english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 43
ബൈബിൾ വ്യാഖ്യാനം

അധ്യായം 43

639
എന്നാല്‍ ക്ഷാമം ദേശത്തു കഠിനമായിത്തീര്‍ന്നു. (ഉല്‍പത്തി 43:1).
വാഗ്ദത്തദേശത്ത്‌ ക്ഷാമം........ കാരണം മിശിഹ മിസ്രയിമില്‍ ആയിരുന്നു (ഉല്‍പത്തി 43:1).

അവര്‍ മിസ്രയീമില്‍ നിന്നു കൊണ്ടുവന്ന ധാന്യം തിന്നു തീര്‍ന്നപ്പോള്‍ അവരുടെ അപ്പന്‍ അവരോട്: "നിങ്ങള്‍ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിന്‍ എന്നു പറഞ്ഞു" (ഉല്‍പത്തി 43:2).

തന്‍റെ ഭയത്തിനു അപ്പുറം ഒരു ചുവടു വെയ്ക്കുവാന്‍ യാക്കോബിനെ ഇടയാക്കിയത് അവന്‍റെ വിശപ്പായിരുന്നു. നിങ്ങള്‍ സാധാരണയായി ചെയ്യാത്ത കാര്യങ്ങള്‍ വിശപ്പ്‌ നിങ്ങളെകൊണ്ട് ചെയ്യിപ്പിക്കും. മിസ്രയിമില്‍ പോയി യോസേഫിനെ കാണുവാന്‍ പൂര്‍വ്വപിതാക്കളെ ഇടയാക്കിയത് വിശപ്പായിരുന്നു. നിങ്ങള്‍ സാധാരണയായി ചെയ്യുവാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍പോലും വിശപ്പ്‌ നിങ്ങളെകൊണ്ട് ചെയ്യിക്കുവാന്‍ ഇടയാകും.

യാക്കോബിന്‍റെ മക്കള്‍ യോസേഫിനെ കാണുവാനായി പോയപ്പോള്‍ മൂന്നു സമ്മാനങ്ങള്‍ കൊണ്ടുപോയിരുന്നു. ആ സമ്മാനങ്ങളുടെ പ്രാവചനീക പ്രാധാന്യത എന്താണ്?

അപ്പോള്‍ അവരുടെ അപ്പനായ യിസ്രായേല്‍ അവരോടു പറഞ്ഞത്: അങ്ങനെയെങ്കില്‍ ഇതു ചെയ്യുവീന്‍; നിങ്ങളുടെ പാത്രങ്ങളില്‍ കുറെ സുഗന്ധപശ, കുറെ തേന്‍, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളില്‍ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിനു കാഴ്ച വയ്പിന്‍. ഇരട്ടി ദ്രവ്യവും കൈയില്‍ എടുത്തുകൊള്‍വിന്‍; നിങ്ങളുടെ ചാക്കിന്‍റെ വായ്ക്കല്‍ മടങ്ങിവന്ന ദ്രവ്യവും കൈയില്‍ തിരികെ കൊണ്ടുപോകുവിന്‍; പക്ഷേ അതു കൈമറിച്ചലായിരിക്കും. നിങ്ങളുടെ സഹോദരനേയും കൂട്ടി പുറപ്പെട്ട് അദ്ദേഹത്തിന്‍റെ അടുക്കല്‍ വീണ്ടും ചെല്ലുവിന്‍. അവന്‍ നിങ്ങളുടെ മറ്റേ സഹോദരനേയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയയ്ക്കേണ്ടതിന് സര്‍വ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാല്‍ ഞാന്‍ മക്കളില്ലാത്തവന്‍ ആകണമെങ്കില്‍ ആകട്ടെ. (ഉല്‍പത്തി 43:11-14).

യോസേഫിനെ കാണുവാന്‍ പോയ പൂര്‍വ്വപിതാക്കള്‍ മൂന്നു വസ്തുക്കളാണ് എടുത്തത്.
1. ഏറ്റവും നല്ല ഫലം
2. ഇരട്ടി ദ്രവ്യം - ഇരട്ടി ദ്രവ്യം എന്നത് സാമ്പത്തീക കാര്യങ്ങളിലെ സത്യസന്ധതയെയാണ് കാണിക്കുന്നത്.
3. അവരുടെ സഹോദരനേയും - നിങ്ങളുടെ സഹോദരന്‍റെയൊ സഹോദരിയുടെയോ കൂടെ നടക്കുന്നതിനേക്കാള്‍ എളുപ്പമാണ് പിശാചിനെ പുറത്താക്കുന്നത്.

ഈ ഓരോ കാര്യങ്ങളും കാണിക്കുന്നത് അവര്‍ സ്വഭാവഗുണങ്ങള്‍ ഉള്ളവര്‍ ആയിരുന്നു എന്നാണ്.

വെറുതെ ഒരു ഫലമല്ല പിന്നെയോ ഏറ്റവും നല്ല ഫലം.
അവര്‍ കനാന്‍ ദേശത്തു നിന്നാണ് വരുന്നത് എന്നതിന്‍റെ ആത്മാര്‍ത്ഥതയാണ് ആ ഫലം വെളിപ്പെടുത്തുന്നത്.

അതുപോലെതന്നെ നിങ്ങള്‍ സ്വര്‍ഗീയരാണോ അതോ ഭൌമീകരാണോ എന്ന് നിങ്ങളുടെ ഫലം തെളിയിക്കുവാന്‍ ഇടയാകും. ആ ഫലം മിസ്രയിമിലെ അല്ലായിരുന്നു എന്നാല്‍ കനാന്‍ നാട്ടിലെ ഫലം ആയിരുന്നു. ആ ഫലത്താല്‍ അവര്‍ ശരിക്കും കനാന്‍ ദേശത്ത് നിന്നുള്ളവര്‍ ആണെന്ന് യോസേഫ് അറിയുവാനിടയാകും.

കര്‍ത്താവായ യേശു പറഞ്ഞു, "അവരുടെ ഫലത്താല്‍ നിങ്ങള്‍ക്ക്‌ അവരെ തിരിച്ചറിയാം" (മത്തായി 7:15-20).

നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും. (യോഹന്നാന്‍ 13:35).

അവര്‍ ദേശം സത്യത്തില്‍ സന്ദര്‍ശിച്ചു എന്നതിന്‍റെ തെളിവാണ് ആ ദേശത്തിലെ ഫലം. അതുപോലെതന്നെ നാം ഭൌമീകരല്ല മറിച്ച് സ്വര്‍ഗീയരാണ് എന്നതിന്‍റെ തെളിവാണ് നമ്മിലുള്ള ആത്മാവിന്‍റെ ഫലം (ഗലാത്യര്‍ 5:22-23).

ഇരട്ടി ദ്രവ്യം എന്നത് സാമ്പത്തീക കാര്യങ്ങളിലെ സത്യസന്ധതയെയാണ് കാണിക്കുന്നത്.
യോസേഫിന്‍റെ സഹോദരന്മാര്‍ കഴിഞ്ഞ പ്രാവശ്യം ധാന്യം വാങ്ങിക്കുവാനായി മിസ്രയിമില്‍ പോയപ്പോള്‍, അവരുടെ ചാക്കിന്‍റെ വായ്ക്കല്‍ അവരുടെ ദ്രവ്യം തിരികെ ലഭിക്കുകയുണ്ടായി. ഇപ്പോള്‍ യാക്കോബ് തന്‍റെ മക്കളെ ഉപദേശിക്കുന്നത് മടങ്ങിവന്ന ദ്രവ്യവും ധാന്യം വാങ്ങിക്കുന്നതിനു ആവശ്യമായ ദ്രവ്യവും ആയി പോകുക എന്നാണ് - ഇരട്ടി ദ്രവ്യം.

ചില വര്‍ഷങ്ങള്‍ക്കു മുമ്പ്, അമേരിക്കയ്ക്ക് വെളിയിലുള്ള ഒരു പ്രാസംഗികനു ഹൂസ്റ്റണ്‍, ടെക്സാസില്‍ ഉള്ള ഒരു സഭയില്‍ നിന്നും ഒരു വിളി ലഭിക്കുകയുണ്ടായി. താന്‍ അവിടെ എത്തിയതിനു ചില ആഴ്ചകള്‍ക്ക് ശേഷം, തന്‍റെ ഭവനത്തില്‍ നിന്നും നഗരകേന്ദ്രത്തിലേക്ക് ബസ്സില്‍ യാത്ര ചെയ്യേണ്ട ഒരു സാഹചര്യം ഉണ്ടായി.

തനിക്കു ലഭിക്കേണ്ടതിലും അധികം തുക ബാക്കിയായി ഡ്രൈവര്‍ തിരികെ നല്‍കി എന്ന് അദ്ദേഹം ഇരുന്നതിനു ശേഷം താന്‍ മനസ്സിലാക്കി. എന്ത് ചെയ്യണം എന്ന് ആലോചിച്ചിട്ട്, താന്‍ ഇങ്ങനെ ചിന്തിക്കുകയുണ്ടായി, 'ആ അധികതുക മടക്കി നല്‍കുന്നതാണ് നല്ലത്, അത് സൂക്ഷിക്കുന്നത് തെറ്റായ കാര്യമാണ്'. പിന്നെ അവന്‍ ചിന്തിച്ചു, 'ഓ അത് ഒരു കാലണ മാത്രമേ ഉള്ളു, അതങ്ങ് മറന്നേക്കാം'.

ഈ ചെറിയ തുകയെ സംബന്ധിച്ചു ആര് വേവലാതിപ്പെടാനാണ്? എന്തായാലും ബസിന്‍റെ കമ്പനിയ്ക്ക് ധാരാളം തുക യാത്രാക്കൂലിയായി ലഭിക്കുന്നുണ്ട്; അവര്‍ ഒരിക്കലും അത് വേണ്ടെന്നു വയ്ക്കുകയില്ല. ഇത് ദൈവത്തിന്‍റെ ദാനമായി സ്വീകരിച്ച് മൌനമായി ഇരിക്കാം.

അദ്ദേഹത്തിനു ഇറങ്ങേണ്ടതായ സ്ഥലം എത്തിയപ്പോള്‍, താന്‍ വാതില്‍ക്കല്‍ ഒരുനിമിഷം നില്‍ക്കുകയുണ്ടായി, എന്നിട്ട് ആ ചെറിയ തുക ഡ്രൈവര്‍ക്ക് കൈമാറിയിട്ട്‌ ഇങ്ങനെ പറഞ്ഞു, 'നീ എനിക്ക് അധികമായി തന്ന ചെറിയ തുക ഇതാ'. ആ ഡ്രൈവര്‍ പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം മറുപടി നല്‍കി, പട്ടണത്തില്‍ വന്ന പുതിയ പ്രാസംഗികന്‍ താങ്കള്‍ അല്ലയോ?

ഈ അടുത്തസമയത്ത് ആരാധനയ്ക്കായി എവിടെയെങ്കിലും പോകുന്നതിനെ കുറിച്ച് ഞാന്‍ ഒരുപാട് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. 
ഞാന്‍ അധികതുക ബാക്കിയായി തന്നാല്‍ താങ്കള്‍ എന്ത് ചെയ്യുമെന്ന് കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചു. ഞായറാഴ്ച്ച ഞാന്‍ അങ്ങയെ സഭയില്‍ വന്നു കണ്ടുകൊള്ളാം. ആ പ്രാസംഗികന്‍ ബസ്സില്‍ നിന്നും ഇറങ്ങിയ ഉടനെ, അടുത്ത് കണ്ട വൈദ്യുത കാലില്‍ അക്ഷരീകമായി അവന്‍ മുറുകെപ്പിടിച്ച്‌ കൊണ്ട്, ഇങ്ങനെ പറയുകയുണ്ടായി, 'എന്‍റെ ദൈവമേ, ഒരു കാലണയ്ക്ക് ഞാന്‍ അങ്ങയുടെ പുത്രനെ വില്‍ക്കുന്നതിന്‍റെ അരികില്‍ എത്തിയല്ലോ.' 

ചില ആളുകള്‍ വായിക്കുന്ന ബൈബിള്‍ നമ്മുടെ ജീവിതം മാത്രമാണ്. അതുകൊണ്ട് ക്രിസ്ത്യാനികളായ നമ്മളെ ആളുകള്‍ എങ്ങനെ വീക്ഷിക്കുന്നു എന്നും പരിശോധിക്കുന്നു എന്നും ഉള്ളതിന് ഭീതിതമായ ഒരു ഉദാഹരണമാണ് ഇത്.

ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ സഹോദരന്‍റെ കൂടെ നടക്കുന്നതിലും എളുപ്പമാണ് ദൈവത്തോടുകൂടെ നടക്കുന്നത്.
നിങ്ങളുടെ സ്വന്തം സഹോദരനോടുകൂടെ സമാധാനത്തോടെ നടക്കുന്ന ദൈവത്തിന്‍റെ ആ സ്ഥലത്ത് നിങ്ങള്‍ക്ക്‌ എത്തുവാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ സ്വഭാവഗുണമുള്ള ഒരു മനുഷ്യനാണ് എന്നര്‍ത്ഥം. തന്‍റെ മകനെ അയയ്ക്കുക എന്നതായിരുന്നു യാക്കോബിനെ സംബന്ധിച്ച കാര്യം അപ്പോള്‍തന്നെ ബെന്യാമീന്‍ അവരുടെകൂടെ പോകുവാന്‍ സമ്മതിക്കണമായിരുന്നു. അവന്‍ അവരില്‍ വിശ്വസിച്ചു കൂടെപോയി.

യെഹൂദയുടെ മദ്ധ്യസ്ഥതയില്‍ നിന്നും നമുക്ക് എന്താണ് പഠിക്കുവാന്‍ സാധിക്കുന്നത്?
യെഹൂദയുടെ മദ്ധ്യസ്ഥത യിസ്രായേലിനെയും അവന്‍റെ മക്കളേയും ക്ഷാമത്തില്‍ നിന്നും ആസന്നമായ മരണത്തില്‍നിന്നും രക്ഷിച്ചു.

പിന്നെ യെഹൂദാ തന്‍റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത്: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിനു ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാല്‍ ഞങ്ങള്‍ പോകാം. ഞാന്‍ അവനുവേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്‍റെ കൈയില്‍നിന്നു ചോദിക്കേണം; ഞാന്‍ അവനെ നിന്‍റെ അടുക്കല്‍ കൊണ്ടുവന്ന് അവനെ നിന്‍റെ മുമ്പില്‍ നിര്‍ത്തുന്നില്ലെങ്കില്‍ ഞാന്‍ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം. ഞങ്ങള്‍ താമസിച്ചിരുന്നില്ലെങ്കില്‍ ഇപ്പോള്‍ രണ്ടു പ്രാവശ്യം പോയി വരുമായിരുന്നു. (ഉല്‍പത്തി 43:8-10).

യോസേഫിന്‍റെ മുന്‍പാകെയുള്ള യെഹൂദയുടെ മദ്ധ്യസ്ഥത തന്‍റെ സഹോദരന്മാര്‍ക്ക് യോസേഫിനെ വെളിപ്പെടുത്തപ്പെട്ടു (ഉല്‍പത്തി 44)
ഇടുവില്‍ നില്‍ക്കുന്നത് യേശുക്രിസ്തുവിനെ വെളിപ്പെടുത്തും.

ഇടുവില്‍ നില്‍ക്കുന്ന ഒരുവന്‍ താന്‍ ആര്‍ക്കുവേണ്ടി ഇടുവില്‍ നില്‍ക്കുന്നുവോ അവരുടെ സ്ഥാനം എടുക്കുവാന്‍ തയ്യാറാണ്.

ആകയാല്‍ ബാലനു പകരം അടിയന്‍ യജമാനന് അടിമയായിരിപ്പാനും ബാലന്‍ സഹോദരന്മാരോടുകൂടെ പൊയ്ക്കൊള്ളുവാനും അനുവദിക്കേണമേ. (ഉല്‍പത്തി 44:33).

ബെന്യാമീന്‍റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു (ഉല്‍പത്തി 43:34).

5 എന്നത് കൃപയെ സൂചിപ്പിക്കുന്ന സംഖ്യയാണ്. കൃപയുടെ തലമുറക്കാര്‍ ബെന്യാമീന്‍റെ തലമുറ ആകുന്നു.

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 2
  • അധ്യായം 3
  • അധ്യായം 4
  • അധ്യായം 5
  • അധ്യായം 6
  • അധ്യായം 7
  • അധ്യായം 8
  • അധ്യായം 9
  • അധ്യായം 10
  • അധ്യായം 11
  • അധ്യായം 12
  • അധ്യായം 13
  • അധ്യായം 14
  • അധ്യായം 15
  • അധ്യായം 16
  • അധ്യായം 17
  • അധ്യായം 18
  • അധ്യായം 19
  • അധ്യായം 20
  • അധ്യായം 21
  • അധ്യായം 22
  • അധ്യായം 33
  • അധ്യായം 34
  • അധ്യായം 35
  • അധ്യായം 36
  • അധ്യായം 37
  • അധ്യായം 38
  • അധ്യായം 39
  • അധ്യായം 40
  • അധ്യായം 41
  • അധ്യായം 42
  • അധ്യായം 43
  • അധ്യായം 44
  • അധ്യായം 45
  • അധ്യായം 46
  • അധ്യായം 47
  • അധ്യായം 48
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ