അനുദിന മന്ന
നിങ്ങളുടെ ബന്ധം നഷ്ടമാക്കരുത്
Thursday, 27th of June 2024
1
0
401
Categories :
ബന്ധിപ്പിച്ചിരിക്കുന്നു (Connected)
ഇന്നത്തെ കാലത്ത് നമുക്ക് ഏറ്റവും നല്ല സെല് ഫോണുകള് ഉണ്ട്. ചില സെല് ഫോണുകള് വളരെ വിലപ്പിടിപ്പുള്ളതാണ്, ചിലത് വാങ്ങിക്കുവാന് തക്കവണ്ണം വളരെ വിലകുറഞ്ഞതുമാണ്. നിങ്ങള്ക്ക് ഇപ്പോള് ഈ ഭൂമിയിലെ ഏറ്റവും വിലകൂടിയ ഫോണ് ഉണ്ടെങ്കിലും അത് ടവറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില് അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. അതില് ചില ഗെയിമുകള് കളിക്കുകയല്ലാതെ പ്രയോജനമുള്ളതൊന്നും നിങ്ങള്ക്ക് ചെയ്യുവാന് കഴിയുകയില്ല. ബന്ധപ്പെട്ടിരിക്കുക എന്നത് പ്രധാനപെട്ട കാര്യമാണ്.
എന്നില് വസിപ്പിന്; ഞാന് നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയില് വസിച്ചിട്ടല്ലാതെ സ്വയമായി കായിപ്പാന് കഴിയാത്തതുപോലെ എന്നില് വസിച്ചിട്ടല്ലാതെ നിങ്ങള്ക്കു കഴികയില്ല. (യോഹന്നാന് 15:4).
മുന്തിരിവള്ളിയുമായുള്ള ബന്ധം മാത്രമാണ് ജീവന് നല്കുന്നത്.
മുന്തിരിവള്ളിയുമായി നിങ്ങള് ബന്ധപ്പെട്ടിരുന്നാല് മാത്രമേ ഫലം പുറപ്പെടുവിക്കുവാന് സാധിക്കയുള്ളൂ.
വ്യാജം കാണിക്കുവാന് സാധിക്കാത്ത ചില കാര്യങ്ങള് ജീവിതത്തില് ഉണ്ട്. അതിലൊന്ന് നാം യേശുവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ചിലര് പരിശ്രമിക്കും, എന്നാല് കുറച്ചുകഴിഞ്ഞു മാത്രമേ അത് തെളിവായി വരികയുള്ളു.
ഞാന് ഒരു കൊമ്പിനെ ഒരു മരത്തോടു ഒട്ടിച്ചുവെച്ചാല്, ആ കൊമ്പു വളരുകയും അതില് ഇലയും ഫലങ്ങളും ഉണ്ടാകുകയും ചെയ്യുമോ? ഇല്ല. അത് ചത്തതാണ്. അത് കേവലം മരത്തില് ഒട്ടിച്ചിരിക്കുന്നതുകൊണ്ട് അത് യഥാര്ത്ഥമായി മരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അര്ത്ഥമില്ല. അത് മരത്തിന്റെ ജീവനുമായി- ആ കൊമ്പിനു ജീവന് ഉണ്ടാകുവാന് കഴിയുന്ന ജീവസത്ത നല്കുന്ന ജീവശക്തിയുമായി ബന്ധപ്പെട്ടിരിക്കേണ്ടത് ആവശ്യമാണ്.
കര്ത്താവായ യേശു പറഞ്ഞു, "എന്നില് വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവന് ഉണങ്ങിപ്പോകുന്നു; ആ വക ചേര്ത്തു തീയില് ഇടുന്നു". (യോഹന്നാന് 15:6).
യേശുവുമായി നാം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തോന്നിപ്പിക്കുവാന് നമുക്ക് എളുപ്പമാണ്. എന്നാല് നാം യഥാര്ത്ഥമായി ക്രിസ്തുവില് അല്ലെങ്കില്, അവന്റെ വചനത്തില് കൂടെ, പ്രാര്ത്ഥനയില് കൂടെ, കൂട്ടായ്മയില് കൂടെ അവനുമായി ബന്ധപ്പെട്ടിരിക്കുന്നില്ലെങ്കില്- നാമും മുന്തിരിവള്ളിയുമായി ബന്ധമില്ലാത്ത കൊമ്പുകളെ പോലെയാണ് അങ്ങനെ നമ്മുടെ വിശ്വാസം ഉണങ്ങിപ്പോകുവാന് ഇടയാകും.
അനേകം ആളുകള് ഞങ്ങളുടെ ആരാധനയില് സംബന്ധിക്കുന്നുണ്ട്, അതിനായി ഞാന് ദൈവത്തിനു നന്ദി പറയുന്നു. എന്നിരുന്നാലും, പലപ്പോഴും ആരാധന നടന്നുകൊണ്ടിരിക്കുമ്പോള് പലരും അവിടേയും ഇവിടേയും നോക്കിനില്ക്കുന്നത് ഞാന് കണ്ടിട്ടുണ്ട്. അവര് എളുപ്പത്തില് ശ്രദ്ധ വ്യതിചലിച്ചു പോകുകയും, മറ്റുള്ളവരുമായി സംസാരിക്കുകയും ചെയ്യും.
പങ്കെടുക്കുക എന്നത് കേവലം മതപരമായ ബാധ്യത പൂര്ത്തിയാക്കുന്നത് മാത്രമാണ്. ഇത് മാറ്റം കൊണ്ടുവരുന്ന ഒരു ബന്ധമാണ്. എങ്ങനെയാണ് നാം ഒരു ബന്ധം പണിതെടുക്കുന്നത്? ഒരു സമ്പര്ക്കമാണ് ബന്ധങ്ങളെ പണിയുകയും നിലനിര്ത്തുകയും ചെയ്യുന്നത്.
അതുകൊണ്ട് നിങ്ങള് ഒരു ആരാധനയില് സംബന്ധിക്കുമ്പോള്, ദൈവത്തിന്റെ ആത്മാവുമായി ബന്ധപ്പെട്ടിരിക്കുക. നിങ്ങള് പ്രാര്ത്ഥിക്കയോ നിങ്ങളുടെ വേദപുസ്തകം വായിക്കയോ ചെയ്യുമ്പോള്, ആ ബന്ധത്തില് ആയിരിക്കുക. എല്ലാ വ്യതിചലനങ്ങളേയും പുറത്താക്കുവാന് പരിശ്രമിക്കുക. വേഗത്തില് നിങ്ങള് ഫലങ്ങള് കാണുവാന് ഇടയാകും.
പ്രാര്ത്ഥന
കര്ത്താവായ യേശുവേ, അങ്ങ് സാക്ഷാല് സത്യമായ മുന്തിരിവള്ളി ആകുന്നു. അങ്ങയുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുവാന് എന്നെ സഹായിക്കേണമേ. അങ്ങേക്ക് മഹത്വവും ബഹുമാനവും നല്കുന്നതായ ഫലങ്ങള് എന്റെ ജീവിതം പുറപ്പെടുവിക്കട്ടെ. ആമേന്.
Join our WhatsApp Channel
Most Read
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന് സാദ്ധ്യമല്ല● യഹോവയെ വിളിച്ചപേക്ഷിപ്പിന്
● കൃത്യസമയത്ത് ഞായറാഴ്ച രാവിലെ എങ്ങനെ പള്ളിയിൽ പോകാം
● ആരാധന: സമാധാനത്തിലേക്കുള്ള താക്കോല്
● ഒരു പ്രാവചനീക വചനം ലഭിച്ചതിനുശേഷം ചെയ്യേണ്ടത് എന്ത്?
● നിങ്ങളുടെ രക്ഷയുടെ ദിവസം ആഘോഷിക്കുക
● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 1
അഭിപ്രായങ്ങള്