എലീശാപ്രവാചകൻ ഒരു പ്രവാചക ഗണത്തില്‍ ഒരുവനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക. അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്‍റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്ന് കണ്ടെത്തി, കൂട്ടംകൂടി ഇരിക്കുന്നവരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉൾമുറിയിലേക്ക് കൊണ്ടുപോകുക". (2 രാജാക്കന്മാര്‍ 9:1-2).
വേദപുസ്തകത്തിലെ താല്‍പര്യമുണര്‍ത്തുന്ന ഒരു കഥാപാത്രമാണ് യേഹൂ. മറ്റുള്ളവര്‍ പരാജയപ്പെട്ടിടത്ത് അവന്‍ വിജയിക്കുവാന്‍ ഇടയായി. ഏലിയാവ് ശക്തനായ ഒരു ദൈവമനുഷ്യന്‍ ആയിരുന്നു, എന്നിട്ടും ഇസബെല്‍ അവനെ വളരെയധികം വേദനിപ്പിക്കുവാന്‍ ഇടയായിത്തീര്‍ന്നു. അതുകൊണ്ട് ദുഷ്ടയായ ഈ രാജ്ഞിയുടെ ദുഷ്ടതകളെ കുറിച്ച് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതാണ്. എന്നാല്‍ ഇസബെല്‍ എന്ന ദുഷ്ടയായ രാജ്ഞിയെ നശിപ്പിക്കുവാന്‍ ദൈവം യേഹൂവിനെ ഉപയോഗിക്കുകയുണ്ടായി. ആകയാല്‍ യേഹൂവിന്‍റെ മേല്‍ ഉണ്ടായിരുന്ന അഭിഷേകത്തെ സംബന്ധിച്ചു നിങ്ങള്‍ക്ക് ഊഹിക്കുവാന്‍ സാധിക്കും.
ഈ സന്ദേശത്തില്‍ കൂടി, ദൈവവുമായുള്ള നിങ്ങളുടെ നടപ്പിനെ യഥാര്‍ത്ഥമായി സഹായിക്കുന്ന ചില സത്യങ്ങളെ ഞാന്‍ പുറത്തുകൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നു.
#1 . . . . . . . . കൂട്ടംകൂടി ഇരിക്കുന്നവരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച്.
പ്രവാചകനായ ഏലിശ തന്‍റെ ശിഷ്യന്മാരില്‍ ഒരുവനെ വിളിച്ചു പറയുന്നു നീ പോയി യേഹൂ എവിടെ ഇരിക്കുന്നു എന്ന് കണ്ടെത്തി മറ്റുള്ളവരുടെ നടുവില്‍നിന്നു അവനെ എഴുന്നേല്‍പ്പിക്കുക. നമ്മുടെ ആത്യന്തീകമായ ലക്ഷ്യത്തിലേക്ക് പോകുവാനുള്ള ഒന്നാമത്തെ പടി നാം ശീലിച്ചിരിക്കുന്ന - നമ്മുടെ ആശ്വാസമായ സ്ഥലത്തുനിന്നും എഴുന്നേല്‍ക്കുക എന്നുള്ളതാണ്.
ഈ തലമുറയില്‍ തന്‍റെ മഹത്വം കാണിക്കേണ്ടതിനു ദൈവം നമ്മെ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അതിനു മുമ്പ് നാം ഇപ്പോള്‍ ആയിരിക്കുന്ന നിലയില്‍ നിന്നും നാം എഴുന്നേല്‍ക്കേണ്ടത് ആവശ്യമാണ്. നമ്മെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളുമായുള്ള ബന്ധം വേര്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. എന്താണ് സംഭവിക്കുന്നതെന്ന് യേഹൂവിനു പൂര്‍ണ്ണമായും മനസ്സിലായില്ല എങ്കിലും അവന്‍ അനുസരണത്തോടെ മറ്റുള്ളവരുടെ നടുവില്‍ നിന്നും എഴുന്നേറ്റു. നമ്മെ വേര്‍തിരിക്കുന്നത് നമ്മുടെ വിളിയല്ല മറിച്ച് വിളിയോടുള്ള നമ്മുടെ പ്രതികരണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
#2 "അവനെ ഉൾമുറിയിലേക്ക് കൊണ്ടുപോകുക."
പരിചിതമായതില്‍ നിന്നും ഉദാസീനതയില്‍ നിന്നും നാം എഴുന്നേല്‍ക്കുമ്പോള്‍, ദൈവത്തിന്‍റെ കൂടെ അകത്തെ അറയിലേക്ക് നടന്നുചെല്ലുവാനുള്ള പൊതുവായ ഒരു ക്ഷണം നമുക്ക് ലഭിക്കുന്നു. ഉൾമുറി എന്നത് എല്ലാ ആളുകളും വസിക്കാത്ത ഒരു സ്ഥലത്തെ പ്രതിനിധാനം ചെയ്യുന്നു. ഈ സ്ഥലം ദൈവത്തിന്‍റെ തന്നെ ഹൃദയമാണ്.
വ്യതിചലനങ്ങളില്‍ നിന്നും വളരെ അകന്ന ഒരു സ്ഥലമാണ് ഉൾമുറി എന്നത്. കര്‍ത്താവായ യേശു ഈ ഉൾമുറിയുടെ അനുഭവത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു, "നീയോ പ്രാർത്ഥിക്കുമ്പോൾ സ്വകാര്യമുറിയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോട് പ്രാർത്ഥിക്കുക; രഹസ്യത്തിൽ കാണുന്ന നിന്‍റെ പിതാവ് നിനക്ക് പ്രതിഫലം തരും". (മത്തായി 6:6).
പഴയ നിയമത്തില്‍, മഹാപുരോഹിതന് മാത്രമേ ദൈവ സാനിധ്യത്തിന്‍റെ അകത്തെ അറയിലേക്ക് പ്രവേശിക്കുവാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളൂ, ". . . . . ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല;. . . . . . . " (എബ്രായര്‍ 9:7).
പുതിയനിയമം നമ്മോടു പറയുന്നു ക്രിസ്തുവില്‍ ഉള്ളവര്‍ക്ക് അത്ഭുതപൂര്‍വമായ പദവികള്‍ ഉണ്ട്, ". . . അത് നിശ്ചിതവും സുസ്ഥിരവും തിരശ്ശീലക്കപ്പുറത്തുള്ള അതിവിശുദ്ധ സ്ഥലത്തേയ്ക്ക് കടക്കുന്നതുമാകുന്നു. അവിടേക്ക് യേശു മൽക്കീസേദെക്കിനെ പോലെ എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു". [എബ്രായര്‍ 6:19-20]. യേശുവിനെ സ്നേഹിക്കുന്ന സകലര്‍ക്കും വേണ്ടി ഉൾമുറി തുറക്കപ്പെട്ടിരിക്കയാണ്.
ദൈവത്തിന്‍റെ ഹൃദയത്തിലേക്ക് നിങ്ങള്‍ പ്രവേശിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന്‍റെ അകത്തെ അറയിലേക്ക് നിങ്ങള്‍ പ്രവേശനം പ്രാപിക്കുമ്പോള്‍, അവന്‍ നിങ്ങളുടെമേല്‍ ഒരു പുതിയ അഭിഷേകം പകരുവാന്‍ ഇടയാകും. അവന്‍ നിങ്ങളെ പുതിയൊരു പേരുകൊണ്ട് വിളിക്കും. (വെളിപ്പാട് 2:17, യെശയ്യാവ് 62:2).
#3 "അതിന് ശേഷം തൈലപ്പാത്രം എടുത്ത് അവന്‍റെ തലയിൽ ഒഴിച്ച്: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു’ എന്ന് പറയുക".
ശ്രദ്ധിക്കുക, ഉൾമുറി എന്നത് യേഹൂവിന്‍റെ തലയില്‍ എണ്ണ പകരപ്പെട്ട സ്ഥലമാണ്. ഉൾമുറി നിങ്ങളുടെമേല്‍ ഒരു പുതിയ അഭിഷേകം പകരപ്പെടുന്ന സ്ഥലമാണ്. നിങ്ങള്‍ക്ക് വരള്‍ച്ച അനുഭവപ്പെടുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഉൾമുറിയിലേക്ക് പ്രവേശിക്കുക; പുതിയൊരു അഭിഷേകം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
നിങ്ങള്‍ ദൈവത്തിന്‍റെ ശബ്ദം വ്യക്തമായി കേള്‍ക്കുന്ന സ്ഥലമാണ് ഉൾമുറി എന്ന് പറയുന്നത്. പ്രവചനങ്ങള്‍ ഉരുവാകുന്നത് ഇവിടെവെച്ചാണ്. യേഹൂ അകത്തെ മുറിയില്‍ വെച്ച് പ്രവചനം കേള്‍ക്കുവാന്‍ ഇടയായി.
ഉൾമുറിയില്‍ വെച്ചു യേഹൂവിന്‍റെ വിളി ഉറപ്പിക്കുവാന്‍ ഇടയായി. താന്‍ യിസ്രായേലിന്‍റെ രാജാവാകുവാന്‍ പോകുന്നുവെന്ന് യേഹൂ അറിഞ്ഞത് ഇവിടെവെച്ചാണ്. ഒരുപക്ഷേ നിങ്ങള്‍ നിരശയോടും അവഗണനയോടും പടപൊരുതുന്നവര്‍ ആയിരിക്കാം. ഒരുപക്ഷേ നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് തന്നെ വളരെ താഴ്ന്ന ഒരു കാഴ്ചപ്പാട് ആയിരിക്കാമുള്ളത്. നിങ്ങള്‍ ഉൾമുറിയിലേക്ക് പ്രവേശിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ വിളി ഉറപ്പാകുവാന്‍ ഇടയാകും, നിങ്ങള്‍ കഴുകന്മാരെപോലെ ചിറകടിച്ചുയരും.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ സാന്നിധ്യത്തെ എന്‍റെ ലക്ഷ്യവും താല്പര്യസ്ഥാനവും ആക്കാതിരുന്നതില്‍ എന്നോടു ക്ഷമിക്കേണമേ.
പിതാവേ, യേശുവിന്‍റെ നാമത്തില്‍, യേശുവിന്‍റെ വിലയേറിയ രക്തത്താല്‍ എന്നെ കഴുകുകയും ശുദ്ധീകരിക്കയും ചെയ്യേണമേ അങ്ങനെ അനുദിനവും അങ്ങയുടെ സന്നിധിയിലേക്ക് തടസ്സങ്ങള്‍ കൂടാതെ എനിക്ക് പ്രവേശിക്കുവാന്‍ സാധിക്കും. ആമേന്‍.
Join our WhatsApp Channel
Most Read
● ഭൂമിയുടെ ഉപ്പ്● അലഞ്ഞുതിരിയുന്നത് അവസാനിപ്പിക്കുക
● പാലങ്ങളെ നിര്മ്മിക്കുക, തടസ്സങ്ങളെയല്ല
● ഭൂമിയുടെ ഉപ്പ് അല്ലെങ്കില് ഉപ്പുതൂണ്
● അസാധാരണമായ ആത്മാക്കള്
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
● പ്രതിരോധശക്തിയുള്ളതായി ആരുമില്ല
അഭിപ്രായങ്ങള്‍