english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നടപടി എടുക്കുക
അനുദിന മന്ന

നടപടി എടുക്കുക

Monday, 4th of September 2023
1 0 747
Categories : താഴ്മ (Humility) ദൈവവചനം (Word of God)
അവര്‍ സ്തംഭനത്തിനും ശാപത്തിനും വിഷയമായിത്തീരുമെന്നു ഞാന്‍ ഈ സ്ഥലത്തിനും നിവാസികള്‍ക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോള്‍ നിന്‍റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്‍റെ വസ്ത്രം കീറി എന്‍റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ടു ഞാനും നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവയുടെ അരുളപ്പാട്. (2 രാജാക്കന്മാര്‍ 22:19)

രാജാവായ യോശിയാവ് ദൈവവചനം കേട്ടപ്പോള്‍, അവന്‍റെ അന്തര്‍ഭാഗത്ത് കുറ്റബോധം ഉണ്ടാവുകയും മാനസാന്തരത്തിന്‍റെ അടയാളമായി അവന്‍ തന്‍റെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു.

യഹോവ പിന്നെയും ഹൂല്‍ദാ പ്രവാചകിയിലൂടെ സംസാരിച്ചു. "ഞാന്‍ ഈ സ്ഥലത്തിനു വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോള്‍" എന്ന പദപ്രയോഗം ശ്രദ്ധിക്കുക.

ഇവിടെ രസകരമായ കാര്യം എന്നത് യോശിയാവ് ദൂതന്മാരെ കാണുകയോ കേള്‍ക്കത്തക്കതായ ഒരു ശബ്ദം കേള്‍ക്കുകയോ ചെയ്തില്ല. രായസക്കാരനായ ശാഫാന്‍ ഒച്ചത്തില്‍ വായിച്ച ന്യായപ്രമാണം കേള്‍ക്കുകയാണ് ചെയ്തത്, എന്നിട്ടും യഹോവ സംസാരിച്ചു, "ഞാന്‍ അരുളിച്ചെയ്തതു നീ കേട്ടപ്പോള്‍".

ഇത് എന്നോടു പറയുന്നത് നാം ദൈവവചനം വായിക്കുമ്പോള്‍ ഒക്കെയും അഥവാ വചനം കേള്‍ക്കുമ്പോള്‍, കര്‍ത്താവ് നമ്മോടു നേരിട്ട് സംസാരിക്കുകയാണ്. നമുക്ക് പ്രത്യേകമായ ഒരു നാടകീയതയും ആവശ്യമില്ല; ഇത് കര്‍ത്താവ് തന്നെയാണ് സംസാരിക്കുന്നത്, ഈ യാഥാര്‍ത്ഥ്യം നാം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്‌.

അതുകൂടാതെ, പ്രവാചകിയായ ഹൂല്‍ദായിലൂടെ ദൈവം ഇപ്രകാരം സംസാരിക്കുകയുണ്ടായി, "നിന്‍റെ വസ്ത്രം കീറി എന്‍റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ടു ഞാനും നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു".

വീണ്ടും, യോശിയാവ് പ്രത്യേകമായ ഒരു പ്രാര്‍ത്ഥന കഴിച്ചതായിട്ടു വേദപുസ്തകം രേഖപ്പെടുത്തുന്നില്ല. അവന്‍ കരഞ്ഞു അവന്‍റെ വസ്ത്രങ്ങള്‍ കീറുകയുണ്ടായി (ആഴത്തിലുള്ള മാനസാന്തരത്തിന്‍റെ ഒരു അടയാളം). പ്രവര്‍ത്തി വാക്കുകളേക്കാള്‍ ശബ്ദത്തില്‍ സംസാരിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ പ്രവര്‍ത്തി നമ്മെ കേള്‍ക്കുവാന്‍ കര്‍ത്താവിനെ പ്രേരിപ്പിക്കുന്നു എന്ന് ഇത് എന്നോടു പറയുന്നു.

ചില ആളുകളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിക്കാതിരിക്കുന്നതിന്‍റെ മറ്റൊരു കാരണം ഇതായിരിക്കുമോ? അവ എല്ലാം പ്രവര്‍ത്തിയില്ലാതെ സംസാരം മാത്രമേയുള്ളൂ. വിശ്വാസത്തിനുള്ള എന്‍റെ നിര്‍വചനം: ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രവൃത്തി എന്നാണ്.

എന്‍റെ സുഹൃത്തെ, നിങ്ങളുടെ പ്രാര്‍ത്ഥനയുടെ മറുപടി നിങ്ങള്‍ക്ക്‌ പെട്ടെന്ന് കാണണമെങ്കില്‍, നിങ്ങള്‍ കേള്‍ക്കുന്ന വചനത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്ന് ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 

ഉദാഹരണത്തിന്, നിങ്ങള്‍ക്ക്‌ വിടുതല്‍ ആവശ്യമാണെങ്കില്‍,
യാക്കോബ് 4:7 പറയുന്നു, "ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്‍; പിശാചിനോട്‌ എതിര്‍ത്തു നില്പിന്‍; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും". 

ദൈവവചത്തിനു മുന്‍പില്‍ ഒരു സമര്‍പ്പണം നടക്കുന്നില്ല എങ്കില്‍, പിശാചു ഓടിപ്പോകുകയില്ല. എന്നാല്‍ നിങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ (നടപടി), പിശാചിനു നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഒരു വഴിക്കുള്ള ടിക്കറ്റും എടുത്തു ഓടിപോകുകയല്ലാതെ മറ്റ് ഒരു മാര്‍ഗ്ഗവുമില്ല.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വര്‍ദ്ധന
പിതാവേ, ഞാന്‍ ആരാണെന്ന് ബൈബിള്‍ പറയുന്നുവോ അതാണ്‌ ഞാന്‍, എനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ബൈബിള്‍ പറയുന്നുവോ അത് എനിക്ക് ചെയ്യുവാന്‍ കഴിയും, എനിക്ക് ഉണ്ടാകും എന്ന് ബൈബിള്‍ പറയുന്നത് എനിക്ക് ഉണ്ടാകും എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു.

പിതാവേ, കാഴ്ചയാല്‍ അല്ല വിശ്വാസത്താലാണ് ഞാന്‍ നടക്കുന്നത് എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19). എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും നന്മ ഒന്നും മുടങ്ങിപോകുകയില്ല. യേശുവിന്‍റെ നാമത്തില്‍.

കെ എസ് എം സഭ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, ഞങ്ങളുടെ എല്ലാ വഴികളിലും ഞങ്ങളെ കാക്കേണ്ടതിന് അങ്ങ് ഞങ്ങളെക്കുറിച്ച് അങ്ങയുടെ ദൂതന്മാരോടു കല്പിക്കും. യേശുവിന്‍റെ നാമത്തില്‍ പാസ്റ്റര്‍.മൈക്കിളിനും, തന്‍റെ കുടുംബത്തിനും, ടീമിലെ എല്ലാ അംഗങ്ങള്‍ക്കും, കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട എല്ലാ ആളുകള്‍ക്കു ചുറ്റിലും അങ്ങയുടെ വിശുദ്ധ ദൂതന്മാരെ അവിടുന്ന് അയയ്ക്കേണമേ. അവര്‍ക്കെതിരായുള്ള ഇരുട്ടിന്‍റെ എല്ലാ പ്രവര്‍ത്തികളെയും നശിപ്പിക്കേണമേ.

രാജ്യം 
പിതാവേ, അങ്ങയുടെ സമാധാനവും നീതിയും ഞങ്ങളുടെ രാജ്യത്തില്‍ നിറയുമാറാകട്ടെ. ഞങ്ങളുടെ രാജ്യത്തിനെതിരായുള്ള അന്ധകാരത്തിന്‍റെയും നശീകരണത്തിന്‍റെയും എല്ലാ ശക്തികളും നശിച്ചുപോകട്ടെ. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷം പടരുവാന്‍ ഇടയാകട്ടെ. യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● മാനുഷീക പ്രകൃതം
● സഭായോഗം മുടക്കി വീട്ടിലിരുന്നു ഓണ്‍ലൈനില്‍ സഭാ ശുശ്രൂഷകള്‍ കാണുന്നത് ഉചിതമാണോ?
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #19
● പരിശുദ്ധാത്മാവിന്‍റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #2
● സമാധാനം നമ്മുടെ അവകാശമാണ്
● അഗാപേ' സ്നേഹത്തില്‍ എങ്ങനെ വളരാം?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ