യെരിഹോവിന്‍റെ തിരക്കേറിയ വീഥികളില്‍ കൂടി, വലിയ സമ്പത്തുള്ളതായ ഒരു മനുഷ്യന്‍ തനിക്കു വിലകൊടുത്തു വാങ്ങുവാന്‍ സാധിക്കാത്ത എന്തോ ഒന്ന് അന്വേഷിച്ചുകൊണ്ട് അലഞ്ഞുകൊണ്ടിരുന്നു - അത് വീണ്ടെടുപ്പായിരുന്നു. "ശുദ്ധമായത്" എന്നര്‍ത്ഥം വരുന്നതായ സക്കായിയെന്ന അവന്‍റെ പേര്, ചുങ്കക്കാരനായി ജിവിതം നയിച്ചുകൊണ്ട്, അവന്‍റെ സ്വന്തമായ ആളുകളുടെ - യെഹൂദന്മാരുടെ- ചിലവില്‍ സ്വത്ത് സമ്പാദിച്ചത് തന്‍റെ ജീവിതത്തിനു തികച്ചും വിരുദ്ധമായ കാര്യമായിരുന്നു. എന്നാല്‍ അവന്‍റെ പേരും അവന്‍റെ ഭാവിയും പുനര്‍നിര്‍വചിച്ച ഒരു കൂടിക്കാഴ്ച അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ലൂക്കോസ് 19:1-2 ല്‍ എഴുതിയിരിക്കുന്ന സക്കായിയുടെ കഥ, അന്വേഷിക്കുന്ന ഹൃദയത്തിന്‍റെ രൂപാന്തരത്തിന്‍റെ ശക്തിയുടെ ഒരു സാക്ഷ്യത്തെ വര്‍ണ്ണിക്കുന്നതാണ്. അവന്‍റെ സാമൂഹീകമായ സ്ഥാനത്തിനും ദുഷ്പേരിനും അപ്പുറമായി, കര്‍ത്താവായ യേശുവിനെ കാണാനുള്ള സക്കായിയുടെ ആത്മാര്‍ത്ഥമായ ആഗ്രഹം അവന്‍റെ ജീവിതത്തിന്‍റെ സഞ്ചാരപഥത്തിനു മാറ്റം വരുത്തും. സദൃശ്യവാക്യങ്ങള്‍ 8:17 ഇപ്രകാരം വാഗ്ദത്തം ചെയ്യുന്നു, "എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും". അവന്‍റെ ശ്രമം വൃഥാവായില്ല.
ജനക്കൂട്ടം വളരെ കൂടുതലും ശബ്ദമുഖരിതവും ആയിരുന്നു, സക്കായി വളര്‍ച്ചയില്‍ കുറിയവനുമായിരുന്നു. എന്നാല്‍, അവന്‍റെ പരിമിതികള്‍ ഒരു മഹത്തായ വിശ്വാസത്തിലേക്കുള്ള ചവിട്ടുപടികള്‍ ആയിമാറി, അത് നാം ലൂക്കോസ് 19:3-4 വരെയുള്ള ഭാഗത്ത് വായിക്കുന്നുണ്ട്. അവനെപ്പോലെ തന്നെ, ദൈവത്തെ സംബന്ധിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ തടസ്സപ്പെടുത്തുന്ന നമ്മുടെ പോരായ്മകളും വീഴ്ചകളും പലപ്പോഴും നമ്മെ ഓര്‍മ്മിപ്പിക്കാറുണ്ട്. എന്നാല്‍ ബഹളത്തിനും വിമര്‍ശനത്തിനും മുകളില്‍ ഉയരുവാന്‍ വേണ്ടി ശിശുസമാനമായ ഒരു വിശ്വാസത്തിനു വേണ്ടിയാണ് കര്‍ത്താവ് നമ്മെ വിളിക്കുന്നത്. മത്തായി 18:3ല്‍, യേശു ഉപദേശിക്കുന്നത്, "നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു". ഒരു കൊച്ചുകുട്ടിയെപോലെ, യേശുവിനെ കാണുവാന്‍ ഒരു കാട്ടത്തിമേല്‍ തിടുക്കത്തില്‍ സക്കായി കയറുമ്പോള്‍ അതുതന്നെയാണ് അവനും ചെയ്തത്.
ആ കാട്ടത്തി മരം അവിടെ യാദൃശ്ചികമായി വന്നതല്ല. കൃപയുമായി സക്കായിയ്ക്ക് ഒരു കൂടിക്കാഴ്ച ഉണ്ടാകേണ്ടതിനുള്ള ഒരു വേദിയായി ദൈവം വളരെ മുമ്പുതന്നെ അവിടെ നട്ടുപിടിപ്പിച്ച ദൈവീകമായ ഒരു കരുതലായിരുന്നത്. 1 കൊരിന്ത്യര്‍ 2:9 നമ്മുടെ ഹൃദയത്തോടു ഇപ്രകാരം പറയുന്നു, "ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ". ഇതേ രീതിയില്‍, നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വളരെ മുമ്പുതന്നെ ദൈവം നിങ്ങള്‍ക്കായി കാര്യങ്ങള്‍ കരുതിയിട്ടുണ്ട്. നിങ്ങള്‍ ദൈവത്തെ അന്വേഷിക്കുമ്പോള്‍, ആ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വെളിപ്പെടുത്തികിട്ടും.
യേശു സമീപേ എത്തിയപ്പോള്‍, തങ്ങള്‍ മുന്‍കാല പരിചയക്കാരാകുന്നു എന്നപോലെ യേശു സക്കായിയെ പേരെടുത്ത് വിളിച്ചു. ഈ ദൈവീകമായ കൈമാറ്റത്തില്‍, യെശയ്യാവ് 43:1 ലെ പ്രതിധ്വനി നാം കാണുന്നു, "ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നെ". സക്കായിയുടെ ഭവനത്തിലേക്ക് യേശു തന്നെത്തന്നെ ക്ഷണിക്കുന്നു, അവന്‍റെ ഹൃദയത്തില്‍ വസിക്കുവാനുള്ള ആഴമായ ക്ഷണനത്തെയാണ് അത് കാണിക്കുന്നത്. ആള്‍കൂട്ടം പിറുപിറുത്തു, എന്നാല്‍ നഷ്ടപ്പെട്ടുപോയ മറ്റൊരു ആടിനെകൂടി കണ്ടെത്തിയതുകൊണ്ട് സ്വര്‍ഗ്ഗം ആനന്ദിച്ചു.
സക്കായിയുടെ കഥ നമ്മുടെ കഥയാകുന്നു. നാം കര്‍ത്താവിനെ അന്വേഷിക്കുമ്പോള്‍, നമ്മെ തടയുന്ന സകല പരിമിതികളേയും നാം അതിജീവിക്കും. താഴ്മയുടെ ഒരു സ്ഥലത്തേക്ക് വരുവാനുള്ള യേശുവിന്‍റെ ക്ഷണനം നാം സ്വീകരിക്കുമ്പോള്‍, നമ്മുടെ ജീവിതത്തെ മാത്രമല്ല നമ്മുടെ ഭവനത്തെയും രൂപാന്തരപ്പെടുത്തുന്ന കര്‍ത്താവായ യേശുവിന്‍റെ നിലനില്‍ക്കുന്ന സാന്നിധ്യം നാം കണ്ടെത്തും. അപ്പോള്‍ നാം സത്യത്തില്‍ വിശ്വാസത്തിന്‍റെ മക്കള്‍ എന്ന് വിളിക്കപ്പെടും.
പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അങ്ങയുടെ രൂപാന്തരം വരുത്തുന്ന കൃപയ്ക്കും കരുണയ്ക്കുമായി അവിടുത്തേക്ക് നന്ദി പറയുന്നു. ഞങ്ങളെ ആകമാനം മാറ്റുക അങ്ങനെ ഞങ്ങളുടെ വാക്കുകളും പ്രവര്‍ത്തികളും ഞങ്ങളുടെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അങ്ങയുടെ പ്രവര്‍ത്തിയെ ശരിയായ നിലയില്‍ പ്രതിഫലിപ്പിക്കുവാന്‍ ഇടയാകും. ആമേന്‍.
Join our WhatsApp Channel
Most Read
● വചനത്താൽ പ്രകാശം വരുന്നു● സാമ്പത്തീകമായി താറുമാറായ അവസ്ഥയില് നിന്നും പുറത്തുകടക്കുന്നത് എങ്ങനെ?
● യേശുവിന്‍റെ കര്തൃത്വത്തെ ഏറ്റുപറയുക
● ജീവിതത്തിന്‍റെ മുന്നറിയിപ്പുകളെ ഗൌനിക്കുക
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള് അടയ്ക്കുക - 1
● ഒരിക്കലും സാഹചര്യങ്ങളുടെ കരുണയില് അല്ല നില്ക്കുന്നത്
● പരിശുദ്ധാത്മാവിന്റെ വെളിപെടുത്തപ്പെട്ട മറ്റു വരങ്ങളും പ്രാപ്യമാക്കുക
അഭിപ്രായങ്ങള്‍