യിസ്രായേൽ എല്ലാ മക്കളിലുംവച്ച് അവനെ (യോസേഫ്) അധികം സ്നേഹിച്ച് ഒരു നിലയങ്കി അവന് ഉണ്ടാക്കിച്ചു കൊടുത്തു. (ഉൽപത്തി 37:3).
പലനിറത്തിലുള്ള നിലയങ്കി അഭിഷേകത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അഭിഷേകം ബഹുമുഖമായതാണ്.
യോസേഫ് ഒരു സ്വപ്നം കണ്ടു. അതു തന്‍റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവർ അവനെ പിന്നെയും അധികം പകച്ചു. അവൻ അവരോടു പറഞ്ഞത്: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ. നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്‍റെ കറ്റ എഴുന്നേറ്റു നിവർന്നു നിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്‍റെ കറ്റയെ നമസ്കരിച്ചു. (ഉൽപത്തി 37:5-7).
യോസേഫിനു ആത്മീക നിഗളം ഉണ്ടാകാമായിരുന്നു. ഇന്നും, നമ്മുടെ കാലഘട്ടത്തിലും, സമയങ്ങളിലും വര്‍ദ്ധിച്ചുവരുന്ന തെറ്റുകളുടെ ഒന്നാമത്തേതും മോശവുമായ കാരണം ആത്മീക നിഗളമാകുന്നു. ക്രിസ്തുവിന്‍റെ നാമത്തിന്‍റെ വ്യാപ്തിക്കായി തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ഹൃദയത്തിലേക്ക് പിശാച് വരുന്നതിനുള്ള പ്രധാനപ്പെട്ട വാതില്‍ ഇതാകുന്നു. അഹങ്കാരം അതിന്‍റെതായ പ്രത്യേകം സ്വഭാവം നിമിത്തം മറ്റുള്ള സകല തെറ്റുകളേക്കാളും വിവേചിച്ചറിയുവാന്‍ ബുദ്ധിമുട്ടാണ്.
ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്‍റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. (ഉൽപത്തി 37:20).
ദൈവം നിങ്ങള്‍ക്ക് തന്നിട്ടുള്ള സ്വപ്നങ്ങളെ നശിപ്പിക്കുവാന്‍ സാത്താന്‍ എപ്പോഴും ശ്രമിക്കും. എന്നിരുന്നാലും, സത്യം എന്തെന്നാല്‍, ദൈവം നല്‍കിയതായ ഒരു ദര്‍ശനം നിങ്ങളുടെയുള്ളില്‍ ഉണ്ടെങ്കില്‍, നിങ്ങളെ ഇല്ലാതാക്കുവാന്‍ കഴിയുകയില്ല.
നിങ്ങളെ ഇഷ്ടപ്പെടാത്ത ആളുകളുമായി നിങ്ങളുടെ സ്വപ്നങ്ങളെ ഒരിക്കലും പങ്ക് വെക്കരുത് എന്നുള്ളതാണ് മറ്റൊരു പ്രായോഗീക ഉപദേശം.
യോസേഫ് തന്‍റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു. അത് വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു. (ഉൽപത്തി 37:23-24).
യോസേഫിനെ കുഴിയില്‍ ഇടുന്നതിനു മുമ്പായി പല വര്‍ണ്ണങ്ങളിലുള്ള അവന്‍റെ നിലയങ്കി അവനില്‍ നിന്നും ഊരിമാറ്റി. അങ്ങനെയാണെങ്കില്‍ ഒരു വ്യക്തി കുഴിയില്‍ അകപ്പെടുന്നതിനു മുമ്പ്, അവന്‍റെ അഭിഷേകത്തെ ഇല്ലാതാക്കുവാന്‍ ശത്രു പരിശ്രമിക്കും.
Join our WhatsApp Channel

Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 19
- അധ്യായം 20
- അധ്യായം 21
- അധ്യായം 22
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 37
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 41
- അധ്യായം 42
- അധ്യായം 43
- അധ്യായം 44
- അധ്യായം 45
- അധ്യായം 46
- അധ്യായം 47
- അധ്യായം 48