ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവ്.
അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വയ്യാതെ: എല്ലാവരെയും എന്‍റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്‍റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല. അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്‍റെ ഗൃഹവും അതു കേട്ടു. (ഉല്പത്തി 45:1-2).
കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മടങ്ങിവരവിനെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക സൂചന ഇവിടെയുണ്ട്. ശ്രദ്ധിക്കുക, മുകളിലെ വാക്യങ്ങളില്‍; യോസേഫ് തന്‍റെ സഹോദരന്മാര്‍ക്ക് മുമ്പാകെ തന്നെത്താന്‍ വെളിപ്പെടുത്തിയപ്പോള്‍ ജാതികളായ സകലരോടും പുറത്തുപോകുവാന്‍ ആവശ്യപ്പെട്ടു. അവര്‍ ചുറ്റുമുണ്ടായിരുന്നില്ല. ക്രിസ്തു തന്‍റെ സഹോദരന്മാര്‍ക്ക് തന്നെത്തന്നെ വെളിപ്പെടുത്തുമ്പോള്‍ എല്ലാവരും അവിടെ ഉണ്ടാകുകയില്ല.
"ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ട്". (ഉൽപത്തി 45:6).
ഏഴു വര്‍ഷകാലത്തെ ക്ഷാമത്തിന്‍റെ രണ്ടാമത്തെ വര്‍ഷമാണ് യോസേഫ് തന്‍റെ സഹോദരന്മാര്‍ക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയത്. മഹോപദ്രവകാലത്തിന്‍റെ ഏതു വര്‍ഷത്തിലായിരിക്കും ക്രിസ്തു യെഹൂദന്മാര്‍ക്കു തന്നെ വെളിപ്പെടുത്തുന്നത്? മഹോപദ്രകാലത്തിന്‍റെ സമയത്ത് സഭ ഇവിടെ കാണുകയില്ല എന്നത് സ്ഥാപിക്കപ്പെട്ടതായ ഒരു കാര്യമാണ്.
"നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു". (ഉൽപത്തി 45:20).
ഇതൊരു പ്രാവചനീക പ്രസ്താവനയാണ്. നാം സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍, സകലതും പുറകില്‍ ഉപേക്ഷിക്കുന്നു. ദൈവം ഈ രീതിയിലാണ് അതിനെ വിഭാവനം ചെയ്തിരിക്കുന്നത് കാരണം സ്വര്‍ഗ്ഗത്തിലെ ഒന്നുംതന്നെ ദൃശ്യമായ യാതോന്നുമായി താരതമ്യം ചെയ്യുവാന്‍ കഴിയുകയില്ല.
അവരിൽ ഓരോരുത്തന് ഓരോ വസ്ത്രവും ബെന്യാമീനോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു. (ഉൽപത്തി 45:22).
തന്‍റെ ജ്യേഷ്ഠസഹോദരനായ - യോസേഫുമായി ബെന്യാമീന്‍ ബന്ധപ്പെട്ടതുകൊണ്ട് കൃപയും പ്രസാദവും അവന്‍റെ ജീവിതത്തില്‍ വരികയുണ്ടായി.
സുവിശേഷം പ്രസംഗിക്കുന്നു.
അവനോട്: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിനൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല. യോസേഫ് തങ്ങളോടു പറഞ്ഞ വാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റിക്കൊണ്ടുപോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു. (ഉൽപത്തി 45:26-27).
യോസേഫ് ജീവിച്ചിരിക്കുന്നു എന്ന് യാക്കോബിന്‍റെ മക്കള്‍ അവനോടു പറഞ്ഞു, എന്നാല്‍ അവനു അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല
എന്നിരുന്നാലും, യോസേഫിന്‍റെ വാക്കുകളെ അവര്‍ അവനോടു പറഞ്ഞപ്പോള്‍....
യോസേഫ് അയച്ചതായ രഥം യാക്കോബ് കാണുകയും അവര്‍ വിശ്വസിക്കയും ചെയ്തു.
അതേ രീതിയില്‍, നാം യെഹൂദന്മാരോടും ജാതികളോടും സുവിശേഷം പ്രസംഗിക്കുമ്പോള്‍, അവരോടു വ്യക്തിപരമായി സംസാരിക്കുന്നതും അവരുടെ ജീവിതത്തോടു ബന്ധമുള്ളതുമായ സന്ദേശം നാം പ്രസംഗിക്കണം.മാത്രമല്ല, അവര്‍ അനുഗ്രഹങ്ങള്‍ കാണുകയും അനുഭവിക്കയും വേണം, അപ്പോള്‍ അവരുടെ തളര്‍ന്നുപോയ ആത്മാക്കള്‍ പുനരുജ്ജീവിപ്പിക്കപ്പെടും.
ഉല്പത്തി 46:21: മിസ്രയിമില്‍ വെച്ച് യോസേഫിനെ കണ്ടുമുട്ടുമ്പോള്‍ തികച്ചും ഒരു യ്യൌവനക്കാരനായി, അറിവില്ലാത്ത കലാകാരന്മാര്‍ പലപ്പോഴും ചിത്രീകരിച്ചിട്ടുള്ള ബെന്യാമീന്‍, വാസ്തവത്തില്‍, ഇക്കാലത്ത് 10 ആണ്‍മക്കളുടെ പിതാവായിരുന്നു. യോസേഫിനെ തന്‍റെ സഹോദരന്മാര്‍ വിറ്റപ്പോള്‍ അവനു 17 വയസ്സായിരുന്നു; അവന്‍ 13 വര്‍ഷങ്ങള്‍ കാരാഗൃഹത്തില്‍ ആയിരുന്നു; ഏഴു വര്‍ഷത്തെ സമൃദ്ധിയുടെ കാലത്തും ക്ഷാമകാലത്തിന്‍റെ ഈ 2 വര്‍ഷങ്ങളിലും യോസേഫ് മിസ്രയിമിന്‍റെ ഗവര്‍ണര്‍ ആയിരുന്നു. അതുകൊണ്ട് ഈ സമയത്ത് യോസേഫിനു 39 വയസ്സ് പ്രായമുണ്ടായിരുന്നു, ബെന്യാമീന്‍ ചില വയസ്സിനു മാത്രം ഇളയതായിരുന്നു.
Join our WhatsApp Channel
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 19
- അധ്യായം 20
- അധ്യായം 21
- അധ്യായം 22
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 37
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 41
- അധ്യായം 42
- അധ്യായം 43
- അധ്യായം 44
- അധ്യായം 45
- അധ്യായം 46
- അധ്യായം 47
- അധ്യായം 48
