"നാം അവന്‍റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു". (എഫെസ്യര്‍ 2:10).
സാമൂഹീക നിലവാരം, ജോലിയിലെ വിജയം, മറ്റുള്ളവരുടെ അംഗീകാരം എന്നിവയുടെ അടിസ്ഥാനത്തില്‍ പലപ്പോഴും വൈശിഷ്ട്യത്തെ അളക്കുന്ന ഒരു ലോകത്തില്‍, നിങ്ങള്‍ വേണ്ടവിധം നല്ലവരല്ലെന്ന് തോന്നുവാന്‍ എളുപ്പമാണ്. ഒരുപക്ഷേ നിങ്ങള്‍ കേള്‍ക്കുന്നതായ ഉച്ചത്തിലുള്ള ശബ്ദം നിങ്ങള്‍ അസമര്‍ത്ഥനോ, അയോഗ്യനോ, അല്ലെങ്കില്‍ അപ്രധാന്യനോ എന്ന് പറയുന്നതായിരിക്കാം. എന്നാല്‍ ഇന്ന്, ഉന്നതമായ ഒരു സത്യത്തില്‍ നമ്മുടെ ഹൃദയങ്ങളെ ഉറപ്പിക്കാം: നിങ്ങള്‍ സ്വര്‍ഗ്ഗീയ പിതാവിന്‍റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയാകുന്നു എന്ന് പറയുന്ന ദൈവത്തിന്‍റെ ഉറപ്പിക്കുന്ന വാക്കുകളാകുന്നു.
നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അംഗീകാരത്തിന്‍റെ ഔന്നിത്യം ഒരു നിമിഷത്തേക്ക് ഉണ്ടാകുകയും അടുത്ത നിമിഷത്തില്‍ തന്നെ തിരസ്കരണത്തിന്‍റെ താഴ്ച അനുഭവപ്പെട്ടിട്ടുണ്ടോ? വൈകാരീകമായി തകര്‍ച്ച കൊണ്ടുവന്നേക്കാവുന്ന ഒരു വിനോദതീവണ്ടിപാതപോലെ ആകുന്നിത്. സദൃശ്യവാക്യങ്ങള്‍ 29:25 പറയുന്നു, "മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും". നമ്മുടെ സ്വയ മൂല്യം നാം മറ്റുള്ളവരില്‍ കാണുവാന്‍ ശ്രമിക്കുമ്പോള്‍, മാനുഷീക വികാരങ്ങളുടെയും ന്യായവിധിയുടേയും അസ്ഥിരതയ്ക്ക് നാം നമ്മെത്തന്നെ വിധേയരാക്കുന്നു.
വേലിയേറ്റം പോലെ ചാഞ്ചാടുന്ന മനുഷ്യരുടെ അഭിപ്രായങ്ങളില്‍ നിന്നും വ്യത്യസ്തമായി, നമ്മെ സംബന്ധിച്ചുള്ള ദൈവത്തിന്‍റെ വീക്ഷണം സ്ഥിരമായി നിലനില്‍ക്കുന്നു. സങ്കീര്‍ത്തനം 139:14ല്‍ സങ്കീര്‍ത്തനക്കാരന്‍ ഇപ്രകാരം പ്രഖ്യാപിക്കുന്നു, "ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ പ്രവൃത്തികൾ അദ്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു". മഹാനായ സൃഷ്ടിതാവായ ദൈവം, മനഃപൂര്‍വ്വവും കരുതലോടെയുമാണ് നമ്മെ ഒരുമിച്ച് നെയ്തെടുത്തത്.
ദൈവത്തിന്‍റെ ദൃഷ്ടിയിലെ നമ്മുടെ വൈശിഷ്ട്യത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ വസ്തുതകളില്‍ ഒന്ന് നമ്മുടെ വീണ്ടെടുപ്പില്‍ വെളിപ്പെട്ടിട്ടുണ്ട്. റോമര്‍ 5:8 നമ്മോടു പറയുന്നു, "ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു". നിങ്ങള്‍ മരണത്തിനു അര്‍ഹനായിരുന്നു. നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടതിനുശേഷം, നിങ്ങള്‍ക്ക് ക്ഷമ ലഭിക്കയും സ്വതന്ത്രരാകുകയും ചെയ്തു. കൊലൊസ്സ്യര്‍ 1:14 പറയുന്നു, "അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്".
ദൈവം നമ്മെ വെറുതെ സൃഷ്ടിച്ച് ലക്ഷ്യമില്ലാതെ അലയുവാന്‍ വേണ്ടി വിട്ടുകളയുകയല്ല ചെയ്തത്. യിരെമ്യാവ് 29:11 നമുക്ക് ഉറപ്പ് നല്‍കുന്നു, "നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്". അതുല്യമായ ഒരു ഉദ്ദേശത്തിനായി ദൈവം നമ്മെ സങ്കീര്‍ണ്ണമായി രൂപപ്പെടുത്തിയിരിക്കുന്നു, ഈ ദൈവീകമായ പദ്ധതിയുമായി നാം നമ്മെത്തന്നെ യോജിപ്പിക്കുമ്പോള്‍ ആകുന്നു നമ്മുടെ മാറ്റാനാകാത്ത വൈശിഷ്ട്യം നാം ശരിക്കും മനസ്സിലാക്കുവാന്‍ ആരംഭിക്കുന്നത്.
അതുകൊണ്ട്, നമ്മുടെ ശരിയായ വൈശിഷ്ട്യം മനസ്സിലാക്കുവാന്‍ നാം എവിടെക്കാണ് തിരിയേണ്ടത്? ദൈവത്തിന്‍റെ സാന്നിധ്യത്തെക്കാള്‍ കൂടുതലായി വേറെ എവിടേയും നോക്കേണ്ട. സെഫന്യാവ് 3:17 പറയുന്നു, "നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്‍റെ മധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്‍റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും".
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയില്‍ മാത്രം ഞാന്‍ എന്‍റെ വൈശിഷ്ട്യത്തെ കണ്ടെത്തട്ടെ. ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ എന്ന് എന്നോട് പറയുന്ന ശബ്ദങ്ങളെ നിശബ്ദമാക്കുകയും, ഞാന്‍ അങ്ങയുടെ ഉദ്ദേശത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന, അങ്ങയുടെ വിലയേറിയ സൃഷ്ടിയാകുന്നു ഞാന്‍ എന്ന ഉറപ്പുകൊണ്ട് എന്നെ നിറയ്ക്കുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● സന്ദര്ശനത്തിന്റെയും പ്രത്യക്ഷതയുടേയും ഇടയില്● അത്ഭുതമായതിലുള്ള പ്രവര്ത്തികള് :സൂചകം # 2
● വിത്തിനെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന സത്യം
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള് #2
● ദിവസം 15: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആത്മീക അഹങ്കാരത്തിന്റെ കെണി
● വാക്കുകളുടെ ശക്തി
അഭിപ്രായങ്ങള്‍