അനുദിന മന്ന
ബഹുമാനവും അംഗീകാരവും പ്രാപിക്കുക
Sunday, 10th of September 2023
1
0
550
Categories :
Honour
Recognition
അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ അവന് പ്രത്യക്ഷനായി. പിന്നെ അവന്‍ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചു; അവന്‍റെ വിയര്‍പ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. (ലൂക്കൊസ് 22:43-44)
സ്ത്രീയോടു കല്പിച്ചത്:ഞാന്‍ നിനക്കു കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും ......................... നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതില്‍നിന്ന് അഹോവൃത്തി കഴിക്കും. (ഉല്‍പത്തി 3:16-17)
യേശു ഗെത്ശമന തോട്ടത്തില്‍ ആയിരുന്നപ്പോള്‍ അവന്‍ രക്തം ചൊരിഞ്ഞു. ഒരു വ്യക്തി അതികഠിനമായ വേദനയില്‍ ആകുമ്പോള്‍ തന്‍റെ രക്തധമനി പൊട്ടുകയും രക്തം സുഷിരങ്ങളില്‍ കൂടി പുറത്തേക്ക് ഒഴുകുകയും ചെയ്യുമെന്ന് വൈദ്യശാസ്ത്രം ഉറപ്പിക്കുന്നു. അത് തന്നെയാണ് ഗെത്ശമന തോട്ടത്തില്‍ ശരിക്കും യേശുവിനു സംഭവിച്ചത്.
നിങ്ങള്‍ ഏദെന്‍ തോട്ടത്തിലേക്ക് നോക്കിയാല്‍, ആദാമിനും ഹവ്വയ്ക്കും അധികാരവും ഇച്ഛാശക്തിയും എങ്ങനെ നഷ്ടമായി എന്ന് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും. ആകയാല്‍ ശ്രദ്ധിക്കുക ഇതെല്ലാം ആരംഭിച്ചത് ഒരു തോട്ടത്തിലാണ് അവസാനിക്കുന്നതും ഒരു തോട്ടത്തില്‍ ആണ്. ഏദെന്‍ തോട്ടത്തില്‍ ആദാമിന് നഷ്ടപ്പെട്ട അധികാരവും ഇച്ഛാശക്തിയും ഗെത്ശമന തോട്ടത്തില്‍വെച്ചു യേശു സാത്താനില്‍ നിന്നും തിരികെ എടുത്തു.
നിങ്ങള്‍ ഒരു വൈഷമ്യത്തില്‍ കൂടെ കടന്നുപോകുന്നു എങ്കില്‍, ഒരുപക്ഷേ നിങ്ങള്‍ക്ക് നിങ്ങളുടെ ഇച്ഛാശക്തി നഷ്ടപ്പെട്ടിട്ടുണ്ടാകാം. വിഷയങ്ങള്‍ എന്തുതന്നെ ആയാലും, നിങ്ങള്‍ക്ക് ഇപ്രകാരം പറഞ്ഞുകൊണ്ട് അത് വീണ്ടെടുക്കുവാന്‍ സാധിക്കും, "കര്‍ത്താവേ അങ്ങയുടെ രക്തത്താല്‍ എന്നെ കഴുകേണമേ. എന്‍റെ ജീവിതത്തിലേക്ക് വരേണമേ. അങ്ങയുടെ ഹിതം ചെയ്യുവാന്‍ വേണ്ടി എന്നെ ശക്തീകരിക്കേണമേ."
കഷ്ടതയുടെ പാനപാത്രം തന്നില്‍നിന്നും എടുക്കുവാനായി യേശു മൂന്നുവട്ടം പിതാവിനോടു പ്രാര്‍ത്ഥിച്ചു. എന്നാല്‍ പിന്നീട് അവന്‍ പറഞ്ഞു, "എങ്കിലും എന്‍റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ". നിങ്ങള്‍ക്ക് നഷ്ടമായ ഇച്ഛാശക്തി യേശുക്രിസ്തുവില്‍ നിങ്ങള്‍ക്ക് നേടിയെടുക്കുവാന്‍ സാധിക്കും.
യെശയ്യാവ് 50;6 പറയുന്നു, "അടിക്കുന്നവര്‍ക്ക് ഞാന്‍ എന്‍റെ മുതുകും രോമം പറിക്കുന്നവര്‍ക്ക് എന്‍റെ കവിളും കാണിച്ചുകൊടുത്തു." മുഖം ബഹുമാനത്തേയും പ്രീതിയെയും കുറിച്ച് സംസാരിക്കുന്നു. നാം യേശുവില്‍ കൂടി ബഹുമാനവും അംഗീകാരവും പ്രാപിക്കേണ്ടതിന് യേശു തന്‍റെ മുഖത്തില്‍ നിന്നും രക്തം ചൊരിഞ്ഞു. നിങ്ങളുടെ മുഖം അംഗീകരിക്കപ്പെടേണ്ടതിനു അവന്‍റെ മുഖം തകര്‍ക്കപ്പെട്ടു. ഇന്ന് അവന്‍ നിങ്ങളെ പുനരുദ്ധരിക്കേണ്ടതിനു ധൈര്യത്തോടെ ദൈവമുന്‍പാകെ കടന്നുവരിക. അവന്‍ നിങ്ങളുടെ എല്ലാ തകര്‍ച്ചയും നന്നാക്കി നിങ്ങളെ പൂര്‍ണ്ണരാക്കി തീര്‍ക്കും.

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
സ്വര്‍ഗീയ പിതാവേ, എന്നെ അനുഗ്രഹിക്കുന്നതിനായി ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. എനിക്ക് പകരം യാഗമായി തീരുവാന്‍ വേണ്ടി അങ്ങയുടെ പുത്രനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചതിനാല്‍ അങ്ങേക്ക് നന്ദി അര്‍പ്പിക്കുന്നു. ക്രിസ്തു എനിക്കായി സൂക്ഷിച്ചിരിക്കുന്ന അനുഗ്രഹങ്ങളെ ഞാന്‍ സ്വീകരിക്കുന്നു. അങ്ങയില്‍ നിന്നും വരുന്ന ബഹുമാനവും അംഗീകാരവും ഞാന്‍ സ്വീകരിച്ചു എല്ലാ മഹത്വവും ഞാന്‍ അങ്ങേക്ക് അര്‍പ്പിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ
യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബവും സഭയും പലവിധ ഉപദേശങ്ങളുടെ കാറ്റുകളാലോ അഥവാ മനുഷ്യരുടെ കൌശലങ്ങളാലോ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുകയോ മാറിപോകുകയോ ചെയ്യുകയില്ല എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബാംഗങ്ങളും സഭയും കൌശലപരമായ തന്ത്രങ്ങളില്‍ നിന്നും വഞ്ചനാപരമായ ഗൂഡാലോചനയില്‍ നിന്നും സംരക്ഷിക്കപ്പെടുകയും സൂക്ഷ്മതയോടെ മറച്ചുവെച്ചിരിക്കുന്ന അസത്യങ്ങളെ ഞങ്ങള്‍ വ്യക്തമായി കാണുകയും അവയെ പൂര്‍ണ്ണമായി ത്യജിക്കയും ചെയ്യുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെയും ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ ജനത്തിന്‍റെ ഇടയില്‍ അത്ഭുതങ്ങളും അടയാളങ്ങളും വീര്യ പ്രവൃത്തികളും ഉണ്ടാകുന്ന തരത്തിലുള്ള അങ്ങയുടെ ആത്മാവിന്‍റെ ഒരു പുതിയ അഭിഷേകത്താല്‍ പാസ്റ്റര്‍ മൈക്കിളിനേയും തന്‍റെ ടീമിലെ അംഗങ്ങളേയും അഭിഷേകം ചെയ്യേണമേ. ഇത് മുഖാന്തിരം ആളുകള്‍ അങ്ങയുടെ രാജ്യത്തോട് ചേര്‍ക്കപ്പെടുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ആളുകളുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും അനുതപിക്കയും യേശുവിനെ തങ്ങളുടെ രക്ഷിതാവും കര്‍ത്താവുമായി ഏറ്റുപറയുകയും ചെയ്യേണമേ.
Join our WhatsApp Channel
Most Read
● ഭയപ്പെടേണ്ട● ദൈവരാജ്യത്തിലെ താഴ്മയും ബഹുമാനവും
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 4
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
● ശീര്‍ഷകം: ജീവിതത്തിന്റെ കൊടുങ്കാറ്റുകളുടെ നടുവില്‍ വിശ്വാസം കണ്ടെത്തുക
● ആത്യന്തികമായ രഹസ്യം
● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -1
അഭിപ്രായങ്ങള്‍