"ഒടുവിൽ സഹോദരന്മാരേ, സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സൽക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊൾവിൻ". (ഫിലിപ്പിയര്‍ 4:8).
ചിന്തകളുടെയും, വികാരങ്ങളുടെയും, അനുഭവങ്ങളുടെയും തടസ്സമില്ലാത്ത തള്ളിക്കയറ്റത്താല്‍, ലക്കും ലഗാനുമില്ലാത്ത വേഗതയില്‍ പായുന്ന ഒരു തിരക്കേറിയ ദേശീയ പാതപോലെ പലപ്പോഴും ജിവിതം തോന്നിയേക്കാം. നാം ഉദ്ദേശിക്കുന്ന വഴിയില്‍ നിന്നും നമ്മെ തിരിച്ചുവിടുന്ന വെല്ലുവിളികളുടേയും, തടസ്സങ്ങളുടെയും, വഴിമാറിപോകലിന്‍റെയും കാരണങ്ങള്‍ ഓരോ ദിവസങ്ങളിലും ഉണ്ടായിവരുന്നു. അമിതഭാരം തോന്നുന്നതും വഴി തെറ്റുന്നതും എളുപ്പമാണ്.
അപ്പോസ്തലനായ പൌലോസിനു മനസ്സിന്‍റെ ശക്തി അറിയാമായിരുന്നു. നാം അഭിമുഖീകരിക്കേണ്ട തരത്തിലുള്ള ചിന്തകളെക്കുറിച്ച് അദ്ദേഹം ഫിലിപ്പ്യ ലേഖനത്തില്‍ അത്തരം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതില്‍ അതിശയിക്കാനില്ല. നമ്മുടെ ചിന്തകളെ നാം കാറുകളോട് ഉപമിക്കുകയാണെങ്കില്‍, സുരക്ഷിതവും, ആശ്രയയോഗ്യവും, പ്രയോജനപ്രദവുമായ വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്ന സെലക്ടീവ് ഡ്രൈവര്‍മാര്‍ ആകുവാനാണ് പൌലോസ് പ്രധാനമായും നമ്മെ ഉപദേശിക്കുന്നത്.
മാര്‍ഗ്ഗം തിരിച്ചറിയുക
"അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്‍റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞ്, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി". (2 കൊരിന്ത്യര്‍ 10:5).
നാം നമ്മുടെ യാത്രമാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നതിനു മുമ്പ്, നാം ഭൂപ്രകൃതിയെ സംബന്ധിച്ച് ആദ്യം അറിവുള്ളവര്‍ ആയിരിക്കണം. നമ്മുടെ ചിന്തകള്‍ക്കു നമ്മെ ഒന്നുകില്‍ ഉയര്‍ത്തുവാനോ അല്ലെങ്കില്‍ വഴിതെറ്റിക്കാനോ കഴിയുമെന്ന് തിരിച്ചറിയുക എന്നതാണ് ആദ്യത്തെ പടി. നമ്മുടെ ജീവിതത്തോടുള്ള ദൈവഹിതവുമായി പൊരുത്തപ്പെടുന്നു എന്ന് ഉറപ്പാക്കികൊണ്ട്, ഓരോ ചിന്തയേയും പിടിച്ചടക്കുവാനും വിശകലനം ചെയ്യുവാനും വേദപുസ്തകം നമുക്ക് നിര്‍ദ്ദേശം നല്‍കുന്നു.
ഒരു ഗതാഗതക്കുരുക്കില്‍, അശ്രദ്ധമായി ഒരു നിരയില്‍ നിന്നും മറ്റൊരു നിരയിലേക്ക് പായുന്ന കാര്‍ പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നു. അതുപോലെതന്നെ, വിവേചനമില്ലാതെ ചിന്തകള്‍ക്കിടയില്‍ ലക്ഷ്യമില്ലാതെ ഒഴുകുന്ന അനിയന്ത്രിതമായ മനസ്സ് ആത്മീയ തകര്‍ച്ചകള്‍ക്ക് സാദ്ധ്യതയുണ്ടാക്കുന്നു.
ശരിയായ വാഹനം തിരഞ്ഞെടുക്കുക
"ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍". (റോമര്‍ 12:2).
ഒരിക്കല്‍ നാം യാത്രമാര്‍ഗ്ഗം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, അടുത്ത ഘട്ടം ശരിയായ വാഹനം തിരഞ്ഞെടുക്കുക എന്നതാണ് - നാം ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനത്ത് നമ്മെ എത്തിക്കുന്ന ചിന്തകള്‍ തിരഞ്ഞെടുക്കുന്നു. ഇത് കേവലം ക്രിയാത്മകമായ ചിന്തകള്‍ മാത്രമല്ല; ഇത് രൂപാന്തിരപ്പെടുത്തുന്ന ചിന്തകളാണ്. നമ്മുടെ മനസ്സിനെ പുതുക്കുവാന്‍ അത് പരിശുദ്ധാത്മാവിനെ അനുവദിക്കുന്നു, അങ്ങനെ നമുക്ക് ദൈവത്തിന്‍റെ പൂര്‍ണ്ണമായ ഇഷ്ടം തിരിച്ചറിയുവാന്‍ സാധിക്കും.
സമര്‍ത്ഥമായി കൈകാര്യം ചെയ്യുക
"നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു". (സങ്കീര്‍ത്തനം 119:105).
മികച്ച ഡ്രൈവര്‍മാര്‍ക്ക് പോലും വാഹനഗതി നിയന്ത്രിക്കുവാന്‍ സഹായങ്ങള്‍ ആവശ്യമായിവരും. ദൈവവചനം നമുക്ക് വ്യക്തതയും ദിശാബോധവും നല്‍കികൊണ്ട് നമ്മുടെ ജി പി എസ് ആയി പ്രവര്‍ത്തിക്കുന്നു.ഉത്കണ്ഠകളുടെ മാര്‍ഗ്ഗതടസ്സങ്ങളോ, സംശയത്തിന്‍റെ കുഴികളോ നമുക്ക് മുന്പില്‍ വരുമ്പോള്‍, തിരുവചനം നമ്മെ ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരുന്നു.
പതിവായി വിശ്രമസ്ഥലം എടുക്കുക
"അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും". (മത്തായി 11:28).
ദീര്‍ഘദൂര യാത്രകള്‍ക്ക് ഇന്ധനം നിറയ്ക്കുവാനും, വിശ്രമത്തിനുമായി ഇടയ്ക്ക് നിര്‍ത്തേണ്ടത് ആവശ്യമാണ്. ജീവിതത്തിന്‍റെ തിക്കിലും തിരക്കിലും ഇടയില്‍, ദൈവസന്നിധിയില്‍ വിശ്രമിക്കുവാന്‍ ഒറ്റപ്പെട്ട സമയങ്ങള്‍ കണ്ടെത്തുക. ഈ നിമിഷങ്ങള്‍ ആത്മീകമായും വൈകാരീകമായും നമ്മെ പുനരുജ്ജീവിപ്പിക്കുകയും, നമ്മുടെ യാത്ര തുടരുന്നതിനുള്ള സഹിഷ്ണുത നല്‍കുകയും ചെയ്യുന്നു.
സുരക്ഷിതമായി എത്തിച്ചേരുക
"ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു". (2 തിമോഥെയോസ് 4:7).
പൌലോസ് ജീവിതത്തെ ഒരു ഓട്ടത്തോട് ഉപമിക്കുന്നു. എന്നാല്‍ ഒരു വിജയി മാത്രമുണ്ടാകുന്ന ഈ ഭൂമിയിലെ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി, എല്ലാവര്‍ക്കും ആ സ്വര്‍ഗ്ഗീയ സമാപന സ്ഥാനത്തു എത്തുവാന്‍ സാധിക്കും. പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍, ആ ഉദ്യമത്തില്‍ നിലനില്‍ക്കുക, സമര്‍ത്ഥമായി ജീവിതയാത്ര നിയന്ത്രിക്കുക, സത്യമായത്, ഘനമായത്, നീതിയായത്, നിർമ്മലമായത്, രമ്യമായത്, സൽക്കീർത്തിയായത്, സൽഗുണമോ, പുകഴ്ചയോ ഇങ്ങനെയുള്ള ചിന്തകളാല്‍ സജ്ജമാക്കപ്പെടുക എന്നതാണ്.
ഇന്ന്, നിങ്ങള്‍ ചിന്തകളുടെ തിരക്കുകള്‍ നിറഞ്ഞ ചക്രത്തിന്‍റെ പിന്നിലാണ്. നിങ്ങള്‍ ഒരു അശ്രദ്ധമായ ഡ്രൈവര്‍ ആയിരിക്കുമോ അതോ സമര്‍ത്ഥനായ ഒരു നിയന്ത്രിതാവ് ആയിരിക്കുമോ? തീരുമാനം നിങ്ങളുടെതാണ്. നിങ്ങള്‍ കൈകൊള്ളുന്ന യാത്രാമാര്‍ഗ്ഗം നിങ്ങളുടെ ലക്ഷ്യസ്ഥാനം നിര്‍ണ്ണയിക്കുന്നതുകൊണ്ട്, ബുദ്ധിയോടെ തീരുമാനിക്കുക.
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങ് ഇന്ന് എന്‍റെ ചിന്തകളെ നിയന്ത്രിക്കുവാനും എന്‍റെ ചുവടുകളെ നയിക്കുവാനും ഞാന്‍ അപേക്ഷിക്കുന്നു. അങ്ങയുടെ സമ്പൂര്‍ണ്ണമായ ഹിതത്തിലേക്ക് എന്നെ നടത്തേണമേ. ആമേന്‍.
Join our WhatsApp Channel
Most Read
● ശബ്ദകോലാഹലങ്ങള്‍ക്ക് മീതെ കരുണയ്ക്കായുള്ള ഒരു നിലവിളി● ജ്ഞാനവും സ്നേഹവും പ്രചോദകര്‍ എന്ന നിലയില്‍
● പാപത്തോടുള്ള മല്പിടുത്തം
● ആടിനെ കണ്ടെത്തിയതിന്റെ സന്തോഷം
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ബലത്തിന്‍റെ ആത്മാവ്
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ആലോചനയുടെ ആത്മാവ്
● സമാധാനത്തിനു നിങ്ങളെ എങ്ങനെ മാറ്റുവാന്‍ കഴിയുമെന്ന് പഠിക്കുക
അഭിപ്രായങ്ങള്‍