അനുദിന മന്ന
ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി
Sunday, 30th of June 2024
1
0
446
Categories :
ക്രിസ്തുവിന്റെ ദൈവത്വം (Deity of Christ)
വിശ്വസ്ത സാക്ഷിയും മരിച്ചവരില് ആദ്യജാതനും ഭൂരാജാക്കന്മാര്ക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കല്നിന്നും നിങ്ങള്ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല് വിടുവിച്ചു. (വെളിപ്പാട് 1:5)
മുകളില് പറഞ്ഞിരിക്കുന്ന വാക്യത്തില് കര്ത്താവായ യേശുക്രിസ്തുവിനു കൊടുത്തിരിക്കുന്ന മൂന്നാമത്തെ പേരാണ്: ഭൂരാജാക്കന്മാര്ക്ക് അധിപതി.
ലോകത്തില് ഇന്ന് നടക്കുന്ന പ്രശ്നങ്ങള് നാം കാണുമ്പോള്, ക്രിസ്തു യഥാര്ത്ഥമായി "ഭൂരാജാക്കന്മാര്ക്ക് അധിപതിയാണെന്ന്" ചിലപ്പോള് വിശ്വസിക്കുവാന് പ്രയാസമാണ്. ഇത് എന്തുകൊണ്ടെന്നാല് ക്രിസ്തുവിനു ഭൂമിയെ ഭരിക്കുവാനുള്ള അവകാശം ഉണ്ടെങ്കിലും, അവന് ഇപ്പോള് ഈ അധികാരം രാജാക്കന്മാരുടെമേലും രാജ്യങ്ങളുടെമേലും ഉപയോഗിക്കുന്നില്ല.
എദെന് തോട്ടത്തില് വെച്ച് ദൈവം ആദാമിനു നല്കിയ അധികാരം അവന് ഉപേക്ഷിച്ചപ്പോള് ലോക രാജ്യങ്ങളെ താല്ക്കാലികമായി നിയമപരമായി ഭരിക്കുവാനുള്ള അവകാശം സാത്താന് ലഭിച്ചു. വേദപുസ്തകത്തിലെ ഈ വാക്യങ്ങളെ വളരെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുക:
പിന്നെ പിശാച് അവനെ (യേശു) മേലോട്ട് കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തില് അവനു കാണിച്ചു: ഈ അധികാരമൊക്കെയും അതിന്റെ മഹത്ത്വവും നിനക്കു തരാം; അത് എങ്കല് ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഞാന് കൊടുക്കുന്നു. നീ എന്നെ നമസ്കരിച്ചാല് അതെല്ലാം നിന്റെതാകും എന്ന് അവനോടു പറഞ്ഞു. യേശു അവനോട്: നിന്റെ ദൈവമായ കര്ത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. (ലൂക്കോസ് 4:5-8).
സകല ആരാധനയ്ക്കും ആരാണ് യോഗ്യന് എന്ന് പിശാചിനോട് കര്ത്താവായ യേശു വളരെ വ്യക്തമായി പറഞ്ഞുവെങ്കിലും, ലോകത്തിലെ രാജ്യങ്ങളുടെ മേലുള്ള സാത്താന്റെ താല്ക്കാലിക അധികാരത്തെ യേശു ചോദ്യം ചെയ്യുന്നില്ല.
യേശുവിന്റെ ക്രൂശിലെ പ്രവൃത്തി പൂര്ത്തിയായപ്പോള്, സാത്താന്റെ തല തകര്ക്കപ്പെട്ടുവെന്ന് കര്ത്താവായ യേശു അറിഞ്ഞിരുന്നു. (യോഹന്നാന് 12:31).
കര്ത്താവായ യേശു മരണത്തില്നിന്നും ഉയര്ത്തെഴുന്നേറ്റ ശേഷം, അവന് ഇപ്രകാരം പ്രഖ്യാപിച്ചു, "സ്വര്ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു". (മത്തായി 28:18).
ഇന്ന്, ഭൂമിയിലെ രാജാക്കന്മാരുടെ ഹൃദയത്തെ നിയന്ത്രിക്കുന്നത് കര്ത്താവാണ്.
രാജാവിന്റെ ഹൃദയം യഹോവയുടെ കൈയില് നീര്ത്തോടുകണക്കെ ഇരിക്കുന്നു; തനിക്ക് ഇഷ്ടമുള്ളേടത്തേയ്ക്ക് ഒക്കെയും അവന് അതിനെ തിരിക്കുന്നു. (സദൃശ്യവാക്യങ്ങള് 21:1).
അതിന്റെ അര്ത്ഥം ദൈവത്തിന്റെ ഹിതം നമ്മുടെ ദേശത്തിന്മേല് നടക്കേണ്ടതിനും നമ്മുടെ ഭരണാധികാരികള് ദൈവത്തെ അന്വേഷിച്ചു അവനെ കേള്ക്കേണ്ടതിനും നാം പ്രാര്ത്ഥിക്കണം എന്നതാണ്. അവര് ദൈവീക ആലോചനയാല് ചുറ്റപ്പെടേണ്ടതിനും, വളരെ പ്രധാനമായി, നമ്മുടെ അധികാരികള് ദൈവത്തേയും യേശുക്രിസ്തുവിലുള്ള വിശ്വാസത്താല് കൂടി മാത്രം ലഭിക്കുന്ന രക്ഷയേയും വ്യക്തിപരമായി അറിയണം എന്നും നാം പ്രാര്ത്ഥിക്കണം.

പ്രാര്ത്ഥന
1. പിതാവേ, വിവേചന ഹൃദയമുള്ള, ധീരമായ വിശ്വാസമുള്ള, അങ്ങയുടെ സ്വഭാവത്തെ മാതൃകയാക്കുന്ന ബുദ്ധിയുള്ള മനസ്സുള്ള അധികാരികളെ ഈ ദേശത്തു എഴുന്നേല്പ്പിക്കേണമേ.
2. പിതാവേ, അധികാരികളുടെ ഹൃദയത്തെ തിരിക്കുവാനുള്ള ശക്തി അങ്ങേയ്ക്ക് മാത്രമാണ് ഉള്ളത്, ഞങ്ങളുടെ പ്രാര്ത്ഥന കേട്ട് ശരിയായ പ്രവൃത്തിയിലേക്ക് അവരെ നയിക്കേണമേ. യേശുവിന്റെ നാമത്തില്, ആമേന്.
Join our WhatsApp Channel
Most Read
● ദിവസം 10 : 40 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള് അടയ്ക്കുക - 1
● ക്ഷമിക്കുവാന് കഴിയാത്തത്
● ഒരു സ്വപ്നത്തിലെ ദൂതൻ്റെ പ്രത്യക്ഷത
● മനുഷ്യന്റെ വീഴ്ചകള്ക്കിടയിലും ദൈവത്തിന്റെ മാറ്റമില്ലാത്ത സ്വഭാവം
● മറ്റൊരു ആഹാബ് ആകരുത്
● ആത്മീയ വാതിലുകള് അടയ്ക്കുന്നു
അഭിപ്രായങ്ങള്