അനുദിന മന്ന
ശുദ്ധീകരണം വ്യക്തമായി വിശദീകരിക്കുന്നു
Wednesday, 6th of September 2023
1
0
944
Categories :
ശുദ്ധീകരണം (Sanctification)
1. ദൈവത്തോടു കൂടെ ശരിയായ രീതിയില്‍ നടക്കുകയും നിങ്ങളുടെ ആത്മീക ജീവിതത്തെ കുറിച്ച് ശരിയായ കരുതല്‍ നിലനിര്‍ത്തുകയും ചെയ്യുന്നതാണ് വിശുദ്ധീകരണം.
2. ദൈവ ഭയത്തില്‍ ജീവിക്കുക എന്നത് ഒരു ജീവിത ശൈലിയായി തീരുന്നതാണ് വിശുദ്ധീകരണം.
പൊത്തിഫെറിന്‍റെ ഭാര്യ യോസേഫിനെ വശീകരിക്കുവാന്‍ ശ്രമിച്ചു. തന്‍റെ പ്രിയപ്പെട്ടവരില്‍ നിന്നും കുടുംബത്തില്‍ നിന്നും അകലെയായിരുന്ന, അന്യദേശത്തു തനിച്ചായിരുന്ന യോസേഫ് തീര്‍ച്ചയായും ആ പരീക്ഷയില്‍ വീണുപോയേനെ. എന്നാല്‍ അവന്‍ പറഞ്ഞത് ശ്രദ്ധിക്കുക, "നീ മറ്റൊരുവന്‍റെ ഭാര്യയാണ്. ഞാന്‍ ഈ മഹാദോഷം പ്രവര്‍ത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു." (ഉല്പത്തി 39:9) യോസേഫിന്‍റെ ജീവിതം ദൈവഭയത്താല്‍ നിയന്ത്രിക്കപ്പെട്ടിരുന്നു.
3. എല്ലാ സമയങ്ങളിലും എല്ലായ്പ്പോഴും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ നോക്കുന്നതാണ് വിശുദ്ധീകരണം.
ലൂക്കോസ് 6:26 ന്‍റെ പരിഭാഷ ചെയ്യപ്പെട്ട ഒരു സന്ദേശത്തില്‍ നമുക്ക് ഇങ്ങനെ കാണാം, "മറ്റുള്ളവരുടെ അംഗീകാരത്തിനു വേണ്ടി മാത്രം നിങ്ങള്‍ ജീവിച്ചാല്‍, അവരെ കുറിച്ചു മുഖസ്തുതി പറഞ്ഞാല്‍, അവരെ ആഹ്ളാദിപ്പിക്കുന്ന കാര്യം ചെയ്‌താല്‍ പ്രശ്നങ്ങള്‍ തീര്‍ച്ചയായും മുന്‍പിലുണ്ട് എന്നറിയുക. പ്രശസ്തിക്ക് വേണ്ടിയുള്ള മത്സരം ശരിയായ മത്സരമല്ല. നിങ്ങളുടെ ദൌത്യം പ്രശസ്തി നേടുക എന്നതല്ല, മറിച്ച് സത്യമുള്ളവരായിരിക്കുക എന്നതാണ്."
ഒരു ക്രിസ്തീയ വനിത എനിക്ക് ഇങ്ങനെ എഴുതുകയുണ്ടായി, "ഞാന്‍ എന്‍റെ വിവാഹത്തില്‍ മദ്യം വിളമ്പിയില്ലെങ്കില്‍ ആളുകള്‍ എന്തു പറയും?" ഞാന്‍ തീര്‍ച്ചയായും അവളോടു ഒന്നും പറഞ്ഞില്ല. ദൈവം പറയുന്നതിനേക്കാള്‍ ആളുകള്‍ പറയുന്നതിനെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുന്ന അനേകര്‍ ഉണ്ടെന്നുള്ള കാര്യം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ.
എന്നാല്‍ മറ്റൊരു വിഭാഗം കൂടെയുണ്ട് (അത് വളരെ ചുരുക്കമാണ് എന്നുമാത്രം), അവര്‍ പറയുന്നു, "ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുകയില്ല പ്രത്യുത ദൈവത്തെ പ്രസാദിപ്പിക്കുന്നവര്‍ ആകും."
കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ തന്നെ വാക്കുകളാല്‍ വിശുദ്ധീകരണത്തെ ഇങ്ങനെ നിര്‍വചിക്കാം. "നീതിക്കു വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു തൃപ്തിവരും." (മത്തായി 5:6)
ഈ ലോകത്തിലെ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ വിശപ്പിനെക്കാളും ദാഹത്തെക്കാളും നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ വിശപ്പും ദാഹവും അധികം ആകുമ്പോള്‍, നിങ്ങള്‍ വിശുദ്ധീകരണത്തില്‍ നടക്കുവാന്‍ ഇടയാകും. ഈ വിശപ്പും ദാഹവും ദൈവത്തിനു മാത്രമേ നിങ്ങള്‍ക്ക് തരുവാന്‍ സാധിക്കുകയുള്ളൂ.
ആകയാല്‍, ദൈവത്തിന്‍റെ സാന്നിധ്യത്തിനായും, അവന്‍റെ വഴികള്‍ക്കായും ഉള്ള വിശപ്പിനും ദാഹത്തിനും വേണ്ടി ദിനംതോറും ദൈവത്തോടു ചോദിക്കും എന്ന് തീരുമാനിക്കുക. നിങ്ങള്‍ ഇത് ചെയ്യുമ്പോള്‍, നിങ്ങള്‍ വിശുദ്ധീകരിക്കപ്പെടുകയും കൂടുതലായി അവനെപോലെ ആകുകയും ചെയ്യും

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ അങ്ങയെ കൂടുതല്‍ കൂടുതല്‍ അറിയുവാനുള്ള ഒരു വിശപ്പും ദാഹവും എനിക്ക് നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍ തന്നെ. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
പിതാവാം ദൈവമേ, അങ്ങയുടെ വചനം പറയുന്നു, "ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു". (2 കൊരിന്ത്യര്‍ 7:10). എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി തീര്‍ന്നുവെന്ന യാഥാര്‍ഥ്യത്തിലേക്ക് ഞങ്ങളുടെ കണ്ണുകളെ തുറക്കുവാന്‍ അവിടുത്തേക്ക് മാത്രമേ കഴിയുകയുള്ളൂ. എന്‍റെ കുടുംബാംഗങ്ങള്‍ മാനസാന്തരപ്പെടുവാന്‍, അങ്ങേയ്ക്കായി സമര്‍പ്പിക്കുവാന്‍, രക്ഷിക്കപ്പെടുവാന്‍ വേണ്ടി ദൈവഹിതപ്രകാരമുള്ള ഒരു ദുഃഖം അവരില്‍ ഉണ്ടാകുവാന്‍ അങ്ങയുടെ ആത്മാവ് ചലിക്കുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
സാമ്പത്തീകമായ മുന്നേറ്റം
പിതാവേ, ലാഭമില്ലാത്ത അദ്ധ്വാനങ്ങളില്‍ നിന്നും ആശയകുഴപ്പമുള്ള പ്രവര്‍ത്തികളില്‍ നിന്നും എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, രാജ്യത്തിലുടനീളം ഉള്ളതായ ആയിരിക്കണക്കിനു കുടുംബങ്ങളില്‍ തത്സമയ പ്രക്ഷേപണം എത്തേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയെ രക്ഷകനും കര്‍ത്താവുമായി അറിയുവാന്‍ അവരെ ഇടയാക്കേണമേ. ബന്ധപ്പെടുന്ന ഓരോ വ്യക്തികളും വചനത്തിലും, ആരാധനയിലും, പ്രാര്‍ത്ഥനയിലും വളരുവാന്‍ സഹായിക്കേണമേ.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തിന്‍റെ നെടുകേയും കുറുകേയും അങ്ങയുടെ ആത്മാവിന്‍റെ ശക്തമായ ഒരു ചലനം ഉണ്ടാകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അതിന്‍റെ ഫലമായി സഭകളുടെ തുടര്‍മാനമായ വളര്‍ച്ചയും സഭകള്‍ക്ക് വിശാലതയും ഉണ്ടാകട്ടെ.
Join our WhatsApp Channel
Most Read
● സുഹൃത്ത് ആകാനുള്ള അപേക്ഷ: പ്രാര്ത്ഥനയോടെ തിരഞ്ഞെടുക്കുക.● നടപടി എടുക്കുക
● ദിവസം 19: 40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും
● പ്രാര്ത്ഥനയില്ലായ്മ ദിവ്യമായ പ്രവര്ത്തികളെ തടസ്സപ്പെടുത്തുന്നു
● ആളുകള്‍ ഒഴിവുകഴിവുകള് പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 1
● മനുഷ്യരുടെ സമ്പ്രദായങ്ങള്‍
● ദൈവത്താല് നല്കപ്പെട്ട ഒരു സ്വപ്നം
അഭിപ്രായങ്ങള്‍