english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ മാനസീകാവസ്ഥയെ മെച്ചപ്പെടുത്തുക
അനുദിന മന്ന

നിങ്ങളുടെ മാനസീകാവസ്ഥയെ മെച്ചപ്പെടുത്തുക

Tuesday, 24th of September 2024
1 0 251
Categories : അച്ചടക്കം (Discipline) പ്രതിബദ്ധത(Commitment) പ്രാര്‍ത്ഥന (Prayer)
ജോലിസ്ഥലത്തെ ജീവിതം ആവശ്യങ്ങളും, സമയപരിധികളും, ഉയര്‍ന്ന പ്രതീകഷകളും നിറഞ്ഞതാണ്‌. ചില ദിവസങ്ങളില്‍ ഒട്ടും ഉന്മേഷമില്ലാതെ തോന്നുന്ന രീതിയില്‍ എഴുന്നേല്‍ക്കുന്നത്‌ എളുപ്പമാണ്. ഒരിക്കല്‍ ഒരു യുവ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും എനിക്ക് ഒരു സന്ദേശം ലഭിക്കുകയുണ്ടായി, "പാസ്റ്റര്‍, ഇന്നെനിക്ക് ജോലി ചെയ്യുവാനുള്ള മനസ്സ് തോന്നുന്നില്ല അതുകൊണ്ട് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം". നിങ്ങളുടെ ജോലിയെ നിര്‍ണ്ണയിക്കുവാന്‍ നിങ്ങളുടെ മാനസീകാവസ്ഥയെ അനുവദിക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ പൂര്‍ണ്ണമായ ശേഷിയില്‍ എത്തുകയില്ല എന്നുള്ളതാണ് ലളിതമായ സത്യം. അതുകൊണ്ട്, ഇതിനെ അതിജീവിക്കാനും നിങ്ങളുടെ മാനസീകാവസ്ഥ ശരിയല്ലാത്ത ദിവസങ്ങളിലും ഉത്പാദനക്ഷമത നിലനിര്‍ത്തുവാനും നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും?

മാനസീകാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ജോലിയുടെ പ്രശ്നം 

നിങ്ങള്‍ക്ക് തോന്നുമ്പോള്‍ മാത്രം ജോലി ചെയ്യാനുള്ള പ്രലോഭനം നിങ്ങളുടെ വിജയത്തെ ഗുരുതരമായി പരിമിതപ്പെടുത്തും. "നിങ്ങളുടെ അഭിനിവേശത്തെ പിന്തുടരുക" അല്ലെങ്കില്‍ "ജോലി രസകരമായിരിക്കണം" തുടങ്ങിയ പ്രയോഗങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കാം. നിങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ ആസ്വദിക്കണം എന്നുള്ളത് സത്യമായിരിക്കുമ്പോള്‍ തന്നെ, എല്ലാ ദിവസങ്ങളും ആവേശം നിരഞ്ഞതായിരിക്കില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. കായികതാരങ്ങള്‍ അവര്‍ക്ക് മനസ്സുള്ളപ്പോള്‍ മാത്രമേ പരിശീലത്തിനു തയ്യാറാകുകയുള്ളൂ എന്ന് സങ്കല്‍പ്പിക്കുക - പലരും ഒളിംപിക്സിനു അര്‍ഹരാകുകയില്ലായിരുന്നു. അതുപോലെ, നിങ്ങളുടെ പ്രവൃത്തിയെ നിയന്ത്രിക്കാന്‍ നിങ്ങളുടെ മാനസീകാവസ്ഥയെ അനുവദിച്ചാല്‍ നിങ്ങളുടെ തൊഴില്‍മേഖല അഭിവൃദ്ധി പ്രാപിക്കയില്ല.

സദൃശ്യവാക്യങ്ങള്‍ 14:23ല്‍ ഇങ്ങനെ പറയുന്നു, "എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരൂ". നിങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്നതിനപ്പുറമായി കഠിനാധ്വാനത്തിലൂടെ മാത്രമാണ് വിജയം കൈവരുന്നത് എന്നാണ് ഈ വചനം നമ്മെ പഠിപ്പിക്കുന്നത്‌. കാഠിന്യമേറിയ ദിവസങ്ങളിലൂടെ മുന്നേറുന്നതില്‍ മൂല്യമുണ്ട്. ദിനചര്യയിലാണ് മഹത്വം മെനയപ്പെടുന്നത്.

നിങ്ങളുടെ മാനസീകാവസ്ഥയെ മനസ്സിലാക്കുക

നിങ്ങളുടെ മാനസീകാവസ്ഥകളെ കീഴടക്കുന്നതിനു മുമ്പ്, അവയെ മനസ്സിലാക്കുക എന്നത് പ്രാധാന്യമേറിയ കാര്യമാകുന്നു. നമ്മുടെ വികാരങ്ങള്‍ പല ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു - സമ്മര്‍ദ്ദം, ഉറക്കക്കുറവ്, പരിഹരിക്കപ്പെടാത്ത വ്യക്തിപരമായ വിഷയങ്ങള്‍, അല്ലെങ്കില്‍ വിശപ്പുപോലെയുള്ള ലളിതമായ കാര്യങ്ങള്‍. ഊര്‍ജ്ജം കുറയുന്ന ആ ദിവസങ്ങളില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഇങ്ങനെ തോന്നുന്നത് എന്ന് സ്വയം ചോദിക്കാന്‍ അല്‍പ്പസമയം ചിലവഴിക്കുക. അതിന്‍റെ മൂലകാരണം തിരിച്ചറിയുന്നത്‌ ചിലപ്പോള്‍ അതിനെ അതിജീവിക്കുന്നതിനുള്ള ആദ്യപടി ആയിരിക്കാം.

സദൃശ്യവാക്യങ്ങള്‍ 4:23ല്‍, ആത്മബോധത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വേദപുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, "സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്". നിങ്ങളുടെ വൈകാരീകവും ആത്മീകവുമായ അവസ്ഥയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുന്നതിലൂടെ, നിങ്ങളുടെ പ്രവൃത്തികളേയും പ്രതികരണങ്ങളെയും നന്നായി നിയന്ത്രിക്കാന്‍ സാധിക്കും.

തോന്നലുകളില്‍ നിന്നും പ്രതിബദ്ധതയിലേക്കുള്ള മാറ്റം.

നിങ്ങള്‍ക്ക് ഉന്മേഷം തോന്നാത്തത് എന്തുകൊണ്ടാണെന്ന് ഒരിക്കല്‍ നിങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, തോന്നലുകളില്‍ നിന്നും പ്രതിബദ്ധതയിലേക്ക് മാറുക എന്നുള്ളതാണ് അടുത്ത പടി. ജോലിയിലുള്ള നിങ്ങളുടെ പ്രതിബദ്ധതയെ നിങ്ങളുടെ മാനസീകാവസ്ഥ തീരുമാനിക്കാന്‍ ഇടയാകരുത്. നിങ്ങള്‍ക്ക് താല്പര്യം ഇല്ലാത്തപ്പോള്‍ പോലും നിങ്ങള്‍ വരുവാന്‍ തയ്യാറാകുമ്പോള്‍, ദീര്‍ഘകാല വിജയത്തിനുള്ള അച്ചടക്കം നിങ്ങള്‍ കെട്ടിപടുക്കയാണ് ചെയ്യുന്നത്.

കര്‍ത്താവായ യേശു തന്നെ ഈ തത്വത്തെ പ്രകടമാക്കിയിട്ടുണ്ട്. യേശു ഗെത്ശമനെയില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, പാനപാത്രം തങ്കല്‍ നിന്നും നീങ്ങിപോകണം എന്ന് ചോദിക്കത്തക്കവണ്ണം അവന്‍ കഠിനമായ വ്യഥയിലായിരുന്നു (മത്തായി 26:39). എന്നിട്ടും, തോന്നലുകളെക്കാള്‍ ഉപരിയായി യേശു പ്രതിബദ്ധത തിരഞ്ഞെടുത്തു, എന്നിട്ട് ഇപ്രകാരം പറഞ്ഞു, "എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ". നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുവാന്‍ ചില സമയങ്ങളില്‍ അസുഖകരമായ വികാരങ്ങളിലൂടെ നാം മുമ്പോട്ടു പോകേണം എന്നുള്ളതിന്‍റെ ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാണിത്.

നിങ്ങളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില പ്രായോഗീക കാര്യങ്ങള്‍.

തോന്നലുകളെ അടിസ്ഥാനമാക്കി ജോലി ചെയ്യാനുള്ള ശീലത്തെ അതിജീവിക്കുന്നതിനു നിങ്ങളെ സഹായിക്കുന്ന ചില പ്രായോഗീക തന്ത്രങ്ങള്‍ താഴെ പറയുന്നു:
  1. ദൌത്യങ്ങളെ ചെറിയ ഘട്ടങ്ങളായി വേര്‍തിരിക്കുക. പലപ്പോഴും, അമിതഭാരം അനുഭവപ്പെടുന്നത് നീട്ടിവെക്കുന്നതിലേക്ക് നയിച്ചേക്കാം. ദൌത്യങ്ങളെ ചെറുതും, കൈകാര്യം ചെയ്യുവാന്‍ കഴിയുന്നതുമായ ഘട്ടങ്ങളായി വിഭജിക്കുന്നതിലൂടെ, നിങ്ങളുടെ അമിതമായ തോന്നലുകള്‍ കുറയ്ക്കുകയും നേടുന്നതിനുള്ള നിങ്ങളുടെ ബോധത്തെ                                                            വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
  2. ഒരു ദിനചര്യ സൃഷ്ടിക്കുക.കായികതാരങ്ങള്‍ തങ്ങളുടെ തോന്നലുകളുടെ അടിസ്ഥാനത്തിലല്ല പരിശീലനത്തിനായി തീരുമാനിക്കുന്നത്. തങ്ങളുടെ മാനസീകാവസ്ഥയ്ക്ക്          അതീതമായി അവര്‍ ഉറച്ചുനില്‍ക്കുന്ന ഒരു ദിനചര്യ അവര്‍ക്കുണ്ട്. ജോലിക്കായുള്ള ഒരു ദിനചര്യ സ്ഥാപിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് താല്പര്യം                          ഇല്ലാത്തപ്പോള്‍ പോലും പ്രകടനം നടത്താന്‍ നിങ്ങളുടെ മനസ്സിനെ പരിശീലിപ്പിക്കാന്‍ കഴിയും. സഭാപ്രസംഗി 9:10 പ്രബോധിപ്പിക്കുന്നു, "ചെയ്‍വാൻ                                    നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക". പ്രവര്‍ത്തനങ്ങളിലെ സ്ഥിരത കാലക്രമേണ ഫലങ്ങള്‍ നല്‍കുന്നു.
  3. നിങ്ങളുടെ "എന്തുകൊണ്ട്" എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.പ്രചോദനം മങ്ങുമ്പോള്‍, വലിയ ചിത്രത്തെക്കുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഇത് സഹായിക്കുന്നു - നിങ്ങളുടെ "എന്തുകൊണ്ട്". നിങ്ങള്‍ എന്തുകൊണ്ട്  ഈ ജോലി ഏറ്റെടുത്തു? അത് നിങ്ങളുടെ കുടുംബത്തെ പിന്തുണക്കുന്നതിനോ, അനുഭവം കരസ്ഥമാക്കുന്നതിനോ, അഥവാ ഒരു ആഗ്രഹം                    നിറവേറ്റുന്നതിനോ വേണ്ടിയാണോ? നിങ്ങളുടെ ലക്ഷ്യം മനസ്സില്‍ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള ദിവസങ്ങളിലൂടെ കടന്നുപോകാനുള്ള ഊര്‍ജ്ജം                                            നല്‍കും. 
  4. പ്രാര്‍ത്ഥനയും വചനവും നിങ്ങളുടെ മാനസീകാവസ്ഥ നിങ്ങളുടെ ജോലിയെ ബാധിക്കുമ്പോള്‍ എല്ലാം, ഒരു നിമിഷം നിര്‍ത്തി പ്രാര്‍ത്ഥിക്കുക. ഫിലിപ്പിയര്‍ 4:13 പറയുന്നു,  "താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്ക് അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ട്            അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു". നിങ്ങള്‍ വീണ്ടും                                          കേന്ദ്രീകൃതമാകുവാനും മുമ്പോട്ടു പോകുവാന്‍ ആവശ്യമായ വൈകാരീകവും ആത്മീകവുമായ ബലം നല്‍കുവാനും പ്രാര്‍ത്ഥനയ്ക്ക് സാധിക്കും.
  5. ചലിക്കാന്‍ തുടങ്ങുക. ചിലപ്പോള്‍, ചെറിയ ഒരു നടത്തം അല്ലെങ്കില്‍ ശാരീരികമായ ചലനം അലസതയുടെ പിടിയെ തകര്‍ക്കുവാന്‍ ഇടയാക്കും. നിങ്ങളുടെ ശരീരം                      ചലിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിനെ ശുദ്ധീകരിക്കാനും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടാനും സഹായിക്കുന്നു, അതിനു നിങ്ങളുടെ                                                            മാനസീകാവസ്ഥയെ ഉയര്‍ത്തുവാന്‍ കഴിയും.
നിങ്ങളുടെ മാനസീകാവസ്ഥയെ രൂപാന്തരപ്പെടുത്തുക

ആത്യന്തീകമായി, തോന്നലുകളുടെ അടിസ്ഥാനത്തിനുള്ള ജോലിയെ മറികടക്കുക എന്നാല്‍ നിങ്ങളുടെ മാനസീകാവസ്ഥയെ രൂപാന്തരപ്പെടുത്തുക എന്നാണര്‍ത്ഥം. റോമര്‍ 12:2 പഠിപ്പിക്കുന്നു, "ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ". "നിങ്ങളുടെ ഹൃദയത്തെ പിന്തുടരുക" അല്ലെങ്കില്‍ "നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കുമ്പോള്‍ പ്രവര്‍ത്തിക്കുക" എന്ന് ലോകം നിങ്ങളോട് പറയുമായിരിക്കാം എന്നാല്‍ അദ്ധ്വാനശീലത്തിനും, അച്ചടക്കത്തിനും, സ്ഥിരോത്സാഹത്തിനും വേണ്ടി നമ്മത്തന്നെ സമര്‍പ്പിക്കാന്‍ വേദപുസ്തകം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

ഈ തത്വങ്ങള്‍ നിങ്ങള്‍ നിരന്തരമായി പ്രായോഗീകമാക്കുകയാണെങ്കില്‍, നിങ്ങള്‍ കൂടുതലായി ഉത്പാദനക്ഷമതയുള്ളവരായി മാറുകയും മാനസീകാവസ്ഥയെ ആശ്രയിക്കാനുള്ള സാധ്യത കുറയുകയും ചെയ്യും. തികഞ്ഞ മാനസീകാവസ്ഥയ്ക്കായി കാത്തിരിക്കുന്നവര്‍ക്കല്ല വിജയം വരുന്നത് - നിരന്തരമായി പ്രത്യക്ഷമാകുന്നവര്‍ക്കാണ് വിജയം കിട്ടുന്നത്.

ഈ പോരാട്ടത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. ഓരോ വ്യക്തിയും, എത്ര വിജയങ്ങള്‍ കൈവരിച്ചവര്‍ ആണെങ്കിലും, ജോലി ചെയ്യുവാനുള്ള മാനസീകാവസ്ഥയില്ലാത്ത ദിവസങ്ങള്‍ അവര്‍ക്കുണ്ട്. എന്നാല്‍ വിജയിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം അവരുടെ മുന്നേറുവാനുള്ള കഴിവിലാകുന്നു. പ്രാര്‍ത്ഥനയുടേയും വചനത്തിന്‍റെയും ശക്തിയാല്‍ പിന്തുണയ്ക്കുന്ന ചെറിയ, സ്ഥിരതയുള്ള ചുവടുകളില്‍ പ്രതിജ്ഞാബദ്ധതയോടെ ഇന്നുതന്നെ ആരംഭിക്കുക. നിങ്ങളുടെ ഉത്പാദനക്ഷമതയില്‍ നിങ്ങളുടെ മാനസീകാവസ്ഥയ്ക്ക് അന്തിമമായ അഭിപ്രായം ഇല്ലെന്നു നിങ്ങള്‍ വേഗത്തില്‍ കണ്ടെത്തും.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, എന്‍റെ ഊര്‍ജ്ജം മങ്ങുകയും പ്രചോദനം ക്ഷയിക്കുകയും ചെയ്യുമ്പോള്‍, അങ്ങയുടെ ശക്തിയാലും ഉദ്ദേശ്യത്താലും എന്നെ നിറയ്ക്കേണമേ. അങ്ങയുടെ പദ്ധതിയില്‍ ആശ്രയിച്ചുകൊണ്ട് ഓരോ വെല്ലുവിളികളില്‍ കൂടിയും മുന്നേറുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● ദിവസം 25: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● തളിര്‍ത്ത വടി
● കാലേബിന്‍റെ ആത്മാവ് 
● സമാധാനത്തിനു നിങ്ങളെ എങ്ങനെ മാറ്റുവാന്‍ കഴിയുമെന്ന് പഠിക്കുക
● ദൈവീകമായ മര്‍മ്മങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു
● ഒരു മാറ്റത്തിനുള്ള സമയം
● അനുഗ്രഹിക്കപ്പെട്ട വ്യക്തി
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ