അനുദിന മന്ന
ദിവസം 02 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Saturday, 23rd of November 2024
1
0
23
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
സാത്താന്‍റെ സീമകളെ തകര്‍ക്കുക
യിസ്രായേല്‍ മക്കളെ ഫറവോന്‍ എപ്രകാരം അടിമകളായി പിടിച്ചുവെച്ചിരുന്നു എന്ന് ഈ ദിവസത്തിനായുള്ള ഇന്നത്തെ വേദഭാഗം വെളിപ്പെടുത്തുന്നു, അവന്‍ അവരുടെമേല്‍ ചില സീമകള്‍ വെച്ചിട്ടു പറഞ്ഞു അതിദൂരത്തു മാത്രം നിങ്ങള്‍ പോകരുത്. നിര്‍ഭാഗ്യവശാല്‍, പല ക്രിസ്ത്യാനികളും തങ്ങളുടെ ജീവിതത്തിന്മേല്‍ സാത്താന്‍ വെച്ചിരിക്കുന്ന സീമകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു അജ്ഞരായിരിക്കുന്നു.
സാത്താന്‍റെ സീമകള്‍ എന്തൊക്കെയാണ്?
ഒരു സാത്താന്യ പരിധി ഒരു വ്യക്തിയുടെ, സ്ഥലത്തിന്‍റെ അല്ലെങ്കില്‍ കാര്യങ്ങളുടെമേല്‍ നിയന്ത്രണങ്ങള്‍ വെക്കുന്നു. നല്ല കാര്യങ്ങള്‍ ഒരു വ്യക്തിയിലേക്ക് വരുന്നതിനെ തടയുവാന്‍ അതിനു സാധിക്കും. ഈ സാത്താന്യ പ്രവര്‍ത്തിക്ക് ഒരു വ്യക്തിയുടെ വളര്‍ച്ചയെ നിര്‍ത്താനോ താമസിപ്പിക്കാനോ കഴിയും.
സാത്താന്‍റെ തന്ത്രങ്ങളെക്കുറിച്ച് നാം അജ്ഞരായിരിക്കരുത് എന്ന കാര്യം എപ്പോഴും മനസ്സില്‍ വെയ്ക്കുക. (2 കൊരിന്ത്യര്‍ 2:11). അതുപോലെ, പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാൻതന്നെയാണ് ദൈവപുത്രൻ പ്രത്യക്ഷനായത്. (1 യോഹന്നാന്‍ 3:8). ആകയാല്‍, നാം സാത്താന്‍റെ പ്രവര്‍ത്തികളെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഒക്കെയും, അത് പിശാചിനെ പുകഴ്ത്താനല്ല മറിച്ച് അവയെക്കുറിച്ചു വിശ്വാസികളെ അറിയിക്കുവാനും അവയെ നശിപ്പിക്കാനും ആകുന്നു.
നിങ്ങളുടെ ജോലിയെ, ആരോഗ്യത്തെ, കുടുംബത്തെ, അല്ലെങ്കില്‍ ജീവിതത്തിലെ നന്മകളെ ബാധിക്കുന്ന എല്ലാ സാത്താന്യ സീമകളും യേശുവിന്‍റെ നാമത്തില്‍ ഇന്ന് നശിക്കുവാന്‍ ഇടയാകും.
പ്രധാനപ്പെട്ട 3 തരത്തിലുള്ള സാത്താന്യ സീമകള്‍
1. വ്യക്തിപരമായ സീമകള്‍.
ഇത് ഒരു വ്യക്തിയെ നിയന്ത്രിക്കുന്നതാണ്. ഈ സീമകള്‍ സ്വയം വരുത്തിവച്ചതാകാം (അജ്ഞത നിമിത്തം) അല്ലെങ്കില്‍ സാത്താന്യ ശക്തികളാല്‍ സംഭവിച്ചതാകാം.
ഇന്ത്യയുടെ മറ്റൊരു സംസ്ഥാനത്ത് നടന്ന ഒരു സുവിശേഷ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി ഒരിക്കല്‍ ഒരു മനുഷ്യന്‍ ഞങ്ങളോടുകൂടെ യാത്രചെയ്യുവാന്‍ വന്നു . ഞങ്ങള്‍ ചെക്ക് ഇന്‍ ചെയ്യുകയും മറ്റു നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ട് വിമാനത്തില്‍ കയറുവാന്‍ കാത്തിരിക്കയായിരുന്നു. വിമാനത്തില്‍ കയറേണ്ടതായ സമയം വന്നപ്പോള്‍ പെട്ടെന്ന്, ഈ മനുഷ്യനു ശ്വാസതടസ്സവും മറ്റു ചില പ്രയാസങ്ങളും ഉണ്ടാകുവാന്‍ തുടങ്ങി. ഞങ്ങള്‍ അദ്ദേഹത്തെ തന്‍റെ ഭാര്യയോടും വൈദ്യശാസ്ത്ര വിദഗ്ദ്ധരോടുംകൂടെ വിട്ടിട്ട് വിമാനത്തില്‍ കയറുവാന്‍ പോയി. അത് ചെറിയ ഒരു യാത്രയായിരുന്നു, ഞങ്ങള്‍ വിമാനത്തില്‍ നിന്നും ഇറങ്ങിയയുടനെ, അദ്ദേഹത്തിനു എങ്ങനെയുണ്ടെന്ന് അറിയുവാന്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ഭാര്യയെ വിളിച്ചു. എന്നെ ആശ്ചര്യപ്പെടുത്തികൊണ്ട് അദ്ദേഹം തന്നെ ഫോണ്‍ എടുത്തിട്ട് പറഞ്ഞു, "വിമാനം ഇവിടെനിന്നും പുറപ്പെട്ട ഉടനെ അത്ഭുതകരമായി എനിക്ക് സുഖമായി".
ഞങ്ങളുടെ ഒരു വിടുതലിന്‍റെ യോഗത്തില്‍ വെച്ച് ഈ മനുഷ്യന്‍ പൂര്‍ണ്ണമായി വിടുതല്‍ പ്രാപിച്ചു. ആ വ്യക്തിയുടെ കുടുംബത്തിലുള്ള ആരുംതന്നെ ഇതുവരേയും വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ലെന്നും, തന്‍റെ ജീവിതത്തിന്മേല്‍ വെച്ചിരുന്ന ഒരു സാത്താന്യ പരിധി ഉണ്ടായിരുന്നുവെന്നും ദൈവാത്മാവ് വെളിപ്പെടുത്തുകയുണ്ടായി.
2. കൂട്ടായുള്ള സീമകള്‍
കുടുംബം, ഒരു ഗ്രാമം, പട്ടണം അല്ലെങ്കില്‍ ഒരു രാജ്യം മുഴുവനും ഇങ്ങനെയുള്ള കൂട്ടായ ആളുകളുടെമേല്‍ വെച്ചിരിക്കുന്ന നിയന്ത്രണങ്ങളാണിത്. "അതിന്‍റെശേഷം അരാംരാജാവായ ബെൻ-ഹദദ് തന്‍റെ സൈന്യത്തെയൊക്കെയും കൂട്ടി പുറപ്പെട്ടുചെന്ന് ശമര്യയെ വളഞ്ഞു. അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി". (2 രാജാക്കന്മാര്‍ 6:24-25).
3. സാമ്പത്തീകമായ അല്ലെങ്കില്‍ ധനപരമായ സീമകള്‍
സാമ്പത്തീക സീമകളുടെ ലക്ഷണങ്ങള്‍ തൊഴിലില്ലായ്മ, ദാരിദ്രം, ആവര്‍ത്തിച്ചുണ്ടാകുന്ന സാമ്പത്തീക കടങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയാണ്.
ദൈവത്തിന്‍റെ ശക്തിയാല്‍, നിങ്ങളുടെ ജീവിതത്തിനു എതിരായുള്ള എല്ലാ സാത്താന്യ സീമകളും പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ നശിച്ചുപോകട്ടെ എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളുടെ ജീവിതത്തോടു കല്‍പ്പിക്കുന്നു.
സാത്താന്യ സീമകള്‍ക്കുള്ള വേദപുസ്തക ഉദാഹരണങ്ങള്‍
- യോശുവയും യിസ്രായേല്‍ മക്കളും
1എന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. 2യഹോവ യോശുവയോടു കല്പിച്ചത്: ഞാൻ യെരീഹോവിനെയും അതിന്‍റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. (യോശുവ 6:1-2).
യിസ്രായേല്‍ മക്കള്‍ക്ക് നിര്‍ണ്ണായകമായ ഒരു തിരിച്ചടിയുണ്ടായി അവര്‍ക്ക് യെരിഹോവില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല കാരണം അതിന്‍റെ വാതിലുകള്‍ അടച്ചിരുന്നു, അതിന്‍റെ മതിലുകള്‍ ദുര്‍ഘടകരമായത് ആയിരുന്നു. ദൈവത്തിന്‍റെ സഹായമില്ലാതെ, ആ സീമകള്‍ നശിപ്പിക്കുവാന്‍ കഴിയില്ലായിരുന്നു; അത് സൈന്യത്തിന്‍റെ ശക്തിയ്ക്കും അതീതമായിരുന്നു.
- യെഹൂദയ്ക്ക് എതിരെയുള്ള കൊമ്പുകള്‍
ആളുകള്‍ ഉയരുന്നതില്‍ നിന്നും സാത്താന്യ കൊമ്പുകള്‍ അവരെ തടയുവാന്‍ ഇടയാകും; ഈ പരിധികളാണ് ആളുകളെ ലക്ഷ്യത്തില്‍ എത്തുന്നതില്‍ നിന്നും തടയുന്നത്. ആത്മീക മണ്ഡലത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും, ആളുകള്‍ എന്തുകൊണ്ടാണ് ശാരീരികമായും, സാമ്പത്തീകമായും, ആരോഗ്യപരമായും, ഔദ്യോഗീക തലത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് ദൈവം പ്രവാചകന് കാണിച്ചുകൊടുത്തു.
ദൈവീകമായ ഒരു വെളിപ്പാടില്ലാതെ, സാത്താന്യ സീമകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുവാന്‍ പ്രയാസമായിരിക്കും.
Bible Reading Plan : Matthew 8-12
പ്രാര്‍ത്ഥന
1. ദൈവത്തെ ആരാധിക്കയും സ്തുതിക്കയും ചെയ്യുക (നിങ്ങള്‍ക്ക് മനോഹരമായ സംഗീതം അതിനായി ഉപയോഗിക്കാവുന്നതാണ്).
2. എന്‍റെ സാമ്പത്തീകത്തിനു, ആരോഗ്യത്തിനു, വളര്‍ച്ചയ്ക്ക് എതിരായി വെച്ചിരിക്കുന്ന ഓരോ സീമകളും യേശുവിന്‍റെ നാമത്തില്‍ അഗ്നിയാല്‍ നശിച്ചുപോകട്ടെ.
3. കര്‍ത്താവേ, എന്‍റെ ജീവിതത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന മറഞ്ഞിരിക്കുന്ന സീമകളെ യേശുവിന്‍റെ നാമത്തില്‍ വെളിപ്പെടുത്തേണമേ.
4. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ ജീവിതത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന സകല സാത്താന്യ സീമകളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
5. എന്‍റെ മുന്നേറ്റത്തെ തടയുന്ന സകലത്തേയും ദൈവത്തിന്‍റെ ആത്മാവിനാല്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ചിതറിക്കുന്നു.
6. നന്മകള്‍ എന്നിലേക്ക് വരുന്നതിനെ തടയുന്ന സകലത്തേയും, ഞാനിപ്പോള്‍ അഗ്നിയാല്‍ യേശുവിന്‍റെ നാമത്തില്‍ നശിപ്പിക്കുന്നു.
7. കര്‍ത്താവേ, ക്ഷീണിച്ചുപോകാതെ ഓടുവാനും, തളര്‍ന്നുപോകാതെ നടക്കുവാനും യേശുവിന്‍റെ നാമത്തില്‍ എന്നെ ശക്തീകരിക്കേണമേ.
8. സീമകളെയും തടസ്സങ്ങളേയും തകര്‍ക്കുവനായി ദൈവീകമായ ബലം ഞാന്‍ പ്രാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍.
9. യേശുവിന്‍റെ രക്തത്താല്‍, എന്നെ മുന്നേറ്റത്തില്‍ നിന്നും തടയുന്ന സകല ബലിപീഠങ്ങളെയും, അസാധാരണമായ ശബ്ദങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിശബ്ദമാക്കുന്നു.
10. ചുരുങ്ങിയത് 10 മിനിറ്റെങ്കിലും അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക.
2. എന്‍റെ സാമ്പത്തീകത്തിനു, ആരോഗ്യത്തിനു, വളര്‍ച്ചയ്ക്ക് എതിരായി വെച്ചിരിക്കുന്ന ഓരോ സീമകളും യേശുവിന്‍റെ നാമത്തില്‍ അഗ്നിയാല്‍ നശിച്ചുപോകട്ടെ.
3. കര്‍ത്താവേ, എന്‍റെ ജീവിതത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന മറഞ്ഞിരിക്കുന്ന സീമകളെ യേശുവിന്‍റെ നാമത്തില്‍ വെളിപ്പെടുത്തേണമേ.
4. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ ജീവിതത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന സകല സാത്താന്യ സീമകളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
5. എന്‍റെ മുന്നേറ്റത്തെ തടയുന്ന സകലത്തേയും ദൈവത്തിന്‍റെ ആത്മാവിനാല്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ചിതറിക്കുന്നു.
6. നന്മകള്‍ എന്നിലേക്ക് വരുന്നതിനെ തടയുന്ന സകലത്തേയും, ഞാനിപ്പോള്‍ അഗ്നിയാല്‍ യേശുവിന്‍റെ നാമത്തില്‍ നശിപ്പിക്കുന്നു.
7. കര്‍ത്താവേ, ക്ഷീണിച്ചുപോകാതെ ഓടുവാനും, തളര്‍ന്നുപോകാതെ നടക്കുവാനും യേശുവിന്‍റെ നാമത്തില്‍ എന്നെ ശക്തീകരിക്കേണമേ.
8. സീമകളെയും തടസ്സങ്ങളേയും തകര്‍ക്കുവനായി ദൈവീകമായ ബലം ഞാന്‍ പ്രാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍.
9. യേശുവിന്‍റെ രക്തത്താല്‍, എന്നെ മുന്നേറ്റത്തില്‍ നിന്നും തടയുന്ന സകല ബലിപീഠങ്ങളെയും, അസാധാരണമായ ശബ്ദങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിശബ്ദമാക്കുന്നു.
10. ചുരുങ്ങിയത് 10 മിനിറ്റെങ്കിലും അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക.
Join our WhatsApp Channel
Most Read
● നിര്‍ണ്ണായകമായ മൂന്ന് പരിശോധനകള്‍● അവര്‍ ചെറിയ രക്ഷകന്മാര് ആകുന്നു
● മരിച്ചവരില്‍ ആദ്യജാതന്
● ദിവസം39:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #3
● രഹസ്യമായ കാര്യങ്ങളെ മനസ്സിലാക്കുക
● യാഗപീഠവും പൂമുഖവും
അഭിപ്രായങ്ങള്‍