങള്‍, സംഘടനകള്‍, അഥവാ ബിസിനസ്സുകള്‍ പരാജയപ്പെടുന്നത്? പ്രധാനപ്പെട്ട കാരണം 'മുന്‍ഗണനകളെ' കൈകാര്യം ചെയ്യുന്നതിലുള്ള പരാജയമാകുന്നു. വിദ്യാര്‍ത്ഥി: അവനോ അഥവാ അവളോ തന്‍റേതായ മുന്‍ഗണനകളെ - പഠനം, കൈകാര്യം ചെയ്യുന്നില്ല മറിച്ച് അത് സൌകര്യപ്രദമായി നീട്ടിവെച്ചുകൊണ്ടിരിക്കയാകുന്നു. ഒരു വിവാഹജീവിതം എടുക്കുക: ജീവിതപങ്കാളികളില്‍ ആരുംതന്നെ അടുത്ത ആളുമായി പ്രയോജനമുള്ള നിലയില്‍ സമയം ചിലവഴിക്കുന്നില്ല പകരം പ്രധാനമെന്ന് അവര്‍ക്ക് തോന്നുന്നതായ കാര്യങ്ങള്‍ തുടര്‍മാനമായി ചെയ്തുകൊണ്ടിരിക്കുകയാകുന്നു. ഇത് മുഴുലോകവും നേടിയിട്ടു തന്‍റെ ആത്മാവിനെ നഷ്ടപ്പെടുത്തിയ മനുഷ്യനെപോലെ ആയിരിക്കും.
നിങ്ങള്‍ക്ക് വളരുവാന്‍ കഴിയാതെ ആയിരിക്കുന്ന ചുറ്റുവട്ടത്തില്‍ തന്നെ നിങ്ങള്‍ കറങ്ങുന്നതായി തോന്നുന്നുണ്ടോ? നിങ്ങള്‍ എല്ലായ്പ്പോഴും ജീവിതത്തില്‍ നിരാശിതരായി മാറുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുള്ള നിങ്ങളുടെ മറുപടി "അതെ" എന്നാകുന്നുവെങ്കില്‍, നിങ്ങളുടെ ജീവിതത്തിലെ 'മുന്‍ഗണനകള്‍ എല്ലാം കുഴഞ്ഞുമറിഞ്ഞ' അവസ്ഥയില്‍ ആയിരിക്കുന്ന ഒരു വ്യക്തി നിങ്ങള്‍ ആകുവാന്‍ സാദ്ധ്യതയുണ്ട്.പ്രാര്‍ത്ഥനയോടും ദൈവവചനത്തോടും കൂടി നിങ്ങളുടെ ദിവസത്തെ ആരംഭിച്ചുകൊണ്ട് കര്‍ത്താവായ യേശുവിനെ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനയാക്കി മാറ്റുക. ഇത് ചെയ്‌താല്‍ അനേകം പ്രശ്നങ്ങളില്‍ നിന്നും ഹൃദയവേദനയില്‍ നിന്നും നിങ്ങള്‍ക്കു രക്ഷപ്പെടുവാന്‍ സാധിക്കും. ആത്മാവിന്‍റെ ശബ്ദത്തിനു നിങ്ങള്‍ ശ്രദ്ധ കൊടുക്കുമോ?
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
ദൈവമേ, അങ്ങ് എന്‍റെ ദൈവമാകുന്നു; അതികാലത്തെ ഞാന്‍ അങ്ങയെ അന്വേഷിക്കും. ഞാന്‍ അങ്ങയുടെ രാജ്യവും നീതിയും അന്വേഷിക്കുമ്പോള്‍, സകലവും എങ്കലേക്കു വന്നുചേരുവാന്‍ ഇടയാകും, യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും ശുശ്രൂഷിപ്പാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആര്‍ക്കും അടയ്ക്കുവാന്‍ കഴിയാത്ത വാതിലുകള്‍ അങ്ങ് എനിക്കുവേണ്ടിയും എന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും തുറക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (വെളിപ്പാട് 3:8)
സഭാ വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എല്ലാ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലെ കെ എസ് എം തത്സമയ സംപ്രേഷണ പരിപാടിയില്‍ ആയിരങ്ങള്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബത്തേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതം അനുഭവിക്കുവാന്‍ ഇടയാകട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം പറയുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരം അയയ്ക്കുകയും ഒരു ദേശമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട യശസ്സ് പുനഃസ്ഥാപിക്കയും ചെയ്യേണമേ.
Join our WhatsApp Channel
Most Read
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?● ഒരു രാജ്യത്തെ രക്ഷിച്ച കാത്തിരിപ്പ്
● ശപഥാർപ്പിത വസ്തുക്കള എടുത്തുകൊണ്ട് പോകുക
● നിലവിലുള്ള അധാര്‍മ്മികതയുടെ നടുവിലും സ്ഥിരതയോടെ നില്ക്കുക
● സാമ്പത്തീകമായ മുന്നേറ്റം
● ശുദ്ധീകരണം വ്യക്തമായി വിശദീകരിക്കുന്നു
● ഹന്നയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍
അഭിപ്രായങ്ങള്‍