english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അനുദിന മന്ന

ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും

Thursday, 12th of December 2024
1 0 147
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)

ദൈവത്തിനു ഒരു യാഗപീഠം ഉയര്‍ത്തുക

1അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 2ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിർക്കേണം.
17ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തീയതി തിരുനിവാസം നിവിർത്തു. (പുറപ്പാട് 40:1-2, 17).

മുകളില്‍ പറഞ്ഞിരിക്കുന്ന വേദഭാഗങ്ങളില്‍, ഒന്നാം മാസം ഒന്നാം തീയതി (പുതുവര്‍ഷ ദിനത്തില്‍) മരുഭൂമിയില്‍ സമാഗമനക്കുടാരം ഒരുക്കണമെന്ന് യഹോവ മോശെയോടു നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ ജീവിത ലക്ഷ്യത്തെ മാറ്റുവാന്‍ കഴിയുന്ന ഒരു ദൈവീക യാഗപീഠത്തിന്‍റെ പൂര്‍ണ്ണമായ ഉദാഹരണമാണിത്.

തിന്മയുടെ യാഗപീഠങ്ങളും ഉണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? തിന്മയുടെ യാഗപീഠം എന്നാല്‍ ജീവനുള്ള ദൈവത്തിന്‍റെ യാഗപീഠമല്ലാത്ത മറ്റ് ഏതു യാഗപീഠവും ആകുന്നു. ദുഷ്ടനായവാന്‍ ക്രിസ്ത്യാനികള്‍ക്കും നിഷ്കളങ്കരായ ആത്മാക്കള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്നത് ഈ യാഗപീഠത്തില്‍ നിന്നുമാകുന്നു. മനുഷ്യരുടെ നിത്യതയെ നശിപ്പിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റനേകം യാഗപീഠങ്ങള്‍ ഈ ലോകത്തില്‍ നിലവിലുണ്ടെന്ന് ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നാം അറിഞ്ഞിരിക്കണം.

യാഗപീഠത്തെക്കുറിച്ച് ചില യാഥാര്‍ത്ഥ്യങ്ങള്‍.
ഇന്നത്തെ വേദഭാഗം പഠിക്കുന്നതില്‍ കൂടി യാഗപീഠത്തെ സംബന്ധിച്ചു താഴെ പറയുന്ന വിവരങ്ങള്‍ കണ്ടെത്തുവാനായി സാധിക്കും.

  • ഓരോ യാഗപീഠത്തിനും ചുമതലയുള്ള ഒരു പുരോഹിതന്‍ ഉണ്ടായിരിക്കും.
  • ഓരോ യാഗപീഠത്തിനും തുടര്‍മാനമായ യാഗം ആവശ്യമാകുന്നു.                              
  • ആത്മാക്കളുമായി കൂട്ടായ്മയില്‍ വരുന്ന സ്ഥലമാണ് യാഗപീഠം.
  • ഉടമ്പടികള്‍ ഉണ്ടാക്കപ്പെടുന്ന ആത്മീക വേദികളാകുന്നു യാഗപീഠങ്ങള്‍.
  • കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സ്ഥലംകൂടിയാകുന്നു യാഗപീഠങ്ങള്‍. യാഗപീഠങ്ങളില്‍ ഇടപാടുകള്‍ സംഭവിക്കുന്നു.
  • ഓരോ യാഗപീഠങ്ങള്‍ക്കും അതില്‍ നിന്നും സംസാരിക്കപ്പെടുന്ന ശബ്ദമുണ്ട്. ബിലെയാം ഏഴു യാഗപീഠങ്ങളെ പണിതു എന്നിട്ട് യിസ്രായേലിനു        വിരോധമായി ആ യാഗപീഠങ്ങളില്‍ നിന്നും സംസാരിക്കുവാന്‍ ആഗ്രഹിച്ചു, എന്നാല്‍ യാഗപീഠത്തില്‍ നിന്നും ദൈവജനത്തെ ശപിക്കുന്നത്‌                                                              ദൈവം തടയുവാന്‍ ഇടയായി.
  • അനുഗ്രഹങ്ങളും ശാപങ്ങളും യാഗപീഠത്തില്‍ നിന്നും പുറപ്പെടുവിക്കുവാന്‍ സാധിക്കും.                                  
  • യാഗപീഠങ്ങള്‍ ശക്തിയുള്ളതാണ്, അതിനു ഒരു തലമുറയില്‍ നിന്നും അടുത്ത തലമുറയിലേക്കും പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

തിന്മയുടെ യാഗപീഠങ്ങള്‍ എത്ര ശക്തിയുള്ളത് ആണെങ്കിലും, ദൈവശക്തിയുമായി ഏറ്റുമുട്ടുമ്പോള്‍ അത് നശിച്ചുപോകുവാന്‍ ഇടയായിത്തീരും. നിങ്ങളുടെ മുന്നേറ്റത്തെ വെല്ലുവിളിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ തിന്മയുടെ യാഗപീഠങ്ങളെയും നശിപ്പിക്കുവാന്‍ നിങ്ങള്‍ ശക്തിയില്‍ വളരേണ്ടത് ആവശ്യമാണ്‌.

തിന്മയുടെ യാഗപീഠങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?

1. തിന്മയുടെ യാഗപീഠങ്ങള്‍ നിങ്ങളെ ജീവനുള്ള ദൈവത്തിങ്കല്‍ നിന്നും അകറ്റിക്കളയുവാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

"എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ട്, യാഗപീഠങ്ങൾ അവന് പാപഹേതുവായിത്തീർന്നിരിക്കുന്നു". 
 (ഹോശേയ 8:11).
                                
2. തിന്മയുടെ യാഗപീഠങ്ങളില്‍ നിന്നും ലക്ഷ്യസ്ഥാനങ്ങള്‍ക്ക് കാലത്താമസ്സം വരുത്തും.
                            
3. തിന്മയുടെ യാഗപീഠങ്ങള്‍ക്ക് ലക്ഷ്യസ്ഥാനങ്ങളെ നശിപ്പിക്കുവാന്‍ സാധിക്കും.
                                
4. തിന്മയുടെ യാഗപീഠം ലക്ഷ്യസ്ഥാനത്തെ മലിനമാക്കും. (യിരെമ്യാവ് 19:13).
                               
5. രോഗവും, ദാരിദ്ര്യവും, ഒരു വംശപരമ്പരയിലേക്ക് സാത്താന് പ്രവേശനവും നല്‍കുവാന്‍ തിന്മയുടെ യാഗപീഠത്തിനു സാധിക്കും.

തിന്മയുടെ യാഗപീഠങ്ങള്‍ക്ക് എതിരായി എന്താണ് ചെയ്യേണ്ടത്.
                                 
  • യാഗപീഠങ്ങള്‍ക്ക് മേല്‍ പ്രാവചനീക വചനങ്ങള്‍ അയയ്ക്കുക.
അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദുഗൃഹത്തിന് യോശീയാവ് എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്‍റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്‍റെമേൽവച്ച് അറുക്കയും മനുഷ്യാസ്ഥികളെ നിന്‍റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചു പറഞ്ഞു. 
ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി. (1 രാജാക്കന്മാര്‍ 13:2,5).

നമ്മുടെ നിശബ്ദത തിന്മയുടെ യാഗപീഠത്തിനു നന്നായി പ്രവര്‍ത്തിക്കുവാനുള്ള അനുവാദം നല്‍കും. നാം അത് ഭൂമിയില്‍വെച്ച് പ്രഖ്യാപിക്കുന്നില്ലെങ്കില്‍, സ്വര്‍ഗ്ഗത്തിലും അത് നമുക്കുവേണ്ടി ചെയ്യപ്പെടുകയില്ല. വിശ്വാസികള്‍ എന്ന നിലയില്‍, ദൈവത്തിന്‍റെ ഹിതം ഈ ഭൂമിയില്‍ വഹിക്കേണ്ടവരാകുന്നു നാം.

നിങ്ങളുടെ നിത്യതയെ പ്രയാസപ്പെടുത്തുന്ന ഏതെങ്കിലും തിന്മയുടെ യാഗപീഠങ്ങള്‍ ഉണ്ടെങ്കില്‍ അഗ്നിയാല്‍ ഇന്ന് അത് നശിച്ചുപോകട്ടെ എന്ന് നിങ്ങളുടെ ജീവിതത്തെ നോക്കി യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കല്പിക്കുന്നു.

  • ദൈവീകമായ ഒരു യാഗപീഠം പണിയുക
ക്ഷാമകാലത്തിനു ശേഷം മഴ പെയ്യുവാന്‍ വേണ്ടി ഏലിയാവ് പ്രാര്‍ത്ഥിക്കുന്നതിനു മുമ്പ്, അവന്‍ ആളുകളെയെല്ലാം ഒരുമിച്ചു വിളിച്ചുകൂട്ടി "അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി" എന്നത് വളരെ താല്പര്യജനകമായ ഒരു വസ്തുതയാണ്. (1 രാജാക്കന്മാര്‍ 18:30).

നമ്മുടെ യാഗപീഠത്തിന്‍റെ അവസ്ഥ കാണിക്കുന്നത് നമ്മുടെ ആരാധനയുടെ അവസ്ഥയെയും നമ്മുടെ ദൈവവുമായുള്ള ബന്ധത്തെയുമാകുന്നു. മൂന്നു തരത്തിലുള്ള ദൈവത്തിന്‍റെ യാഗപീഠങ്ങള്‍ ഉണ്ട്; നമ്മുടെ ശരീരങ്ങള്‍ (1 കൊരിന്ത്യര്‍ 6:19), നമ്മുടെ ഭവനങ്ങള്‍ (മത്തായി 18:20), അതുപോലെ സഭ (കൊലൊസ്സ്യര്‍ 1:24).


Bible Reading Plan : Act 16-20
പ്രാര്‍ത്ഥന
1. എന്‍റെ ലക്ഷ്യസ്ഥാനത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരു ദുഷ്ട യാഗപീഠത്തേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു. (പുറപ്പാട് 34:13).

2. എന്‍റെ ലക്ഷ്യസ്ഥാനത്തിനു എതിരായി അപകീര്‍ത്തി സംസാരിക്കുന്ന ഏതൊരു അപരിചിതമായ യാഗപീഠവും, യേശുവിന്‍റെ നാമത്തില്‍ നിശബ്ദമായി പോകട്ടെ. (യെശയ്യാവ് 54:17). 

3. ദൈവത്തിന്‍റെ ദൂതന്മാരെ, എന്‍റെ ഭാവിയ്ക്ക് വിരോധമായി പ്രവര്‍ത്തിക്കുന്ന എന്‍റെ പിതാവിന്‍റെ ഭവനത്തിലെ തിന്മയുടെ കുടുംബ ബലിപീഠങ്ങളെ പോയി നശിപ്പിക്കുക, യേശുവിന്‍റെ നാമത്തില്‍. (ന്യായാധിപന്മാര്‍ 6:25-26).

4. എന്‍റെ ലക്ഷ്യസ്ഥാനത്തെ പരിമിതപ്പെടുത്തുന്ന ഏതൊരു ദുഷ്ട യാഗപീഠത്തേയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ നശിപ്പിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (എബ്രായര്‍ 9:14).

5. എന്‍റെ നല്ല ഭാവിയ്ക്ക് വിരോധമായി പ്രവര്‍ത്തിക്കുന്ന ദുഷ്ട യാഗപീഠത്തിലെ ഏതൊരു ദുഷ്ട പുരോഹിതരുടെ പ്രവര്‍ത്തികളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു. (മത്തായി 16:19).

6. തിന്മയുടെ യാഗപീഠത്തിന്മേല്‍ എനിക്കെതിരായി ചെയ്തിരിക്കുന്ന ഏതൊരു തിന്മയും, യേശുവിന്‍റെ നാമത്തില്‍ നന്മയായും അനുഗ്രഹമായും മാറട്ടെ. (ഉല്പത്തി 50:20).

7. എന്‍റെ ലക്ഷ്യസ്ഥാനത്തിനു എതിരായുള്ള അപരിചിതമായ യാഗപീഠത്തിന്‍റെ ശക്തിയെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിര്‍വീര്യമാക്കുന്നു. (2 രാജാക്കന്മാര്‍ 23:14).

8. ദോഷത്തിനായി എന്‍റെ പേര് വിളിക്കുന്ന ഏതൊരു ശക്തിയും, യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. (യെശയ്യാവ് 47:12-15).

9. ദൈവത്തിന്‍റെ ദൂതന്മാരെ, തിന്മയുടെ യാഗപീഠങ്ങളില്‍ നിന്നും എന്‍റെ എല്ലാ സദ്‌ഗുണങ്ങളും, മഹത്വവും, അനുഗ്രഹങ്ങളും, സമ്പത്തും വീണ്ടെടുക്കുവാന്‍ വേണ്ടി യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിന്നെ അയയ്ക്കുന്നു. (സങ്കീര്‍ത്തനം 103:20).

10. തിന്മയുടെ യാഗപീഠങ്ങളിലുള്ള എന്‍റെ എല്ലാ അവകാശങ്ങളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കൈവശപ്പെടുത്തുന്നു. (ഓബദ്യാവ് 1:17).

11. പിതാവേ, അങ്ങേയ്ക്ക് വേണ്ടി ഒരു ദൈവീകമായ യാഗപീഠം നിവിര്‍ത്തുവാന്‍ എന്നെ ശക്തീകരിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (ഉല്പത്തി 22:9).

12. എന്‍റെ ജീവിതത്തിനു എതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുഷ്ട യാഗപീഠങ്ങള്‍ക്ക് നേരെ ഞാന്‍ പ്രാവചനീക വചനങ്ങളെ അയയ്ക്കുന്നു, അത് അഗ്നിയാല്‍ യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. (യിരെമ്യാവ് 23:29).

13. ദുഷ്ട യാഗപീഠങ്ങളിലുള്ള ദുഷ്ട രേഖകളില്‍ നിന്നും ഞാന്‍ എന്‍റെ പേര് യേശുവിന്‍റെ നാമത്തില്‍ നീക്കം ചെയ്യുന്നു. (കൊലൊസ്സ്യര്‍ 2:14).

14. എനിക്കെതിരായി ആസൂത്രണം ചെയ്തിരിക്കുന്ന മരണത്തില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ രക്ഷപ്പെടുന്നു. (സങ്കീര്‍ത്തനം 91:3).

15. ദൈവത്തിന്‍റെ ദൂതന്മാരെ, എന്‍റെ സാമ്പത്തീക മുന്നേറ്റത്തിനും, ദാമ്പത്യത്തിലെ സ്ഥിരതയ്ക്കും, അനുഗ്രഹത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന സാത്താന്യ ബലിപീഠങ്ങളെ പോയി തകര്‍ത്തുകളയുക, യേശുവിന്‍റെ നാമത്തില്‍. (2 ദിനവൃത്താന്തം 20:15).

16. എന്‍റെ ലക്ഷ്യസ്ഥാനത്തിനു എതിരായുള്ള സാത്താന്യ ആരോപണങ്ങളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിശബ്ദമാക്കുന്നു. (വെളിപ്പാട് 12:10).

17. എന്‍റെ അനുഗ്രഹങ്ങളെ പൂട്ടിവെച്ചിരിക്കുന്ന ഏതൊരു ശക്തിയേ, അവയെ ഇപ്പോള്‍ തന്നെ വിടുക യേശുവിന്‍റെ നാമത്തില്‍. (മത്തായി 18:18).

18. നാശത്തിന്‍റെ പട്ടികയില്‍ നിന്നും ഞാന്‍ എന്‍റെ

Join our WhatsApp Channel


Most Read
● വിശ്വാസത്താല്‍ കൃപ പ്രാപിക്കുക
● നിങ്ങളുടെ പ്രതികരണം എന്താണ്?
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 1
● അശ്ലീലസാഹിത്യം
● അനുഗ്രഹത്തിന്‍റെ ശക്തി
● കാരാഗൃഹത്തിലെ സ്തുതി
● നിങ്ങളുടെ തരിശുനിലം ഉഴുതുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ