english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -2
അനുദിന മന്ന

ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -2

Tuesday, 21st of January 2025
1 0 190
Categories : പരിശുദ്ധാത്മാവിന്‍റെ വരങ്ങള്‍ (Gifts of the Holy Spirit)
എന്നിൽ കായ്ക്കാത്ത കൊമ്പൊക്കെയും അവൻ നീക്കിക്കളയുന്നു (ശുദ്ധീകരിക്കയും ആവര്‍ത്തിച്ച് ചെത്തിയൊരുക്കയും ചെയ്യുന്നു); കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു (യോഹന്നാന്‍ 15:2 ആംപ്ലിഫൈഡ്).

ഈ പദപ്രയോഗം ശ്രദ്ധിക്കുക, "അവൻ ശുദ്ധീകരിക്കയും ആവര്‍ത്തിച്ച് ചെത്തിയൊരുക്കയും ചെയ്യുന്നു".

ദൈവത്തിന്‍റെ ഇടപ്പെടല്‍ ഒരു പ്രാവശ്യം മാത്രമല്ല മറിച്ച് അത് തുടര്‍മാനമായ ഒരു പ്രക്രിയയാണ്. ഇത് നമ്മോടു പറയുന്നത് വളര്‍ച്ചയുടെ കാലങ്ങള്‍ ഉണ്ടാകും, അതുപോലെ നമ്മുടെ ജീവിതത്തില്‍ ചെത്തിയൊരുക്കുന്ന കാലങ്ങളും ഉണ്ടാകും എന്നാണ്. പര്‍വ്വത മുകളില്‍ നില്‍ക്കുന്ന അനുഭവങ്ങളുടെയും, അപ്പോള്‍ത്തന്നെ താഴ്വരയില്‍ ആയിരിക്കുന്ന അനുഭവങ്ങളുടെയും കാലങ്ങള്‍ ഉണ്ടാകും.

എന്‍റെ ആന്‍റിയുടെ (പിതാവിന്‍റെ സഹോദരി) വീട്ടുമുറ്റത്ത് മനോഹരമായ റോസ് ചെടികള്‍ ഉണ്ടായിരുന്നു. ഞാനും എന്‍റെ സഹോദരനും ഞങ്ങളുടെ വേനല്‍ക്കാല അവധി അവളുടെ ഭവനത്തില്‍ ചിലവിടുമായിരുന്നു. അത് വളരെ രസകരമായ ദിവസങ്ങളായിരുന്നു. ഒരു ദിവസം ഉച്ചക്കഴിഞ്ഞ്, അവള്‍ റോസ് ചെടിയുടെ ചില ഭാഗങ്ങള്‍ മുറിച്ചുമാറ്റുന്നത് ഞാന്‍ കണ്ടു. അതിനെ പൂര്‍ണ്ണമായും നശിപ്പിക്കുകയാണെന്ന് ഞാന്‍ വ്യക്തിപരമായി ചിന്തിച്ചു. നിഷ്കളങ്കതയോടെ ഞാന്‍ അവളോട്‌ ചോദിച്ചു, "ആന്‍റി വളരെയധികം സ്നേഹിക്കുന്ന ഈ റോസ് ചെടികളോടു എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?"

അവള്‍ എന്നോടു ഇപ്രകാരം മറുപടി പറഞ്ഞു, റോസ് ചെടികള്‍ ഏറ്റവും നല്ല രീതിയില്‍ പൂക്കുന്നതിനാണ് താന്‍ അങ്ങനെ ചെയ്യുന്നതെന്ന്. തീര്‍ച്ചയായും, ആ നിമിഷത്തില്‍, അത് ഗ്രഹിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു, എന്നാല്‍ ചില ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞതിലെ സത്യം ഞാന്‍ കാണുവാന്‍ ഇടയായി. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത നിലയില്‍ റോസാപുഷ്പ്പങ്ങള്‍ മനോഹാരിതയോടും ഊര്‍ജ്ജസ്വലതയോടും കൂടി പ്രത്യക്ഷമായി.

ചെത്തിയൊരുക്കല്‍ ഒരിക്കലും ഒരു സുഖമുള്ള അനുഭവമല്ല. അത് വേദനാജനകമാണ്. അത് പറയുമ്പോള്‍, ദൈവം നമ്മോടു കോപിക്കുന്നതുകൊണ്ടല്ല നമ്മെ ചെത്തിയൊരുക്കുന്നതെന്ന് നാം അറിയണം. അവന്‍ നമ്മെ ചെത്തിയൊരുക്കുന്നത് നാം അധികമായ, സമ്പന്നമായ ഏറ്റവും മികച്ച ഫലം കായിക്കുവാന്‍ വേണ്ടിയാണ്. (യോഹന്നാന്‍ 15:2 ആംപ്ലിഫൈഡ്).

ഫലം കായിക്കുന്നതിന്‍റെ ഘട്ടങ്ങള്‍ ശ്രദ്ധിക്കുക (യോഹന്നാന്‍ 15:2 ആംപ്ലിഫൈഡ് ബൈബിള്‍ വായിക്കുക)
  • ഫലം
  • അധികം ഫലം (അളവ്)
  • സമ്പന്നവും ഏറ്റവും മികച്ചതുമായ ഫലം (അളവും ഗുണവും)
ഈ അടുത്ത സമയത്ത്, ഞാന്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും സമയം ചിലവഴിക്കയായിരുന്നു, ഈ കാലങ്ങളില്‍ സഭ ചെത്തിയൊരുക്കലിന്‍റെ ഒരു പ്രക്രിയയില്‍ കൂടി കടന്നുപോകുകയാണെന്ന് പരിശുദ്ധാത്മാവ് അപ്പോള്‍ എനിക്ക് വെളിപ്പെടുത്തി തന്നു.

അനേകരും ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്തു, കര്‍ത്താവിങ്കല്‍ നിന്നും ഒരു മറുപടിയും കിട്ടുന്നതായി അനുഭവപ്പെടുന്നില്ല. ദൈവം പ്രവര്‍ത്തിക്കുവാന്‍ വേണ്ടി ശരിക്കും കര്‍ത്താവില്‍ വിശ്വസിച്ചു കാത്തിരുന്നവരാണിവര്‍. ഒരു മടങ്ങിവരവ് ഉണ്ടാകുന്നതിനു പകരം, അനേകരും പ്രത്യക്ഷമായ തിരിച്ചടികളും നഷ്ടങ്ങളും നേരിടുന്നു. പ്രിയ ദൈവപൈതലേ, പലപ്പോഴും ഒരു മുറിപ്പെടുത്തല്‍ പോലെ സ്വാഭാവീകമായി തോന്നുന്ന ഒരു ചെത്തിയൊരുക്കല്‍ പ്രക്രിയയില്‍ കൂടി ദൈവം നിങ്ങളെ കൊണ്ടുപോകുന്നതാണത്.

നിങ്ങളുടെ ചുറ്റുപാടുമുള്ള ഒരിക്കലും പ്രാര്‍ത്ഥിക്കാത്ത, ഒരിക്കലും ഉപവസിക്കാത്ത, ഒരിക്കലും സഭയില്‍ പോകാത്ത, അഥവാ കര്‍ത്താവിന്‍റെ വേലയ്ക്കായി ഒരിക്കലും കൊടുക്കാത്ത ആളുകളെ നിങ്ങള്‍ നോക്കുക; അവര്‍ക്കെല്ലാം ആനന്ദകരമായ സമയങ്ങള്‍ ഉണ്ടാകുന്നു. അവര്‍ നിങ്ങളെ കളിയാക്കുന്നുപോലുമുണ്ട്. ദൈവം ഒരിക്കലും ഉണക്കമരങ്ങളുമായി ഇടപ്പെടുകയില്ല എന്ന് അറിയുക. ഫലപ്രാപ്തിയുള്ള കൊമ്പുകളുമായാണ് ദൈവം എപ്പോഴും ഇടപ്പെടുന്നത്. ദൈവം നിങ്ങളോടു ഇടപ്പെടുന്നുവെങ്കില്‍, നിങ്ങളെ മുറിയ്ക്കുന്നുവെങ്കില്‍, രൂപപ്പെടുത്തുന്നുവെങ്കില്‍, നിങ്ങള്‍ ഫലം കായ്ക്കുന്ന ഒരു കൊമ്പ് ആകുന്നു എന്നറിയുക.

എത്രയും പെട്ടെന്ന്, ദൈവം സഭയ്ക്കുവേണ്ടി ഒരു പുതിയ കാലം തുറക്കുവാന്‍ പോകുന്നു. അതില്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്നു. യേശുവിന്‍റെ നാമത്തില്‍ അത് സ്വീകരിക്കുക. ഞാന്‍ പരിശുദ്ധാത്മാവില്‍ നിന്നും കേട്ടതാണ്. ഇത് സംഭവിക്കുവാന്‍ പോകുന്നു.ദൈവത്തില്‍ ഉറച്ചുനില്‍ക്കുക. ഒരിക്കലും മടുത്തുപോകരുത്. നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

Bible Reading: Exodus 9-11
ഏറ്റുപറച്ചില്‍
യേശുവിന്‍റെ നാമത്തില്‍, എന്‍റെ വഴികളില്‍, ജീവനുണ്ടെന്ന്, സമൃദ്ധമായ ജീവനുണ്ടെന്ന് ഞാന്‍ ഏറ്റുപറയുന്നു. തക്കക്കാലത്ത് ഞാന്‍ എന്‍റെ ഫലം പുറപ്പെടുവിക്കും.

യേശുവിന്‍റെ നാമത്തില്‍, കാലതാമസത്തിന്‍റെയും, തിരിച്ചടികളുടെയും, സ്തംഭനാവസ്ഥയുടേയും എല്ലാ വേരുകളെയും ഞാന്‍ ശാസിക്കുന്നു. എന്‍റെ ജീവിതം മുന്‍പോട്ടുപോയികൊണ്ടിരിക്കുന്നു, ഞാന്‍ വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്കും മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്കും പോകുന്നു.

യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ പ്രിയപ്പെട്ടവരും ദൈവത്തിന്‍റെ മഹത്വത്തിനായി പുതിയ ഉയരങ്ങളെ താണ്ടുകയും പുതിയ പ്രദേശങ്ങളെ ജയിച്ചുകീഴടക്കുകയും ചെയ്യും. ആമേന്‍.

Join our WhatsApp Channel


Most Read
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 5
● എന്താണ് വിശ്വാസം
● ദൈവത്തിനായി ദാഹിക്കുക
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 3
● ജയിക്കുന്ന വിശ്വാസം
● നരകം ഒരു യഥാര്‍ത്ഥ സ്ഥലമാണ്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ