1അനന്തരം മിസ്രയീംരാജാവിന്‍റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീംരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു. 2ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്‍റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.
3അവരെ അകമ്പടിനായകന്‍റെ വീട്ടിൽ യോസേഫ് ബദ്ധനായിക്കിടന്ന കാരാഗൃഹത്തിൽ ആക്കി. 4അകമ്പടിനായകൻ അവരെ യോസേഫിന്‍റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷ ചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു. (ഉല്പത്തി 40:1-4).
മിസ്രയീംരാജാവിന്‍റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീംരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു:
ഫറവോന്‍റെ വീഞ്ഞിന്‍റെ ചുമതല പാനപാത്രവാഹകനും, ഫറവോന്‍റെ ഭക്ഷണത്തിന്‍റെ ചുമതല അപ്പക്കാരനും ആയിരുന്നു. അവര്‍ ചെയ്ത കുറ്റം പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ല, എന്നാല്‍ അവര്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥരായിരുന്നു എന്നത് ഫറവോനു എതിരായ അവരുടെ കുറ്റകൃത്യങ്ങളുടെ ഗൌരവത്തെ സൂചിപ്പിക്കുന്നു. പുരാതന കാലങ്ങളില്‍, അങ്ങനെയുള്ള സ്ഥാനങ്ങള്‍ ഗണ്യമായ ഉത്തരവാദിത്വങ്ങള്‍ വഹിച്ചിരുന്നു, അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ വിശ്വസ്തതയില്ലായ്മയോ കഠിനമായ ശിക്ഷയിലേക്ക് നയിക്കുമായിരുന്നു. ഫറവോനെ (ഒരുപക്ഷേ വിഷം കൊടുത്ത്) കൊല്ലുവാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്, ഇവര്‍ രണ്ടുപേരും അതിന്‍റെ പേരില്‍ സംശയിക്കപ്പെട്ടിരുന്നു. കൊലപാതകകുറ്റം അവരുടെമേല്‍ സംശയിച്ചുകൊണ്ടായിരിക്കാം അവര്‍ അവിടെ ആയിരുന്നത്, എന്നാല്‍ അവര്‍ യോസേഫുമായി കണ്ടുമുട്ടണമെന്ന് ദൈവം ആഗ്രഹിച്ചതുകൊണ്ടാണ് തീര്‍ച്ചയായും അവര്‍ അവിടെ ആയിരുന്നത്.
അവരെ അകമ്പടിനായകന്‍റെ വീട്ടിൽ കാരാഗൃഹത്തിൽ ആക്കി:
"അകമ്പടിനായകന്‍റെ വീട്ടിൽ" എന്നത് പൊത്തിഫേറിന്‍റെ വീടിനെയാണ് സൂചിപ്പിക്കുന്നത്, കാരണം ഉല്പത്തി 39:1ല്‍ പൊത്തിഫേറിനെ അകമ്പടിനായകന്‍ എന്ന നിലയില്‍ കാണുവാന്‍ സാധിക്കുന്നു. ഈ കാരാഗൃഹം ഒരുപക്ഷേ പൊത്തിഫേറിന്‍റെ വീടിന്‍റെ പരിസരത്തുതന്നെ ആയിരുന്നിരിക്കാം.
യോസേഫിനെതിരായി പൊത്തിഫേറിന്‍റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നും യഥാര്‍ത്ഥമായി അവന്‍ വിശ്വസിച്ചിരുന്നില്ല എന്നാണ് യോസേഫിനോടുള്ള അകമ്പടിനായകന്‍റെ അനുകൂലമായ പെരുമാറ്റം കാണിക്കുന്നത്.
അകമ്പടിനായകൻ അവരെ യോസേഫിന്‍റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷ ചെയ്തു:
പാനപാത്രവാഹകനും അപ്പക്കാരനും ശുശ്രൂഷ ചെയ്യുവാനുള്ള യോസേഫിന്‍റെ നിയോഗം, ഒരു തടവുകാരന്‍ ആയിരിക്കുമ്പോള്‍ പോലുമുള്ള അവന്‍റെ നേതൃത്വ പാടവത്തേയും, വിശ്വാസ്യതയേയുമാണ് വെളിപ്പെടുത്തുന്നത്. യോസേഫ് കാരാഗൃഹത്തില്‍ ആയിരിക്കുമ്പോള്‍ അത്യധികം പ്രീതിയുള്ളവന്‍ ആയിരുന്നുവെങ്കില്‍ പോലും, മറ്റുള്ളവര്‍ തനിക്കു ശുശ്രൂഷ ചെയ്യുവാന്‍ വേണ്ടി താന്‍ തന്‍റെ സ്ഥാനത്തെ ഉപയോഗിച്ചില്ല, പകരം, അവന്‍ അവര്‍ക്ക് ശുശ്രൂഷ ചെയ്തു.
ദൈവരാജ്യത്തിലെ മഹത്വത്തേയും ദാസത്വത്തേയും സംബന്ധിച്ചുള്ള കര്‍ത്താവായ യേശുവിന്‍റെ ഉപദേശത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
43നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം; 44നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം.45മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രേ വന്നത്. (മര്‍ക്കോസ് 10:43-45).
യോസേഫ് അവരോട്, "സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? അത് എന്നോടു പറവിൻ എന്നു പറഞ്ഞു". (ഉല്പത്തി 40:8).
നിങ്ങളുടെ സ്വപ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ കൂടി, മറ്റൊരു തരത്തിലും നിങ്ങള്‍ക്ക് കണ്ടെത്തുവാന്‍ കഴിയാത്തതായ ആഴമേറിയ രഹസ്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് പഠിക്കുവാന്‍ സാധിക്കും. വേദപുസ്തകത്തില്‍ യോസേഫിനും ദാനിയേലിനും ദൈവം നല്‍കിയതുപോലെ, സ്വപ്നങ്ങളെ വ്യാഖ്യാനിക്കുവാനുള്ള ആ പ്രത്യേകമായ കഴിവ് നിങ്ങള്‍ക്ക് തരുവാന്‍ ദൈവത്തിനു കഴിയും.
ഭാഷകളുടെ വ്യാഖ്യാനത്തിനായി ഒരുവന്‍ പ്രാര്‍ത്ഥിക്കണമെന്ന് അപ്പോസ്തലനായ പൌലോസ് പറഞ്ഞിട്ടുണ്ട് (1 കൊരിന്ത്യര്‍ 14:13).
എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല. (ഉല്പത്തി 40:15).
തന്‍റെ നിലവിലെ സാഹചര്യത്തിനു കാരണമായി തന്‍റെ സഹോദരന്മാരേയോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ യോസേഫ് കുറ്റപ്പെടുത്തുന്നില്ല.
കര്‍ത്താവേ, എന്‍റെ നിലവിലെ സാഹചര്യത്തിനു കാരണമായി ഞാന്‍ അവരേയും ഇവരെയും ഒക്കെ കുറ്റപ്പെടുത്തിയത് എന്നോട് ക്ഷമിക്കേണമേ.
ആളുകളോടു കയ്പ്പുള്ളവന്‍ ആയി മാറുവാന്‍ യോസേഫിനു ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു:
- തന്‍റെതന്നെ സഹോദരന്മാരോട്
- മിദ്യാന്യ അടിമ കച്ചവടക്കാരോട്
- പൊത്തിഫേറിന്‍റെ ഭാര്യയോട്
- കാരാഗൃഹത്തില്‍ നിന്നും മോചിക്കപ്പെട്ട ശേഷം തന്നെ മറന്നുക്കളഞ്ഞ പാനപാത്രവാഹകരുടെ പ്രമാണിയോട്.
ഓരോ പ്രാവശ്യവും പ്രശ്നങ്ങളുടെ നടുവില്‍ ദൈവത്തേയും കുറ്റക്കാരെ ഉപകരണങ്ങളായും കണ്ടുകൊണ്ട് അവന്‍ അതിനെ അതിജീവിച്ചു.
നിര്‍ഭാഗ്യവശാല്‍, ആളുകളോട് കയ്പ്പായിരിക്കുവാനുള്ള ധാരാളം അവസരങ്ങള്‍ ജീവിതം നിങ്ങള്‍ക്ക് നല്കിത്തരും.
മൂന്നാം നാളിൽ ഫറവോന്‍റെ തിരുനാളിൽ അവൻ തന്‍റെ സകല ദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്‍റെ ദാസന്മാരുടെ മധ്യേ പാനപാത്രവാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തു. പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്‍റെ കൈയിൽ പാനപാത്രം കൊടുക്കേണ്ടതിനു വീണ്ടും അവന്‍റെ സ്ഥാനത്ത് ആക്കി. അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അർഥം പറഞ്ഞതുപോലെ തന്നെ. 23എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു. (ഉല്പത്തി 40:20-23).
ആളുകളുടെ വിഷമഘട്ടത്തില്‍ നിങ്ങള്‍ അവരെ സഹായിക്കുകയും അവര്‍ സൌകര്യപൂര്‍വ്വം നിങ്ങളെ മറന്നുക്കളയുകയും ചെയ്യുന്നത് വിചിത്രമായ കാര്യമല്ലേ?
രണ്ടു സഹതടവുകാരെ തങ്ങളുടെ സ്വപ്നം വ്യാഖ്യാനിച്ചു കൊടുത്തുകൊണ്ട് യോസേഫ് സഹായിക്കുവാന്‍ ഇടയായി. തങ്ങള്‍ കാരാഗൃഹത്തില്‍ നിന്നും മോചിക്കപ്പെട്ടതിനു ശേഷം, അവനുവേണ്ടി നല്ല വാക്കുകള്‍ സംസാരിക്കാമെന്ന് അവര്‍ ഉറപ്പുകൊടുത്തു, എന്നാല്‍ അതിനുപകരം, അവനെ അവര്‍ മറന്നുക്കളഞ്ഞു. ചില വര്‍ഷങ്ങള്‍ കൂടെ അവന്‍ കാരാഗൃഹത്തില്‍ തുടരേണ്ടതായി വന്നു.
നിങ്ങള്‍ ആളുകള്‍ക്കുവേണ്ടി ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ അവര്‍ മറക്കുമ്പോള്‍ നിങ്ങള്‍ നിരാശപ്പെട്ടുപോകരുത്.
ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്‍റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. (എബ്രായര്‍ 6:10).
ദൈവത്തിന്‍റെ ജനത്തോടുള്ള നിങ്ങളുടെ സ്നേഹപൂര്‍വ്വമായ പ്രവൃത്തികളെ മറന്നുകളവാന്‍ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല.
Join our WhatsApp Channel

Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 19
- അധ്യായം 20
- അധ്യായം 21
- അധ്യായം 22
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 37
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 41
- അധ്യായം 42
- അധ്യായം 43
- അധ്യായം 44
- അധ്യായം 45
- അധ്യായം 46
- അധ്യായം 47
- അധ്യായം 48